മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കാസർകോട് പെരുമ്പള ചാല കടവത്തെ അശ്റഫ് – ഫമീന ദമ്പതികളുടെ മകന്‍ ഉമര്‍ അഫ്ത്വാബുദ്ദീന്‍ (15) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ (ചൊവ്വ) വൈകീട്ട് 4 മണിയോടെ മരണപ്പെടുകയായിരുന്നു.
നായ്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. നാല് വിഷയത്തില്‍ പരീക്ഷ എഴുതിയതിന് ശേഷമാണ് അപ്രതീക്ഷിത വിടവാങ്ങല്‍. സഹോദരങ്ങള്‍: അഫീല, ഫാത്വിമ. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.