Month: March 2023

  • Crime

    ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രിയിലെ ഇലക്ട്രീഷ്യന്‍ പിടിയില്‍

    കൊച്ചി: ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആശുപത്രിയിലെ ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടി ഡോക്ടറെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട ശേഷം നഴ്‌സിനെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പാക്കാന്‍ ശ്രമിച്ച ശ്രീജിത്ത് (38) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിയോടെ നഴ്‌സിംഗ് സ്റ്റേഷന് സമീപമെത്തിയ ശ്രീജിത്ത് ഡ്യൂട്ടി ഡോക്ടറെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം നഴ്‌സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ കുതറിയോടിയ നഴ്‌സ് ഇയാളുടെ പിടിയില്‍ നിന്നും രക്ഷപെട്ടു. ഇതോടെ ശ്രീജിത്തും ആശുപത്രിയില്‍ നിന്നും കടന്നു. അടുത്ത ദിവസം ആശുപത്രിയിലെത്തിയ ശ്രീജിത്ത്, ഫോണില്‍ വാളിന്റെയും തോക്കുകളുടെയും ചിത്രങ്ങള്‍ കാട്ടി, ഇവയെല്ലാം തന്റെ പക്കല്‍ ഉണ്ടെന്നും തലേ രാത്രി നടന്ന സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും നഴ്‌സിനെ ഭീഷണിപ്പെടുത്തി. ഇതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ നഴ്‌സ്, സംഭവം ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ്…

    Read More »
  • Kerala

    കാറിടിച്ച് റോഡില്‍ വീണയാള്‍ തലയിലൂടെ ലോറി കയറി മരിച്ചു

    തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയില്‍ കാര്‍ ഇടിച്ചു റോഡില്‍ വീണയാള്‍ തലയിലൂടെ ലോറി കയറിയിറങ്ങി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോള്‍ പമ്പിനു സമീപമാണ് അപകടം സംഭവിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് പന്തളത്തേക്കു പോവുകയായിരുന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കൃഷ്ണകുമാര്‍. പെട്രോള്‍ പമ്പിനു സമീപം ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തില്‍ കയറാന്‍ പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ തലയിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന ലോറി കയറിയിറങ്ങി. ലോറി നിര്‍ത്താതെ പോയി. സംഭവ സ്ഥലത്ത് വച്ചുതന്നെ കൃഷ്ണകുമാര്‍ മരിച്ചു. മൃതദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കൃഷ്ണകുമാറി ഇടിച്ചിട്ട കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.    

    Read More »
  • Crime

    തത്ത തെളിയിച്ച കൊലപാതക കേസ്

    തത്ത ‘മൊഴി’ നൽകി; മാധ്യമപ്രവർത്തകയുടെ കൊലപാതകത്തില്‍ ബന്ധുവിന് ജീവപര്യന്തം    പ്രമുഖ മാധ്യമപ്രവർത്തകയും ആഗ്ര സ്വദേശിനിയുമായിരുന്ന നീലം ശർമ കൊല്ലപ്പെട്ട കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിക്കാൻ കോടതിയെ സഹായിച്ചത് അവരുടെ വീട്ടിൽ വളർത്തിയിരുന്ന തത്തയായിരുന്നു. 2014 ഫെബ്രുവരി 20നാണ് സ്വന്തം വീട്ടിൽ നീലം ശർമയെ വളർത്തുനായയ്ക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജയ് ശർമയും രണ്ട് മക്കളും ഫിറോസാബാദിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.ഇവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് നീലവും വളർത്തുനായയും മരിച്ച നിലയിലും വീട്ടിലെ പണവും ആഭരണങ്ങളും കൊള്ളയടിക്കപ്പെട്ടതായും കണ്ടെത്തിയത്.പണം കൈക്കലാക്കുകയായിരുന്നു കൊലയുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും കൊലപതകി. ആരെന്ന ചോദ്യത്തിന് അവർക്കും ഉത്തരമുണ്ടായിരുന്നില്ല.വളർത്ത് നായയുടെ കഴുത്തിൽ കത്തി കൊണ്ടുള്ള 9 മുറിവും നീലത്തിന്റെ ശരീരത്തിൽ 14 മുറിവുമാണ് പൊലീസ് കണ്ടെത്തിയത്. എന്നാൽ ഇതിനിടയ്ക്ക് നീലത്തിന്റെ വീട്ടിൽ മറ്റൊരു സംഭവവും ഉണ്ടായി. നീലത്തിന്റെ മരണത്തോടെ അവർ ഓമനിച്ചു വളർത്തിയിരുന്ന തത്ത ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും നിർത്തുകയായിരുന്നു. ഇതോടെയാണ്…

    Read More »
  • Kerala

    അരിക്കൊമ്പന്‍ വീണ്ടും പെരിയകനാല്‍ എസ്റ്റേറ്റില്‍; നിരീക്ഷിച്ച് വനംവകുപ്പ്

    മൂന്നാര്‍: ഇന്നലെ ദൗത്യമേഖലയായ 301 കോളനിക്ക് സമീപത്തെത്തിയ അരിക്കൊമ്പന്‍ വീണ്ടും പെരിയകനാല്‍ എസ്റ്റേറ്റിലേക്ക് കയറി. ഒരു പിടിയാനയ്ക്കും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് അരിക്കൊമ്പന്‍ വീണ്ടും എസ്റ്റേറ്റിലേക്ക് കയറിയത്. പെരിയകനാല്‍ എസ്റ്റേറ്റ് ന്യൂ ഡിവിഷനിലെ ലയത്തിന്റെ സമീപത്തു കൂടെയാണ് ആനക്കൂട്ടം നീങ്ങിയത്. ഇതു ലയങ്ങളില്‍ താമസിക്കുന്ന ആളുകളെയും ഭീതിയിലാഴ്ത്തി. ആനയുടെ ഓരോ നീക്കങ്ങളും വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതിനിടെ, മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളുമായി വനം വകുപ്പ് മുന്നോട്ടു പോവുകയാണ്. 29 ന് മോക്ക്ഡ്രില്‍ നടത്തും. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ രേഖകളും വനം വകുപ്പ് കൈമാറും.  

    Read More »
  • India

    സുഷമ സ്വരാജിന്റെ മകള്‍ രാഷ്ട്രീയത്തിലേക്ക്; ഡല്‍ഹി ബി.ജെ.പി. ലീഗല്‍സെല്‍ കോ-കണ്‍വീനറായി അരങ്ങേറ്റം

    ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജിനെ പാര്‍ട്ടിയുടെ ഡല്‍ഹി ലീഗല്‍ സെല്‍ കോ-കണ്‍വീനറായി നിയമിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകയാണ് ബാന്‍സുരി. നിയമനം പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് ഡല്‍ഹി ഘടകം അധ്യക്ഷന്‍ വീരേന്ദ്ര സച്ദേവ അഭിപ്രായപ്പെട്ടു. ഡല്‍ഹി ലീഗല്‍ സെല്ലില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കും മറ്റ് നേതാക്കള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ബാന്‍സുരി ട്വീറ്റ് ചെയ്തിട്ടുണ്ട്. ബിജെപിയുടെ പ്രമുഖ വനിതാ നേതാക്കളില്‍ ഒരാളായിരുന്നു സുഷമ സ്വരാജ് 2019-ല്‍ 67-ാം വയസിലാണ് അന്തരിച്ചത്. ചെറുപ്രായത്തില്‍തന്നെ രാഷ്ട്രീയ രംഗത്തെത്തി. 1977-ല്‍ തന്റെ 25-ാം വയസില്‍ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവര്‍ക്ക് തൊഴില്‍വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ചിരുന്നു. ഹരിയാനയിലെ വിദ്യാഭ്യാസം, ഭക്ഷ്യ- പൊതുവിതരണം തുടങ്ങിയ വകുപ്പുകളും ചുമതലയും അവര്‍ വഹിച്ചിട്ടുണ്ട്. വാജ്പേയി നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രിസഭകളിലെല്ലാം അംഗമായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രിയായും ചുരുങ്ങിയകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.…

    Read More »
  • Crime

    ബാഗിലും പേഴ്സിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമം, എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റില്‍

    കൊച്ചി: എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. ഇടുക്കി സ്വദേശി ആല്‍ബിറ്റ് (21), ആലപ്പുഴ സ്വദേശിനി അനഘ (21) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. ബാഗിലും പേഴ്സിലുമായി ഒളിപ്പിച്ച നിലയില്‍ 20.110 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും പത്തനംതിട്ടയ്ക്ക് ടൂറിസ്റ്റ് ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. റൂറല്‍ എസ്പി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാഡിന് സമീപം ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ജില്ലാ ഡാന്‍സാഫ് ടീമിനെ കൂടാതെ ഇന്‍സ്പെക്ടര്‍ പിഎം ബൈജുവിന്റെ നേതൃത്വത്തിള്ള സംഘവും പരിശോധനയില്‍ പങ്കെടുത്തു.    

    Read More »
  • India

    രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; രൂപയ്‌ക്കെതിരേ അപകീര്‍ത്തി കേസെടുക്കണമെന്ന് കോടതി

    ബംഗളൂരു: കര്‍ണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട സംഭവത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ ഡി.രൂപയ്‌ക്കെതിരേ അപകീര്‍ത്തി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. രോഹിണിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു അഡീഷനല്‍ ചീഫ് മെട്രോപൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയുടെതാണ് ഉത്തരവ്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ മാസം ഫെയ്‌സ്ബുക്കിലൂടെയാണ് രൂപ പുറത്തു വിട്ടത്. പുരുഷ ഐഎഎസ് ഓഫീസര്‍മാര്‍ക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നായിരുന്നു രൂപയുടെ അവകാശവാദം. തന്റെ വാട്‌സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും രോഹിണി പറഞ്ഞു. മൈസൂരു കെആര്‍ നഗറില്‍ നിന്നുള്ള ദള്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ സ.ര മഹേഷിന്റെ കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങള്‍ പുറത്തുവന്നത്.…

    Read More »
  • Kerala

    വിങ്ങിപ്പൊട്ടി മമ്മൂട്ടിയും ജയറാമും; പൊട്ടിക്കരഞ്ഞ് ദിലീപ്

    കൊച്ചി: അന്തരിച്ച നടന്‍ ഇന്നസെന്റിന് ആദരാഞ്ജലികളര്‍പ്പിച്ച് മലയാള സിനിമാലോകം. പലരും വികാരഭരിതരായാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാര്‍ കഴിഞ്ഞദിവസം ഇന്നസെന്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെത്തിയിരുന്നു. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ജയറാം ആശുപത്രിയിലെത്തിയതും മടങ്ങിയതും. ദിലീപ് നിറകണ്ണുകളോടെ ആശുപത്രിയിലുണ്ടായിരുന്നു. ഇന്നസെന്റിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമാണെന്ന് നടന്‍ ഹരിശ്രീ അശോകന്‍ പറഞ്ഞു. ഗോഡ്ഫാദറില്‍ ചെറിയ വേഷത്തിലഭിനയിക്കുമ്പോള്‍ അദ്ദേഹമാണ് അഭിനന്ദിച്ചത്. അതൊക്കെ ഇപ്പോഴും മനസിലുണ്ട്. സ്വന്തം ശൈലി ജനങ്ങളേറ്റെടുക്കുക എന്നത് വലിയ കാര്യമാണ്. അത് ഏറ്റെടുപ്പിച്ചയാളാണ് ഇന്നസെന്റെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയൊരാള്‍ കണ്‍മുന്നില്‍ നിന്ന് പോയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു നടന്‍ ജയസൂര്യയുടെ പ്രതികരണം. ഒരുമിച്ച് അഭിനയിച്ചു എന്നതിലുപരി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ്. എന്തെങ്കിലും പുതിയ തമാശകള്‍ കിട്ടിയാല്‍ അദ്ദേഹം വിളിക്കും പങ്കുവെയ്ക്കും. എല്ലാരോടും വലിപ്പച്ചെറുപ്പമില്ലാതെ ഇടപെട്ടയാളായിരുന്നു. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള തമാശപറയുന്നയാളാണ് അദ്ദേഹം. ഇത്രയും കാലം ജീവിച്ചിരുന്നത് പേരിനൊപ്പം തമാശയുള്ളതുകൊണ്ടാണെന്നും ജയസൂര്യ പറഞ്ഞു. വളരെക്കാലമായുള്ള സൗഹൃദമാണ് തങ്ങളുടേതെന്ന് സംവിധായകന്‍ മോഹന്‍ ഓര്‍മിച്ചു. എന്റെ സിനിമാജീവിതത്തിലേക്ക് ഒരാള്‍ മാത്രമേ തള്ളിക്കയറി വന്നിട്ടുള്ളൂ.…

    Read More »
  • India

    സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

    മുംബൈ:സവര്‍ക്കര്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.ഇത്തരം പരാമര്‍ശങ്ങള്‍ പ്രതിപക്ഷ ഐക്യത്തിനെ ബാധിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മലേഗാവില്‍ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ധവ്. അയോഗ്യനാക്കപ്പെട്ടതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു.

    Read More »
  • Kerala

    കുഴഞ്ഞുവീണ ഉടൻതന്നെ മനോഹരന് പോലീസ് സ്റ്റേഷനില്‍  സി.പി.ആര്‍ നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്

    കൊച്ചി:തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മനോഹരന്‍ കുഴഞ്ഞ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. 9.40 ഓടെ കുഴഞ്ഞ് വീണ മനോഹരന് സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉടന്‍ തന്നെ സിപിആര്‍ നല്‍കുന്നതും ഒരുമിനിറ്റിനുള്ളിൽ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എട്ടരയോടെ വീട്ടിലെത്തിച്ച മൃതദേഹം രാത്രിയോടെ തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചപ്പോള്‍ മുന്നിലേക്ക് കയറ്റി ഇരുചക്രവാഹനം നിര്‍ത്തിയ മനോഹരന്റെ മുഖത്ത് പോലീസുകാർ അടിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.ബൈക്കിൽനിന്ന് ഇറങ്ങി ഹെൽമെറ്റ് മാറ്റിയ ഉടൻ മനോഹരന്റെ മുഖത്ത് പൊലീസ് അടിക്കുകയായിരുന്നുവെന്ന് സംഭവത്തിന് സാക്ഷിയായ രത്‌നമ്മ എന്ന സ്ത്രീയാണ് വെളിപ്പെടുത്തിയത്.വിവരം പുറത്തുവന്നതോടെ വൻ വിവാദമാണുയർന്നത്.പൊലിസുകാർക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.

    Read More »
Back to top button
error: