
തിരുവനന്തപുരം: ലോക്സഭയിലെ നരേന്ദ്രമോദി മോഡൽ നിയമസഭയിൽ നടപ്പാക്കാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് ഷാഫി പറമ്പിൽ. മുഖ്യമന്ത്രി തള്ളുന്നത് മുഴുവൻ കേട്ട് ‘ഓ മഹാൻ’ എന്ന് പറയാൻ ഒന്നും പ്രതിപക്ഷത്തെ കിട്ടില്ല. പ്രതിപക്ഷത്തോടുള്ള അസ്വസ്ഥത, ചോദ്യങ്ങൾക്ക് മറുപടിയില്ലാത്തതുകൊണ്ടാണ്. പ്രതിപക്ഷ നേതാവിനെ സഭയിൽ എച്ച് സലാമോ സച്ചിൻ ദേവോ എതിർക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ആകെ ചെയ്യുന്നത് ബഹളം വെക്കലാണ്. ടി പി ചന്ദ്രശേഖരനെ കൊന്നത് ഇതുവരെ ഏറ്റുപറയാത്തവരാണ് സിപിഎം. പിന്നെയല്ലേ രമയുടെ കയ്യൊടിച്ചതെന്നും ഷാഫി പറമ്പിൽ ചോദിച്ചു.