Month: March 2023

  • Kerala

    നാലാം ക്ലാസുകാരിയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം;അധ്യാപകർക്കെതിരെ നടപടിക്ക് സാധ്യത

    മലപ്പുറം: നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുൻപ് എങ്ങനെ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഡിഡിഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്ത്തികരമല്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിഡിഇ അറിയിച്ചു. വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വകുപ്പിന്റെ നടപടി. മലപ്പുറം തിരൂര്‍ പുതുപ്പള്ളി ശാസ്താ എഎല്‍പി സ്‌കൂള്‍, നിലമ്പൂര്‍ തണ്ണിക്കടവ് എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ നാലാം ക്ലാസ് മലയാളം വാര്‍ഷിക പരീക്ഷയിലെ രണ്ട് വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസിന്റെ ഉള്ളടക്കമാണ് ചോര്‍ന്നത്. ഇത് ചിത്രം സഹിതം സമൂഹമാധ്യങ്ങളില്‍ വൈറലാകുകയും ചെയ്തു.അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക എന്നതായിരുന്നു മലയാളം ചോദ്യപേപ്പറിലെ നാലാമത്തെ ചോദ്യമായി വിദ്യാർത്ഥികൾക്ക് എഴുതാൻ വന്നിരുന്നത്.ഇതിൽ ഒരു കുട്ടി എഴുതിയ ഉത്തരമായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്

    Read More »
  • Social Media

    ആദ്യ ദിനം തന്നെ ബിഗ്‌ബോസില്‍ അഖില്‍ മാരാര്‍ക്ക് അപമാനം; ലാട്ടേനും അറിഞ്ഞുകൊണ്ടുള്ള ഒത്തുകളി എന്ന് ആരാധകര്‍

    മലയാളികള്‍ക്ക് സുപരിചിതനാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ‘സന്ദേശം’ എന്ന സിനിമയ്ക്ക് ശേഷം മലയാള സിനിമയില്‍ ഇറങ്ങിയ ഏറ്റവും മികച്ച ആക്ഷേപഹാസ്യ സിനിമകളില്‍ ഒന്നായ ‘ഒരു താത്വിക അവലോകനം’ അഖിലിന്‍േ്‌റതാണ്. അതേസമയം, ഇദ്ദേഹം ഒരു കഴിവ്‌കെട്ടവന്‍ ആണ് എന്നാണ് അശ്വന്ത് കൊക്ക് പറഞ്ഞത്. മലയാള സിനിമകളെ താറടിച്ചു കാണിക്കുന്ന വ്യക്തികളില്‍ ഒരാളാണ് ഇദ്ദേഹം. മലയാള സിനിമയില്‍ ഒന്നും ആകാതെ പോയതിന്റെ ഫ്രസ്‌ട്രേഷന്‍ കാരണമാണ് അശ്വന്ത് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് അഖില്‍ മാരാര്‍ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം, അഖില്‍ സമൂഹം മാധ്യമങ്ങളില്‍ ഇങ്ങനെ കിടന്നു അമ്മാവന്‍ കളിക്കുന്നത് ബിഗ് ബോസ് പരിപാടിയില്‍ കയറാന്‍ ആണ് എന്നും അശ്വന്ത് കോക്ക് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം, പ്രേക്ഷകര്‍ എല്ലാവരും കരുതിയിരുന്നത് ആണെങ്കിലും വളരെ സര്‍പ്രൈസ് ആയിട്ട് ആയിരുന്നു അഖില്‍ മാരാറിന്റെ ബിഗ് ബോസ് പരിപാടിയിലേക്ക് ഉള്ള എന്‍ട്രി. സമൂഹമാധ്യമങ്ങളില്‍ ധാരാളം ആളുകള്‍ ആണ് ഇദ്ദേഹത്തിന്റെ എന്‍ട്രി ആഘോഷിച്ചത്. അതേസമയം പൊതുവില്‍ ബിഗ് ബോസിലെ ഈ…

    Read More »
  • Crime

    റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെത്തിയത് മുതല്‍ നേരിട്ടത് ക്രൂരപീഡനം; കാറില്‍നിന്ന് ചാടി, ഉപദ്രവം

    കോഴിക്കോട്: കൂരാച്ചുണ്ടില്‍ കാമുകനൊപ്പമെത്തിയ റഷ്യന്‍ യുവതി ക്രൂരപീഡനം നേരിട്ടുവെന്ന് സാക്ഷ്യപ്പെടുത്തി വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകളുണ്ടെന്നും യുവതി മാനസികസമ്മര്‍ദം നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ ഇരുമ്പുകമ്പികൊണ്ട് അടിച്ചെന്ന് യുവതിയും പോലീസിന് ദ്വിഭാഷി മുഖേന മൊഴിനല്‍കിയിരുന്നു. തടങ്കലില്‍ വെച്ചെന്നും ബലമായി ലഹരി നല്‍കി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. സംഭവത്തില്‍ കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് ആഖിലിനെ (28) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച വീടിന്റെ ടെറസില്‍നിന്ന് ചാടി യുവതി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ കടയിലെത്തി നാട്ടുകാരോട് രക്ഷിക്കാന്‍ സഹായമഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്ത് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പേരാമ്പ്ര ഡിവൈ.എസ്.പി. റിപ്പോര്‍ട്ട് നല്‍കും. യുവതിയുടെ രഹസ്യമൊഴി പേരാമ്പ്ര മജിസ്‌ട്രേറ്റ് ഇതിനകം രേഖപ്പെടുത്തിയിട്ടുമുണ്ട്. ഖത്തറിലായിരുന്ന ആഖിലുമായി ഇന്‍സ്റ്റഗ്രാം മുഖേനയാണ് 27 വയസുകാരിയായ റഷ്യന്‍ യുവതി പരിചയപ്പെട്ടത്. പിന്നീട് ഖത്തറില്‍ ആഖിലിന് ഒപ്പമെത്തിയ യുവതി കഴിഞ്ഞമാസമാണ് ഇന്ത്യയിലേക്കു വന്നത്. 19-ന് കൂരാച്ചുണ്ടിലെ വീട്ടിലുമെത്തി. വീട്ടില്‍ വന്നതുമുതല്‍ പ്രശ്നങ്ങളും…

    Read More »
  • Kerala

    ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാർ ചോദ്യം ചെയ്യലിനായി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ

    തിരുവനന്തപുരം:വ്യാജ വീഡിയോ കേസിൽ ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷണ സംഘം  ചോദ്യം ചെയ്തു.തിരുവന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നെങ്കിലും സിന്ധു ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നത്തെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ കഴിയില്ലെന്നായിരുന്നു സിന്ധു അന്വേഷണ സംഘത്തെ അറിയിച്ചത്. ഇതോടെയാണ് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി തമ്പാനൂർ പോലീസ് സ്റ്റേഷനിൽ വച്ച് സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്തത്. പോക്സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് എന്നിവർക്കെതിരെ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്..പി വി അൻവർ എംഎൽഎയുടെ പരാതിയിലായിരുന്നു  നടപടി.

    Read More »
  • LIFE

    നടന്‍ സുകുമാരന്‍ കാറില്‍ പോവുന്നത് കണ്ട് ലേഡീസ് ബാഗ് വില്‍പ്പന നിര്‍ത്തി…

    മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരില്‍ ഒരാളായിരുന്ന നടന്‍ ഇന്നസെന്റ് വിട വാങ്ങിയിരിക്കുകയാണ്. നടന്‍ എന്ന നിലയില്‍ മാത്രമല്ല. നിര്‍മ്മാതാവ്, രാഷ്ട്രീയക്കാരന്‍, അമ്മയുടെ പ്രസിഡന്റ് എന്നീ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. ഇന്നസെന്റിന്റെ ഓര്‍മ്മകളിലാണ് മലയാള താരലോകമിന്ന്. സിനിമാ ലോകത്തേക്കുള്ള തന്റെ വരവ് അത്ര സുഖകരമായിരുന്നില്ലെന്ന് ഇന്നസെന്റ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അക്കാലത്ത് സാധാരണ സിനിമ മോഹികള്‍ ചെയ്യുന്നത് പോലെ തന്നെ മദ്രാസിനേക്കാണ് ഇന്നസെന്റും വണ്ടി കയറിയത് ദിവസക്കൂലിയായി ലഭിക്കുന്ന പതിനഞ്ച് രൂപയ്ക്കും ഭക്ഷണത്തിനും വേണ്ടി അന്ന് അവിടെ ഷൂട്ട് ചെയ്ത പല സിനിമകളുടെയും ചെറിയ ഭാഗമായി. രണ്ട് വര്‍ഷം ഈ സ്ഥിതി തുടര്‍ന്നപ്പോള്‍ പച്ച പിടിക്കില്ലെന്ന് തോന്നി നാട്ടിലേക്ക് തിരിച്ചു പോയി. നാട്ടിലെത്തി, പല ബിസിനസുകളും ചെയ്തു നോക്കിയെങ്കിലും പലതും പരാജയപ്പെട്ടു. അങ്ങനെ ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ ചെന്ന് ലേഡീസ് ബാഗ് വാങ്ങി നാട്ടില്‍ ഹോള്‍സെയിലായി വില്‍ക്കുന്ന ബിസിനസ് ആരംഭിച്ചു. ഇങ്ങനെ ബിസിനസ് ആവശ്യത്തിന് പള്ളാത്തുരുത്തിയിലൂടെ പോവുകയായിരുന്ന ഇന്നസെന്റ് ഒരു നടനെ…

    Read More »
  • Kerala

    അവസാന മേക്കപ്പും അണിഞ്ഞ് ഇന്നസെന്റ്

    കൊച്ചി: അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളികൾക്ക് എക്കാലത്തേക്കും ചിരിയുടെ പൂത്തിരി പകർന്ന വിഖ്യാതനടൻ ഇന്നസെന്റിനെ അവസാനമായി ഒന്നുകൂടി കാണാൻ വൻ ജനത്തിരക്ക്.സിനിമ/രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവരും ഈ കൂട്ടത്തിലുണ്ട്.നടനെന്നതിലുപരി ഒരു എംപി കൂടിയായിരുന്നു അദ്ദേഹം. ഇന്നസെന്റ് എന്ന എംപിയുടെ ഏറ്റവും വലിയ കൈമുതൽ തെക്കേ ഇന്ത്യയിലെ 4 ഭാഷകൾ ആയിരുന്നു. ഒഴുക്കോടെയുള്ള ഇന്നസെന്റിന്റെ കന്നഡ കേട്ട് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ വരെ അമ്പരന്ന ചരിത്രമുണ്ട്. റോഡ് വികസന പദ്ധതികൾ ചുവപ്പ് നാടയിൽ കുടുങ്ങിയപ്പോൾ സെക്രട്ടറി ആന്ധ്രക്കാരൻ ആണെന്ന് മനസിലാക്കി തെലുങ്കിൽ സംസാരിച്ച് കൈയടി നേടുക മാത്രമല്ല, അന്നുതന്നെ പദ്ധതിയുടെ കുരുക്കഴിച്ചു. കേന്ദ്രമന്ത്രിമാരുടെ ഓഫീസിൽ നിരന്തരം കയറിയിറങ്ങി മണ്ഡലത്തിനു വേണ്ടി ഏറ്റവും കൂടുതൽ ഫണ്ട് കണ്ടെത്തിയ ഒരാളായിരുന്നു ഇന്നസെന്റ്. പാർലമെന്റിൽ എത്തികഴിഞ്ഞാൽ ദേശാടനപക്ഷി ആകുന്ന സെലിബ്രിറ്റി ആയിരുന്നില്ല ഒരിക്കലും ഇന്നസെന്റ. എന്നാൽ എംപിയെന്ന നിലയിൽ ഇന്നസെന്റിനെ ഓഡിറ്റ് ചെയ്തതിൽ മലയാളികൾക്ക് തെറ്റി എന്ന് തോന്നാറുണ്ട്. 5 വർഷം കൊണ്ടു  വലിയൊരു സൗഹൃദവലയം സൃഷ്ടിച്ചാണ് ഡൽഹിയിൽ…

    Read More »
  • India

    കാലിഫോര്‍ണിയയിലെ ഗുരുദ്വാരയില്‍ വെടിവയ്പ്പ്; രണ്ട് പേര്‍ക്ക് ഗുരുതര പരുക്ക്

    ലോസഏഞ്ചല്‍സ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സാക്രമെന്റോ കൗണ്ടിയിലെ ഗുരുദ്വാരയില്‍ രണ്ട് പേര്‍ക്ക് വെടിയേറ്റു. പരിക്കേറ്റ രണ്ടുപേരുടെയും നില അതീവഗുരുതരമാണെന്നാണ് വിവരം. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് വെടിവയ്പ്പുണ്ടായത്. പരസ്പരം അറിയാവുന്ന ആളുകള്‍ തമ്മില്‍ പ്രശ്നം വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ അക്രമികളില്‍ ഒരാള്‍ ഓടി രക്ഷപെട്ടു. മറ്റൊരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. #BreakingNews Shootout in open at a sikh temple in Sacramento, California; 2 shot at the temple, one shooter is abscoding#California #USA #Shootout #Sacramento #Sikh @Sanjubolbam pic.twitter.com/GKeBVyKOou — Shekhar Pujari (@ShekharPujari2) March 27, 2023 ഗുരുദ്വാരയില്‍ ചില ആഘോഷപരിപാടികള്‍ നടക്കുന്നതിനാല്‍ ധാരാളം ആളുകളും ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. നാല് പേര്‍ തമ്മിലാണ് വഴക്കുണ്ടായത്. ആദ്യം ഇവര്‍ തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഒടുവില്‍ തോക്കെടുത്ത് വെടിവയ്ക്കുകയുമായിരുന്നെന്ന് സാക്രമെന്റോ കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് അമര്‍ ഗാന്ധി പറഞ്ഞു. പരിക്കേറ്റവരും…

    Read More »
  • Kerala

    ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസ്; സി.ഒ.ടി. നസീര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

    കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് കോടതി. 88ാം പ്രതി ദീപക്, 18ാം പ്രതി സിഒടി നസീര്‍, 99ാം പ്രതി ബിജു പറമ്പത്ത് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. 110 പ്രതികളെ വെറുതെവിട്ടു. കണ്ണൂര്‍ സബ് കോടതിയുടേതാണ് വിധി. 2013 ഒക്ടോബര്‍ 27 നായിരുന്നു സംഭവം. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് കത്തി നില്‍ക്കുന്ന സമയം ആയിരുന്നു അന്ന്. ഇതിനിടെ പോലീസ് അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ എത്തിയപ്പോഴായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് നേരെ കല്ലേറുണ്ടായത്. ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ദിവസം ഇടത് പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് മുന്‍പില്‍ ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക വാഹനത്തില്‍ വരുന്നതിനിടെ അദ്ദേഹത്തെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്ന് അദ്ദേഹത്തിന്റെ തലയ്ക്കും നെഞ്ചിലും പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്ക് വകവയ്ക്കാതെ പരിപാടിയില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടി പിന്നീട്…

    Read More »
  • Crime

    ഫിറ്റ്നസ് സെന്റര്‍ ആക്രമിച്ച് കവര്‍ച്ച; ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

    കൊച്ചി: ഫിറ്റ്‌നസ് സെന്റര്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. സി.പി.എം. തൃക്കാക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം പടമുകള്‍ ഓലിക്കുഴി വീട്ടില്‍ ഒ.എ. സലാഹുദ്ദീന്‍ (32), ചങ്ങനാശ്ശേരി പെരുന്ന വലിയ മാളികപ്പുറത്ത് വീട്ടില്‍ ബിജുമോന്‍ വര്‍ഗീസ് (42) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാംപ്രതിയാണ് സലാഹുദ്ദീന്‍. കാക്കനാട് ജില്ലാ ജയിലിനു സമീപം പ്രവര്‍ത്തിക്കുന്ന ബ്രൗണി ബ്രൂട്ട് എന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തുകയും ജീവനക്കാരെ മര്‍ദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലായിരുന്നു അതിക്രമം. സ്ഥാപന ഉടമയായ പാലക്കാട് സ്വദേശി എസ്. സുധീഷിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം. രാത്രി പതിനൊന്നരയ്ക്ക് നാല്‍പ്പതോളം ആളുകള്‍ സ്ഥാപനത്തിലെത്തുകയും സ്ഥാപന ഉടമകളെയും ജീവനക്കാരെയും മാരകായുധങ്ങളുപയോഗിച്ച് ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തി ചെക്ക് വാങ്ങിയ ശേഷം കാറും തട്ടിയെടുത്തു. എം.ഡി.എം.എ. ആണെന്ന് തോന്നിപ്പിക്കാന്‍ ഉപ്പുപോടി വിതറിയും…

    Read More »
  • Feature

    കപ്പേളയെ നോക്കി കൊഞ്ഞനം കുത്തിയ ഇന്നസെന്റ്

    ഒരു ക്രൈസ്തവന്റെ  മരണവീട്ടിൽ ഇന്നസെന്റും ഭാര്യ ആലീസും കൂടി പോയി.കുറച്ചു കഴിഞ്ഞപ്പോൾ അച്ചൻ  വന്ന് പ്രാർത്ഥന തുടങ്ങി. ” എന്റെ ഓട്ടം പൂർത്തിയാക്കി. ഞാൻ നല്ലവണ്ണം യുദ്ധം ചെയ്തു. കർത്താവ്‌ പറഞ്ഞു: നീ ഇന്ന് എന്നോടുകൂടി പറുദീസയിലായിരിക്കും. ദൈവത്തിന്‌ ഏറെ ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുന്നു” തിരിച്ചുള്ള യാത്രയിൽ ഇന്നസെന്റ് ഒന്നും മിണ്ടാതെ വാഹനത്തിൽ നിന്നും പുറത്തേക്കുനോക്കി ഇരുന്നു.പെട്ടെന്നാണ്‌ സെബസ്ത്യാനോസ്‌ പുണ്യാളന്റെ കപ്പേള കണ്ടത്.പെട്ടെന്ന് കപ്പേളയിലേക്ക്‌ നോക്കി ഇന്നസെന്റ് ഒന്ന് കൊഞ്ഞനം കാണിച്ചു. ആലീസിന്‌ ഒന്നും മനസ്സിലായില്ല. അവാ പരിഭ്രാന്തിയോടെ ചോദിച്ചു: ‘നിങ്ങൾ എന്തായീ കാണിക്കുന്നത്‌?’ ദൈവകോപത്തിന്റെ പേടി അവരുടെ വാക്കുകളിലും ഭാവങ്ങളിലും ഉണ്ടായിരുന്നു. ഇന്നസെന്റ് ആലീസിനോട്‌ പറഞ്ഞു: ‘നീ കേട്ടില്ലേ മരിച്ച വീട്ടിലെ പ്രാർത്ഥന? ദൈവത്തിന്‌ കൂടുതൽ   ഇഷ്ടമുള്ളവരെ ദൈവം നേരത്തെ വിളിക്കുമെന്ന്. എന്റെ പൊന്നാലീസേ അല്ലെങ്കിൽ തന്നെ എനിക്ക്‌ കാൻസറാണ്‌.  ഇനി ദൈവത്തിന്‌ എന്നോട്‌ ഇഷ്ടം കൂടുകയും കൂടെ ചെയ്താൽ എന്താവും അവസ്ഥ?’  ഇന്നസെന്റ് ( കാൻസർ വാർഡിലെ…

    Read More »
Back to top button
error: