CrimeNEWS

അമ്മയുടെ മാലയെന്ന വ്യാജേന മുക്കുപണ്ടം പണയം വയ്ക്കാനെത്തി; പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ബഹളം, 3 യുവാക്കള്‍ കസ്റ്റഡിയില്‍

എറണാകുളം: മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയില്‍. താന്നിക്കുന്നേല്‍ സ്വദേശി ബിബിന്‍ ഷാജി, വാഗമണ്‍ സ്വദേശികളായ ജിതിന്‍, ഗൗതം എന്നിവരെയാണ് മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ചതിന് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടിയത്. എറണാകുളം പച്ചാളത്തുള്ള ജിഇഒ വിവിഐ ഇന്ത്യ നിതി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഇന്നലെ ഉച്ചയോടുകൂടി പ്രതികള്‍ അമ്മയുടെ സ്വര്‍ണ്ണമാല പണയം വയ്ക്കാന്‍ എന്ന വ്യാജേനയാണ് എത്തിയത്.

സ്ഥാപനത്തിലെ അപ്രൈസര്‍ മാല വാങ്ങി തൂക്കി നോക്കിയതില്‍ 35 ഗ്രാം ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ മാല ഉരച്ചു നോക്കിയപ്പോള്‍ ഇത് മുക്കുപണ്ടമാണെന്ന് വ്യക്തമാവുകയായിരുന്നു. പിടിക്കപ്പെട്ടെന്ന് മനസിലായതോടെ മാല തിരികെ വാങ്ങി രക്ഷപെടാന്‍ പ്രതികള്‍ ശ്രമിച്ചു. എന്നാല്‍ ജീവനക്കാരന്‍ മാല തിരികെ നല്‍കാന്‍ വിസമ്മതിച്ചതോടെ പ്രതികള്‍ ബഹളം വയ്ക്കുകയും വനിതാ ജീവനക്കാരെ ഉള്‍പ്പെടെ ഭീഷണഇപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Signature-ad

തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിച്ചു. സ്ഥാപനത്തിലെ മാനേജരുടെ പരാതിയില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: