Month: March 2023
-
Kerala
സ്വപ്നയുടെ സ്പേസ് പാര്‍ക്കിലെ നിയമനത്തില്‍ ഇഡി അന്വേഷണം; പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് നോട്ടീസ്
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സ്പേസ് പാര്‍ക്കിലെ നിയമനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. സ്പേസ് പാര്‍ക്ക് മുന്‍ സ്പെഷല്‍ ഓഫീസര്‍ സന്തോഷ് കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പ്രതിനിധികള്‍ക്കും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ നേരിട്ട് ഇടപെട്ടാണ് സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചതെന്നാണ് വെളിപ്പെടുത്തല്‍. യുഎഇ കോണ്‍സുലേറ്റിലെ ജോലി രാജിവെച്ചശേഷമാണ് സ്വപ്ന കേരള സര്‍ക്കാരിന് കീഴിലെ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ സ്പേസ് പാര്‍ക്ക് പ്രോജക്ടില്‍ ഓപ്പറേഷന്‍ മാനേജര്‍ ( ജൂനിയര്‍ കണ്‍സള്‍ട്ടന്റ്) എന്ന തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ആണ് സ്പേസ് പാര്‍ക്കില്‍ നിയമനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏജന്‍സി. ഇവരാണ് സ്വപ്നയെ റിക്രൂട്ട് ചെയ്തത്. ആറുമാസവും 18 ദിവസവും ഈ തസ്തികയില്‍ സ്വപ്ന ജോലി ചെയ്തു. ആകെ 19 ലക്ഷം രൂപ ശമ്പളമായി സ്വപ്ന കൈപ്പറ്റുകയും ചെയ്തു. ലൈഫ് മിഷനുമായി…
Read More » -
Kerala
കോഴയുടെ ഒരുപങ്ക് യു.വി.ജോസിനെന്ന് മൊഴി; ഇന്നും ഇഡിയുടെ ചോദ്യംചെയ്യല്‍
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സിഇഒ യു.വി.ജോസിനെതിരെ കുരുക്ക് മുറുകുന്നു. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോസിനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ജോസ് കൊച്ചിയിലെ ഇഡി ഓഫിസിലെത്തി. ഇന്നലെയും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള സന്തോഷ് ഈപ്പനൊപ്പം ഇരുത്തിയാകും ജോസിനെ ചോദ്യം ചെയ്യുക. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് നല്‍കിയത് സംബന്ധിച്ച് യു.വി.ജോസിനും അറിവുണ്ടായിരുന്നു എന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി. കോഴയുടെ ഒരുപങ്ക് യു.വി.ജോസും കൈപ്പറ്റിയിട്ടുണ്ടെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. ചൊവ്വാഴ്ച 9 മണിക്കൂറിലധികം ചോദ്യംചെയ്താണു ജോസിനെ വിട്ടയച്ചത്. സന്തോഷ് ഈപ്പന്‍ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും. പദ്ധതിയുടെ ഭാഗമായി 9 കോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. നിലവില്‍ നാലരക്കോടിയുടെ കോഴിയിടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
Read More » -
NEWS
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഉഗാണ്ട; കാത്തിരിക്കുന്നത് നീണ്ടകാലത്തെ തടവുശിക്ഷ
കംപാല: സ്വവര്‍ഗാനുരാഗികളായോ ലൈംഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന വിവാദ ബില്‍ പാസാക്കി ഉഗാണ്ട പാര്‍ലമെന്റ്. ഇത്തരക്കാര്‍ക്ക് നീണ്ടകാലത്തെ തടവുശിക്ഷ വ്യവസ്ഥചെയ്യുന്നതാണ് ബില്ലെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. സ്വവര്‍ഗാനുരാഗികളെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വിവരം ലഭിച്ചാല്‍ അക്കാര്യം അധികൃതരെ അറിയിക്കണം. ഉഗാണ്ടയില്‍ സ്വവര്‍ഗ ലൈംഗികത നേരത്തെതന്നെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികള്‍ കടുപ്പിക്കുന്നതാണ് പുതിയ നിയമം. ഈ മാസം ആദ്യം പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച ബില്‍ വന്‍ പിന്തുണയോടെ ചൊവ്വാഴ്ചയാണ് പാസായത്. പ്രിസിഡന്റ് ഒപ്പുവെക്കുന്നതോട നിയമമാകും. എന്നാല്‍, പ്രസിഡന്റിന് ഒപ്പുവെക്കാതിരിക്കുകയും ചെയ്യാമെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ സ്വവര്‍ഗലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയോ അതിനുവേണ്ടി കടത്തിക്കൊണ്ടു പോകുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാനും ബില്‍ വ്യവസ്ഥചെയ്യുന്നു. എല്‍ജിബിടി വിഭാഗക്കാരുടെ അവകാശ സംരക്ഷണത്തിനോ, സംഘടനകള്‍ക്കോ, പരിപാടികള്‍ക്കോ പണം നല്‍കുന്നതും, അവരെ അനുകൂലിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതും അടക്കമുള്ളവയെല്ലാം കുറ്റകരമാണ്. ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നവരും വിചാരണ നേരിടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടിവരും. അതിനിടെ, എം.പിമാരില്‍ വളരെ കുറച്ചുപേര്‍ ബില്ലിനോട്…
Read More » -
Crime
കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; വയനാട്ടില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വന്‍ മയക്കുമരുന്നു വേട്ട. സുല്‍ത്താന്‍ ബത്തേരിയില്‍ അരക്കിലോ എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റിലായി. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരിമരുന്നാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് മിഥ്ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി ജാസിം അലി, അഫ്താഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നു രാവിലെ മുത്തങ്ങ ആര്‍ടിഒ ചെക്പോസ്റ്റിസ് സമീപം സുല്‍ത്താന്‍ ബത്തേരി പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലാകുന്നത്. മൂന്നു പ്രതികളെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട്ടില്‍ ഇതുവരെ നടത്തുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് അറിയിച്ചു.
Read More » -
Crime
വിവാഹിതയായ മകള്‍ കാമുകനൊപ്പം ഒളിച്ചോടി; യുവാവിന്റെ മൂക്കരിഞ്ഞ് കുടുംബത്തിന്റെ പ്രതികാരം
ജയ്പുര്‍: ഇരുപത്തിരണ്ടുകാരിയായ വിവാഹിതയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവിന്‍െ്‌റ മൂക്ക് ഛേദിച്ച് യുവതിയുടെ കുടുംബം. സംഭവത്തില്‍ യുവതിയുടെ അച്ഛനും നാലു സഹോദരങ്ങളും അറസ്റ്റിലായി. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് അരിവാള്‍ ഉപയോഗിച്ച് അറുത്തായിരുന്നു അച്ഛനും നാല് മക്കളും പ്രതികാരം ചെയ്തത്. ആക്രമണത്തിന് ഇരയായ ഹമീദ് ഖാന്‍ (25) നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്. മൂക്ക് ചെത്തുന്നതടക്കമുള്ള ക്രൂരമായ കുറ്റകൃത്യം പ്രതികള്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ വര്‍ഷം ആദ്യം ജനുവരി മാസത്തിലാണ് വിവാഹിതയായ യുവതിയോടൊപ്പം ഹമീദ് ഒളിച്ചോടിയത്. അജ്മീര്‍ ജില്ലയിലെ ഗെഗാള്‍ ഗ്രാമത്തില്‍ ഇവര്‍ രഹസ്യമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കള്‍ ഇത് അറിഞ്ഞു. ഇതോടെയാണ് അച്ഛനും നാല് മക്കളും പ്രതികാരം ചെയ്യാന്‍ എത്തിയത്. ഇക്കഴിഞ്ഞ 18 ന് വൈകുന്നേരം 4 മണിയോടെ അമ്മയടക്കമുള്ളവര്‍ സ്ഥലത്തെത്തി യുവതിയെ ബലമായി…
Read More » -
Crime
പെരുമാതുറയിലെ 17 വയസുകാരന്റെ മരണം; വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയ സുഹൃത്ത് കസ്റ്റഡിയില്‍
തിരുവനന്തപുരം: പെരുമാതുറയിലെ ഇര്‍ഫാ(17)ന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. ഇര്‍ഫാനെ വീട്ടില്‍ നിന്നും ഇറക്കികൊണ്ടുപോയ സുഹൃത്ത് ഫിറോസിനെയാണ് കഠിനംകുളം പോലീസ് ചോദ്യം ചെയ്യുകയാണ്. അമിതമായി മയക്കുമരുന്ന് ഉള്ളില്‍ ചെന്നാണ് ഇര്‍ഫാന്‍ മരിച്ചതെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച രാവിലെയാണ് പെരുമാതുറ തെരുവില്‍ വീട്ടില്‍ ഇര്‍ഫാന്‍ മരിച്ചത്. തിങ്കളാഴ്ച രാവിലെ 6ന് രണ്ടു സുഹൃത്തുക്കള്‍ എത്തുകയും ഇര്‍ഫാനെ വീട്ടില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വീട്ടിലെത്തിയ ഇര്‍ഫാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍തന്നെ റജില സമീപത്തെ ആശുപത്രിയിലേക്ക് ഇര്‍ഫാനെ കൊണ്ടുപോയി. ഏതോ ലഹരി ഉപയോഗിച്ചതായി ഡോക്ടര്‍, റജിലയോട് പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ ഇര്‍ഫാന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജിലെത്തിച്ചപ്പോഴേക്കും ഇര്‍ഫാന്‍ മരിച്ചിരുന്നു. മകന് സുഹൃത്തുക്കള്‍ മയക്കുമരുന്ന് നല്‍കിയിരുന്നതായി ഇര്‍ഫാന്റെ അമ്മ ആരോപിച്ചു. ഇര്‍ഫാന്റെ മരണം മസ്തിഷ്‌ക രക്തസ്രാവം മൂലമെന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇര്‍ഫാന്റെ ആന്തരിക അവയവങ്ങള്‍ രാസ…
Read More » -
LIFE
തെരുവിലൂടെ നഗ്ന നടത്തം; ഹോളിവുഡ് നടി മാനസികാരോഗ്യ കേന്ദ്രത്തില്‍
ലോസ് ഏഞ്ചല്‍സ്: തെരുവിലൂടെ നഗ്‌നയായി നടന്നതിന് പിന്നാലെ ഹോളിവുഡ് യുവനടിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അമാന്‍ഡ ബൈന്‍സി(36)നെയാണ് മാനസിക വെല്ലുവിളികളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തെരുവിലൂടെ നഗ്‌നയായി വന്ന നടി ഒരു കാറില്‍ കയറിയ ശേഷം തനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് അറിയിക്കുകയും പിന്നാലെ പൊലീസിനെ വിളിച്ച് സ്റ്റേഷനിലേക്ക് പോവുകയുമായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയ നടിയെ വിദഗ്ധര്‍ പരിശോധിക്കുകയും ചികിത്സ ആവശ്യമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈപോളാര്‍ മാനസിക നിലയുള്ള താരത്തിന് കുറച്ച് കാലം മാനസികാരോഗ്യ കേന്ദ്രത്തില്‍ തുടരേണ്ടി വരുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 1990 മുതല്‍ 2000 വരെയുള്ള കാലത്ത് ടെലിവിഷനിലും സിനിമയിലും സജീവമായ നടിയായിരുന്നു അമാന്‍ഡ. ഈസി എ, ഷീ ഈസ് ദി മാന്‍, വാട്ട് എ ഗേള്‍ വാണ്ട്‌സ് എന്നീ സിനിമകള്‍ അമാന്‍ഡയുടെ അഭിനയ മികവിന് സാക്ഷ്യം വഹിച്ചവയാണ്. അമാന്‍ഡ ഇതിനും മുന്‍പും മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിട്ടിരുന്നു.
Read More » -
Local
വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം. കൂടെ വീഡിയോയും പകർത്തി, പെൺകുട്ടി ഗർഭിണിയായതോടെ കൈയൊഴിഞ്ഞു; പീഡന വീരനായ ദന്തഡോക്ടർ അകത്തായി
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഒടുവിൽ കൈയൊഴിയുകയും ചെയ്തു എന്ന പരാതിയിൽ പ്രതി പിടിയിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി എസ് നായർ എന്ന ദന്തഡോക്ടറാണ് അറസ്റ്റിലായത്. വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി എന്നു പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി വിഴിഞ്ഞം, കോവളം ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തി എന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഒടുവിൽ പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കി. വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയാൾ പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. പീഡന വീരനായ ദന്തഡോക്ടർക്കെതിരെ വേറെയും പരാതികൾ ഉയർന്നു വന്നിട്ടുണ്ട്.
Read More » -
Kerala
ഏഴു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശിപാര്‍ശ; രണ്ടു പേരുകളില്‍ കൊളീജിയത്തില്‍ വിയോജിപ്പ്
കൊച്ചി: ഏഴു ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശിപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശിപാര്‍ശ നല്‍കിയത്. അഞ്ചുപേരുടെ പേരുകള്‍ ഏകകണ്ഠമായാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്. രണ്ടു പേരുകളില്‍ വിയോജിപ്പുകളോടെയാണ് ശിപാര്‍ശ. ഹൈക്കോടതി കൊളീജിയം ശിപാര്‍ശ സുപ്രീംകോടതി കൊളീജിയം വ്യാഴാഴ്ച പരിഗണിക്കും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കൃഷ്ണകുമാര്‍, വിജിലന്‍സ് രജിസ്ട്രാര്‍ ജയകുമാര്‍, ഹൈക്കോടതിയിലെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വിന്‍സെന്റ്, കൊല്ലം ജില്ലാ ജഡ്ജി സ്നേഹലത, തലശ്ശേരി ജില്ലാ ജഡ്ജി എസ് ഗിരീഷ്, കാസര്‍കോട് ജില്ലാ ജഡ്ജി കൃഷ്ണകുമാര്‍, അഡീഷണല്‍ ജില്ലാ ജഡ്ജി പ്രദീപ് കുമാര്‍ എന്നിവരുടെ പേരുകളാണ് ശിപാര്‍ശ ചെയ്തത്. സീനിയോരിട്ടി, തൊഴില്‍പരമായ മികവ് തുടങ്ങിയവ പരിഗണിച്ചശേഷമാണ് കൊളീജിയം പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഹൈക്കോടതിയില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകള്‍ കണക്കിലെടുത്താണ് ഇത്രയും പേരുടെ പേരുകള്‍ ശിപാര്‍ശ നല്‍കിയിട്ടുള്ളത്. രണ്ടുപേരുടെ പേരുകളിലുള്ള വിയോജിപ്പും സുപ്രീംകോടതി കൊളീജിയത്തിനുള്ള റിപ്പോര്‍ട്ടിലുണ്ടാകും. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഹൈക്കോടതി കൊളീജിയം യോഗം ചേര്‍ന്നത്.
Read More » -
Kerala
ആക്‌സസ് കണ്‍ട്രോള്‍ പഞ്ചിംഗുമായി ബന്ധിപ്പിക്കണ്ട; എതിര്‍ക്കാനുറച്ച് സെക്രട്ടേറിയറ്റിലെ സര്‍വീസ് സംഘടനകള്‍
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനത്തെ പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി എതിര്‍ക്കാന്‍ സര്‍വീസ് സംഘടനകള്‍. ജീവനക്കാരെ മുറിയില്‍ അടച്ചിടാനുളള ഐഎഎസ് ലോബിയുടെ നീക്കമാണ് നടക്കുന്നതെന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയ്‌സ് അസോസിയേഷന്‍ വിമര്‍ശിച്ചു. രണ്ടുമാസത്തെ പരീക്ഷണകാലത്ത് പരാതികള്‍ തീര്‍പ്പാക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. സെക്രട്ടറിയേറ്റിന്റെ സുരക്ഷയും ജീവനക്കാരുടെ കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനാണ് ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം കൊണ്ടുവരുന്നത്. 2019 ഏപ്രില്‍ ഒന്നു മുതലാണ് ബയോമെട്രിക് പഞ്ചിംഗിനെ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചത്. പഞ്ചിംഗ് കര്‍ശനമാക്കിയപ്പോള്‍ ജീവനക്കാര്‍ക്ക് 300 മിനിറ്റ് ഗ്രേയ്‌സ് ടൈം നല്‍കിയിരുന്നു. പഞ്ച് ചെയ്ത് സെക്രട്ടറിയേറ്റില്‍ കയറിയാലും ജീവനക്കാരെ ഇരിപ്പിടത്തില്‍ കാണുന്നില്ലെന്ന വിലയിരുത്തലിലാണ് ഒരു ഓഫീസില്‍ നിന്നും മറ്റൊരു ഓഫീസിലേക്ക് പോകാന്‍ നിയന്ത്രണം കൊണ്ടുവരുന്നത്. സെക്രട്ടറിയേറ്റിലെ പ്രധാന ക്യാമ്പസില്‍ നിന്നും അടുത്തുള്ള അനക്‌സ് കെട്ടിടത്തിലേക്ക് പോകാന്‍ അനുവദിച്ചിട്ടുള്ളത് 10 മിനിറ്റ്. ഒരു ദിവസം മൂന്നു പ്രാവശ്യം പുറത്തുപോകാം. ഒരു ദിവസം 2.15 മണിക്കൂര്‍ സെക്രട്ടറിയേറ്റിന് പുറത്തുപോയാല്‍ അരദിവസം അവധിയാകും. നാലു മണിക്കൂര്‍ പുറത്തുപോയാല്‍…
Read More »