Month: March 2023
-
Crime
മറ്റൊരു യുവതിക്ക് ഒപ്പം പുതിയ ജീവിതം ആരംഭിക്കണം, ഭാര്യയെ ഒഴിവാക്കാൻ പ്രോട്ടീന്‍ ഷേക്കില്‍ വിഷം കലർത്തി ദന്ത ഡോക്ടറുടെ അതിബുദ്ധി; ഭാര്യ മരിച്ചു, ഭർത്താവ് അറസ്റ്റിൽ
കൊളറാഡോ: ഭാര്യയെ ഒഴിവാക്കാനായി ദന്ത ഡോക്ടർ ചെയ്തത് കൊടും ക്രൂരത. ഭാര്യ കഴിച്ചിരുന്ന പ്രോട്ടീൻ ഷേക്കിൽ വിഷം ചേർത്ത് നൽകിയാണ് കൊളറാഡോയിലെ ദന്ത ഡോക്ടർ ഭാര്യയെ കൊലപ്പെടുത്തിയത്. പിടിക്കപ്പെടാത്ത രീതിയിൽ വിഷം എങ്ങനെ നിർമ്മിക്കാം എന്നതടക്കമുള്ള വിവരങ്ങൾ കംപ്യൂട്ടറിൽ തിരഞ്ഞെ ശേഷമായിരുന്നു ഇയാൾ ഭാര്യയ്ക്ക് വിഷം നൽകിയത്. ജെയിംസ് ടോലിവർ ക്രെയ്ഗ് എന്ന 45കാരനെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഫസ്റ്റ് ഡിഗ്രി കൊലപാതക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. 43 കാരിയായ ഭാര്യ ഏഞ്ചല ക്രെയ്ഗിനെ കടുത്ത തലവേദനയും ക്ഷീണത്തേയും തുടർന്ന് മരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഏഞ്ചലയുടെ ശരീര സംപിളുകളിൽ വിഷത്തിൻറെ അംശം ലാബ് പരിശോധനയിൽ വ്യക്തമായിരുന്നു. സാധാരണ രീതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രീതിയിലായിരുന്നു ഭാര്യയുടെ കൊലപാതകം ഇയാൾ പദ്ധതിയിട്ടത്. മറ്റൊരു യുവതിക്ക് ഒപ്പം പുതിയ ജീവിതം ആരംഭിക്കാൻ വേണ്ടിയായിരുന്നു ഇത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആശുപത്രിയിൽ അവശനിലയിലായിരുന്ന ഏഞ്ചല മരിച്ചത്. ഈ മാസം തന്നെ മൂന്നാമത്തെ തവണയായിരുന്നു രോഗാവസ്ഥ മോശമായിരുന്നതിനെ തുടർന്ന് ഏഞ്ചലയെ ആശുപത്രിയിൽ…
Read More » -
Kerala
പണിയെടുത്തതിന്റെ പണം വേണം! കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരും പിജി ഡോക്ടർമാരും അനിശ്ചിത കാല സമരത്തിലേക്ക്
കൊല്ലം: സ്റ്റൈപ്പന്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരും പിജി ഡോക്ടർമാരും അനിശ്ചിത കാല സമരത്തിലേക്ക്. നാളെ മുതലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൗസ് സർജന്മാരുടെ സ്റ്റൈപ്പന്റ് മുടങ്ങുന്നത് പതിവായതും പിജി ഡോക്ടർമാർക്ക് അഞ്ച് മാസമായി സ്റ്റൈപ്പന്റ് ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം. രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് തങ്ങൾ ഇതുവരെ സമരത്തിലേക്ക് പോകാതിരുന്നതെന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ പറഞ്ഞു. സ്റ്റൈപ്പന്റില്ലാതെ ജോലി തുടർന്നിട്ടും പണം അനുവദിക്കാൻ സർക്കാർ തയ്യാറായില്ല. പല തവണ സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. സ്റ്റൈപ്പന്റ് എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോവുകയല്ലാതെ മറ്റ് വഴികളില്ലെന്നും രോഗികൾക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികൃതർ മാത്രമായിരിക്കും ഉത്തരവാദികളെന്നും ഡോക്ടർമാർ വ്യക്തമാക്കി.
Read More » -
Crime
കട്ടപ്പന കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ, ഭർത്താവ് കൊലപ്പെടുത്തിയതെന്ന് നിഗമനം
കട്ടപ്പന: കാഞ്ചിയാറില്‍ യുവതിയുടെ മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മയെ (അനുമോള്‍ 27) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് യുവതിയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ചു എന്നാണ് നിഗമനം. ഇവരുടെ ഭർത്താവ് വിജേഷ് ഒളിവിലാണ്. ശനിയാഴ്ച്ചയാണ് അനുമോളെ കാണാതായത്. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ് ബന്ധുക്കൾ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒളിവിൽ പോയ വിജേഷ് തന്നെ ബന്ധുക്കളെ വിളിച്ച് കട്ടിലിനടിയിൽ മൃതദേഹം ഉണ്ടെന്ന് പറയുകയായിരുന്നു. ശനിയാഴ്ച്ച രാവിലെ ഉറക്കം എഴുന്നേറ്റതോടെയാണ് അനിമോളെ കാണാതാകുന്നത്. തുടർന്ന് വിജേഷിനോട് ബന്ധുക്കൾ ചോദിച്ചെങ്കിലും അനിമോൾ രാത്രിയിൽ കുട്ടിയെ തന്‍റെ കൂടെ കിടത്തിയിട്ട് എവിടെയോ പോയെന്നായിരുന്നു മറുപടി. ബന്ധുക്കൾ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് യുവതിയെ കുറിച്ച് വിവരം ഇല്ലാതെ വന്നതോടെ ഞായറാഴ്ച്ച വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ വിജേഷിനെയും…
Read More » -
Movie
ഭിന്നമതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ച്ചപ്പാടുകളുടെ നേർച്ചിത്രം. ‘തുരുത്ത്’ മാർച്ച് 31ന് തീയേറ്ററുകളിലെത്തും
അജയ് തുണ്ടത്തിൽ പി.ആർ.ഒ പ്രേക്ഷകശ്രദ്ധനേടിയ ‘മൺസൂൺ’നു ശേഷം സുരേഷ് ഗോപാൽ സംവിധാനം ചെയ്യുന്ന ‘തുരുത്ത്’ മാർച്ച് 31ന് തീയേറ്ററുകളിലെത്തും. സമൂഹം നിരാകരിക്കുകയും നാട് കടത്തുകയും ചെയ്യപ്പെട്ട ഒരു അഭയാർത്ഥി കുടുംബം തലചായ്ക്കൻ ഒരിടം തേടി നടത്തുന്ന യാത്രയാണ് ‘തുരുത്ത്.’ പ്രിയസുഹൃത്തിന്റെ വേർപാടിനെ തുടർന്ന് അയാളുടെ ഭാര്യയുടെയും മകന്റെയും ഉത്തരവാദിത്തം റസാഖിന് ഏറ്റെടുക്കേണ്ടിവരുന്നു. ഭിന്നമതസ്ഥർ ജീവിതത്തിൽ ഒരുമിക്കുമ്പോഴുള്ള സാമൂഹിക കാഴ്ച്ചപ്പാടിന്റെ നേർച്ചിത്രമാണ് ‘തുരുത്ത്’ പ്രമേയമാക്കുന്നത്. തങ്ങളുടേതായൊരു ഇടം കണ്ടെത്താനുള്ള യാത്രയിൽ റസാഖിനും കുടുംബത്തിനും വിധി കാത്തുവെച്ചത് എന്തായിരുന്നുവെന്നാണ് ചിത്രത്തിന്റെ തുടർസഞ്ചാരം വ്യക്തമാക്കുന്നത്. നീണ്ടവർഷങ്ങളിലെ സഹനട വേഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി സുധീഷ് എന്ന അനുഗൃഹീത നടൻ ഇതിലെ കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നു. സുധീഷിനെ കൂടാതെ കീർത്തി ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു, എം ജി സുനിൽകുമാർ, ഷാജഹാൻ തറവാട്ടിൽ, കെ.പി.എ.സി പുഷ്പ, മധുസൂദനൻ , ഡോ. ആസിഫ് ഷാ, സക്കീർ ഹുസൈൻ, സജി സുകുമാരൻ , മനീഷ്കുമാർ , സജി, അപ്പു മുട്ടറ, അശോകൻ…
Read More » -
Local
കാഴ്ച പരിമിതിയുള്ള അര്‍ജുന് പഠനം മുടങ്ങില്ല, തൃശൂര്‍ ലോ കോളജില്‍ പ്രത്യേക സീറ്റ് അനുവദിച്ച് മന്ത്രി ആര്‍ ബിന്ദു
കാഴ്ചപരിമിതി നേരിടുന്ന തൃശൂര്‍ വിയ്യൂര്‍ സ്വദേശി അര്‍ജുന്‍ കെ കുമാറിന് നിയമ പഠനം മുടങ്ങാതിരിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സവിശേഷ ഇടപെടല്‍. എണാകുളം ലോ കോളേജില്‍ നിയമ പഠനത്തിന് എല്‍എല്‍എം സീറ്റ് ലഭിച്ചെങ്കിലും യാത്രാ പ്രശ്‌നം തന്റെ ഉന്നത പഠനത്തില്‍ ഇരുള്‍ വീഴ്ത്തുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് പ്രതീക്ഷയുടെ വെളിച്ചമായി മന്ത്രി ബിന്ദുവിന്റെ ഇടപെടലുണ്ടായത്. എറണാകുളം കോളജില്‍ നിന്ന് തന്റെ പഠനം തൃശൂര്‍ ലോ കോളജിലേക്ക് മാറ്റിത്തരണമെന്നു കാണിച്ച് അര്‍ജുന്‍ മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഈ ശ്രദ്ധേയമായ ഇടപെടല്‍. അര്‍ജുന്റെ പ്രശ്‌നത്തിന് പരിഹാരമായി തൃശൂര്‍ ലോ കോളജില്‍ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കായി ഒരു സീറ്റ് സൃഷ്ടിക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇത് സാധ്യമാക്കിയത്. ഇക്കാര്യത്തില്‍ സര്‍വകലാശാല ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. തുടര്‍ന്ന് അര്‍ജുന്റെ പഠനം എറണാകുളത്ത് നിന്ന് തൃശൂര്‍ ലോ കോളജില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട സീറ്റിലേക്ക് മാറ്റിക്കൊണ്ടുള്ള ഇത്തരവ് മന്ത്രി എത്രയും വേഗം തരപ്പെടുത്തി…
Read More » -
Local
ഈ വനിതകൾ റിപ്പയർ ചെയ്യുന്നു മൊബൈൽ ഫോണും ഒപ്പം ജീവിതവും
വിരൽത്തുമ്പിൽ ലോകമൊതുങ്ങുന്ന സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ജീവിതം കെട്ടിപ്പടുക്കാൻ ഒരുങ്ങുകയാണ് 18 യുവതികൾ. പുരുഷന്മാർ കൈയടക്കിയ മൊബൈൽ ഫോൺ റിപ്പയറിങ് ആൻഡ് സർവീസ് എന്ന തൊഴിൽ മേഖല കൈയടക്കിയാണ് കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ വനിതകൾ ജീവിതവും റിപ്പയർ ചെയ്യാനൊരുങ്ങുന്നത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതികൾക്കായി നടപ്പാക്കിയ പദ്ധതിയിലൂടെയാണ് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ പതിനെട്ട് വനിതകൾ മൊബൈൽ ഫോൺ റിപ്പയറിങ്ങിൽ പരിശീലനം പൂർത്തിയാക്കിയത്. കുടുംബശ്രീയിൽ ഉൾപ്പെടാത്ത 18 നും 40നും ഇടയിൽ പ്രായമുള്ള ബിരുദവും ബിരുദാന്തര ബിരുദവുമുള്ള തൊഴിൽ രഹിതരായ വനിതകളാണ് ഓക്സിലറി ഗ്രൂപ്പിലുള്ളത്. ദേശീയ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിലെ അധ്യാപകരായ ആനന്ദ്, അൻസാരി എന്നിവരുടെ നേതൃത്വത്തിൽ ഒരുമാസമായിരുന്നു പരിശീലനം. സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ, ചിപ് ലെവൽ എന്നിവയിൽ പരിശീലനവും ലഭിച്ച ഇവർ ഏത് തരം ഫോണിന്റെയും ടാബുകൾ, സ്മാർട്ട് വച്ച് തുടങ്ങിയവയുടെയും കേടുപാടുകൾ പരിഹരിക്കും. പരിശീലനം പൂർത്തിയാക്കിയവർ രണ്ട് ടീമുകളായി തിരിഞ്ഞ് സ്വയം സംരംഭങ്ങൾക്ക് തയ്യാറെടുക്കുകയാണ്.…
Read More » -
Crime
ലഹരി വില്‍പനക്കേസില്‍ നാടക നടി പിടിയില്‍; കൂടെ താമസിച്ചയാള്‍ ഓടി രക്ഷപ്പെട്ടു
കൊച്ചി: തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പന നടത്തിയിരുന്ന നാടക നടിയായ യുവതി പോലീസിന്റെ പിടിയിലായി. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. യുവതിയോടൊപ്പം താമസിച്ചിരുന്ന കാസര്‍ഗോട് സ്വദേശി ഷമീര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്‌ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംക്ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്‌ക്കെത്തിയതായിരുന്നു സംഘം. കെട്ടിടത്തിലെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് പിടിയിലായ അഞ്ജുവും സുഹൃത്ത് ഷമീറും താമസിച്ചിരുന്നത്. പോലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെട്ടു. ഇതോടെ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് വീട്ടില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എത്തിക്കുന്ന ലഹരിവസ്തുക്കള്‍ വീട് വാടകയ്‌ക്കെടുത്ത് സൂക്ഷിച്ച ശേഷമായിരുന്നു വിതരണം. നാടകരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന അഞ്ജു, കൃഷ്ണ മൂന്നു വര്‍ഷം മുന്‍പാണ് കാസര്‍ഗോട് സ്വദേശി ഷമീറിനെ പരിചയപ്പെടുന്നത്. ഉണിച്ചിറയിലെ വീട് വാടകയ്‌ക്കെടുത്തത് ഒരു മാസം മുന്‍പാണ്. രക്ഷപ്പെട്ട ഷമീറിനെ…
Read More » -
Kerala
കാപികോ റിസോര്‍ട്ട് പൂര്‍ണമായും പൊളിക്കണം; ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരേ കോടതിയലക്ഷ്യ നടപടി
ന്യൂഡല്‍ഹി: അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചു നീക്കിയേ മതിയാകൂവെന്ന് സുപ്രീംകോടതി. പൂര്‍ണമായി പൊളിച്ചുമാറ്റിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. പൊളിക്കല്‍ നടപടികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ആലപ്പുഴ പാണാവള്ളിയില്‍ അനധികൃതമായി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ടിലെ 54 കോട്ടേജുകള്‍ പൊളിച്ചു നീക്കിയതായി ചീഫ് സെക്രട്ടറിക്കുവേണ്ടി ഹാജരായ സംസ്ഥാന സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശി സുപ്രീംകോടതിയെ അറിയിച്ചു. റിസോര്‍ട്ടിന്റെ പ്രധാന കെട്ടിടമാണ് ഇനി പൊളിക്കാനുള്ളതെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന്റെ വിശദീകരണത്തില്‍ ജസ്റ്റിസുമാരായ അനിരുദ്ദ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. കോടതി ഉത്തരവ് പൂര്‍ണണായി നടപ്പാക്കണം. അല്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കി. ശാസ്ത്രീയ പഠനമില്ലാതെ, റിസോര്‍ട്ട് പൊളിക്കുന്നത് വേമ്പനാട് കായലിലെ സസ്യജാലങ്ങളെയും മൃഗങ്ങളെയും ദോഷകരമായി ബാധിക്കുമെന്ന് മത്സ്യത്തൊഴിലാളികള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍…
Read More » -
Crime
പോക്‌സോ കേസ് അതിജീവിതയെ കാണാതായി; അരമണിക്കൂറിനകം കണ്ടെത്തി
തിരുവനന്തപുരം: പേട്ടയില്‍ നിന്ന് കാണാതായ പോക്‌സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടിയെ കണിയാപുരത്ത് നിന്നും കണ്ടെത്തി. വീട്ടില്‍ നിന്ന് ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്. അമ്മ പരാതി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് പേട്ട പൊലീസ് സ്റ്റേഷനില്‍ 15 വയസുകാരിയെ കാണാനില്ലെന്ന് പരാതി എത്തിയത്. പോക്‌സോ കേസിലെ പരാതിക്കാരിയെ ആണ് കാണാതായത്. പോലീസ് വ്യാപകമായി നഗരത്തില്‍ അന്വേഷണം നടത്തി. അരമണിക്കൂറിന് ശേഷം കണിയാപുരത്ത് വെച്ച് സുഹൃത്തിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തി. അമ്മക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. ഈ കുട്ടിയെ കാണാതെ പോയി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സ്‌കൂളിലേക്ക് പരീക്ഷയെഴുതാന്‍ പോകുകയാണെന്നും ഉള്ള ഫോണ്‍കോള്‍ അമ്മക്ക് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്.
Read More »
