CrimeNEWS

മറ്റൊരു യുവതിക്ക് ഒപ്പം പുതിയ ജീവിതം ആരംഭിക്കണം, ഭാര്യയെ ഒഴിവാക്കാൻ പ്രോട്ടീന്‍ ഷേക്കില്‍ വിഷം കലർത്തി ദന്ത ഡോക്ടറുടെ അതിബുദ്ധി; ഭാര്യ മരിച്ചു, ഭർത്താവ് അറസ്റ്റിൽ

കൊളറാഡോ: ഭാര്യയെ ഒഴിവാക്കാനായി ദന്ത ഡോക്ടർ ചെയ്തത് കൊടും ക്രൂരത. ഭാര്യ കഴിച്ചിരുന്ന പ്രോട്ടീൻ ഷേക്കിൽ വിഷം ചേർത്ത് നൽകിയാണ് കൊളറാഡോയിലെ ദന്ത ഡോക്ടർ ഭാര്യയെ കൊലപ്പെടുത്തിയത്. പിടിക്കപ്പെടാത്ത രീതിയിൽ വിഷം എങ്ങനെ നിർമ്മിക്കാം എന്നതടക്കമുള്ള വിവരങ്ങൾ കംപ്യൂട്ടറിൽ തിരഞ്ഞെ ശേഷമായിരുന്നു ഇയാൾ ഭാര്യയ്ക്ക് വിഷം നൽകിയത്. ജെയിംസ് ടോലിവർ ക്രെയ്ഗ് എന്ന 45കാരനെ ഞായറാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഫസ്റ്റ് ഡിഗ്രി കൊലപാതക്കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.

43 കാരിയായ ഭാര്യ ഏഞ്ചല ക്രെയ്ഗിനെ കടുത്ത തലവേദനയും ക്ഷീണത്തേയും തുടർന്ന് മരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഏഞ്ചലയുടെ ശരീര സംപിളുകളിൽ വിഷത്തിൻറെ അംശം ലാബ് പരിശോധനയിൽ വ്യക്തമായിരുന്നു. സാധാരണ രീതിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രീതിയിലായിരുന്നു ഭാര്യയുടെ കൊലപാതകം ഇയാൾ പദ്ധതിയിട്ടത്. മറ്റൊരു യുവതിക്ക് ഒപ്പം പുതിയ ജീവിതം ആരംഭിക്കാൻ വേണ്ടിയായിരുന്നു ഇത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആശുപത്രിയിൽ അവശനിലയിലായിരുന്ന ഏഞ്ചല മരിച്ചത്. ഈ മാസം തന്നെ മൂന്നാമത്തെ തവണയായിരുന്നു രോഗാവസ്ഥ മോശമായിരുന്നതിനെ തുടർന്ന് ഏഞ്ചലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെൻറിലേറ്ററിൻറെ സഹായത്തോടെയായിരുന്നു ഏഞ്ചല അവസാനി ദിവസങ്ങളിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.

ദന്ത പരിശോധനയ്ക്കാവശ്യമായ ഗവേഷണമെന്ന പേരിൽ ഏഞ്ചല മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് വരെ വിഷത്തേക്കുറിച്ചായിരുന്നു ഡോക്ടർ ഓൺലൈനിൽ തെരഞ്ഞിരുന്നു. ഓൺലൈനിലാണ് വിഷം ഡോക്ടർ ഓർഡർ ചെയ്തത്. ഇതിനായി പുതിയ ഇമെയിൽ ഐഡിയും ഡോക്ടർ തയ്യാറാക്കിയിരുന്നു. മാർച്ച് ആറ് മുതലാണ് തുടർച്ചയായി ഏഞ്ചലയ്ക്ക് ശാരീരികാസ്വസ്ഥ്യം നേരിടാൻ തുടങ്ങിയത്. ശരീരം തളരുകയാണെന്നും ജോലിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നുമായിരുന്നു ഏഞ്ചല ഡോക്ടറോട് പറഞ്ഞത്. മരുന്ന് നൽകിയ പോലത്തെ അവസ്ഥയെന്നായിരുന്നു നേരിടുന്ന വിഷമങ്ങളേക്കുറിച്ച് ഏഞ്ചല ഡോക്ടറോട് വിശദമാക്കിയത്. ഏഞ്ചലയുടെ മരണത്തിൽ സഹോദരിക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്.

Back to top button
error: