Month: March 2023
-
NEWS
മഹ്സൂസ്: 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി
മഹ്സൂസ് നടത്തിയ 120-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് മില്യണയറായി ഇന്ത്യൻ പ്രവാസി. 10 ലക്ഷം ദിർഹം സ്വന്തമാക്കിയത് സൗദി അറേബ്യയിൽ താമസിക്കുന്ന പ്രദീപ് ആണ്. മഹ്സൂസ് പ്രൈസ് സ്ട്രക്ച്ചർ പുതുക്കിയതിന് ശേഷമുള്ള രണ്ടാമത്തെ വിജയിയാണ് പ്രദീപ്. കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലാണ് പ്രദീപ് ജീവിക്കുന്നത്. സുഹൃത്തുക്കളുടെ നിർബന്ധത്തെത്തുടർന്ന് ഈ മാർച്ചിൽ മഹ്സൂസ് അക്കൗണ്ട് തുടങ്ങിയ പ്രദീപ്, മൂന്നു തവണയെ മത്സരത്തിൽ പങ്കെടുത്തിട്ടുള്ളൂ. മലയാളിയായ പ്രദീപിന് 21 വയസ്സുകാരിയായ ഒരു മകളുണ്ട്. 10 ലക്ഷം ദിർഹം സ്വന്തമാക്കിയ മഹ്സൂസിൻറെ ആദ്യത്തെ ഗ്യാരണ്ടീഡ് മില്യണയറും ഒരു മലയാളിയായിരുന്നു. “ഇതൊരു സ്വപ്‍നം യാഥാർഥ്യമായതുപോലെ തോന്നിക്കുന്നു. നാട്ടിൽ വീട് വാങ്ങാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഇനി അത് കൂടുതൽ എളുപ്പമാകും. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു ഭാഗ്യമാണ്. ഞാൻ ഈ പണം സൂക്ഷിച്ച് ഉപയോഗിക്കും. വീട് വാങ്ങിയതിന് ശേഷമുള്ള പണം ഞാൻ അടുത്ത സുഹൃത്തുക്കൾക്ക് വേണ്ടി ചെലവാക്കും. അവരാണ് എന്നെ എപ്പോഴും പിന്തുണയ്ക്കുന്നത്. എൻറെ…
Read More » -
Kerala
തിരുവനന്തപുരം ലോ കോളേജ് സംഘർഷം: സമവായത്തിനായി കളക്ടറുടെ ഇടപെടൽ തേടി പ്രിൻസിപ്പാൾ
തിരുവനന്തപുരം: ലോ കോളെജ് സംഘർഷത്തിൽ വിദ്യാർത്ഥി സംഘടനകൾ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്, സമവായത്തിനായി കളക്ടറുടെ ഇടപെടൽ തേടി കോളജ് പ്രിൻസിപ്പാൾ. വിദ്യാർത്ഥി സംഘടനകളുടെയും പിടിഎയുടെയും യോഗം ചേർന്നിട്ടും സമവായത്തിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടൽ തേടിയത്. വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് കോളേജ് പ്രിൻസിപ്പാളിന്റെ അഭ്യർത്ഥന. അതേസമയം അടച്ചിട്ടിരിക്കുന്ന കോളേജിൽ നാളെ മുതൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ഓഫ്‍ലൈൻ ക്ലാസുകൾ തുടങ്ങും. മറ്റുള്ളവർക്ക് ഓൺലൈൻ ക്ലാസ് തന്നെ തത്കാലത്തേക്ക് തുടരും.
Read More » -
Kerala
പ്രതിപക്ഷ ശബ്ദം പാർലമെന്റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ദില്ലി: പ്രതിപക്ഷ ശബ്ദം പാർലമെന്റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പെരളശ്ശേരിയിൽ ഇഎംഎസ്, എകെജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പാർലമെന്ററി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യ ത്തെ ആട്ടിമറിക്കാൻ സാധ്യമായതൊക്കെ ചെയ്യുന്ന സർക്കാറായി കേന്ദ്രസർക്കാർ മാറിയെന്ന വിമർശനവും മുഖ്യമന്ത്രി നടത്തി. കേന്ദ്രസർക്കാർ രാജ്യത്തെ ഭരണഘടനാ സ്ഥാനങ്ങളെ കൈപ്പിടിയിൽ ഒതുക്കുകയാണ്. എല്ലാം ആർഎസ്എസിന്റെ കൈയിൽ ഒതുങ്ങണമെന്നാണ് അവർ ചിന്തിക്കുന്നത്. ജുഡീഷ്യറിയ്ക്ക് സ്വാതന്ത്ര സ്വഭാവം പാടില്ലെന്നും തങ്ങൾക്ക് അലോസരം ഉണ്ടാകാൻ പാടില്ലെന്നതുമാണ് ആർഎസ്എസിന്റെ നിലപാട്. പരമോന്നത കോടതിക്ക് പോലും പരസ്യമായി കാര്യങ്ങൾ പറയേണ്ടി വരുന്നുവെന്നും പിണറായി പറഞ്ഞു. പാർലമെന്റിനെ കേന്ദ്രം ഭരിക്കുന്ന ബിജെപി നോക്കുകുത്തിയാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിങ്ങൾക്ക് നേരെ സംഘപരിവാർ ആക്രമണം തുടരുകയാണ്. ചെറിയ ന്യൂനപക്ഷമായ ക്രൈസ്തവ വിഭാഗത്തിനു നേരെ എന്തെല്ലാം അക്രമണമാണ് സംഘ പരിവാർ നടത്തുന്നത്? കേരളത്തിന്റെ അന്തരീക്ഷം അല്ല മറ്റിടങ്ങളിൽ ക്രൈസ്തവർക്കടക്കം ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു…
Read More » -
Business
പിരിച്ചുവിടൽ ഇന്ത്യയിലും രൂക്ഷം; രണ്ട് വർഷത്തിനിടെ കാൽ ലക്ഷത്തിലധികം പേർക്ക് പണി പോയി
ദിനം പ്രതി ആയിരക്കണക്കിന് ആളുകൾക്ക് ജോലി പോയെന്ന വാർത്തകൾ വരുന്നുണ്ട്. സാമ്പത്തികമാന്ദ്യമെന്ന കാരണം പറഞ്ഞ് ആഗോളതലത്തിൽ ടെക്ക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുന്നുമുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. layoff.fyi യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 36,400 ലധികം ആളുകൾക്കാണ് ജോലി നഷ്ടപ്പെട്ടത്. ലിഡോ ലേർണിങ്, സൂപ്പർ ലീൻ, ഗോനട്‌സ് എന്നിവയുൾപ്പെടെ ഒമ്പത് കമ്പനികൾ സ്ഥാപനങ്ങളിൽ നിന്നും മുഴുവൻ തൊഴിലാളികളെയും പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. layoff.fyi വെബ്‌സൈറ്റ് കണക്കുകൾ പ്രകാരം എംഫൈൻ, ഗോമെക്കാനിക് തുടങ്ങിയ അഞ്ച് കമ്പനികൾ 75 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടു. മൾട്ടിനാഷണൽ എഡുക്കേഷനൽ ടെക്‌നോളജി കമ്പനിയായ ബൈജൂസിൽ നിന്നും 4000 ജീവനക്കാരയാണ് പിരിച്ചുവിട്ടത്. 2021 ജനുവരിയിൽ വൈറ്റ്ഹാറ്റ് ജൂനിയർ 1,800 ജീവനക്കാരെയും 2022 ൽ 300 ജീവനക്കാരെയും പിരിച്ചുവിട്ടു. ചൈനീസ കമ്പനിയായ ബൈറ്റ് ഡാൻ്‌സ് ഇന്ത്യയിൽ നി്ന്നും 2021 ജനുവരിയിൽ 1800 ജീവനക്കാരെയാണ് ഒഴിവാക്കിയത്. 2020 ൽ പൈസബസാർ, കമ്പനിയുടെ 50 ശതമാനം ജീവനക്കരെ അതായത്…
Read More » -
LIFE
സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹിഗ്വിറ്റ’യുടെ ട്രെയിലർ റിലീസ് ചെയ്തു
സുരാജ് വെഞ്ഞാറമൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹിഗ്വിറ്റ’യുടെ ട്രെയിലർ റിലീസ് ചെയ്തു. തനി രാഷ്ട്രീയക്കാരനായി പകർന്നാടുന്ന സുരാജിനെ ഈ ചിത്രത്തിൽ കാണാനാകുമെന്ന് ട്രെയിലർ ഉറപ്പ് നൽകുന്നു. സുരാജിനൊപ്പം ശക്തമായ കഥാപാത്രമായി തന്നെ ധ്യാനും എത്തുന്നുണ്ട്. ഹേമന്ത് ജി.നായർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം മാർച്ച് 31ന് തിയറ്ററുകളിൽ എത്തും. പന്ന്യന്നൂർ മുകുന്ദൻ എന്ന കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മനോജ്.കെ.ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വിനായക് ശശികുമാർ ,ധന്യാ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. ഫാസിൽ നാസർ ഛായാഗ്രാഹണവും പ്രസീത് നാരായണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സുനിൽ കുമാർ.മേക്കപ്പ് – അമൽ ചന്ദ്രൻ ‘കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ –…
Read More » -
LIFE
കശ്മീര്‍ ഭൂചലനം: ‘വി ആർ സേഫ് നൻപാ..’ എന്ന് ‘ലിയോ’ ടീം
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. മാസ്റ്റർ എന്ന ചിത്രത്തിനുശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ സിനിമയ്ക്കായി ഏവരും കാത്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. കശ്മീരിലാണ് ലിയോയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇപ്പോഴിതാ ചൊവ്വാഴ്ച അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിന്റെ തുടർചലനങ്ങൾ കശ്മീരിലുണ്ടായതിനെ പറ്റി പറയുകയാണ് അണിയറ പ്രവർത്തകർ. ഭൂചലനം നേരിട്ടനുഭവിച്ചെന്ന് ഇവർ പറയുന്നു. ലിയോയുടെ നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഞങ്ങൾ സുരക്ഷിതമായിരിക്കുന്നു എന്ന് അവർ ട്വീറ്റ് ചെയ്തു. ഒപ്പം ചന്ദ്രമുഖിയിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറു വീഡിയോയും അവർ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോ ലിയോ ടീം ഭൂചലനം നേരിട്ടനുഭവിച്ചു എന്നതാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകർ പറയുന്നു. തൃഷയാണ് ലിയോയിലെ നായിക. വിജയ്‍യും തൃഷയും 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം വാസുദേവ് മേനോൻ,…
Read More » -
Tech
6 ജിയിലേക്ക് ചുവടുവയ്ക്കാന്‍ ഇന്ത്യ; മാര്‍ഗ്ഗരേഖ പുറത്തിറക്കി പ്രധാനമന്ത്രി
ദില്ലി: രാജ്യത്ത് 5ജി നെറ്റ്വര്‍ക്ക് വളരെ വേഗത്തില്‍ തന്നെ ഉപയോക്താക്കളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം തന്നെ അടുത്ത തലമുറ മൊബൈല്‍ ടെക്നോളജി ഗവേഷണം രാജ്യത്ത് ആരംഭിക്കുന്നു. ഇതിന്‍റെ മുന്നോടിയായി രാജ്യത്തിന്‍റെ 6ജി മാര്‍ഗ്ഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച പുറത്തിറക്കി. അടുത്ത തലമുറ ടെലികോം ടെക്നോളജി അതിവേഗത്തില്‍ നടപ്പിലാക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് മാര്‍ഗ്ഗരേഖയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. 2021 നവംബറിൽ സ്ഥാപിതമായ 6ജി (ആറാം തലമുറ മൊബൈൽ നെറ്റ്‌വർക്ക്) ടെക്നോളജി ഇന്നൊവേഷൻ ഗ്രൂപ്പാണ് ഭാരത് 6ജി മാര്‍ഗ്ഗരേഖ തയ്യാറാക്കിയത്. വിവിധ മന്ത്രാലയങ്ങൾ,വകുപ്പുകൾ, ഗവേഷണ വികസന സ്ഥാപനങ്ങൾ, അക്കാദമികൾ, ടെലികോം സേവന ദാതാക്കൾ എന്നിവയിൽ നിന്നുള്ള അംഗങ്ങളാണ് ഈ സംഘത്തില്‍ ഉള്ളത്. ഇന്ത്യയിൽ 6ജി നടപ്പിലാക്കാനുള്ള പ്രവർത്തന പദ്ധതികളും, അനുബന്ധ സൌകര്യങ്ങളും വികസിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ഈ സംഘം നല്‍കും. ഈ പുതിയ 6ജി മാര്‍ഗ്ഗരേഖയ്ക്കൊപ്പം തന്നെ രാജ്യത്തെ അക്കാദമിക് സ്ഥാപനങ്ങളും ഗവേഷകരും വികസിച്ചുകൊണ്ടിരിക്കുന്ന 6ജി സാങ്കേതികവിദ്യകൾ പരിശോധിക്കുന്നതിനായി ഒരു പ്ലാറ്റ്‌ഫോം 6ജി ടെസ്റ്റ് ബെഡിനും പ്രധാനമന്ത്രി തുടക്കം…
Read More » -
Crime
മകളെ പ്രണയിച്ചു, ഒളിച്ചോടി വിവാഹം, ഭാര്യ പിതാവും ബന്ധുക്കളും ചേർന്ന് നവ വരനെ വെട്ടിക്കൊന്നു
കൃഷ്ണഗിരി: മകളെ പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ചതിൻറെ പകയിൽ നവ വരനോട് ഭാര്യാപിതാവിൻറെ കൊടും ക്രൂരത. ഭാര്യ പിതാവും ബന്ധുക്കളും ചേർന്ന് നവ വരനായ യുവാവിനെ വെട്ടിക്കൊന്നു. കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗൻ ആണ് ഭാര്യാ പിതാവിൻറെ പകയിൽ ജീവൻ നഷ്ടമായത്. ജോലി കഴിഞ്ഞ് ബൈക്കിൽ പോവുകയായിരുന്ന ജഗനെ വഴിയിൽ തടഞ്ഞ് നിർത്തിയാണ് ഭാര്യ പിതാവും സംഘവും വെട്ടിക്കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി കിട്ടംപട്ടി സ്വദേശി ജഗനും അവദാനപ്പട്ടിക്കടുത്ത് തുലക്കൻ കോട്ട സ്വദേശിയായ ശരണ്യയും ഒരു മാസം മുമ്പാണ് പ്രണയിച്ച് വിവാഹിതരായത്. ശരണ്യയെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ജഗൻ ശരണ്യയുടെ മാതാപിതാക്കളെ പലവട്ടം സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഒടുവിൽ ഇവരുടെ സമ്മതമില്ലാതെ ഒളിച്ചോടിയായിരുന്നു വിവാഹം നടത്തിയത്. ഇതോടെ ജഗനോട് കടുത്ത പകയിലായ ഭാര്യാപിതാവ് ശങ്കറിൻറെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്. ടൈൽസ് പണിക്കാരനായ ജഗൻ ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്ന വഴിയിൽ ആയുധങ്ങളുമായി കാത്തുനിന്ന ശങ്കറും സംഘവും ആക്രമിക്കുകയായിരുന്നു. കെ ആർ…
Read More » -
NEWS
കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ച് മാത്രമാക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവർ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴിൽ പെർമിറ്റും പരസ്‍പര ബന്ധിതമാക്കാനുള്ള നടപടികൾ തുടങ്ങി. രാജ്യത്തെ മാൻപവർ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് കുവൈത്തിലെ അൽ ഖബസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്‍തു. ഓരോ തസ്‍തികയിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കുവൈത്തിലെ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള തസ്‍തികകളുടെ പേരുകൾ പരിശോധിക്കുകയും അവയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ നിർണയിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പദ്ധതി നടപ്പാക്കുന്നതിലൂടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ബന്ധപ്പെട്ട തസ്‍തികകളിൽ ജോലി ചെയ്യുന്നത് തടയാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകൾ. അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിന് കുവൈത്ത് അധികൃതർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണിതും. യോഗ്യതകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും പബ്ലിക് അതോരിറ്റി ഫോർ മാൻപവറിലെ ഒക്യുപേഷണൽ സേഫ്‍റ്റി സെന്ററിന്റെ നേതൃത്വത്തിലായിരിക്കും പരിശോധിക്കുക. ഫിനാൻസ്,…
Read More » -
Crime
കോട്ടയം വാകത്താനത്ത് സഹോദരന്മാരെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവം: നാലു പേർക്കെതിരെ കേസ്
കോട്ടയം: വാകത്താനത്ത് വാഹനം തടഞ്ഞ് നിർത്തി സഹോദരന്മാരെ ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ പുത്തൻ ചന്ത സ്വദ്ദേശികളായ നാലു പേർക്കെതിരെ കേസെടുത്ത് പൊലീസ്. വാകത്താനം വഴുതക്കുന്നേൽ ഡിജി മർക്കോസ് , കർണ്ണാടക ഷിമോഗയിൽ താമസിക്കുന്ന വഴുതനക്കുന്നേൽ തോമസ് സി രഞ്ചി , പുത്തൻചന്ത സ്വദേശി ഷിബു സി നൈനാൻ , ഇവരുടെ ബന്ധുവായ സ്ത്രീ എന്നിവർക്കെതിരെയാണ് വാകത്താനം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജനുവരി ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം. വാകത്താനം സ്വദേശികളായ സഹോദരന്മാർ ജോലി സംബന്ധമായ കാര്യങ്ങൾക്കായി പോകുന്നതിനിടെ അക്രമി സംഘം വാഹനം തടഞ്ഞ് നിർത്തി ആക്രമണം നടത്തുകയും , കവർച്ച ചെയ്യുകയുമായിരുന്നു. ഇവർ വന്ന വാഹനം റോഡിൽ മാർഗതടസമുണ്ടാക്കി തടഞ്ഞ ശേഷം, പുറത്തിറക്കി പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. അസഭ്യം വിളിച്ച് ഭീഷണി മുഴക്കിയെത്തിയ അക്രമി സംഘം ഇവരെ കയ്യേറ്റം ചെയ്യുകയും കയ്യിൽ കിടന്ന രണ്ടു പവൻ വരുന്ന സ്വർണ ചെയിൻ വലിച്ച് പൊട്ടിച്ചെടുക്കുകയുമായിരുന്നു. ആക്രമണത്തിൽ സഹോദരന്മാർക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിന് ശേഷം…
Read More »