Month: March 2023
-
Kerala
മോദി മോഡൽ നിയമസഭയിൽ നടപ്പാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്, മുഖ്യമന്ത്രിയോട് ‘ഓ മഹാൻ’ എന്ന് പറയാൻ പ്രതിപക്ഷത്തെ കിട്ടില്ല: ഷാഫി പറമ്പിൽ.
തിരുവനന്തപുരം: ലോക്സഭയിലെ നരേന്ദ്രമോദി മോഡൽ നിയമസഭയിൽ നടപ്പാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ഷാഫി പറമ്പിൽ. മുഖ്യമന്ത്രി തള്ളുന്നത് മുഴുവൻ കേട്ട് ‘ഓ മഹാൻ’ എന്ന് പറയാൻ ഒന്നും പ്രതിപക്ഷത്തെ കിട്ടില്ല. പ്രതിപക്ഷത്തോടുള്ള അസ്വസ്ഥത, ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതുകൊണ്ടാണ്. പ്രതിപക്ഷ നേതാവിനെ സഭയിൽ എച്ച് സലാമോ സച്ചിൻ ദേവോ എതിർക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ആകെ ചെയ്യുന്നത് ബഹളം വെക്കലാണ്. ടി പി ചന്ദ്രശേഖരനെ കൊന്നത് ഇതുവരെ ഏറ്റുപറയാത്തവരാണ് സിപിഎം. പിന്നെയല്ലേ രമയുടെ കയ്യൊടിച്ചതെന്നും ഷാഫി പറമ്പിൽ ചോദിച്ചു.
Read More » -
Kerala
‘വാദി പ്രതിയായ സ്ഥതി, എംഎൽഎമാർക്കെതിരെ കള്ളക്കേസെടുത്ത ശേഷം സർവകക്ഷി യോഗം വിളിച്ചത് കാപട്യം, ഒത്തുതീര്‍പ്പിനില്ല’; വി.ഡി. സതീശന്‍
തിരുവനന്തപുരം: നിയസഭയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വാദി പ്രതിയായ സ്ഥതിയാണുണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കാലാപം നടത്തിയെന്നതുള്‍പ്പെടെ ജാമ്യമില്ലാത്ത കേസുകളെടുത്തു. 10 വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന സെഷന്‍സ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം മര്‍ദ്ദനമേറ്റ എം.എല്‍.എമാരുടെ പരാതിയില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന കേസുകളാണെടുത്തിരിക്കുന്നത്. കെ.കെ. രമ നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വെളുപ്പിനെ ഒന്നരയ്ക്കും രണ്ടരയ്ക്കും പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസുകളെടുത്ത ശേഷം രാവിലെ എട്ടു മണിക്ക് സര്‍വകക്ഷി യോഗം വിളിച്ചതിന് പിന്നിലെ കാപട്യം എല്ലാവര്‍ക്കും ബോധ്യമായി. പ്രശ്‌നങ്ങള്‍ തീര്‍ക്കാനല്ല സര്‍വകക്ഷി യോഗം വിളിച്ചത്. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കുന്ന റൂള്‍ 50ല്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. മാറിമാറി വന്ന പ്രതിപക്ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശമാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചയും. പ്രതിപക്ഷത്തിന് മാത്രം കിട്ടുന്ന അവസരമല്ല റൂള്‍ 50…
Read More » -
Kerala
പ്രതിഷേധങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം; സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: പ്രതിഷേധങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. നിയമസഭയ്ക്ക് അകത്തെ പ്രതിപക്ഷ ദൃശ്യങ്ങൾ കാണിക്കാൻ തയ്യാറായില്ലെങ്കിൽ സമാന്തര ഇടപെടലുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് വിഡി സതീശൻ മുന്നറിയിപ്പ് നൽകി. സഭ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങളുടെ രാജി വാര്‍ത്തക്ക് പിന്നാലെ പുതിയ അംഗങ്ങളെ സഭാ ടിവിയുടെ എഡിറ്റോറിയൽ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. നിയമസഭാ നടപടികളുടെ തത്സമയ സംപ്രേഷണത്തിൽ പ്രതിപക്ഷ ദൃശ്യങ്ങൾ സെൻസര്‍ ചെയ്യുന്ന സഭാ ടിവി നടപടിയിൽ രണ്ട് തവണയാണ് വി ഡി സതീശൻ സ്പീക്കര്‍ക്ക് രേഖാ മൂലം പരാതി നൽകിയത്. ഫലമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോൾ പോലും കാണിക്കുന്നത് മന്ത്രിമാരുടെ മുഖമാണ്. സഭക്ക് അകത്തെ പ്രതിഷേധം പുറം ലോകത്തെ കാണിക്കാൻ തയ്യാറാകാത്ത നടപടിയിൽ പ്രതിഷേധിച്ച് നാല് യുഡിഎഫ് എംഎൽഎമാര്‍ സഭാ ടിവി ഉന്നതാധികാര സമിതിയിൽ നിന്ന് രാജി വച്ചതിന് പിന്നാലെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കാനൊരുങ്ങുന്നത്. ഇതിനിടെയാണ് നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായാണ്…
Read More » -
Crime
എസ്എഫ്ഐക്കാര്‍ മര്‍ദിച്ചു, പത്തുമണിക്കൂര്‍ പൂട്ടിയിട്ടു; ലോ കോളജ് അധ്യാപിക
തിരുവനന്തപുരം: അക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ലോ കോളജ് അധ്യാപകര്‍ക്ക് നേരെ ആക്രമണം. ലോ കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തര്‍ മര്‍ദിച്ചെന്ന ആരോപണവുമായി അധ്യാപിക വി.കെ സഞ്ജു. പത്ത് മണിക്കൂറോളം നേരം അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ടുവെന്നും കഴുത്തിന് പരിക്കേറ്റതായും അസിസ്റ്റന്റ് പ്രൊഫസര്‍ വി കെ സഞ്ജു പറഞ്ഞു. ഇന്നലെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. ലോ കോളജില്‍ കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവത്തില്‍ 24 എസ്എഫ്ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഉപരോധം. കെഎസ്‌യുവിന്റെ കൊടിമരവും തോരണങ്ങളും കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് 24 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തതെന്ന് അധ്യാപിക പറഞ്ഞു. ഇന്നലെത്തെ സമരത്തില്‍ പുറത്തുനിന്നെത്തിയവരും ഉണ്ടായിരുന്നു. താനടക്കം 21 അധ്യാപകരെ പത്ത് മണിക്കൂറോളം നേരം മുറിയില്‍ പൂട്ടിയിടുകയും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും അധ്യാപിക പറഞ്ഞു. ശ്വാസംമുട്ടലുണ്ടെന്ന് കുട്ടികളെ അറിയിച്ചിട്ടും പുറത്തേക്ക് ഇറങ്ങാന്‍ അനുവദിച്ചില്ലെന്നും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു.…
Read More » -
Crime
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെച്ചൊല്ലി തര്‍ക്കം; കോളജ് അധ്യാപികയെ അച്ഛന്‍ തല്ലിക്കൊന്നു
ബംഗളൂരു: കുടുംബകലഹത്തെത്തടുര്‍ന്ന് കോളജ് അധ്യാപികയെ അച്ഛന്‍ അടിച്ചുകൊന്നു. ബംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളജിലെ ഫാഷന്‍ ഡിസൈനിങ് വിഭാഗത്തില്‍ അധ്യാപികയുമായ ആര്‍. ആശ(32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ ബി.ആര്‍. രമേശി(60)നെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. മകള്‍ മരിച്ച വിവരം വ്യാഴാഴ്ച രാവിലെ രമേശ് തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചത്. വീട്ടിനുള്ളില്‍ തെന്നിവീണ് മരണം സംഭവിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍, യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ സംശയത്തിനിടയാക്കി. തുടര്‍ന്ന് രമേശിനെ വിശദമായി ചോദ്യംചെയ്തതോടെ മകളെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. രമേശും ഭാര്യയും മൂത്തമകളായ ആശയുമാണ് കൊഡിഗെഹള്ളിയിലെ വീട്ടില്‍ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട ആശ അടുത്തിടെയാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം താമസം തുടങ്ങിയത്. 2020-ല്‍ മാതാപിതാക്കളുടെ എതിര്‍പ്പ് മറികടന്ന് പ്രണയിച്ചയാളെയാണ് ആശ വിവാഹം ചെയ്തിരുന്നത്. എന്നാല്‍, അടുത്തിടെ ദമ്പതിമാര്‍ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ രമേശ് ഏറെ അസ്വസ്ഥനായിരുന്നു. ബുധനാഴ്ച രാത്രി അച്ഛനും മകളും ഇക്കാര്യത്തെച്ചൊല്ലി വഴക്കിട്ടു. ഇതിനിടെ രമേശ് മരക്കഷണം കൊണ്ട്…
Read More » -
Kerala
മാലിന്യ സംസ്കരണ പ്ലാൻറിനുള്ള അനുമതിക്കായി പഞ്ചായത്ത് അംഗങ്ങളുൾപ്പെടെയുളള യുഡിഎഫ് നേതാക്കൾ കൈക്കൂലി വാങ്ങിയത് വൻ തുക; പരാതിയുമായി പ്രവാസി
കോഴിക്കോട്: ഖരമാലിന്യ സംസ്കരണ പ്ലാന്‍റിനുള്ള അനുമതിക്കായി പഞ്ചായത്ത് അംഗങ്ങളുൾപ്പെടെയുളള യുഡിഎഫ് നേതാക്കൾ വൻതുക കൈക്കൂലി വാങ്ങി വഞ്ചിച്ചതായി പരാതി. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ജനപ്രതിനിധികളുൾപ്പെടെയുളളവർക്കെതിരെയാണ് താമരശ്ശേരി സ്വദേശി ഷെരീഫ് പരാതി നൽകിയത്. എന്നാൽ പരാതി വാസ്തവ വിരുദ്ധമെന്നാണ് ആരോപണവിധയരുടെ വിശദീകരണം. പ്രവാസിയായ താമരശ്ശേരി തച്ചംപൊയിയൽ ഷെരീഫാണ് കട്ടിപ്പാറ പഞ്ചായത്തിലെ ലീഗ് – കോൺഗ്രസ് പ്രതിനിധികൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഖരമാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതിയോടെ സംരംഭം തുടങ്ങാനിരിക്കുകയായിരുന്നു ഷെരീഫ്. കട്ടിപ്പാറ പഞ്ചായത്തിലെ നാലാംവാർഡിൽ പാട്ടത്തിനെടുത്ത നാലേക്കറാണ് ഇതിനായി കണ്ടുവച്ചത്. പഞ്ചായത്ത് അനുമതിയുൾപ്പെടെയഉളളവ ഒരാഴ്ച കൊണ്ട് ശരിയാക്കിത്തരാമെന്ന് പറഞ്ഞാണ് നേതാക്കൾ പണം വാങ്ങിയതെന്ന് ഷെരീഫ് പറയുന്നു. 2 വർഷം മുമ്പായിരുന്നു ഇത്. എന്നാൽ അനുമതി കിട്ടിയില്ലെന്ന് മാത്രമല്ല, നൽകിയ പണം തിരികെ ചോദിക്കുമ്പോൾ ഭീഷണിയെന്നും ഷെരീഫ് പറഞ്ഞു. പണം കൈമാറിയതിന്‍റെ ഡിജിറ്റൽ തെളിവുകളും ഫോൺ റെക്കോർഡിംഗും സഹിതമാണ് ഷെരീഫ് താമരശേരി പൊലീസില്‍ പരാതി നൽകിയിട്ടുളളത്. എന്നാൽ മാലിന്യ സംസ്കരണ…
Read More » -
Crime
മുറുക്ക് കച്ചവടക്കാരനില്‍നിന്ന് 13,500 രൂപ കൈക്കൂലി! ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിടിയില്‍
പാലക്കാട്: മുറുക്ക് കച്ചവടക്കാരനില്‍നിന്ന് 13,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊടുവായൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (എച്ച്.ഐ.) ഷാജി മാത്യു വിജിലന്‍സ് പിടിയിലായി. വ്യാഴാഴ്ച രാത്രി 8.30-ഓടെ കൊടുവായൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍വെച്ചാണ് പിടിയിലായത്. പുതുനഗരം കരിപ്പോട് ‘അമ്പിളി’ മുറുക്ക് ഉടമ അനന്തകൃഷ്ണന്റെ കൈയില്‍നിന്ന് പണം വാങ്ങുമ്പോള്‍ വിജിലന്‍സ് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീനും സംഘവും പിടികൂടുകയായിരുന്നു. വിവിധ രാജ്യങ്ങളിലേക്ക് കരിപ്പോട് മുറുക്ക് കയറ്റുമതി ചെയ്യുന്ന അമ്പിളി മുറുക്ക് കമ്പനിക്ക് പരിശോധന കൂടാതെ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കമ്പനിയിലെ 18 തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് അനന്തകൃഷ്ണന്‍ മാര്‍ച്ച് ഒമ്പതിന് 10,000 രൂപ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയിരുന്നു. സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ഒരു തൊഴിലാളിക്ക് 750 രൂപ വീതം 18 തൊഴിലാളികളുടെ കണക്കില്‍ 13,500 രൂപ ഷാജി മാത്യു കൈക്കൂലി ചോദിച്ചു. വ്യാഴാഴ്ച രാത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വരാന്‍ അനന്തകൃഷ്ണനോട് ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് അനന്തകൃഷ്ണന്‍ വിജിലന്‍സുമായി ബന്ധപ്പെടുകയായിരുന്നു.…
Read More » -
LIFE
ഇന്ത്യയ്ക്ക് അഭിമാനമായിമാറിയ ഓസ്കാര്‍ ജേതാവ് ചന്ദ്രബോസ് ഞങ്ങളുടെ പഴയ നേതാവ് എന്ന് എസ്എഫ്ഐ
ഹൈദരാബാദ്: ഇന്ത്യയ്ക്ക് അഭിമാനമായിരുന്നു ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡ് പ്രഖ്യാപനം. കഴിഞ്ഞ ദിവസം ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ രണ്ട് അവാര്‍ഡുകളാണ് നേടിയത്. ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം മികച്ച ഒറിജിനല്‍ സോംഗിനുള്ള അവാര്‍ഡ് നേടിയപ്പോള്‍. മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിം എന്നതിനുള്ള പുരസ്കാരം ‘എലിഫന്‍റ് വിസ്പേര്‍റേഴ്സ്’ നേടി. ഇതില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയപ്പോള്‍ സംഗീത സംവിധായകന്‍ കീരവാണിയും, പാട്ടിന്‍റെ രചിതാവ് ചന്ദ്രബോസും ഓസ്കാര്‍ പുരസ്കാരം ഏറ്റുവാങ്ങി. തെലുങ്കിലെ മുന്‍നിര ഗാന രചിതാവാണ് ചന്ദ്രബോസ്. ഇപ്പോള്‍ ഒരു പോസ്റ്റില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐ ചന്ദ്രബോസിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഓസ്കാര്‍ പുരസ്കാരം പ്രഖ്യാപിച്ച മാര്‍ച്ച് 13ന് ഇട്ട പോസ്റ്റില്‍ എസ്എഫ്ഐ തെലങ്കാന സംസ്ഥാനത്തിന്‍റെ പേജില്‍ ചന്ദ്രബോസ് തങ്ങളുടെ പഴയ നേതാവാണ് എന്ന് എസ്എഫ്ഐ പറയുന്നു. എസ്എഫ്ഐ തെലങ്കാന സംസ്ഥാന കമ്മിറ്റിയുടെ അഭിനന്ദനവും പോസ്റ്റിലുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ചന്ദ്രബോസിന്‍റെ ചിത്രവും പോസ്റ്റിലുണ്ട്.…
Read More » -
Crime
വിവാഹത്തിനായി കാത്തിരുന്നിട്ടും കാമുകന്‍ എത്തിയില്ല; മാനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍
കൊല്ലം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്ന് കാമുകന്‍ പിന്മാറിയതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. കാട്ടാമ്പള്ളി സ്വദേശിയായ അഖില്‍ ആണ് പിടിയിലായത്. കടയ്ക്കല്‍ സിഐ രാജേഷിന്റെ നേതൃത്തത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ ബെഗ്ലൂരുവില്‍ നിന്ന് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഇരുപത്തിയഞ്ചാം തീയതി രാവിലെയാണ് പെണ്‍കുട്ടിയെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കാട്ടാമ്പളളി സ്വദേശിയായ അഖിലുമായി പെണ്‍കുട്ടി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. പട്ടിക ജാതിയില്‍ പെടുന്ന യുവതിയുമായുള്ള ബന്ധം അഖിലിന്റെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പിനിടെ കഴിഞ്ഞ മാസം പതിനഞ്ചിന് രാത്രി പെണ്‍കുട്ടി അഖിലിനോടെപ്പം പോയിരുന്നു. പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുകള്‍ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആളൊഴിഞ്ഞ ഷെഡില്‍ നിന്നു അഖിലിനോടെപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. ഇവരെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കി. പ്രണയത്തിലാണന്നും വിവാഹം കഴിക്കാനാണ് വീടുവിട്ടതെന്നും ഇവര്‍ മൊഴി നല്‍കി. കഴിഞ്ഞ ഇരുപത്തിനാലിന് ഇട്ടിവ ഗ്രാമപഞ്ചയത്തില്‍ വെച്ച് വിവാഹം…
Read More » -
Kerala
എച്ച്ഐഎല്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര തീരുമാനം; തൊഴിലാളികളെ മാറ്റി നിയമിക്കില്ല
കൊച്ചി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് ലിമിറ്റഡിന്റെ കേരള യൂണിറ്റ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഉല്‍പ്പാദന ചെലവും നടത്തിപ്പ് ചെലവും വര്‍ധിച്ചത് ചൂണ്ടിക്കാട്ടി ആലുവ ഉദ്യോഗമണ്ഡലിലെ പ്ലാന്റ് പൂട്ടാനാണ് തീരുമാനിച്ചത്. തൊഴിലാളികളെ മാറ്റിനിയമിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ ലോക്സഭയില്‍ പറഞ്ഞു. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രിയുടെ മറുപടി. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റ് പിന്നീട് പ്രതിസന്ധിയിലാവുകയായിരുന്നു. ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം നിരവധി ജീവനക്കാര്‍ക്ക് അഞ്ചുമാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ല. അടച്ചുപൂട്ടല്‍ തീരുമാനത്തിന് മുന്നോടിയായി നിരവധി ജീവനക്കാരെ മുംബൈയിലെ മുഖ്യ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ മലേറിയ വ്യാപനം തടയാന്‍ ഡിഡിടി ഉല്‍പ്പാദനത്തിനാണ് ഏലൂര്‍ ഉദ്യോഗമണ്ഡലില്‍ 1954ല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 33 ഏക്കറില്‍ എച്ച്‌ഐഎല്‍ സ്ഥാപിച്ചത്. പിന്നീട് എന്‍ഡോസള്‍ഫാന്‍, ബിഎച്ച്സി എന്നിവയും ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങി. പരിസ്ഥിതിപ്രശ്നങ്ങളെ തുടര്‍ന്ന് ബെന്‍സീനിലും ക്ലോറിനിലും അധിഷ്ഠിതമായ കീടനാശിനികളുടെ ഉല്‍പ്പാദനം 1996 ലും എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദനം 2011 ലും ഡിഡിടി…
Read More »