Month: March 2023
-
Kerala
നിയമസഭയിലെ സംഘര്‍ഷത്തില്‍ സര്‍ക്കാരിന് തിരിച്ചടി; വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയ്ക്ക് പൊട്ടലില്ല
തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈയിലെ എല്ല് പൊട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. എല്ല് പൊട്ടിയെന്നു പറഞ്ഞാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. എന്നാല്‍ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം പിന്നീട് ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കാനാണ് നീക്കം. ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനം പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നേരത്തേ അവസാനിപ്പിച്ചിരുന്നു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് വന്നു തടയുകയും തുടര്‍ന്ന് കൈയാങ്കളിയുമുണ്ടായി. ഇതുമായി ബന്ധപ്പെട്ടാണ് വിവിധ കേസുകള്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തത്. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ പരാതിയില്‍ പ്രതിപക്ഷ എം.എല്‍.എ.മാര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈ തല്ലിയൊടിച്ചു എന്നതായിരുന്നു പരാതി. എന്നാല്‍, വാച്ച് ആന്‍ഡ് വാര്‍ഡിന്റെ കൈയില്‍ പൊട്ടലില്ല എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെ സര്‍ക്കാര്‍ പരുങ്ങലിലായി. ജാമ്യമില്ലാ വകുപ്പ് ഇനി നിലനില്‍ക്കില്ല എന്നുമാത്രമല്ല,…
Read More » -
Crime
കൈക്കൂലിക്കേസ് ഒതുക്കാന്‍ കൈക്കൂലി; വിജിലന്‍സ് റെയ്ഡിനിടെ വീടിന്റെ പിന്നിലൂടെ ഡിവൈഎസ്പി ‘മുങ്ങി’
തിരുവനന്തപുരം: കൈക്കൂലിക്കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന വിജിലന്‍സ് സ്‌പെഷല്‍ സെല്‍ യൂണിറ്റ് ഡിവൈഎസ്പി: പി.വേലായുധന്‍ നായര്‍ അറസ്റ്റ് ഭയന്ന് മുങ്ങി. വീട്ടില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തുന്നതിനിടെയാണ് ഡിവൈഎസ്പി മുങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ റെയ്ഡ് രാത്രി ഒന്‍പതുവരെ തുടര്‍ന്നിരുന്നു. തിരുവനന്തപുരം സ്‌പെഷല്‍ സെല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള ഉദ്യോസ്ഥരാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടെ, മഹസറില്‍ ഒപ്പുവച്ചശേഷമാണ് ഡിവൈഎസ്പി വേലായുധന്‍ നായര്‍ വീടിന്റെ പിന്‍വശത്തുകൂടി മുങ്ങിയതെന്ന് റെയ്ഡിനെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. റെയ്ഡിനിടെ വേലായുധന്‍ നായരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. സുപ്രധാന വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചെന്നാണ് സൂചന. അതിനിടെ, മഹസറില്‍ ഒപ്പുവച്ചശേഷം വീടിന്റെ പിന്‍വശത്തേക്കുപോയ വേലായുധന്‍ നായരെ പിന്നീട് കാണാതായി. വിജിലന്‍സ് സംഘവും കുടുംബാംഗങ്ങളും ഇന്നു പുലര്‍ച്ചവരെ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരം വിജിലന്‍സ് എസ്പി, കഴക്കൂട്ടം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേലായുധന്‍ നായരും അടുത്തിടെ കൈക്കൂലി കേസില്‍ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുന്‍ സെക്രട്ടറി…
Read More » -
Local
എറണാകുളം സ്വദേശിയായ യുവാവ് അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയിൽ
അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പാലക്കുഴ പളനിൽകുംതടത്തിൽ ഉലഹന്നാൻ ജോണിന്റെ മകൻ ജോജി ജോൺ (40) ആണ് മരണപ്പെട്ടത്. പുലർച്ച ഇവിടെ എത്തിയ നാട്ടുകാരാണ് താഴെ ഒരാൾ കിടക്കുന്നതായി കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ചു എന്ന് കരുതപ്പെടുന്ന സ്കൂട്ടറും ഒപ്പം കരുതിയിരുന്ന ബാഗും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അടിമാലി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാം എന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.
Read More » -
Kerala
ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറി, വി.പി ജോയി ജൂലൈയില്‍ വിരമിക്കും
ചീഫ് സെക്രട്ടറി വിപി ജോയി ജൂലൈയില്‍ വിരമിക്കും. പകരം ചുമതല നിലവിലെ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ. വി.വേണുവിന് നല്‍കാന്‍ സാധ്യത. വേണുവിനേക്കാള്‍ സീനിയോറിറ്റിയുള്ള, കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക് തിരിച്ചു വരാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് തന്നെ ചുമതല നല്‍കാനുള്ള സാധ്യത കാണുന്നത്. ധനകാര്യ സെക്രടറി രാജേഷ് കുമാര്‍ സിങ്ങിനാണ് സംസ്ഥാനത്തുള്ള ഉദ്യോഗസ്ഥരില്‍ വേണുവിനേക്കാള്‍ സീനിയോറിറ്റിയുള്ളത്. അടുത്തവര്‍ഷം നവംബര്‍ വരെ അദ്ദേഹത്തിന് സര്‍വീസുണ്ട്. വേണുവിന് ഓഗസ്റ്റ് വരെയും. അടുത്ത വര്‍ഷം ജനുവരി വരെ സര്‍വീസുള്ള ഗ്യാനേഷ് കുമാര്‍ കേന്ദ്രസര്‍കാരില്‍ പാര്‍ലമെന്ററികാര്യ സെക്രട്ടറിയാണ്. ഭരണപരിഷ്‌ക്കരണ അഡി. ചീഫ് സെക്രടറി ആശാ തോമസ് ഈ വര്‍ഷം ഏപ്രിലില്‍ വിരമിക്കും. മൂന്നു വര്‍ഷത്തിലധികം സര്‍വീസുള്ള മനോജ് ജോഷി കേന്ദ്രത്തില്‍ അര്‍ബന്‍ അഫയേഴ്‌സ് സെക്രട്ടറിയാണ്. കേന്ദ്ര സഹകരണവകുപ്പില്‍ സെക്രട്ടറിയായ ദേവേന്ദ്രകുമാര്‍ സിങ്ങിന്റെ കാലാവധി ഈ വര്‍ഷം ജൂണില്‍ അവസാനിക്കും. വിപി ജോയ് വിരമിച്ചാല്‍, കാബിനറ്റ് സെക്രട്ടറിയറ്റ് (കോ ഓര്‍ഡിനേഷന്‍)…
Read More » -
Food
തൈരിനെ അവഗണിക്കരുതേ: എണ്ണമറ്റ ഗുണങ്ങൾ, യുവത്വം നിലനിർത്തും; മനുഷ്യ ശരീരത്തിന് വേണ്ട പോഷകങ്ങളും നല്ല ബാക്ടീരിയകളും സമൃദ്ധമായി ലഭിക്കും
തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ്. പാൽ കഴിക്കുന്നത് മൂലം ദഹനപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. പാലിനേക്കാള്‍ എളുപ്പത്തില്‍ ദഹിക്കുന്നത് തൈരാണ്. മനുഷ്യ ശരീരത്തിന് വേണ്ട നല്ല ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു. തൈരില്‍ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മം വൃത്തിയുള്ളതും മൃദുവുമാക്കാൻ തൈര് സഹായിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്ലാവിന്‍ തുടങ്ങിയവയാണ്. അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരിലെ ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു. സ്വകാര്യ ഭാഗങ്ങളിലെ യീസ്റ്റ് അണുബാധ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കും. ഇവയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത, മലബന്ധം,…
Read More » -
Health
ജാഗ്രത പാലിക്കൂ, ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം അപസ്മാരത്തിന് കാരണമാകും; മലയാളിയുടെ പഠനം
ആന്റിബയോട്ടിക്കുകളുടെ ക്രമരഹിതവും അമിതവുമായ ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് ഗവേഷണ പഠനം. കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠന വകുപ്പിലെ ധനുഷ ശിവരാജന്റെ പി എച്ച് ഡി പഠനം ‘എക്‌സ്പിരിമെന്റല്‍ ബ്രെയിന്‍ റിസര്‍ച്ച്’ എന്ന പ്രമുഖ ശാസ്ത്ര ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സര്‍വകലാശാലാ പഠന വകുപ്പിലെ സീബ്രാ മത്സ്യങ്ങളില്‍ പെന്‍സിലിന്‍ ജി, സിപ്രഫ്‌ളോക്‌സാസിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ പ്രയോഗിച്ചായിരുന്നു പരീക്ഷണം. മനുഷ്യനുമായി 80 ശതമാനം വരെ ജനിതക സാമ്യമുള്ളവയാണ് സീബ്രാ മത്സ്യങ്ങള്‍. ഇന്‍ഫക്ഷനെതിരെ ഉപയോഗിക്കുന്ന പലതരം ആന്റിബയോട്ടിക്കുകളും കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ്. മരുന്നു നല്‍കിയ മത്സ്യങ്ങളുടെയും അല്ലാത്തവയുടെയും ചലനങ്ങള്‍ സോഫ്റ്റ്വെയര്‍ സഹായത്തോടെ രേഖപ്പെടുത്തിയാണ് താരതമ്യ പഠനം നടത്തിയത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാര സാധ്യതക്കും അവയുടെ തീവ്രത വര്‍ധിപ്പിക്കാനും കാരണമാകുന്നുണ്ട് എന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്നുണ്ടാകുന്ന അസുഖങ്ങള്‍ക്ക് സ്വയംചികിത്സയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് നിയന്ത്രിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങിക്കുന്ന മരുന്നുകള്‍ കൃത്യമായ കാലാവധിയോ അളവോ നോക്കാതെ ഉപയോഗിക്കുന്ന…
Read More » -
NEWS
കാസര്‍കോടിന് അഭിമാനം, അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ പ്രസംഗിച്ച് 13 വയസുകാരൻ സാക്കിര്‍ ഇസുദ്ദീൻ
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര മോഡല്‍ ഡിബേറ്റ് മത്സരത്തില്‍ കാസര്‍കോട് സ്വദേശിയായ പ്രവാസി മലയാളി വിദ്യാര്‍ത്ഥി പങ്കെടുത്ത് പ്രസംഗിച്ചത് നാടിന് അഭിമാനമായി. കുമ്പള സ്വദേശി സാക്കിര്‍ ഇസുദ്ദീനാണ് ഈ അവസരം ലഭിച്ചത്. ജിദ്ദയിലെ അമേരിക്കന്‍ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന സാക്കിര്‍ ഇസുദ്ദീന്‍ ജപ്പാനെയാണ് പ്രതിനിധാനം ചെയ്ത്. ‘സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതില്‍ വജ്രങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലായിരുന്നു ഡിബേറ്റ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ 13 വയസുകാരനായ സാക്കിര്‍ ഇസുദ്ദീന്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അവസാന റൗണ്ട് മത്സരത്തില്‍ അവസരം ലഭിച്ച ആറു വിദ്യാര്‍ത്ഥികളില്‍ ഒരാളായത്. പൗരപ്രമുഖനും വിവിധ രാജ്യങ്ങളിലെ വ്യവസായ സംരംഭകനും കുമ്പള ഇമാം ഷാഫി ഇസ്‌ലാമിക് അക്കാദമി ചെയര്‍മാനുമായ ഇസുദ്ദീന്‍ കുമ്പളയുടെ മകനാണ് സാക്കിര്‍ ഇസുദ്ദീന്‍. മറിയം ഇസുദ്ദീനാണ് മാതാവ്.
Read More » -
Movie
നൂറു വയസ്സുള്ള ദമ്പതിമാരുടെ ജീവിത സ്പന്ദനങ്ങളുമായി ‘പൂക്കാലം’ ഏപ്രിൽ 8 ന് തിയേറ്ററുകളിലെത്തും
കാമ്പസ് ജീവിതത്തിലെ രസാകരമായ മുഹൂർത്തങ്ങൾ കാട്ടിത്തന്ന ചിത്രമാണ് ‘ആനന്ദം’. ഗണേഷ് രാജ് എന്ന നവാഗതനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഗണേഷ് സിനിമയിലേക്കു കടന്നുവന്നത്. ‘ആനന്ദ’ത്തിനു ശേഷം ഒരു ഇടവേള വന്നു. ആ ഇടവേള ബ്രേക്കു ചെയ്തു കൊണ്ടാണ് ഇപ്പോൾ ‘പൂക്കാല’മൊരുക്കുന്നത്. ‘പൂക്കാലം’ എന്നും സന്തോഷത്തിന്റെ നിറങ്ങൾ സമ്മാനിക്കുന്ന നാളുകളാണ്. നൂറു വയസ്സുള്ള ദമ്പതിമാരുടെ കഥയാണ് ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ ഗണേഷ് രാജ് അവതരിപ്പിക്കുന്നത്. കാർഷിക വിളകളുടെ നാട്ടിലെ ഒരിടത്തരം കുടുംബത്തിലെ ഇട്ടൂപ്പ്- കൊച്ചുത്രേസ്യാമ്മ ദമ്പതിമാരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. വിജയരാഘവനും, കെ.പി.എ.സി ലീലയുമാണ് ഇട്ടൂപ്പും കൊച്ചു ത്രേസ്യാമ്മയുമായി എത്തുന്നത്. വിജയരാഘവന് നൂറു വയസ്സുകാരന്റെ മേക്കപ്പണിയാൻ തന്നെ ഏറെ സമയം വേണ്ടി വന്നു എന്ന് ഗണേഷ് രാജ് പറഞ്ഞു. ഒരു കാലഘട്ടത്തിൽ നാടക രംഗത്തെ സൂപ്പർ സ്റ്റാർ ആയിരുന്നു കെ.പി.ഏ.സി ലീല. അമ്പതുവർഷങ്ങൾക്കു ശേഷമാണ് കെ.പി.ഏ.സി.ലീല വീണ്ടുമെത്തുന്നത്. അമ്പതു വർഷങ്ങൾക്കു ശേഷം…
Read More » -
Movie
എ.ബി രാജ് സംവിധാനം ചെയ്ത സസ്പെൻസ് ചിത്രം ‘രഹസ്യരാത്രി’ തിയറ്ററുകളിലെത്തിയിട്ട് ഇന്ന് 49 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ സസ്പെൻസുകളുടെയും ട്വിസ്റ്റുകളുടെയും 1970 മോഡൽ, ‘രഹസ്യരാത്രി’ തിയറ്ററുകളിൽ അനാവൃതമായിട്ട് 49 വർഷം. 1974 മാർച്ച് 23 നാണ് പ്രേംനസീർ, ജയഭാരതി, ജോസ്പ്രകാശ് എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്. എസ് എൻ സ്വാമിയുടെ ‘സിബിഐ’ രീതിയിൽ, ആരാണ് കൊന്നത് എന്നതിന് പകരം ആരെയാണ് കൊന്നത് എന്ന ചോദ്യമാണ് ‘രഹസ്യരാത്രി’യിൽ കണ്ടത്. മാത്രമല്ല നല്ലവനായ നായകൻ എങ്ങനെയാണ് കൊലയാളിയായത് എന്ന ഉപചോദ്യവുമുണ്ട്. കാര്യങ്ങൾ വെളിപ്പെട്ട് വരുമ്പോൾ ഒടുക്കത്തെ ട്വിസ്റ്റുമുണ്ട്. സംഭവമിങ്ങനെ: മാന്യ വ്യക്തികളെക്കുറിച്ച് അപകീർത്തിപരമായി എഴുതുന്ന ആളാണ് ആർ ആർ ദാസ് (പറവൂർ ഭരതൻ). കഥയിലെ വില്ലന്റെ ചതിയാൽ കൊലക്കുറ്റത്തിന് പിടിക്കപ്പെട്ട നസീറിന്റെ അച്ഛനെക്കുറിച്ചും വേണ്ടാത്തത് എഴുതിയതിനെച്ചൊല്ലി നസീറും പറവൂരും തമ്മിലുണ്ടായ മൽപ്പിടുത്തത്തിൽ അബദ്ധത്തിൽ വെടി പൊട്ടി പറവൂർ കൊല്ലപ്പെട്ടു. സംഭവത്തിന് ദൃക്‌സാക്ഷിയായ ജോസ്പ്രകാശ് ശവം പെട്ടിയിലാക്കി ഒളിപ്പിച്ച് നസീറിനെ പോലീസിൽ നിന്ന് രക്ഷിച്ചു. ജോസ്പ്രകാശ് അന്ന് മുതൽ ബ്ലാക്ക്…
Read More » -
Business
നിക്ഷേപകർക്ക് സന്തോഷവാർത്ത! ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഇനിയും ഉയർന്നേക്കും
ദില്ലി: സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർന്നേക്കാമെന്ന സൂചന നൽകി റിസർവ് ബാങ്ക്. തങ്ങളുടെ നിക്ഷേപ അടിത്തറ വിപുലീകരിക്കാൻ ബാങ്കുകൾ തമ്മിലുള്ള മത്സരം ശക്തമാകുന്നത് സ്ഥിര നിക്ഷേപ (എഫ്‌ഡി) നിരക്ക് വർദ്ധിപ്പിക്കാൻ ബാങ്കുകളെ പ്രേരിപ്പിച്ചേക്കാം. 2022 മെയ് മുതൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 250 ബേസിസ് പോയിൻറ് (ബിപിഎസ്) വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ പൊതു, സ്വകാര്യ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. ടേം ഡെപ്പോസിറ്റുകളിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുകയും സേവിംഗ്സ് ഡെപ്പോസിറ്റ് നിരക്കുകളിലെ വ്യത്യാസങ്ങൾ അടുത്ത കാലത്തായി വർധിക്കുകയും ചെയ്തതോടെ ബാങ്ക് നിക്ഷേപങ്ങളുടെ സിംഹഭാഗവും ടേം ഡെപ്പോസിറ്റുകളായി വർധിച്ചതായി റിസർവ് ബാങ്ക് പറയുന്നു. വാർഷിക അടിസ്ഥാനത്തിൽ, ടേം ഡെപ്പോസിറ്റുകൾ 13.2 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്, അതേസമയം കറന്റ്, സേവിംഗ്സ് നിക്ഷേപങ്ങൾ യഥാക്രമം 4.6 ശതമാനം, 7.3 ശതമാനം എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. ആർബിഐ തുടർച്ചയായി ആറ് തവണയായി റിപ്പോ നിരക്ക് ഉയർത്തിയതിന് ശേഷം ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ…
Read More »