Month: March 2023

  • NEWS

    യുഎഇയില്‍ 1,025 തടവുകാര്‍ക്ക് മോചനം; പ്രഖ്യാപനം റമദാന് മുന്നോടിയായി

    അബുദാബി: യു.എ.ഇയില്‍ വിവിധ കേസുകളില്‍ തടവ് ശിക്ഷയനുഭവിക്കുന്ന 1,025 പേരെ മോചിപ്പിക്കാന്‍ തീരുമാനം. റമദാനോട് അനുബന്ധിച്ചാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രഖ്യാപനം. ഇതോടെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് മോചനം ലഭിക്കും. പ്രസിഡന്റിന്റെ മാനുഷിക പരിഗണന നല്‍കിയുള്ള സംരംഭങ്ങളുടെ ഭാഗമായാണ് നടപടി. ശിക്ഷവിധിക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് അയവുവരുത്താനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രഖ്യാപനത്തിലൂടെ തെറ്റുകള്‍ പൊറുക്കുന്നതിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കാനും യു.എ.ഇ. ഭരണകൂടം ലക്ഷ്യമിടുന്നു. റമദാന്‍ മാസത്തിന് മുന്നോടിയായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് കുടുംബവുമായി കൂടിച്ചേരാനും ശരിയായ പാതയില്‍ സാമൂഹികവും തൊഴില്‍പരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമായികൂടെ മോചനം കണക്കാക്കുമെന്നാണ് ഭരണകൂടം കരുതുന്നത്.

    Read More »
  • Kerala

    ഫാരിസിനെതിരേ അന്വേഷണത്തിന് ഇ.ഡിയും; ഉറവിടം വെളിപ്പെടുത്താതെ 100 കോടി നിക്ഷേപം

    കൊച്ചി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണവും. ഫാരിസിന്റെ ഭൂമിയിടപാടുകള്‍ക്ക് കള്ളപ്പണ ഇടപാട് നടന്നെന്ന വിവരങ്ങളെ തുടര്‍ന്നാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഫാരിസ് രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ പേരിലും ഇഡി അന്വേഷണം നടത്തും. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടനിലക്കാര്‍ വഴി കൊച്ചിയിലടക്കം പലയിടത്തും ലാന്റ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ഇന്നലെ ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടത്തി. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ ഒരേ സമയമായിരുന്ന പരിശോധന. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു അന്വേഷണം. രാവിലെ 10.30- യോടെയാണ് ഫാരിസ് അബൂബക്കറിന്റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന തുടങ്ങിയത്. 10 ഉദ്യോഗസ്ഥര്‍ വീതമുള്ള വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. നന്ദി ബസാറിലെ വീട്ടില്‍ ഫാരിസിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തണ്ണീര്‍ തടങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണമുള്ള…

    Read More »
  • Kerala

    എംടിക്ക് കേരള ജ്യോതി, മമ്മൂട്ടിക്ക് കേരള പ്രഭ; പ്രഥമ പുരസ്‌കാരങ്ങളുടെ വിതരണം ഇന്ന്

    തിരുവനന്തപുരം: പത്മ പുരസ്‌കാര മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. വിവിധ മേഖലകളില്‍ സമൂഹത്തിന് സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുക. എംടി വാസുദേവന്‍ നായര്‍ കേരള ജ്യോതി പുരസ്‌കാരം ഏറ്റുവാങ്ങും. ഓംചേരി എന്‍എന്‍ പിള്ള, ടി മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭയും ഏറ്റുവാങ്ങും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത്. വൈകുന്നേരം നാല് മണിക്ക് രാജ്ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. ഡോ. സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്‍, വിജയലക്ഷ്മി മുരളീധരന്‍ പിള്ള എന്നിവര്‍ കേരള ശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി. കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ട് പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ…

    Read More »
  • Kerala

    വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം; കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് കേന്ദ്ര അനുമതി തേടും

    തിരുവനന്തപുരം: വിമാനത്തിനുളളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടാന്‍ പോലീസ്. പ്രതികള്‍ക്കെതിരേ വ്യോമയാന വകുപ്പ് ചുമത്തിയത് കൊണ്ടാണ് ഈ നീക്കം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ ഇ.പി. ജയരാജന്‍ ആക്രമിച്ച കേസില്‍ റിപ്പോര്‍ട്ട് കോടതിയില്‍ വൈകാതെ സമര്‍പ്പിക്കും. സ്വര്‍ണ കടത്ത് വിവാദങ്ങളുടെ പശ്ചാത്തില്‍ മുഖ്യമന്ത്രിക്കെതിരായ സമരത്തിന്റെ ഭാഗമായായിരുന്നു വിമാനത്തിനുള്ളിലെ പ്രതിഷേധം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഗൂഢാലോചനയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥനും പ്രതിയാണ്. വധശ്രമം, ഗൂഡാലോചന എന്നിവക്കൊപ്പം വ്യമോയാന നിയമത്തിലെ വകുപ്പ് കൂടി ചുമത്തിയത് കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടുന്നത്. കേസ് വലിയ വിവാദമായസാഹചര്യവും പരിഗണിച്ചാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെ നടപടി. ഇന്‍ഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥര്‍, വിമാനത്താവള ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്വേഷണം പൂര്‍ത്തിയാക്കിയ കുറ്റപത്രത്തിന്റെ…

    Read More »
  • Kerala

    ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി മദനി സുപ്രീംകോടതിയില്‍; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

    ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചു. മദനിയുടെ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. ബംഗലൂരുവിലുള്ള മദനി ആയുര്‍വേദ ചികിത്സ അടക്കം നടത്തുന്നതിനായി നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇക്കാര്യം അടങ്ങുന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ അഭിഭാഷകനായ ഹാരിസ് ബീരാന്‍ പരാമര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഓര്‍മ്മക്കുറവും ശാരീരിക അവശതകളും നേരിടുന്നുണ്ടെന്നും, അതിനാല്‍ നാട്ടില്‍ ചികിത്സ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് മദനി ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാകുന്നതു വരെ ജന്മനാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നും മദനി ആവശ്യപ്പെട്ടിട്ടുണ്ട്.    

    Read More »
  • Crime

    അശ്ലീല കമന്റോടെ റെയില്‍വേ ശൗചാലയത്തില്‍ പേരും നമ്പറും; അഞ്ചു വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ പ്രതിയെ കുരുക്കി വീട്ടമ്മ, അഴിഞ്ഞു വീണത് അയല്‍വാസിയായ അസി. പ്രഫസറുടെ ‘മുഖംമൂടി’

    തിരുവനന്തപുരം: റെയില്‍വേ ശൗചാലയത്തിലെ ഫോണ്‍നമ്പറില്‍ കുരുങ്ങിയ തന്റെ ജീവിതത്തെ നിയമപോരാട്ടത്തിലൂടെ തിരിച്ചുപിടിക്കുകയാണ് പാങ്ങപ്പാറ സ്വദേശിയായ വീട്ടമ്മ. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ശൗചാലയത്തില്‍ തന്റെ പേരും ഫോണ്‍ നമ്പറും കുറിച്ചിട്ട വ്യക്തിയെ കൈയക്ഷരത്തിലൂടെ കുടുക്കിയാണ് വീട്ടമ്മയുടെ നീതിക്കായുള്ള പോരാട്ടം. അയല്‍വാസിയും അസിസ്റ്റന്റ് പ്രൊഫസറുമായ അജിത് കുമാറിന്റേതാണ് കൈയക്ഷരമെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു. എറണാകുളം സൗത്ത് പോലീസ് അജിത് കുമാറിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസിന്റെ നിര്‍ണായകഘട്ടം കഴിഞ്ഞു. 2018 മേയ് നാലിനാണ് വീട്ടമ്മയുടെ ഫോണിലേക്ക് അശ്ലീലച്ചുവയോടെയുള്ള കോളുകളെത്തിയത്. തമിഴ് കലര്‍ന്ന സംസാരം. തുടര്‍ന്ന് മേയ് 8-ന് കൊല്ലത്തുനിന്നെത്തിയ ഒരു അപരിചിതന്റെ ഫോണ്‍കോളില്‍നിന്ന് ശൗചാലയത്തിലെ ഫോണ്‍ നമ്പറിനെക്കുറിച്ച് സൂചന ലഭിച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ ശൗചാലയത്തില്‍ വീട്ടമ്മയുടെ പേരും ഫോണ്‍ നമ്പറും കണ്ടതായും വിവരം ധരിപ്പിക്കാനാണ് വിളിച്ചതെന്നും അപരിചിതന്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ചിത്രമെടുത്ത് തെളിവ് വീട്ടമ്മയ്ക്ക് വാട്‌സാപ്പില്‍ അയച്ചുകൊടുത്തു. ഇതാണ് പ്രതിയെ തിരിച്ചറിയാന്‍ വഴിത്തിരിവായത്. വീട്ടമ്മയുടെ നിര്‍ദേശപ്രകാരം ഫോണ്‍നമ്പര്‍ അയാള്‍ മായ്ച്ചുകളഞ്ഞുവെന്നും അവര്‍…

    Read More »
  • LIFE

    ഒതുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് അമൃതശ്രീ; പങ്കാളിയെക്കുറിച്ച് അപര്‍ണ മള്‍ബറി

    മലയാളം പറഞ്ഞ് ഞെട്ടിച്ച വിദേശ വനിത അപര്‍ണ മള്‍ബറി ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ബിഗ് ബോസ് മലയാളത്തില്‍ മത്സരിക്കാന്‍ പോയതോട് കൂടിയാണ് അപര്‍ണ മള്‍ബറിയുടെ കൂടുതല്‍ കഥകള്‍ പുറംലോകം ചര്‍ച്ചയാക്കി തുടങ്ങിയത്. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടുള്ള അപര്‍ണ പങ്കാളി അമൃതശ്രീയെ പറ്റി തുറന്ന് സംസാരിച്ചത് ബിഗ് ബോസില്‍ വന്നപ്പോഴാണ്. തന്റെ പാര്‍ട്ണറെ കുറിച്ച് കൂടുതല്‍ സംസാരിക്കുകയാണ് മൈല്‍സ്റ്റോണ്‍ അഭിമുഖത്തിലൂടെ അപര്‍ണ. ബിഗ് ബോസ്സിലേക്ക് താന്‍ പോകുന്നത് അവള്‍ ഒട്ടും ആഗ്രഹിച്ചില്ല. ഒരു എക്സ്പീരിയന്‍സിന് വേണ്ടി കയറിക്കോ എന്നായിരുന്നു അവള്‍ പറഞ്ഞത്. ഷോ ഒരു മാസം ഒക്കെ കഴിഞ്ഞതോടെ, മതി ഇനി ഞാന്‍ തിരിച്ച് വന്നട്ടോ എന്ന തീരുമാനത്തിലേക്ക് എത്തി. ഒരു ഘട്ടം എത്തിയപ്പോള്‍ ഷോ കാണുന്നത് തന്നെ പുള്ളിക്കാരി നിര്‍ത്തി. കാരണം എന്നെ അവള്‍ക്ക് മിസ് ചെയ്ത് തുടങ്ങി. എന്റെ സ്വഭാവം തന്നെ തന്നെ മാറി പോകുന്നതായി അവര്‍ക്ക് തോന്നി. അതവള്‍ക്ക് ഇഷ്ടപ്പെട്ടതുമില്ല, വേദനിപ്പിക്കുകയും ചെയ്തു എന്നെ ഫ്രീയായി…

    Read More »
  • Kerala

    യുഡിഎഫ് പരിപാടിയുടെ വേദിയില്‍ വനിതകളില്ല; വിമര്‍ശിച്ച് രാഹുല്‍

    േകാഴിക്കോട്: യുഡിഎഫ് കണ്‍വന്‍ഷന്റെ വേദിയില്‍ ഒരു വനിത പോലും ഇല്ലാത്തതിനു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. യുഡിഎഫ് മുക്കത്ത് സംഘടിപ്പിച്ച കണ്‍വന്‍ഷന്റെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ”രാജ്യത്ത് 50 ശതമാനവും സ്ത്രീകളാണ്. അത്രയും വേണമെന്നു ഞാന്‍ പറയില്ല. പക്ഷേ പത്തോ പതിനഞ്ചോ ശതമാനമെങ്കിലും ഈ വേദിയില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കണമായിരുന്നു”- രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ബുദ്ധിമുട്ടിക്കുകയാണെന്നു രാഹുല്‍ ആരോപിച്ചു. കാര്‍ഷിക വിളകളുടെ വിലയിടിവും വന്യമൃഗശല്യവും മൂലം കര്‍ഷകര്‍ ദുരിതത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അതിനിടെ, വീട്ടിലേക്ക് എത്രവട്ടം പോലീസിനെ അയച്ചാലും എത്ര കേസ് എടുത്താലും എത്ര തവണ ആക്രമിച്ചാലും തന്നെ ഭയപ്പെടുത്താനാകില്ലെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ”പ്രധാനമന്ത്രിയെന്നാല്‍ ഇന്ത്യയല്ല.അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ രാജ്യത്തെ വിമര്‍ശിക്കലാകില്ല. പ്രധാനമന്ത്രിയും ബിജെപിയും ആര്‍എസ്എസും കരുതുന്നത് അവരാണ്…

    Read More »
  • Kerala

    കല്യാണം നാളെ; തൃശൂരില്‍ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു

    തൃശൂര്‍: കനോലി കനാലില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്രതിശ്രുത വരന്‍ മുങ്ങിമരിച്ചു. കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കേയാണ് മരണം. സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ബോട്ടിങ് നടത്തിയ ശേഷമാണ് കുളിക്കാനിറങ്ങിയത്. കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ഇറങ്ങിയത്. എന്നാല്‍ നിധിന്‍ വെള്ളത്തില്‍ മുങ്ങിപ്പോകുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അന്തിക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

    Read More »
  • Crime

    നടുറോഡില്‍ വീട്ടമ്മയെ ആക്രമിച്ച സംഭവം; അന്വേഷണത്തില്‍ വീഴ്ചവരുത്തിയ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: നഗരത്തില്‍ വീട്ടമ്മയ്ക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തില്‍ പോലീസിനുണ്ടായ വീഴ്ചയില്‍ നടപടി. കേസില്‍ പോലീസിന് വീഴ്ചപറ്റി എന്ന വ്യാപക പരാതിക്ക് പിന്നാലെയാണ് പേട്ട സിവില്‍ സ്റ്റേഷനിലെ സി.പി.ഒമാരായ ജയരാജ്, രഞ്ജിത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. ആക്രമണത്തിനിരയായ സ്ത്രീയുടെ മൊഴി രേഖപ്പെത്താന്‍ തയ്യാറായില്ല, സംഭവത്തേക്കുറിച്ച് മേലുദ്യോഗസ്ഥരെ കൃത്യമായി വിവരം അറിയിച്ചില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടു പേര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പരാതിക്കാസ്പദമായി സംഭവം. മൂലവിളാകം ജങ്ഷനില്‍വെച്ചാണ് അജ്ഞാതന്‍ വീട്ടമ്മയെ ക്രൂരമായി ആക്രമിച്ചത്. സംഭവം കഴിഞ്ഞ് ഇതുവരെയും പ്രതിയെക്കുറിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. സി.സി. ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതി ഉണ്ടായിരുന്നില്ല.

    Read More »
Back to top button
error: