LIFEMovie

”സിനിമാമേഖലയില്‍ മയക്കുമരുന്നില്ല എന്ന് പറയുന്നത് ഏറ്റവും വലിയ നുണ; ആന്റണി പെരുമ്പാവൂറിന്റെ കയ്യില്‍ പോലീസ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ട്”

ലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ടിനി ടോം. മിമിക്രി വേദികളില്‍ കൂടി തന്റെ കരിയര്‍ ആരംഭിച്ച താരം തുടര്‍ന്ന് സിനിമാ രംഗത്തേക്ക് കടന്നു വരികയായിരുന്നു. ആദ്യം സ്റ്റേജ് പരിപാടികളുടെ ശ്രദ്ധനേടിയ താരം പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി.

തുടര്‍ന്ന് സിനിമയിലേക്ക് അവസരം ലഭിച്ചു. തുടക്കത്തില്‍ തനിക്ക് സ്വന്തമായ കഥാപാത്രമോ ഡയലോഗോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും ശരിക്കും താന്‍ ശരീരം കാഴ്ച വച്ചാണ് സിനിമയിലേക്ക് എത്തിയതെന്നും ടിനിടോം പലതവണ പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ മലയാളസിനിമയില്‍ മയക്കുമരുന്ന് ഉണ്ടെന്ന് ആരോപണത്തോട് പ്രതികരിക്കുകയാണ് ടിനിടോം. ”സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ലഹരി ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ കയ്യില്‍ ലിസ്റ്റ് ഉണ്ട്. ആ ലിസ്റ്റ് പോലീസ് നിര്‍മാതാവും മോഹന്‍ലാലിന്റെ വലംകൈയും ആയ ആന്റണി പെരുമ്പാവൂരിനു കൊടുത്തിട്ടുണ്ട്. സിനിമാമേഖലയില്‍ മയക്കുമരുന്ന് ഇല്ല എന്ന് പറയുന്നുണ്ടെങ്കില്‍ ഞാന്‍ പറയും അത് ഏറ്റവും വലിയ നുണയാണ് എന്ന്. സിനിമാ മേഖലയില്‍ മാത്രമല്ല നമ്മള്‍ പോകുന്ന എല്ലാ മേഖലകളിലും ഇതാണ് കാണുന്നത്. ഈ പോലീസുകാര്‍ മണ്ടന്മാര് ഒന്നുമല്ല. ” -ടിനി പറയുന്നു.

പോലീസ് സ്‌ക്വാഡ് ആയ ‘യോദ്ധാ’വിന്റെ അംബാസിഡര്‍ ആയിട്ട് വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. അവര്‍ എനിക്ക് കൃത്യമായി ഇന്‍ഫോര്‍മേഷന്‍ തന്നിട്ടുണ്ട് എന്നാണ് ടിനിടോം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: