അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പാലക്കുഴ പളനിൽകുംതടത്തിൽ ഉലഹന്നാൻ ജോണിന്റെ മകൻ ജോജി ജോൺ (40) ആണ് മരണപ്പെട്ടത്. പുലർച്ച ഇവിടെ എത്തിയ നാട്ടുകാരാണ് താഴെ ഒരാൾ കിടക്കുന്നതായി കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ചു എന്ന് കരുതപ്പെടുന്ന സ്കൂട്ടറും ഒപ്പം കരുതിയിരുന്ന ബാഗും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അടിമാലി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.
കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാം എന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.