Month: March 2023
-
Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറത്തിയത് മലയാളി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറത്തിയത് മലയാളിയാ വിപിൻ. തീരസംരക്ഷണ സേനയുടെ ഡെപ്യൂട്ടി കമാൻഡൻറും മലയാളിയുമായ വിപിനാണ് തകർന്നു വീണ ഹെലികോപ്ടർ പറത്തിയത്. കമാണ്ടന്റ് സി.ഇ.ഒ കുനാൽ, ടെക്നിക്കൽ സ്റ്റാഫ് സുനിൽ ലോട്‍ല എന്നിവരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്‌ലക്കാണ് അപകടത്തിൽ പരിക്കേറ്റതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഏകദേശം പന്ത്രണ്ടര മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്ത് ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു. കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ഹെലികോപ്ടർ ക്രൈൻ ഉപയോഗിച്ച് ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്.
Read More » -
Kerala
പാഠപുസ്തക വിതരണം ആരംഭിച്ചു
തിരുവനന്തപുരം:പാഠപുസ്തകങ്ങളില്ലാതെ എങ്ങനെ കുട്ടികൾ പഠിക്കുമെന്ന് ആശങ്കപ്പെട്ടിരുന്ന ഒരു കാലം നമ്മളിന്നു മറന്നു തുടങ്ങിയിരിക്കുന്നു.ഇത്തവണ വർഷാവസാന പരീക്ഷകൾ തീരുന്നതിനു മുൻപു തന്നെ പാഠപുസ്തക വിതരണം ആരംഭിച്ചിരിക്കുകയാണ്.വേനലവധി തീരുന്നതിനു മുൻപായി യൂണിഫോമുകളുടെ വിതരണവും പൂർത്തിയാക്കുമെന്നും സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന ഉറപ്പ് വിട്ടുവീഴ്ചയില്ലാതെ പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണെന്നും പൊതുവിദ്യാഭ്യാസമന്ത്രി .വി ശിവൻകുട്ടി.പറഞ്ഞു. പൊതുവിദ്യാഭ്യാസത്തെ ഇനിയും ഒരുപാടുയരങ്ങളിൽ നമുക്ക് എത്തിക്കേണ്ടതുണ്ട്.നമ്മുടെ കുഞ്ഞുങ്ങൾക്കായി, അവരുടെ ഭാവിക്കായി ആ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഏവർക്കും ഒരുമിച്ചു നിൽക്കാം-മന്ത്രി പറഞ്ഞു.
Read More » -
Kerala
തൃപ്പൂണിത്തുറ കസ്റ്റഡി മരണം; എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണമെന്ന് നാട്ടുകാര്‍
കൊച്ചി: തൃപ്പൂണിത്തുറയില്‍ പോലീസ് കസ്റ്റഡിയില്‍ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാരുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പ്രതിഷേധം. പോലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. വാഹന പരിശോധന നടത്തിയ യൂണിറ്റിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരേയും നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞദിവസം രാത്രി മനോഹരന്റെ മരണവിവരമറിഞ്ഞതിന് പിന്നാലെയും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വാഹന പരിശോധനക്ക് നേതൃത്വം നല്‍കിയ യൂണിറ്റിലെ എല്ലാവര്‍ക്കുമെതിരേയും നടപടി സ്വീകരിക്കണമെന്നാണ് കഴിഞ്ഞദിവസവും ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് പുലര്‍ച്ചെ രണ്ടുമണിയോടെ പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍ പിരിഞ്ഞുപോയത്. എന്നാല്‍ എസ്.ഐക്ക് എതിരേ മാത്രം നടപടി ഒതുങ്ങിയതോടെ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. പിന്നാലെ നാട്ടുകാരും സംഘടിച്ചെത്തി. ഇതിനുപുറമേ ബി.ജെ.പി. പ്രവര്‍ത്തകരും പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ഇരുമ്പനം കര്‍ഷക കോളനിയില്‍ ചാത്തന്‍വേലില്‍ രഘുവരന്റെ മകന്‍ മനോഹരന്‍ (52) ആണ് തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ…
Read More » -
Kerala
പിന്തുണ രാഹുലിന് അല്ലെങ്കില്‍ പിന്നെയാര്‍ക്ക്?: ഗോവിന്ദന്റെ ബുദ്ധിക്ക് കുഴപ്പമെന്ന് സുധാകരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നതിനിടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.സുധാകരനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തമ്മില്‍ വാക്‌പോര്. പാര്‍ട്ടി പിന്തുണ രാഹുല്‍ ഗാന്ധിക്കല്ല, രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നടപടിക്കെതിരെയാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞതിനു മറുപടിയുമായി കെ.സുധാകരന്‍ രംഗത്തെത്തി. രാഹുലിനല്ല പിന്തുണ എന്ന് പറയുന്നുണ്ടെങ്കില്‍ ഗോവിന്ദന്റെ ബുദ്ധിക്ക് കാര്യമായ കുഴപ്പമുണ്ടെന്ന് സുധാകരന്‍ പ്രതികരിച്ചു. ”രാഹുല്‍ ഗാന്ധിക്ക് അനുകൂലമല്ല എന്നു പറയുന്നെങ്കില്‍ അദ്ദേഹത്തിന്റെ ബുദ്ധിക്ക് എന്തോ പ്രശ്‌നമുണ്ട്. ചര്‍ച്ച രാഹുല്‍ ഗാന്ധിയുടെ അംഗത്വമാണ്. പിന്തുണ നല്‍കിയത് രാഹുല്‍ ഗാന്ധിക്ക് അല്ലെങ്കില്‍ പിന്നെ ആര്‍ക്കാണെന്ന് ഗോവിന്ദന്‍ പറയണം” -അദ്ദേഹം ആവശ്യപ്പെട്ടു.
Read More » -
Kerala
പിന്തുണ രാഹുല്‍ ഗാന്ധിക്ക് അല്ല; എതിര്‍പ്പ് ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളോട്: എംവി ഗോവിന്ദന്‍
തിരുവനന്തപുരം: ലോക്സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അല്ല സിപിഎം പിന്തുണ നല്‍കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെയാണ് സിപിഎം നിലപാട് സ്വീകരിച്ചിരിക്കുന്നത്. പിന്തുണ രാഹുല്‍ഗാന്ധി എന്ന വ്യക്തിയ്ക്കല്ല. ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് പാര്‍ട്ടി എതിര്‍ക്കുന്നതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു. ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ചത്. ഏത് പാര്‍ട്ടികള്‍ക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ആര്‍എസ്എസ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുകയാണ്. സിപിഎമ്മിന്റെ പ്രധാന എതിരാളി ബിജെപിയാണ്. ഓരോ സംസ്ഥാനത്തും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് സിപിഎം നീക്കം. എന്നാല്‍ കോണ്‍ഗ്രസ് ഇത്തരത്തിലൊരു പൊതു നിലപാട് സ്വീകരിക്കുന്നില്ലെന്ന് എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് തന്നെ പാര്‍ട്ടി മുന്നോട്ട് പോകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.…
Read More » -
Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തിയെന്ന കേസ്; യുവാവ് അറസ്റ്റില്‍
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. അന്നക്കര സ്വദേശി കുര്യക്കോട്ടു വീട്ടില്‍ അഭിഷേകിനെയാണ് കുന്ദംകുളം പോലീസ് അറസ്റ്റുചെയ്തത്. സാമൂഹികമാധ്യം വഴി ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുകയായിരുന്നു. പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബന്ധത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറി. വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
Read More » -
Crime
ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു; കേരള കോണ്‍ഗ്രസ് നേതാവ് ഉൾപ്പടെ രണ്ട് പേർ പിടിയിൽ; മൂന്ന് പേർ ഒളിവിൽ
പാലക്കാട്: കല്ലടിക്കോട് ഗർഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു. ഇന്നലെ അർധരാത്രിയോടെയാണ് മാലക്കൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വനത്തിനകത്ത് വെടി ശബ്ദം കേട്ട് നടത്തിയ തെരച്ചിലിലാണ് മ്ലാവിനെ കണ്ടെത്തിയത്. രണ്ട് പേരെ സംഭവ സ്ഥലത്ത് വച്ച് പിടികൂടി. പ്രതികൾ റിസോർട്ട് നടത്തുന്ന ആളുകളും സജീവ രാഷ്ട്രീയ പ്രവർത്തകരുമാണെന്നാണ് റിപ്പോർട്ട്. മൂന്ന് പേർ സംഭവ സ്ഥലത്ത് നിന്ന് വാഹനത്തിൽ രക്ഷപ്പെട്ട് പോയി. പ്രതികൾ ബിജു ആക്കാമറ്റം, സന്തോഷ് കാഞ്ഞിരംപാറ. പിടികിട്ടാനള്ളവർ: ബിനു കല്ലടിക്കോട്, ബോണി, തങ്കച്ചൻ എന്ന കുര്യാക്കോസ് എന്നിവരാണ് സംഭവത്തിലെ പ്രതികൾ. മലയോര മേഖലയിലെ വന്യജീവി ശല്യത്തേക്കുറിച്ച് നിരന്തര പ്രതിഷേധങ്ങളിൽ ഏർപ്പെടുന്നവരാണ് പ്രതികളെന്നും വനംവകുപ്പ് വിശദമാക്കി. പിടിയിലായ സന്തോഷ് മേഖലയിലെ കേരള കോൺഗ്രസ് ജില്ലാ നേതാവ് കൂടിയാണ്. മലയടിവാരത്താണ് മ്ലാവിനെ കണ്ടെത്തിയത്. 300 കിലോ ഭാരമുള്ള മ്ലാവാണ് വെടിയേറ്റ് ചത്തത്. 5 പേർ ചേർന്നാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവരിൽ 3 പേർ ഒളിവിലാണെന്നും വനവകുപ്പ് വിശദമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വനംവകുപ്പ്…
Read More » -
Kerala
ഹെലികോപ്ടർ നീക്കി; നെടുമ്പാശ്ശേരിയിൽ വിമാന സർവീസ് സാധാരണ നിലയിൽ
കൊച്ചി: ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേർപ്പെടുത്തിയ നിയന്ത്രണം നീക്കി. ഹെലികോപ്ടർ റൺവേയിൽ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റൺവെ തുറന്നത്. വിമാനത്താവളത്തിൽ സർവീസ് സാധാരണ നിലയിലേക്കെത്തി. ദില്ലി-കൊച്ചി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. മാലി ദീപിൽ നിന്നുള്ള വിമാനവും അൽപ്പസമയത്തിൽ കൊച്ചിയിൽ തന്നെ ഇറങ്ങും. ഹെലികോപ്ടർ അപകടത്തെ തുടർന്ന് കൊച്ചിയിൽ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങൾ വൈകിയിരുന്നു. റൺവേ തുറന്ന് നൽകിയതിനാൽ വിമാനത്താവളത്തിൽ ബോർഡിങ് നടപടികൾ വീണ്ടും തുടങ്ങി. രണ്ട് വിമാനങ്ങളും ഉടൻ പുറപ്പെടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. പരിശീലന പറക്കലിനിടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ തകർന്നുവീണ് അപകടമുണ്ടായത്. റൺവേയുടെ പുറത്ത് അഞ്ച് മീറ്റർ അപ്പുറത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. പറന്നുയരാൻ തുടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച വിമാനത്താവളം, ക്രൈൻ ഉപയോഗിച്ച് ഹെലികോപ്റ്റർ ഉയർത്തി മാറ്റിയ ശേഷമാണ് തുറന്ന് നൽകിയത്. മൂന്ന് കോസ്റ് ഗാർഡ് ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾക്ക്…
Read More » -
Crime
കാഞ്ചിയാറിലെ കൊലപാതകം: മരിച്ച അധ്യാപികയുടെ ഭർത്താവ് അറസ്റ്റിൽ; ഒളിവിലായിരുന്ന വിജേഷ് പിടിയിലായത് അതിർത്തിയിലെ വനമേഖലയിൽ നിന്ന്
ഇടുക്കി: കാഞ്ചിയാറിലെ പ്രീ പ്രൈമറി അധ്യാപിക അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതിയായ ഭർത്താവ് അറസ്റ്റിൽ. അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് വിജേഷ് പിടിയിലായത്. കഴിഞ്ഞ 21ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഭർത്താവ് വിജേഷിനെ കാണാതാകുകയും ചെയ്തു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് വിജേഷിന്റെ കൈയ്യിൽ നിന്നും ഫോൺ വിലയ്ക്ക് വാങ്ങിയതാണെന്ന് വ്യക്തമായത്. ഞായറാഴച്ച രാവിലെ കട്ടപ്പന ബെവ്കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതി അയ്യായിരം രൂപയ്ക്ക് ഫോൺ ഇയാൾക്ക് വിറ്റത്. ഈ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച…
Read More » -
India
ഭോജ്പുരി നടി ആകാംക്ഷാ ഡൂബെയെ വാരണാസിയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
ലക്നൗ:ഭോജ്പുരി നടി ആകാംക്ഷാ ഡൂബെയെ (25) വാരണാസിയിലെ ഒരു ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് നടി വാരണാസിയിലെത്തിയത്. ഭോജ്പുരിയിൽ നിരവധി ആരാധകരുള്ള നടിയാണ് ആകാംക്ഷ.പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അവർ ശനിയാഴ്ച സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരുന്നു.മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഒരു വീഡിയോയും അവർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.ഹിലോരേ മാരേ എന്ന പ്രശസ്ത ഭോജ്പുരി ഗാനത്തോടൊപ്പം ചുവടുവെയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. കണ്ണാടിക്ക് മുന്നിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More »