Month: March 2023
-
Crime
ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ ആഭരണമോഷണം; വീട്ടുജോലിക്കാരി അറസ്റ്റില്‍
ചെന്നൈ: നടന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തിന്റെ 60 ലക്ഷം രൂപയോളം വിലവരുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഐശ്വര്യയുടെ വീട്ടുജോലിക്കാരിയായ ഈശ്വരിയാണ്(40) പിടിയിലായത്. ഈശ്വരിയുടെയും ഭര്‍ത്താവിന്റെയും ബാങ്ക് അക്കൗണ്ടുകളിലൂടെ ഇടയ്ക്കിടെ നടന്ന വന്‍ തുകയുടെ ഇടപാടുകളാണ് അന്വേഷണം ഇവരിലേക്കെത്തിച്ചത്. തുടര്‍ന്ന് ദമ്പതിമാരെ ചോദ്യംചെയ്യാനായി തേനാംപേട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചു. 2019 മുതല്‍ ആഭരണങ്ങള്‍ കുറേശ്ശെയായി മോഷ്ടിച്ചെന്നും 60 പവന്‍ ആഭരണം പണമാക്കിമാറ്റിയെന്നും ഈശ്വരി പോലീസിനു മൊഴി നല്‍കി. 2019-ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹത്തിനാണ് ഐശ്വര്യ അവസാനമായി ആഭരണങ്ങള്‍ അണിഞ്ഞിരുന്നത്. തുടര്‍ന്ന് ലോക്കറില്‍ വെച്ചിരിക്കുകയായിരുന്നു. ധനുഷിനൊപ്പം താമസിക്കുമ്പോള്‍ സെയ്ന്റ് മേരീസ് റോഡിലെ വീട്ടിലാണ് ലോക്കറിന്റെ താക്കോല്‍ വെച്ചിരുന്നത്. ധനുഷുമായുള്ള വിവാഹമോചനത്തിനുശേഷം രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ താക്കോല്‍ സൂക്ഷിച്ചു. കനത്തസുരക്ഷയുള്ള ഈ സ്ഥലങ്ങളിലെല്ലാം എത്തിയാണ് ഈശ്വരി ധൈര്യത്തോടെ മോഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
Read More » -
Kerala
ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം, സെൻസേഷനു വേണ്ടി പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമെന്നും ഹൈക്കോടതി
സെൻസേഷനു വേണ്ടി അപകീർത്തികരമായ വാർത്തകൾ നൽകുന്ന ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ ചാനലിലെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി.ജി അരുണാണ് നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തിയത്. വ്യക്തികൾക്കോ മാധ്യമങ്ങൾക്കോ പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനാവില്ല. കൃത്യമായ കാരണമില്ലെങ്കിൽ സർക്കാർ ഏജൻസികൾക്ക് പോലും ഇതിന് അവകാശമില്ല. ഇത് തടയാൻ നിയമമില്ലെങ്കിൽ പോലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവർത്തിയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ചില ഓൺലൈൻ മാധ്യമങ്ങൾക്ക് വാർത്തകളെക്കാൾ സെന്‍സേഷനിലാണ് താത്പര്യം. ഒരു വിഭാഗം ആളുകൾ ഇവയൊക്കെ വിശ്വസിക്കും. ഇത്തരം ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം. ചിലരുടെ പ്രവർത്തനത്തിന്റെ ഭാഗമായി ‘ജനാധിപത്യത്തിലെ നാലാം തൂണായ’ മാധ്യമങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. രാഷ്ട്രപിതാവ് തന്നെ ‘ഫോർത്ത് എസ്റ്റേറ്റ്’ എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിച്ചത്. അത് തീർച്ചയായും അധികാരമാണ്. പക്ഷേ, അധികാരം ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്നും കോടതി…
Read More » -
Local
മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കാസർകോട് പെരുമ്പള ചാല കടവത്തെ അശ്റഫ് – ഫമീന ദമ്പതികളുടെ മകന്‍ ഉമര്‍ അഫ്ത്വാബുദ്ദീന്‍ (15) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ (ചൊവ്വ) വൈകീട്ട് 4 മണിയോടെ മരണപ്പെടുകയായിരുന്നു. നായ്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. നാല് വിഷയത്തില്‍ പരീക്ഷ എഴുതിയതിന് ശേഷമാണ് അപ്രതീക്ഷിത വിടവാങ്ങല്‍. സഹോദരങ്ങള്‍: അഫീല, ഫാത്വിമ. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Movie
മുട്ടത്തു വർക്കിയും പി.സുബ്രമഹ്ണ്യവും ചേർന്നൊരുക്കിയ ‘പാടാത്ത പൈങ്കിളി’ക്ക് ഇന്ന് 66 വയസ്സ്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മുട്ടത്ത് വർക്കി-പി സുബ്രമഹ്ണ്യം ടീമിൻ്റെ ‘പാടാത്ത പൈങ്കിളി’ക്ക് 66 വയസ്സ്. 1957 മാർച്ച് 22 നായിരുന്നു നീല പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെ നിർമ്മിച്ച ഈ ചിത്രം അഭ്രപാളികളിലെത്തിയത്. മുട്ടത്ത് വർക്കിയുടെ പ്രശസ്‌ത നോവലാണ് അതേ പേരിൽ സിനിമയായത്. തിരക്കഥാകൃത്തെന്ന നിലയിൽ മുട്ടത്ത് വർക്കിയുടെ സിനിമാപ്രവേശം കൂടിയാണ് ‘പാടാത്ത പൈങ്കിളി’ (ഈ നോവലിന് ശേഷമാണ് പ്രേമം പ്രതിപാദ്യവിഷയമായ ലളിത നോവലുകളെ പൈങ്കിളി എന്ന് വിളിക്കാൻ തുടങ്ങിയത്). ഇതേ വർഷം ഇതേ ടീമിന്റെ ‘ജയിൽപ്പുള്ളി’ എന്ന ചിത്രവും റിലീസ് ചെയ്‌തു. പണക്കാരനായ തങ്കച്ചൻ (നസീർ) മോട്ടോർ സൈക്കിളിൽ നിന്ന് വീണു. സ്വന്തം മേൽമുണ്ട് കീറി മുറിവ് കെട്ടിയത് സ്ഥലത്തെ പാവപ്പെട്ട ചിന്നമ്മ (മിസ് കുമാരി). കപ്പ അരിയുമ്പോൾ അവളുടെ കൈവിരൽ മുറിഞ്ഞു. മരുന്ന് വച്ച് കെട്ടിയത് തങ്കച്ചൻ. അവൻ അവളെ ‘പൈങ്കിളീ’ എന്ന് വിളിച്ചു. അവർ പ്രണയബദ്ധരായി. പക്ഷെ കല്യാണം…? അത് പണക്കാരായ തങ്കച്ചനും ലൂസിയും…
Read More » -
Kerala
‘ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ…?’ കാക്കിയിട്ടവരുടെ നെറികെട്ടിനെ നിയമം കൊണ്ട് കുരുക്കിലാക്കി അരുണിന്റെ പോരാട്ടം
ചെയ്യാത്ത കുറ്റത്തിന് കൂട്ടം ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ എത്തിച്ചതിലുള്ള സന്തോഷത്തിലാണ് ഹരിപ്പാട് സ്വദേശി എസ് അരുണ്‍. ഒരു മാസത്തിലേറെ അരുണിനെ ആശുപത്രിക്കിടക്കയില്‍ തളച്ചിട്ട ഡി.വൈ.എസ്.പി മനോജ് ടി നായരടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമനല്‍ കേസെടുക്കാനും വകുപ്പ് തല നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 2017 ഒക്ടോബര്‍ 17 നാണ് അരുണിനെ ഒരു സംഘം പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഹരിപ്പാട് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ എസ് അരുണിന് ഈ ദിനം ഒട്ടും മറക്കാന‍് കഴിയില്ല. യുഡിഎഫ് ഹര്‍ത്താലായരുന്നു ഒക്ടോബര്‍ 17ന്. ബാങ്കില്‍ പോയി ഉച്ചക്ക് തിരിച്ച് വീട്ടിലെത്തിയ അരുണിനെ തേടി മഫ്തിയില്‍ പൊലീസുകാരെത്തി. സി.ഐ സ്റ്റേഷനിലെക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു എന്ന് മാത്രമാണ് ഇവര്‍ പറഞ്ഞ്. സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ കള്ളക്കേസില്‍ കുടുക്കി എന്ന വിവരം ഈ ചെറുപ്പക്കാരന്‍ അറിയുന്നത്. കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞു എന്ന കള്ളക്കേസ് ചുമത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അരുണ്‍ അറിയുന്നത് എഫ്.ഐ.ആര്‍ കാണുമ്പോള്‍ മാത്രമാണ്.…
Read More » -
Movie
മുട്ടത്ത് വർക്കിയും പി. സുബ്രമഹ്ണ്യവും ചേർന്നൊരുക്കിയ ‘പാടാത്ത പൈങ്കിളി’ക്ക് ഇന്ന് 66 വയസ്സ്
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മുട്ടത്ത് വർക്കി-പി സുബ്രമഹ്ണ്യം ടീമിൻ്റെ ‘പാടാത്ത പൈങ്കിളി’ക്ക് 66 വയസ്സ്. 1957 മാർച്ച് 22 നായിരുന്നു നീല പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെ നിർമ്മിച്ച ഈ ചിത്രം അഭ്രപാളികളിലെത്തിയത്. മുട്ടത്ത് വർക്കിയുടെ പ്രശസ്‌ത നോവലാണ് അതേ പേരിൽ സിനിമയായത്. തിരക്കഥാകൃത്തെന്ന നിലയിൽ മുട്ടത്ത് വർക്കിയുടെ സിനിമാപ്രവേശം കൂടിയാണ് ‘പാടാത്ത പൈങ്കിളി’ (ഈ നോവലിന് ശേഷമാണ് പ്രേമം പ്രതിപാദ്യവിഷയമായ ലളിത നോവലുകളെ പൈങ്കിളി എന്ന് വിളിക്കാൻ തുടങ്ങിയത്). ഇതേ വർഷം ഇതേ ടീമിന്റെ ‘ജയിൽപ്പുള്ളി’ എന്ന ചിത്രവും റിലീസ് ചെയ്‌തു. പണക്കാരനായ തങ്കച്ചൻ (നസീർ) മോട്ടോർ സൈക്കിളിൽ നിന്ന് വീണു. സ്വന്തം മേൽമുണ്ട് കീറി മുറിവ് കെട്ടിയത് സ്ഥലത്തെ പാവപ്പെട്ട ചിന്നമ്മ (മിസ് കുമാരി). കപ്പ അരിയുമ്പോൾ അവളുടെ കൈവിരൽ മുറിഞ്ഞു. മരുന്ന് വച്ച് കെട്ടിയത് തങ്കച്ചൻ. അവൻ അവളെ ‘പൈങ്കിളീ’ എന്ന് വിളിച്ചു. അവർ പ്രണയബദ്ധരായി. പക്ഷെ കല്യാണം…? അത് പണക്കാരായ തങ്കച്ചനും ലൂസിയും…
Read More » -
India
ഭഗവാന്റെ പള്ളിയുറക്കം തടസപ്പെടുന്നു; ജഗന്നാഥ ക്ഷേത്രത്തിലെ ‘എലിക്കെണി’ യന്ത്രം നീക്കി
ഭുവനേശ്വര്‍: എലികളെ തുരത്താന്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ എതിര്‍പ്പുമായി ക്ഷേത്രപുരോഹിതര്‍. യന്ത്രങ്ങളില്‍ നിന്നുയരുന്ന ശബ്ദം ക്ഷേത്രത്തിലെ ദേവതമാര്‍ക്ക് നിദ്രാഭംഗം ഉണ്ടാക്കുമെന്ന കാരണത്താലാണ് പുരോഹിതര്‍ യന്ത്രം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നത്. ഒഡീഷയിലെ ചരിത്രപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലാണ് സംഭവം. ജനുവരിയിലാണ് ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ ജഗന്നാഥന്‍, ബലഭദ്ര, സുഭദ്ര എന്നീ വിഗ്രഹങ്ങളില്‍ ധരിപ്പിച്ചിരുന്ന വസ്ത്രങ്ങള്‍ എലികള്‍ കരണ്ടതായി കണ്ടെത്തിയത്. മരം കൊണ്ട് നിര്‍മിച്ച ക്ഷേത്ര വിഗ്രഹങ്ങളും എലി കരണ്ട് നശിപ്പിക്കാനിടയുണ്ടെന്ന് പുരോഹിതന്‍മാര്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് ഒരു ഭക്തന്‍ എലിയെ തുരത്തുന്ന യന്ത്രം ക്ഷേത്രത്തിലേക്ക് വാങ്ങി നല്‍കിയത്. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ യന്ത്രം വെക്കാനായിരുന്നു ക്ഷേത്രഭാരവാഹികളുടെ തീരുമാനം. പക്ഷെ, വൈകാതെ പുരോഹിതര്‍ പരാതിയുമായി രംഗത്തെത്തി. എലിയെ ഭയപ്പെടുത്തി ഓടിക്കുന്നതിന് യന്ത്രം പുറപ്പെടുവിക്കുന്ന മുരളല്‍ ശബ്ദംമൂലം ദേവതമാര്‍ക്ക് നിദ്രാഭംഗമുണ്ടാകുന്നു എന്നായിരുന്നു അവരുടെ ആരോപണം. തുടര്‍ന്ന് യന്ത്രം അവിടെനിന്ന് നീക്കംചെയ്യുകയായിരുന്നു. യന്ത്രത്തിനു പകരം ശര്‍ക്കര ഉള്ളില്‍വെച്ച കെണികള്‍ ഉപയോഗിച്ച് എലിയെ പിടിക്കുന്ന രീതിയിലേക്ക് മടങ്ങിയിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. എലികളെ വിഷംവെച്ചോ മറ്റോ…
Read More » -
Crime
വിവാഹം ഇഷ്ടപ്പെട്ടില്ല; യുവാവിനെ നടുറോഡില്‍ വെട്ടിക്കൊന്ന് ഭാര്യവീട്ടുകാര്‍
ചെന്നൈ: തമിഴ്നാട്ടില്‍ യുവാവിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ജഗനാ(28)ണ് കൊല്ലപ്പെട്ടത.് ജഗന്‍ വിവാഹം ചെയ്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്നാണ് യുവാവിനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് കൊലപ്പെടുത്തിയത്. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ജഗന്‍ താന്‍ സ്നേഹിച്ച പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. ഇതോടെ ഭാര്യ വീട്ടുകാര്‍ക്ക് ജഗനോട് ശത്രുത ഉണ്ടായിരുന്നു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ചൊവ്വാഴ്ച ഉച്ചയോടെ ജഗനെ ഭാര്യ വീട്ടുകാര്‍ വിളിച്ചു വരുത്തിയത്. കാവേരിപട്ടണത്ത് നിന്നും കൃഷ്ണഗിരിയിലേക്ക് പോകുന്ന റോഡില്‍ വെച്ചാണ് പട്ടാപ്പകല്‍ അരുംകൊല അരങ്ങേറിയത്. തമിഴ്നാട് ഈറോഡ് ജില്ലയിലെ കിട്ടാംപട്ടി ഗ്രാമവാസിയാണ് കൊല്ലപ്പെട്ട ജഗന്‍. ഒരുമാസം മുമ്പാണ് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ശരമ്യയെന്ന പെണ്‍കുട്ടിയെ ജഗന്‍ വിവാഹം ചെയ്തത്. ശരണ്യയുടെ ബന്ധുക്കളില്‍ നിന്ന് ജഗന് ഭീഷണിയുണ്ടായിരുന്നുവെന്ന് ജഗന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഭാര്യപിതാവും സഹായികളും ചേര്‍ന്ന് ജഗനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രദേശത്ത് നിന്നും ക്ഷപെടുകയായിരുന്നു. കൊലപാതക വിവരം അറിഞ്ഞെത്തിയ ജഗന്റെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍…
Read More » -
Health
നല്ല ഉറക്കം വേണോ ? ഉറക്കമില്ലായ്മ പരിഹരിക്കാൻ സഹായിക്കുന്ന ചില സൂപ്പർഫുഡുകളെ പരിചയപ്പെടാം
ഉറക്കമില്ലായ്മ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രമേഹം, തൈറോയ്ഡ്, ഹൈപ്പർടെൻഷൻ, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലി ക്രമക്കേടുകളിലേക്ക് ഇത് നയിക്കുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും നിർണായകമായ വശങ്ങളിലൊന്ന് ഉറക്കമാണ്. നല്ല ഉറക്കം നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. രോഗപ്രതിരോധ ശേഷി, ശാരീരിക പ്രവർത്തനങ്ങളിലെ പ്രകടനം എന്നിവയെല്ലാം മാനസികാവസ്ഥയ്‌ക്ക് പുറമേ ഉറക്കമില്ലായ്മയും പ്രതികൂലമായി ബാധിക്കും. ധാരാളം ആളുകൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കാൻ പ്രയാസമാണെങ്കിലും രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കേണ്ടതുണ്ടെന്ന് ഹോളിസ്റ്റിക് ഹെൽത്ത് കോച്ചുമായ അസ്ഹർ അലി സെയ്ദു പറഞ്ഞു. ഉറക്കമില്ലായ്മ പരിഹരിക്കാൻ സഹായിക്കുന്ന ചില സൂപ്പർഫുഡുകളെ കുറിച്ചാണ് താഴേ പറയുന്നത്. ചമോമൈൽ ചായ ചമോമൈൽ ചായ കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ഉത്കണ്ഠയും നിരാശയും കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ചമോമൈൽ ടീയിൽ കാണപ്പെടുന്ന എപിജെനിൻ എന്ന സജീവ ആന്റിഓക്‌സിഡന്റ് പേശികളുടെ അയവ് വരുത്താൻ പ്രേരിപ്പിക്കുന്നു. ഇതിന് ചില ആൻറി-ഇൻഫ്ലമേറ്ററി, ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റ് ഉറക്കമില്ലായ്മ തടയുകയും…
Read More »
