Month: March 2023

  • LIFE

    കഥകളുടെ സുൽത്താനായി ടൊവിനോ; ‘നീലവെളിച്ചം’ ഏപ്രിൽ 21ന് തിയറ്ററുകളിൽ

    ടൊവിനോ നായകനായി എത്തുന്ന പുതിയ ചിത്രം ‘നീലവെളിച്ച’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 21ന് ചിത്രം തിയറ്ററുകളിൽ എത്തും. ടൊവിനോ തോമസ് ആണ് റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിൻറെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘നീലവെളിച്ചം’. കഥകളുടെ സുൽത്താനായി ടൊവിനോയുടെ പരകായ പ്രവേശനം കാണാൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മലയാളികളും. ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്. പ്രേതബാധയുടെപേരിൽ കുപ്രസിദ്ധി നേടിയ ഒരു വീട്ടിൽ താമസിക്കേണ്ടിവരുന്ന ഒരു യുവകഥാകൃത്തിൻറെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. കഥാനായകനും ആ വീടിനെ ആവേശിച്ചിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന പെൺകുട്ടിയുടെ ആത്മാവിനുമിടയിൽ സംഭവിക്കുന്ന ബന്ധമാണ് കഥയുടെ പ്രമേയം. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറർ സിനിമയായ ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം വരുന്നത്. റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ്…

    Read More »
  • Crime

    അഴിമതിക്ക് അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറിയിൽനിന്ന് കൈക്കൂലി വാങ്ങി; വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്

    തിരുവനന്തപുരം: അഴിമതിക്ക് അറസ്റ്റിലായ ഉദ്യോ​ഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തെ തുടർന്ന് വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്. ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെയാണ് വിജിലൻസ് കേസെടുത്തത്. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന സ്പെഷ്യൽ ഡിവൈഎസ്പിയാണ് വേലായുധൻ. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനിൽ നിന്നാണ് പണം വാങ്ങിയത്. നാരായണനെതിരെയുണ്ടായിരുന്ന സ്വത്ത് കേസ് അവസാനിപ്പിക്കാനായി 50,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. നാരായണന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കേസൊതുക്കാൻ കൈക്കൂലി നൽകിയതിൻ്റെ തെളിവ് ലഭിച്ചത്. സ്വത്ത് സമ്പാദന കേസ് അട്ടിമറിച്ച ശേഷം ഡിവൈഎസ്പി യുടെ മകന്റെ അക്കൗണ്ടിലേക്ക് 50000 നാരായണൻ കൈമാറി‌. സ്വത്ത് സമ്പാദന കേസ് തുടരന്വേഷണം നട ത്താൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.

    Read More »
  • Kerala

    നിയമസഭയ്ക്കുള്ളിൽ നടുത്തളത്തിൽ സത്യഗ്രഹമെന്ന സമര രീതി കേരളത്തിന് പരിചയപ്പെടുത്തിയത് സാക്ഷാൽ ഇഎംഎസ്!

    നിയമസഭയ്ക്കുള്ളിൽ സത്യഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷത്തിനെതിരെ ഇന്ന് സിപിഎം മന്ത്രിമാർ നടപടി ആവശ്യപ്പെട്ടെങ്കിലും നടുത്തളത്തിൽ സത്യഗ്രഹമെന്ന സമര രീതി കേരളത്തിന് പരിചയപ്പെടുത്തിയത് സാക്ഷാൽ ഇഎംഎസ് ആണ്. ഏറ്റവും കൂടുതൽ തവണ സഭയ്ക്കുള്ളിൽ സത്യഗ്രഹമിരുന്ന ചരിത്രവും ഇടതുപക്ഷത്തിനാണ്. നിയമസഭാ വളപ്പ് പലപ്പോഴും പ്രതിപക്ഷ സത്യാഗ്രഹങ്ങൾക്ക് വേദിയാകാറുണ്ടെങ്കിലും സഭ നടന്നുകൊണ്ടിരിക്കെ നടുത്തളത്തിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടന്നത് മുൻപ് അഞ്ച് തവണ മാത്രമാണ്. ഈ സമര രീതി കേരളത്തിന് പരിചയപ്പെടുത്തിയത് മുൻ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടും. 1974 ൽ അച്യുതമേനോൻ മന്ത്രിസഭയിലെ ആരോപണവിധേയരായ മന്ത്രിമാർ രാജിവെക്കണമെന്ന ആവശ്യത്തിലായിരുന്നു ഇ എം എസിന്റെ സമരം. 1974 ഒക്ടോബർ 21 ന് ഇഎംഎസിന്റെ നേതൃത്വത്തിൽ 5 എംഎൽഎമാർ സഭാതലത്തിൽ സത്യഗ്രഹം തുടങ്ങിയതോടെ സഭാ നിർത്തി. 1975 ഫെബ്രുവരി 25ന് ഇതേ ആവശ്യവുമായി സഭയുടെ നടുത്തളത്തിൽ ഇഎംഎസിന്റെ നേതൃത്വത്തിൽ നടത്തിയ സമരം 30 മണിക്കൂർ നീണ്ടു. പ്രതിപക്ഷം രാത്രി മുഴുവൻ നിയമസഭയിൽ തുടർന്നതോടെ അടുത്ത ദിവസം സഭ…

    Read More »
  • LIFE

    ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിരുത്തൈ ശിവയുടെ ‘സൂര്യ 42’ ടൈറ്റിൽ പ്രഖ്യാപനവും ഫസ്റ്റ് ലുക്കും ഏപ്രിൽ 14ന്

    സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്നുവെന്നത് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റാണ്. ‘സൂര്യ 42’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയുമാണ്. ഇപ്പോഴിതാ ‘സൂര്യ 42’നെ കുറിച്ച് ഒരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ‘സൂര്യ 42’ന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും ഏപ്രിൽ 14 ന് പുറത്തുവിടും എന്നാണ് നിർമാതാക്കളിൽ ഒരാളായ ജ്ഞാനവേൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി ‘സൂര്യ 42’ന്റെ ടീസർ പുറത്തുവിടും. സിരുത്തൈ ശിവ ആദ്യമായിട്ടാണ് സൂര്യയെ നായകനാക്കി ഒരു പ്രൊജക്റ്റ് ഒരുക്കുന്നത്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ദിഷാ പതാനിയാണ് ചിത്രത്തിലെ നായിക. ദേവി ശ്രീപ്രസാദ് ‘സിംഗത്തിനു’ ശേഷം സൂര്യയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ വർഷം പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രശസ്‍ത തെന്നിന്ത്യൻ സിനിമനിർമാതാവായ ജ്ഞാനവേൽ രാജയുടെ സ്റ്റുഡിയോ ഗ്രീനും വംശി- പ്രമോദിന്റെ യുവി ക്രീയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.…

    Read More »
  • Crime

    തിരുവനന്തപുരം ലോ കോളേജിലെ സമവായ ചർച്ച പരാജയപ്പെട്ടു; പരുക്കേറ്റ അധ്യാപിക കേസ് പിൻവലിക്കാതെ ഒത്തുതീർപ്പിനില്ല, കടുംപിടിത്തം തുടർന്ന് എസ്എഫ്ഐ, തങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് കെ.എസ്.യു

    തിരുവനന്തപുരം: ലോ കോളേജിലെ സമവായ ചർച്ച ഇന്നും പരാജയപ്പെട്ടു. പരുക്കേറ്റ അധ്യാപിക കേസ് പിൻവലിക്കാതെ ഒത്തുതീർപ്പിനില്ലെന്ന് എസ്എഫ്ഐ നിലപാടെടുത്തു. കേസുകൾ പിൻവലിക്കില്ലെന്നും എസ്എഫ്ഐ പറഞ്ഞു. എസ്.എഫ്.ഐ കേസ് പിൻവലിച്ചില്ലെങ്കിൽ തങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് കെ.എസ്.യു നിലപാടെടുത്തു. ഇതോടെ ക്ലാസുകൾ പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും തീരുമാനമായില്ല. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൻറെ പ്രചാരണത്തോട് അനുബന്ധിച്ച് കെ‍എസ്‍യു പ്രവർത്തകർ സ്ഥാപിച്ച കൊടി എസ്എഫ്ഐ പ്രവർത്തകർ കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്നായിരുന്നു ലോ കോളേജിൽ പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ ഈ മാസം 14ന് ലോ കോളേജിൽ സംഘർഷമുണ്ടായി. കൊടി നശിപ്പിച്ച 24 പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. ഇതോടെ അധ്യാപകരെ 10 മണിക്കൂർ ഓഫീസ് മുറിയിൽ ബന്ധിയാക്കി എസ്എഫ്ഐ പ്രതിഷേധിച്ചു. അധ്യാപികക്കെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ അതിക്രമമുണ്ടായി. ഇതോടെ ക്ലാസുകൾ പൂട്ടി ഓൺലൈൻ ക്ലാസ് തുടങ്ങി. പ്രശ്നം പരിഹരിക്കാൻ ഇരു സംഘടനകളുടെയും ജില്ലാ ഭാരവാഹികളെ പ്രിൻസിപ്പാൾ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. എന്നാൽ എസ്എഫ്ഐയുടെ കടുംപിടിത്തം കാരണം ചർച്ച പരാജയപ്പെടുന്ന നിലയാണ്.…

    Read More »
  • LIFE

    ക്ലീൻ യു സര്‍ട്ടിഫിക്കേറ്റുമായി ജോമി കുര്യാക്കോസി​ന്റെ ‘മെയ്‍ഡ് ഇൻ കാരവാൻ’; റിലീസ് ഏപ്രില്‍ 14ന്

    ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘മെയ്‍ഡ് ഇൻ കാരവാൻ’ റിലീസിന് തയ്യാറാകുന്നു. ക്ലീൻ യു സർട്ടിഫിക്കേറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ രചനയും. സൂപ്പർ ഹിറ്റ് സിനിമകളായ ‘ഹൃദയം’, ‘ആനന്ദം’ തുടങ്ങിയവയിലൂടെ ശ്രദ്ധയാകർഷിച്ച അന്നു ആന്റണി നായികയാകുന്ന മെയ്‍ഡ് ഇൻ കാരവാൻ ഏപ്രിൽ 14ന് വിഷുവിനോടനുബന്ധിച്ച് റിലീസ് ചെയ്യും. പൂർണമായും ദുബായ്‍യിൽ ചിത്രീകരിച്ച ചിത്രമാണ് ‘മെയ്‍ഡ് ഇൻ കാരവാൻ’. ബി കെ ഹരിനാരായണന്റെ വരികൾക്ക് വിനു തോമസാണ് സംഗീതം. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. വിഷ്‍ണു വേണുഗോപാലാണ് ചിത്രത്തിന്റെ എഡിറ്റർ.ചിത്രത്തിലെ നായകനും നായികയും ദുബായിലെത്തുകയും അവിടെവച്ച് മറ്റൊരു രാജ്യത്തെ രണ്ടു കുട്ടികൾ ഇവരുടെ ജീവിതത്തിലേക്കു വന്നുചേരുകയും അവരെ ഇവർക്ക് രക്ഷിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കുട്ടികളുടെ ഇടപെടൽ മൂലം നായകനും നായികയ്ക്കുമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്ദ്രൻസ്, ജെ ആർ പ്രിജിൽ, മിഥുൻ രമേഷ്, ആൻസൺ പോൾ, ഹഷിം കഡൗറ, അനിക ബോയ്ൽ, എല്ല സെന്റ്‌സ്, നസാഹ എന്നിവരാണ്…

    Read More »
  • India

    ഡൽഹിയിലും പരിസരപ്രദേശങ്ങളിലും വൻ ഭൂചലനം

    ദില്ലി: എൻസിആർ മേഖലയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ, ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം. Earthquake tremors felt in Delhi. #earthquake pic.twitter.com/0V8QK22tMr — Anamika gaur (@ByAnamika) March 21, 2023 ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും ശക്തമായ ചലനമാണ് ഉണ്ടായത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ വിവരമില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഇന്നുണ്ടായത്. My Home lights dancing after more than a minute of this massive earthquake…

    Read More »
  • Crime

    കുട്ടിപട്ടാളത്തോടാണോടാ നി​ന്റെ കളി! സ്കൂള്‍ ബസ് കാത്തുനിന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, അക്രമിയെ തുരത്തിയോടിച്ച് സഹപാഠികള്‍

    വാഷിംഗ്ടൺ: സ്കൂൾ ബസ് കാത്തുനിന്ന സഹപാഠിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ചെറുത്ത് വിദ്യാർത്ഥികൾ. സ്കൂൾ വിദ്യാർത്ഥിയെ ബസിൽ നിന്ന് തട്ടിയെടുക്കുന്നത് വളരെ എളുപ്പമാണെന്ന ധാരണയിലാണ് 30 കാരൻ തട്ടിക്കൊണ്ട് പോകൽ പദ്ധതിയിട്ടത്. എന്നാൽ കട്ടയ്ക്ക് ചെറുത്ത് നിൽക്കുന്ന ഒരു സംഘം കുട്ടികളുടെ ഇടയിൽ നിന്നാണ് ഒരു വിദ്യാർത്ഥിയെ തട്ടിയെടുക്കേണ്ടി വരികയെന്ന് യുവാവ് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല. വാഷിംഗ്ടണിൽ നിന്ന് 20 മൈൽ അകലെയുള്ള മേരിലാൻഡിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗെയ്തേഴ്സബർഗിലെ സ്കൂളിലേക്ക് കുട്ടികൾ ബസ് കാത്ത് നിൽക്കുന്ന ഇടത്ത് നിന്നാണ് ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകാനാണ് 30കാരനായ ജമാൽ ജർമനി ശ്രമിച്ചത്. രാവിലെ 7.20ഓടെ ബസ് കയറാൻ നിന്ന കുട്ടികളിലൊരാളെ ഇയാൾ പിടിച്ച് വലിച്ച് സമീപത്തെ അപ്പാർട്ട് മെൻറിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റ് കുട്ടികൾ അക്രമിയെ കണ്ട് ഭയന്ന് ഓടാതെ ശക്തമായി ചെറുത്ത് നിൽക്കുകയായിരുന്നു. അക്രമിയുടെ കയ്യിൽ നിന്ന് സഹപാഠിയുടെ പിടി വിടീക്കാതെ കുട്ടികൾ ചെറുത്ത് നിൽപ്…

    Read More »
  • LIFE

    പാന്‍ ഇന്ത്യന്‍ അല്ല, അതുക്കും മേലേ… പ്രഭാസിന്‍റെ ‘സലാറി’ന് ഇംഗ്ലീഷ് പതിപ്പും, ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രം

    ബാഹുബലിയിലൂടെ പ്രഭാസ് നേടിയെടുത്തതുപോലെ ഒരു താരമൂല്യം മറ്റൊരു ഇന്ത്യന്‍ താരത്തിനും ഒരു ചിത്രത്തിലൂടെ കൈവന്നിട്ടില്ല. എന്നാല്‍ ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം ആ നിലയില്‍ ഒരു ഹിറ്റ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുമില്ല. സുജീത് സംവിധാനം ചെയ്ത സാഹോയും രാധാ കൃഷ്ണ കുമാര്‍ ഒരുക്കിയ രാധേ ശ്യാമുമാണ് ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റേതായി സ്ക്രീനിലെത്തിയ ചിത്രങ്ങള്‍. പ്രഭാസിന്‍റെ മാറിയ താരമൂല്യം മുന്നില്‍ കണ്ട് പാന്‍ ഇന്ത്യന്‍ റിലീസുകളായി എത്തിയ ഈ രണ്ട് ചിത്രങ്ങളെയും പക്ഷേ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ ചിലതില്‍ പ്രഭാസ് ആരാധകര്‍ പ്രതീക്ഷ വെക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സലാര്‍. പാന്‍ ഇന്ത്യന്‍ റിലീസ് എന്ന് കരുതപ്പെട്ടിരുന്ന ചിത്രം അതിലും വലിയ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് പുതിയ വിവരം. ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്‍റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ…

    Read More »
  • Crime

    നിരോധിത ലഹരിവസ്തുക്കള്‍ കൈവശം വെച്ച കേസ്; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി മുണ്ടക്കയത്ത് അറസ്റ്റിൽ

    കോട്ടയം: നിരോധിത ലഹരിവസ്തുക്കളായ എൽഎസ്ഡിയും കഞ്ചാവും കൈവശം വെച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിൽ ഇറങ്ങി കോടതിയെ കബളിപ്പിച്ച് മുങ്ങിയ പ്രതിയെ മുണ്ടക്കയം പൊലീസ് പിടികൂടി. മുണ്ടക്കയം വാരിക്കാട്ട് വീട്ടിൽ കിരണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2021ൽ കഞ്ചാവ് കേസിൽ അറസ്റ്റിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
Back to top button
error: