യുവതിയുമായി നടത്തിയ അശ്ലീല സംഭാഷണവും സ്വകാര്യ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഇടവക വികാരിയായ വൈദികൻ ഒളിവിൽ പോയി. കന്യാകുമാരി ജില്ലയിലെ അഴകിയ മണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫറോനാപള്ളി വികാരി ബെനഡിക്ട് ആൻ്റോ(30)യെ ആണ് മൂന്നുദിവസമായി കാണാനില്ലാത്തത്. ഇയാളും ഒരു യുവതിയും ഒപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനുശേഷമാണ് വൈദികനെ കാണാതെ കാണാതായത്രെ.
വീഡിയോയിലും ഫോട്ടോയിലും കണ്ട സ്ത്രീകൾക്ക് ഇപ്പോൾ പരാതിയില്ലെങ്കിലും വൈറലായ വീഡിയോയെകുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ വീഡിയോയും ഫോട്ടോയും എങ്ങനെ പുറത്തായി എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. കുറച്ചുദിവസം മുമ്പ് ബെനഡിക്ട് ആന്റോ, ഒരു സംഘം ആളുകൾ വീട്ടിലെത്തി ആക്രമിച്ച് തൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റും തട്ടിയെടുത്തു എന്ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഓസ്റ്റിൻ ജിനോ എന്ന നിയമ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്റ്റിൽ ജിനോയുടെ അറസ്റ്റിനെ തുടർന്ന് അയാളുടെ അമ്മ മിനി അജിത കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ടിന് തൻ്റെ മകനെതിരെ വൈദികൻ കള്ളക്കേസ് നൽകിയതായി പരാതി നൽകി. ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിതബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും സഹിതം നിവേദനവും നൽകി. ഇതിനുശേഷം നിയമവിദ്യാർത്ഥിയുടെ അമ്മ മാധ്യമങ്ങളോടും സംസാരിച്ചു. മകനൊപ്പം പഠിക്കുന്ന ഒരു നിയമവിദ്യാർഥിനിക്ക് വികാരി അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നായും ആ യുവതിയുടെ ഫോട്ടോ പകർത്തിയതായും അവർ പറഞ്ഞു. ഇത് യുവതിക്ക് ഇഷ്ടമായില്ല. തുടർന്ന് തന്റെ മകൻ ചിലർക്കൊപ്പം വൈദികനെ സമീപിച്ച് യുവതിയുടെ പകർത്തിയ ചിത്രങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് വികാരി മകൻ ഓസ്റ്റിൽ ജിനോയ്ക്കും സുഹൃത്തുക്കൾക്കും എതിരെ വ്യാജ പരാതി നൽകിയതും മകനെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും നിയമവിദ്യാർത്ഥിയുടെ അമ്മ ആരോപിച്ചു.
നിരപരാധിയായ തൻ്റെ മകന് നീതി ലഭിക്കണം എന്നും ഇടവക വികാരിയെ കുറിച്ച് പുറത്തുവന്നിട്ടുള്ള അശ്ലീല വീഡിയോയും ഫോട്ടോയുടെയും അടിസ്ഥാനത്തിൽ കേസെടുത്ത് നടപടി സ്വീകരിക്കണമെന്നും മിനി അജിത പരാതിയിൽ ആവശ്യപ്പെട്ടു. യുവതിക്കൊപ്പമുള്ള ഇടവക വികാരിയുടെ ഫോൺ സന്ദേശങ്ങളും അശ്ലീല വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങൾ വഴി വൈറലായ സംഭവം വിശ്വാസി സമൂഹം ഞെട്ടലോടെയാണ് കാണുന്നതെന്നും മിനി അജിത ചൂണ്ടിക്കാട്ടി. വൈദികൻ ഒളിവിൽ പോയ സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജതമാക്കിയിട്ടുണ്ട്