Month: March 2023
-
Business
സ്വർണാഭരണ പ്രേമികളുടെ ശ്രദ്ധയ്ക്ക്… ഏപ്രിൽ 1 മുതൽ പുതിയ ഹാൾമാർക്കിംഗ് സംവിധാനം
സ്വർണത്തോട് ഇന്ത്യക്കാർക്ക് എന്നും പ്രിയമേറെയാണ്. നിക്ഷേപമായും അല്ലാതെയും സ്വർണത്തിന് ഡിമാൻഡ് കൂടുതലാണ്. സമ്മാനങ്ങളാണ് വിശ്വാസത്തിന്റെ പുറത്തും സ്വർണഭാരങ്ങളും ഇന്ത്യക്കാർ വാങ്ങികൂട്ടാറുണ്ട്. സ്വർണാഭരണ പ്രേമികൾ അറിഞ്ഞിരിക്കേണ്ട കാര്യമുണ്ട്. ഗോൾഡ് ഹാൾമാർക്കിംഗ് നിയമങ്ങൾ 2023 ഏപ്രിൽ 1 മുതൽ മാറുകയാണ്. ഉപഭോക്താക്കൾക്ക് തങ്ങൾ വാങ്ങുന്ന സ്വർണ്ണാഭരണങ്ങളുടെ പരിശുദ്ധി അറിയാൻ അനുവദിക്കുന്ന ഒന്നാണ് ഗോൾഡ് ഹാൾമാർക്കിംഗ്. 2023 ഏപ്രിൽ 1 മുതൽ എല്ലാ സ്വർണ്ണാഭരണങ്ങൾക്കും 6 അക്ക ആൽഫാന്യൂമെറിക് ഐഡന്റിഫിക്കേഷൻ അല്ലെങ്കിൽ ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നിർബന്ധമായും ഉണ്ടായിരിക്കണം. ഇതിലൂടെ ഉപഭോക്താക്കൾ സ്വർണം വാങ്ങുമ്പോഴും വിൽക്കുമ്പോഴും അതിന്റെ പരിശുദ്ധി അറിയാൻ സാധിക്കുന്നു. എന്താണ് ബിഐഎസ് ഹാൾമാർക്ക് ചെയ്ത സ്വർണം എന്തിനാണ് ഹാൾമാർക്ക് ചെയ്ത സ്വർണം ചോദിച്ചു വാങ്ങണം എന്ന് ആവശ്യപ്പെടുന്നത് എന്ന് പലരുടെയും സംശയമായിരിക്കും. നിങ്ങൾ വാങ്ങുന്ന ആഭരണങ്ങൾ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കാനുള്ള മികച്ച മാർഗമാണ് ഹാൾമാർക്ക്. സ്വർണത്തിന്റെ പരിശുദ്ധി അളന്ന് ഹാൾമാർക്ക് ചെയ്യുന്നത് സർക്കാർ ഏജൻസിയായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അഥവാ ബിഐഎസ് ആണ്.…
Read More » -
Crime
അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ ജോയിൻ്റ് കൗണ്‍സിൽ നേതാവായ താലൂക്ക് സര്‍വേയര്‍ വിജിലൻസ് പിടിയിൽ
കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായത്. വസ്തു അളന്നു നൽകുന്നതുമായി ബന്ധപ്പെട്ട് കരവാളൂർ സ്വദേശിയോട് താലൂക്ക് സർവ്വേയറായ മനോജ് ലാൽ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇയാൾ കൊല്ലം വിജിലൻസിനെ സമീപിച്ചത്. തുടർന്ന് വിജിലൻസ് നൽകിയ രണ്ടായിരം രൂപ അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ചു പരാതിക്കാരൻ കൈമാറി. ഇതിനിടയിലാണ് മനോജ് ലാൽ പിടിയിലായത്. വിജിലൻസ് സംഘം കൈക്കൂലി പണം പിടിച്ചെടുക്കുകയും മനോജ് ലാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽവഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ മനോജ് ലാൽ ജോയിന്റ് കൗൺസിൽ അഞ്ചൽ മേഖലാ സെക്രട്ടറി ആണ്.
Read More » -
India
സഭയില്‍ സംസാരിക്കാൻ അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി കേന്ദ്രസർക്കാർ
ദില്ലി: സഭയില്‍ സംസാരിക്കാൻ അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി കേന്ദ്രസർക്കാർ. രാഹുല്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷവും രാഹുലിന് സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സഭയില്‍ മുദ്രാവാക്യം വിളിച്ചു.ഗാന്ധികുടുംബത്തെക്കുറിച്ചുള്ള പരാമർശത്തില്‍ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ഇന്ത്യയില്‍ ജനാധിപത്യം ശക്തമാണെങ്കിൽ തന്നെ സംസാരിക്കാൻ അനുവദിക്കണമെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ ഭരണപക്ഷത്തെ വെല്ലുവിളിച്ചത്. സ്പീക്കറെ കണ്ട രാഹുല്‍ ഗാന്ധി സഭയില്‍ സംസാരിക്കണമെന്ന ആവശ്യം ഉന്നയിച്ച് കത്ത് നല്കിയിരുന്നു. എന്നാല്‍ ഇതിന് വഴങ്ങാതിരുന്ന ബിജെപി രാഹുലിനെതിരെ ഇന്നും നിപാട് കടുപ്പിച്ചു. ലോക്സഭയിലും രാജ്യസഭയിലും രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജപെി പ്രതിഷേധിച്ചു. സ്പീക്കർക്ക് ആദ്യം രാഹുൽ ഇക്കാരായ്ത്തിലുള്ള കത്ത് എഴുതി നല്കാനാണ് ബിജെപി നിർദ്ദേശിച്ചത്. രാഹുല്‍ ഗാന്ധി ഇന്ത്യ വിരുദ്ധ ടൂള്‍കിറ്റിന്‍റെ ഭാഗമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ കുറ്റപ്പെടുത്തി. ജനങ്ങളില്‍ നിന്ന് അവഗണ നേരിടുന്ന രാഹുല്‍ ഇപ്പോള്‍ ദേശവിരുദ്ധ ടൂള്‍കിറ്റിന്‍റെ ഭാഗമാണ്. ഇന്ത്യ ജി20യുടെ ആതിഥേയത്വം വഹിക്കുമ്പോൾ വിദേശത്ത് രാജ്യത്തെ…
Read More » -
Business
എസ്ബിഐയുടെ ക്രെഡിറ്റ് കാർഡിന്റെ പുതുക്കിയ പ്രൊസസിംഗ് ഫീസ് പ്രാബല്യത്തിൽ വന്നു; നിരക്കുകൾ അറിയാം
പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ക്രെഡിറ്റ് കാർഡിന്റെ പുതുക്കിയ പ്രൊസസിംഗ് ഫീസ് പ്രാബല്യത്തിൽ വന്നു. പുതുക്കിയ ചാർജ്ജ് പ്രകാരം 199 രൂപയും നികുതിയുമാണ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളിൽ നിന്നും ഈടാക്കുന്നത്.2022 നവംബറിലെ പ്രൊസസിംഗ് ചാർജ്ജ് വർധന പ്രകാരം ഇതുവരെ 99 രൂപയും നികുതിയുമാണ് ഈടാക്കിയിരുന്നത്. പുതുക്കിയ ചാർജ്ജ് വർധന സംബന്ധിച്ച് കാർഡ് ഉപയോക്താക്കൾക്ക് എസ്എംഎസ് വഴിയും, ഇ മെയിൽ മുഖാന്തരവും അറിയിപ്പ് നൽകിയതായും എസ്ബിഐ കാർഡ് ആന്റ് പേയ്മന്റെ് സർവ്വീസസ് അറിയിച്ചു.പുതുക്കിയ ചാർജ്ജ് ഇന്ന് മുതലാണ് (2023 മാർച്ച് 17 ) പ്രാബല്യത്തിൽ വന്നത്.. നിലവിൽ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പടെയുള്ള ബാങ്കുകളും ക്രെഡിറ്റ്് കാർഡ് ചാർജ്ജുകളിലും നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാടക അടയ്ക്കുന്നതിന് എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും എസ്ബിഐയ്്ക്ക് സമാനമായ രീതിയിൽ പ്രൊസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്. ഇഎംഐ രീതിയിൽ മാസവാടക നൽകുന്നതിനും, ഉൽപന്നങ്ങൾ വാങ്ങുന്നതിനുമായുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ പ്രൊസസിംഗ് ഫീസാണ്…
Read More » -
LIFE
ബേസിൽ നായകനായെത്തുന്ന ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാൾ റിലീസ്; റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള രസകരമായ വീഡിയോ കാണാം
പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് ‘കഠിന കഠോരമീ അണ്ഡകടാഹം’. ബേസിൽ ജോസഫ് ആണ് ചിത്രത്തില നായകൻ. നവാഗതനായ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘കഠിന കഠോരമീ അണ്ഡകടാഹം’ പെരുന്നാൾ റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ബേസിൽ ജോസഫ് ആണ് റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള രസകരമായ വീഡിയോയും താരം ഷെയർ ചെയ്തിട്ടുണ്ട്. ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നതെന്നാണ് വിവരം. നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ് ചിത്രം നിർമിക്കുന്നത്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ…
Read More » -
LIFE
ഡ്രൈവര്‍മാർ സമരത്തിൽ; വിവാഹദിനം മുഹൂര്‍ത്തത്തിന് മുമ്പ് വധുവിന്‍റെ വീട്ടിലെത്താൻ വരനും വീട്ടുകാരും രാത്രിയില്‍ നടന്നത് 28 കിലോമീറ്റര്‍!
വിവാഹവുമായി ബന്ധപ്പെട്ട് രസകരമായ പല വാര്‍ത്തകളും വീഡിയോകളുമെല്ലാം പതിവായി വരാറുണ്ട്. വിവാഹത്തിലെ വ്യത്യസ്തമായ ആചാരങ്ങളോ, ആഘോഷങ്ങളോ അതല്ലെങ്കില്‍ വിവാഹത്തോട് അനുബന്ധിച്ചുണ്ടായ രസകരമായ എന്തെങ്കിലും സംഭവവികാസങ്ങളോ എല്ലാമാകാം ഇത്തരത്തില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. സമാനമായ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഒഡീഷയിലെ റായഗഡയില്‍ ഇന്ന് നടന്നൊരു വിവാഹം. എന്താണ് ഈ വിവാഹത്തിലെ പ്രത്യേകതയെന്നാണോ? സംഗതി വിവാഹത്തിലല്ല പ്രത്യേകത. വിവാഹത്തിന് മുമ്പുണ്ടായ ചില അപ്രതീക്ഷിതമായ സംഭവങ്ങളാണ് വഴിത്തിരിവായത്. വിവാഹം തീരുമാനിച്ച ശേഷം, തീയ്യതി അടുത്തപ്പോഴാണ് ഡ്രൈവര്‍മാരുടെ സമരം എത്തുന്നത്. അങ്ങനെ വിവാഹദിവസം 28 കിലോമീറ്റര്‍ അകലെയുള്ള വധൂഗൃഹത്തിലേക്ക് എത്താൻ മാര്‍ഗമൊന്നുമില്ലാതായി. കല്യാണ്‍സിംഗ്പൂര്‍ എന്ന സ്ഥലത്താണ് വരന്‍റെ വീട്. ഇവിടെ നിന്ന് രാത്രി നടന്ന് 28 കിലോമീറ്റര്‍ അകലെയുള്ള വധൂഗൃഹത്തിലെത്താമെന്ന് അങ്ങനെ തീരുമാനമായി. വരനും വീട്ടുകാരും മറ്റ് ബന്ധുക്കളുമെല്ലാം രാത്രി മുഴുവൻ നടന്ന് രാവിലെ മുഹൂര്‍ത്തത്തിന് മുമ്പായി റായഗഡയിലുള്ള വധുവിന്‍റെ വീട്ടിലെത്തി. വിവാഹം മംഗളമായി നടക്കുകയും ചെയ്തു. ഇവര്‍ നടക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കിട്ടതോടെയാണ്…
Read More » -
Kerala
രാത്രി വനിതാ സുഹൃത്തിന്റെ വീട്ടിൽ വച്ച് പിടികൂടിയ ഡ്രൈവറെ മർദ്ദിച്ച് കൊന്ന സംഭവം, ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിഞ്ഞ 4 പ്രതികൾ പിടിയിൽ
തൃശൂർ: രാത്രി വനിതാ സുഹൃത്തിനെ കാണാനെത്തിയ സ്വകാര്യ ബസ് ഡ്രൈവറെ തടഞ്ഞുനിർത്തി ക്രൂരമർദ്ദനത്തിനിരയാക്കുകയും ഒടുവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങുകയും ചെയ്ത സംഭവത്തിൽ നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുമ്പോഴാണ് ഇവരെ പൊലീസ് പിടികൂടിയത്. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് സഹാര്‍ (32) മരിച്ച സംഭവത്തിൽ ചേർപ്പ് സ്വദേശികളായ കൊടക്കാട്ടിൽ അരുൺ, ചിറക്കൽ അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ നാളെ വൈകിട്ടോടെ തൃശൂരിൽ എത്തിക്കും. സഹാറിനെ ആക്രമിച്ചതിന്റെ മൂന്നാം നാള്‍ പ്രതികള്‍ ഉത്തരാഖണ്ഡിലേക്ക് കടന്നിരുന്നു. തൃശ്ശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്രേയുടെ നേതൃത്വത്തില്‍ അന്‍പതിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ കുടുക്കാന്‍ തീവ്രമായ ശ്രമം തുടരുകയായിരുന്നു. ഇതിനിടെ സൈബര്‍ സെല്‍ നടത്തിയ നിര്‍ണായക നീക്കമാണ് വഴിത്തിരിവായത്. പ്രതികള്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നത് വാട്സാപ്പ് കോളിലൂടെ മാത്രമായിരുന്നു. ഇതു മനസ്സിലാക്കി വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനില്‍ നിരീക്ഷണത്തിലാക്കി. ഈ സമയത്താണ് പ്രതികള്‍ വാട്സാപ്പില്‍ ബന്ധപ്പെട്ടത്. പ്രതികളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതും ഇങ്ങനെയാണ്.…
Read More » -
Movie
കബനി നദികടന്ന്, കാടിറങ്ങി താര രാജാവിനെ കാണാൻ ആദിവാസി മൂപ്പൻമാരും സംഘവും
വയനാട്: മലയാളത്തിന്റെ മഹാനാടൻ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ ആദിവാസി മൂപ്പൻമാരും സംഘവും കാടിറങ്ങി എത്തി. വയനാട്ടിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അവർ എത്തിയത്. കേരള – കർണാടക അതിർത്തിയിലെ ഉൾകാടിനുള്ളിലെ കബനി നദിക്ക് സമീപമുള്ള ആദിവാസി കോളനിയിൽ നിന്നാണ് മൂപ്പൻമാരായ ശേഖരൻ പണിയ, ദെണ്ടുകൻ കാട്ട് നായ്ക എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആദിവാസി സഹോദരങ്ങൾ താരരാജാവിനെ കാണാൻ എത്തിയത്. കോളനിയിലെ 28 ഓളം കുടുംബങ്ങൾക്ക് ഓരോരുത്തർക്കും ആവശ്യമായ വസ്ത്രങ്ങൾ നൽകിയാണ് മെഗാസ്റ്റാർ മൂപ്പനും സംഘത്തിനും സ്വീകരണം നൽകിയത്. അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് ആവശ്യമായ വസ്ത്രങ്ങൾ നൽകിയത്. തുടർന്ന് മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരം ഫൌണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയുടെ നേതൃത്വത്തിൽ കോളനി സന്ദർശിക്കുകയും ഓരോ വീടുകളിൽ എത്തി കോളനി നിവാസികളായ മറ്റെല്ലാവർക്കും വസ്ത്രങ്ങൾ നൽകുകയും ചെയ്തു. ഫൌണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായാണ് വസ്ത്രങ്ങൾ വിതരണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടർ അറിയിച്ചു. ചടങ്ങിൽ…
Read More » -
Kerala
ഭരണപക്ഷത്തിന്റെ ഔദാര്യം കൈപ്പറ്റുന്നവരല്ല പ്രതിപക്ഷം, റൂൾ 50 പ്രതിപക്ഷത്തിന്റെ അവകാശമാണ്; സർക്കാർ പരിപാടികളോട് സഹകരിക്കില്ല, മുഖ്യമന്ത്രിയുടെ ധാർഷ്ട്യം നടക്കില്ലെന്നും സതീശൻ
തിരുവനന്തപുരം : നിയമസഭാ സംഘർഷത്തിൽ വാദി പ്രതിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ന് സഭ തുടങ്ങിയെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒമ്പത് മിനിറ്റിനുള്ളിൽ പിരിഞ്ഞിരുന്നു. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ ചൊല്ലിയാണ് പ്രതിപക്ഷത്തിന്റെ ബഹളം രൂക്ഷമായത്. 10 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെ കെ രമയുടെ പരാതിയിൽ ഇതുവരെ കേസെടുത്തില്ലെന്ന് സതീശൻ പറഞ്ഞു. ഇനി സർക്കാർ പരിപാടികളോട് സഹകരിക്കില്ല. മുഖ്യമന്ത്രിയുടെ ദാർഷ്ട്യം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ന് ചോദ്യോത്തര വേളയിലേക്ക് പോലും കടക്കാനാകാതെ സഭ പിരിയുകയായിരുന്നു. ഇനി തിങ്കളാഴ്ചയാണ് സഭ വീണ്ടും ചേരുക. എന്നാൽ സഭ ചേരുമ്പോഴും സ്ഥിതി മറിച്ചാകില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ സഹകരണമുണ്ടാകില്ലെന്ന വെളിപ്പെടുത്തൽ. സ്പീക്കർ സർവകക്ഷി യോഗം വിളിച്ചത് പ്രശ്നങ്ങൾ പരിഹരിക്കാൻ അല്ല. പുലർച്ചെ ഒരു മണിക്ക് ശേഷമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എഫ്ഐആർ ഇട്ടത്. ഭരണപക്ഷത്തിന്റെ ഔദാര്യം…
Read More »
