CrimeNEWS

ഭാര്യയുടെ സംസ്‌കാരത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഗൃഹനാഥന് ഏഴ് കൊല്ലം കഠിനതടവ്

തൃശൂര്‍: ഭാര്യയുടെ ശവസംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാന്‍ വിദേശത്തുനിന്നും ബന്ധുക്കളോടൊപ്പം എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവിന് ഏഴ് കൊല്ലം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ഒല്ലൂര്‍ അഞ്ചേരിച്ചിറ ഗുരുദേവ ലൈനില്‍ താമസിക്കുന്ന ക്രിസോസ്റ്റം ബഞ്ചമിന്‍ (58) നെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എന്‍. വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 2017 നവംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം.

പ്രതിയുടെ ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി ബന്ധുക്കളോടൊപ്പം എത്തിയ പെണ്‍കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. ചടങ്ങുകള്‍ക്കു ശേഷം തിരികെ പോകാനായി കുഞ്ഞിന്റെ മാതാപിതാക്കള്‍ ഷോപ്പിംഗിനായി പുറഞ്ഞ് പോയ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ പ്രതി വീണ്ടും ഉപദ്രവിച്ചിരുന്നു. പിന്നീട് വിദേശത്തുവച്ചാണ് ഇക്കാര്യം അവിടുത്തെ സ്‌കൂളില്‍ വച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു ഹാജരായി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: