KeralaNEWS

മമ്മൂട്ടിയുടെ കാരുണ്യഹസ്തം ബ്രഹ്മപുരത്തെ ജനങ്ങൾക്ക് ആശ്വാസമായി, രണ്ടാംഘട്ട നേത്ര ചികത്സാ മെഡിക്കൽ ക്യാമ്പിലെ ആദ്യദിനം വൻ ജന പങ്കാളിത്തം

വിഷപ്പുക ബാധിച്ച ബ്രഹ്മപുരത്തെയും സമീപ ഗ്രാമങ്ങളിലെയും ജനങ്ങൾക്ക് ആശ്വാസം പകരാൻ മമ്മൂട്ടി അയച്ച മൊബൈൽ നേത്ര ചികത്സാ ക്യാമ്പ് പുരോഗമിക്കുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുമായി ചേർന്നുള്ള നേത്ര പരിശോധന ക്യാമ്പ് ഇന്നാണ് ആരംഭിച്ചത്. ക്യാമ്പിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആണ്. ബ്രഹ്മപുരത്തെ സമീപ ഗ്രാമങ്ങളിൽ ആരംഭിച്ച നേത്ര പരിശോധന ക്യാമ്പ് വിജയകരമായാണ് നടക്കുന്നത്. വിഷപ്പുക ബാധിത പ്രദേശങ്ങളിലെ രോഗികളെ വീട്ടിലെത്തി പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകുന്നു. പുക ഏറ്റവും കൂടുതൽ വ്യാപിച്ച മേഖലകളെ അടിസ്ഥാനമാക്കിയാണ് നേത്ര ചികിത്സയുമായി ഇക്കുറിയും വൈദ്യസംഘം എത്തുന്നത്. നേത്ര വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എലിസബത്ത് ജോസഫിന്റെ നേതൃത്വത്തിൽ ഒപ്റ്റോമെട്രിസ്റ്റ്, നേഴ്സ്, ആവശ്യമായ മരുന്നുകൾ എന്നിവ അടങ്ങിയ വൈദ്യസഹായ സംഘം വീടുകളിൽ എത്തി പരിശോധന നടത്തുന്നു. വടവുകോട് – പുത്തൻകുരിശ് പഞ്ചായത്തിലെ കരിമുകൾ പ്രദേശത്ത് ആദ്യദിനവും, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ ഇരുമ്പനം പ്രദേശം രണ്ടാം ദിനവും മെഡിക്കൽ സംഘമെത്തി പരിശോധന നടത്തും. വിഷപ്പുക മൂലം കണ്ണിന് പലതരത്തിലുള്ള അസ്വസ്ഥതകൾ വ്യാപകമായ സാഹചര്യത്തിൽ നേത്ര ചികിത്സാ ക്യാമ്പ് ജനങ്ങൾക്ക് ഏറെ പ്രയോജനകരമെന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഡയറക്ടർ ഫാ. ജോയ് അയിനിയാടൻ പറഞ്ഞു. പരിശോധനയ്ക്കുശേഷം തിമിര ശസ്ത്രക്രിയ ആവശ്യമായി വന്നാൽ തുടർ ചികിത്സയ്ക്ക് ആവശ്യമായ പരിശോധനയും ശസ്ത്രക്രിയയും സൗജന്യമായി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുക ശ്വസിച്ചത് മൂലമുണ്ടായ അസ്വസ്ഥതകൾ മാറ്റുന്നതിനുള്ള ക്യാമ്പിന് ശേഷം കണ്ണുകളെ ബാധിച്ചിരിക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരമായാണ് രണ്ടാംഘട്ടം നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാൻ കെ. മുരളീധരനും പറഞ്ഞു.
5 പ്രദേശങ്ങളെ കേന്ദ്രീകരിച്ചും കിടപ്പിലായ രോഗികൾക്ക് അരികിലെത്തി മെഡിക്കൽ സഹായ സംഘം വൈദ്യസഹായം നൽകുന്നു. ഓരോ പ്രദേശത്തും വൻജന തിരക്കാണ് അനുഭവപ്പെടുന്നത്. എങ്കിലും എല്ലാവരുടെയും പരിശോധന പൂർത്തിയാക്കിയതിനുശേഷമാണ് മെഡിക്കൽ സംഘം അടുത്ത പ്രദേശത്തേക്ക് നീങ്ങുന്നത്.

നേത്ര പരിശോധന ക്യാമ്പിന്റെ രണ്ടാം ദിനം തൃപ്പൂണിത്തറ മുൻസിപ്പാലിറ്റിയിലെ ഇരുമ്പനം ഭാഗത്തെ വിവിധ പ്രദേശങ്ങളായ വടക്കേ ഇരുമ്പനം ബസ് സ്റ്റാൻഡ് സമീപം ശേഷം പേടിക്കാട്ട് കോറിയും പിന്നീട് കർഷക കോളനിയും ഭാസ്കരൻ കോളനിയും മെഡിക്കൽ യൂണിറ്റ് എത്തി പരിശോധനകൾ നടത്തും. മെഡിക്കൽ യൂണിറ്റിന്റെ യാത്ര പാതകൾ ലഭ്യമാകാനായി 9207131117 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

ആദ്യഘട്ടം ക്യാമ്പ് രാജഗിരി ആശുപത്രിയിലെ മെഡിക്കൽ സംഘം മൂന്ന് ദിവസം ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും നടത്തിയ ക്യാമ്പ് വൻ വിജയമായിരുന്നു. അമ്പലമേട് ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ റെജിയും സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും വാർഡ് മെമ്പർ നിഷാദ്, മുണ്ടാട്ട് സിബി തോമസ്, എ.ഡി.എസ് കുടുംബശ്രീ തുടങ്ങിയവർ എന്നിവരും ക്യാമ്പിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: