ഇടുക്കി: നാലു കിലോഗ്രാം കഞ്ചാവുമായി സിപിഎം നേതാവടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാര്‍ നിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ(44) എന്നിവരാണ് അറസ്റ്റിലായത്.
ഉണങ്ങിയ കഞ്ചാവുമായി ചിന്നാര്‍ ബസ് സ്റ്റോപ്പില്‍ നില്ക്കുകയായിരുന്നു പ്രതികള്‍. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ഇവരുടെ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.
മുരിക്കാശ്ശേരി എസ്.എച്ച്.ഒ: എന്‍.എസ്. റോയിയുടെ നേതൃത്വത്തില്‍ എസ്.ഐ: സി.ടി. ജിജി, എ.എസ്.ഐമാരായ പി.ഡി. സേവ്യര്‍, ഡെജി വര്‍ഗീസ്, എസ്.സി.പി.ഒമാരായ മാത്യു തോമസ്, ശ്രീജിത്ത് ശ്രീകുമാര്‍, സി.പി.ഒ. ധന്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.