KeralaNEWS

പണിയെടുത്തതി​ന്റെ പണം വേണം! കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരും പിജി ഡോക്ടർമാരും അനിശ്ചിത കാല സമരത്തിലേക്ക്

കൊല്ലം: സ്റ്റൈപ്പന്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരും പിജി ഡോക്ടർമാരും അനിശ്ചിത കാല സമരത്തിലേക്ക്. നാളെ മുതലാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൗസ് സർജന്മാരുടെ സ്റ്റൈപ്പന്റ് മുടങ്ങുന്നത് പതിവായതും പിജി ഡോക്ടർമാർക്ക് അഞ്ച് മാസമായി സ്റ്റൈപ്പന്റ് ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം. രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് തങ്ങൾ ഇതുവരെ സമരത്തിലേക്ക് പോകാതിരുന്നതെന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ പറഞ്ഞു.

സ്റ്റൈപ്പന്റില്ലാതെ ജോലി തുടർന്നിട്ടും പണം അനുവദിക്കാൻ സർക്കാർ തയ്യാറായില്ല. പല തവണ സർക്കാരിലേക്ക് അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. സ്റ്റൈപ്പന്റ് എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോവുകയല്ലാതെ മറ്റ് വഴികളില്ലെന്നും രോഗികൾക്കും മറ്റ് ജീവനക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടിന് അധികൃതർ മാത്രമായിരിക്കും ഉത്തരവാദികളെന്നും ഡോക്ടർമാർ വ്യക്തമാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: