Month: March 2023
-
Kerala
ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ദീപക്കിന് 3 ഉം നസീറിനും ബിജു പറമ്പത്തിനും 2 ഉം വര്‍ഷം തടവ്
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരെ തടവുശിക്ഷയ്ക്ക് വിധിച്ച് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ ദീപകിന് മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയും, സി.ഒ.ടി നസീര്‍ ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും 10000 രൂപ പിഴയും കോടതി വിധിച്ചു. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ് കോടതി വിധി പ്രസ്താവിച്ചത്. 2013 ഒക്ടോബര്‍ 27 നായിരുന്നു സംഭവം. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് കത്തി നില്‍ക്കുന്ന സമയം ആയിരുന്നു അന്ന്. ഇതിനിടെ പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ എത്തിയപ്പോഴായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് നേരെ കല്ലേറുണ്ടായത്. ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ദിവസം ഇടത് പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് മുന്‍പില്‍ ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക…
Read More » -
Kerala
രാഹുലിനെ അയോഗ്യനാക്കിയ വിജ്ഞാപനം സഭയില്‍ കീറിയെറിഞ്ഞു; ഹൈബിക്കും പ്രതാപനുമെതിരേ നടപടി വരും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച ഹൈബി ഈഡന്‍, ടി.എന്‍.പ്രതാപന്‍ എന്നിവര്‍ക്കെതിരേ നടപടി വരും. ഇരുവരും ലോക്‌സഭയിലാണ് രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഇരുവരെയും സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന. ഒരു അംഗത്തെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ പാര്‍ലമെന്ററികാര്യമന്ത്രിയോ സര്‍ക്കാരോ പ്രമേയം െകാണ്ടുവന്ന് പാസാക്കണം. സഭയുടെ അന്തസ്സിനുചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയോ സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായോ പ്രതികരിക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്. പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്നാല്‍, ഇരുവരുടെയും പ്രതിഷേധം അതിരുകടന്നതാണെന്ന തരത്തിലുള്ള സൂചന സ്പീക്കറുടെ ഓഫിസില്‍ നിന്നുണ്ട്. മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്തിലെ ചീഫ് മജിസ്‌ട്രേട്ട് കോടതി രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.
Read More » -
India
ലോക്സഭാ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെ ലക്ഷദ്വീപ് എം.പി നൽകിയ ഹർജി നാളെ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും
ദില്ലി: ലോക്സഭാ അംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനെതിരെ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ നൽകിയ ഹർജി സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കും. ഹർജി നാളെ പരിഗണിക്കണമെന്ന് ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. വധശ്രമക്കേസിൽ ഫൈസൽ കുറ്റക്കാരനാണെന്ന വിധിയും ശിക്ഷയും കേരള ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിക്കൊപ്പം പുതിയ ഹർജിയും പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി, അഭിഭാഷകൻ കെ.ആർ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്. ലോക്സഭാ സെക്രട്ടറി ജനറലിനെതിരെയാണ് ഫൈസലിന്റെ ഹർജി. ലോക്സഭാ സെക്രട്ടറിയേറ്റ് നിയമ വിരുദ്ധമായി തന്റെ കാര്യത്തിൽ നിഷ്ക്രിയ സമീപനം സ്വീകരിക്കുവെന്ന് ഹർജിയിൽ ആരോപിക്കുന്നത്. ഈ നടപടി കാരണം തനിക്ക് വിലപ്പെട്ട് ബജറ്റ് സെക്ഷൻ അടക്കം നഷ്ടമായെന്നും ഹർജിയിൽ ഫൈസൽ വ്യക്തമാക്കുന്നു.
Read More » -
India
പാര്‍ലമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍; കൈകൊടുത്ത് തൃണമൂലും
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതിലെ പ്രതിപക്ഷ തന്ത്രം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ തൃണമൂല്‍ േകാണ്‍ഗ്രസിന്റെ ‘സര്‍പ്രൈസ് എന്‍ട്രി’. തൃണമൂലിനെ പ്രതിനിധീകരിച്ച് പ്രസൂണ്‍ ബാനര്‍ജിയും ജവഹര്‍ സിര്‍ക്കറും പങ്കെടുത്തു. 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. അതേസമയം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും അണിഞ്ഞെത്തി. കറുത്ത വസ്ത്രം ധരിച്ച് വരാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, ആര്‍എസ്പി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍, സിപിഐ നേതാവ് ബിനോയ് വിശ്വം എന്നിവര്‍ക്കുപുറമേ തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും കറുത്ത വസ്ത്രമണിഞ്ഞെത്തി. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി, ശിവസേന (ഉദ്ധവ് വിഭാഗം) എന്നിവരും ‘കറുപ്പ്’…
Read More » -
Crime
യു.പി. പോലീസിന്റെ പദ്ധതി എനിക്കറിയാം, അവരെന്നെ കൊല്ലും; ഭയന്ന് വിറച്ച് ആതിഖ് അഹമ്മദ്
അഹമ്മദാബാദ്: യു.പി. പോലീസ് തന്നെ കൊലപ്പെടുത്തുമെന്ന് ഗുണ്ടാത്തലവനും സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ ജനപ്രതിനിധിയുമായ ആതിഖ് അഹമ്മദ്. ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് ഉത്തര്‍പ്രദേശ് പോലീസ് സംഘം പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പായിരുന്നു ആതിഖിന്റെ പ്രതികരണം. ”കൊല്ലപ്പെടും, കൊല്ലപ്പെടും” എന്നാണ് ആതിഖ് അഹമ്മദ് ജയിലിന് പുറത്തുവെച്ച് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. തനിക്ക് അവരുടെ പദ്ധതിയറിയാമെന്നും അവര്‍ക്ക് തന്നെ കൊല്ലുകയാണ് വേണ്ടതെന്നും ആതിഖ് പറഞ്ഞു. ഞായറാഴ്ചയാണ് ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് ആതിഖ് അഹമ്മദിനെ യു.പി. പോലീസ് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോയത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വൈകിട്ട് ആറുമണിയോടെ കനത്ത സുരക്ഷയിലാണ് പ്രതിയെ പുറത്തിറക്കിയത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയായ ആതിഖിനെ ചൊവ്വാഴ്ചയാണ് പ്രയാഗ് രാജിലെ കോടതിയില്‍ ഹാജരാക്കേണ്ടത്. മുന്‍ എം.പിയും എം.എല്‍എയുമായ ആതിഖ് അഹമ്മദ് നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 2005-ല്‍ ബി.എസ്.പി. എം.എല്‍.എ. രാജു പാല്‍ കൊല്ലപ്പെട്ട കേസിലും ആതിഖിനെതിരേ ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ കേസിലെ സാക്ഷിയായ ഉമേഷ് പാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിലും ആതിഖിന്…
Read More » -
Kerala
അരിക്കൊമ്പൻ, 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി; നിരീക്ഷിച്ച് ദൗത്യസംഘം
ഇടുക്കി: ഇടുക്കിയിലെ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പൻ ആനയിറങ്കൽ ഡാം കടന്ന് 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി. മയക്ക് വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള വനം വകുപ്പിന്‍റെ സംഘങ്ങളുടെ രൂപീകരണത്തിനുള്ള യോഗം നാളെ നടക്കും. ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ട് കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയ കനാൽ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ തിരികെ ആനയിറങ്കൽ ഭാഗത്തേക്ക് തിരിച്ചെത്തി. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിയ ആർആർടിയും ഡോ. അരുൺ സഖറിയയും ചിന്നക്കനാലിൽ തുടരുകയാണ്. ആനയെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങൾ വനം വകുപ്പ് തുടരുകയാണ്. നാളെ വനം വകുപ്പ് ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി വിവിധ സംഘങ്ങൾ രൂപീകരിക്കും. എട്ട് സംഘങ്ങളെയാണ് രൂപീകരിക്കുക. ഏതൊക്കെ ആളുകൾ എന്തൊക്കെ ജോലികൾ ചെയ്യണം എന്നത് വിശദീകരിച്ച് നൽകും. മറ്റ് വകുപ്പുകളെ ഉൾപ്പെടുത്തി 29ന് തന്നെ മോക്ക് ഡ്രിൽ നടത്താനാണ് തീരുമാനം.…
Read More » -
Kerala
പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ്; ടോൾ നിരക്കിലും വർധന
ന്യൂഡൽഹി:പെട്രോളിനും ഡീസലിനും ഏപ്രിൽ ഒന്നു മുതൽ രണ്ടു രൂപ സെസ് ഏർപ്പെടുത്തുന്നതിനൊപ്പം ഇരട്ടി ഭാരമായി ടോൾ നിരക്ക് വർധനയും.ടോൾനിരക്കിൽ വർധനയുണ്ടാകുമെന്ന് നേരത്തെ തന്നെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. സേലം–കൊച്ചി ദേശീയപാത 544ൽ വാളയാർ, പന്നിയങ്കര ടോൾ ബൂത്തുകളിലാണു നിരക്ക് കൂടുക. വാളയാറിൽ 5% വരെയും പന്നിയങ്കരയിൽ 10% വരെയും വർധനയാണുണ്ടാകുക.പുതിയ നിരക്ക് മാർച്ച് 31ന് അർധരാത്രി നിലവിൽ വരും.
Read More » -
Kerala
വിലാപയാത്ര കൊച്ചിയിൽ നിന്നും പുറപ്പെട്ടു;ഇരിങ്ങാലക്കുടയിലേക്ക് ഇന്നസെന്റിന്റെ അവസാന യാത്ര
കൊച്ചി: ഇന്നലെ അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് പുറപ്പെട്ടു.രാവിലെ എട്ടു മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ച മൃതദേഹം 11.30-വരെ അവിടെ പൊതുദർശനത്തിന് വച്ചിരുന്നു. ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹം അവിടെയും പൊതുദർശനത്തിനായി വയ്ക്കും.പിന്നീട് വീട്ടിലേക്ക് കൊണ്ടു പോകും.ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.
Read More » -
Kerala
പൊതുജനാരോഗ്യ ബില്ലിനെതിരെ ഗവർണറെ സമീപിക്കാനൊരുങ്ങി ആയുർവേദ ഡോക്ടർമാർ; ആയുഷ് – ആയുർവേദ വിഭാഗങ്ങളെ അവഗണിച്ചെന്ന് കാട്ടി കേന്ദ്രത്തെയും സമീപിക്കും
തിരുവനന്തപുരം: നിയമസഭയിൽ പാസായ പൊതുജനാരോഗ്യ ബില്ലിനെതിരെ ഗവർണറെ സമീപിക്കാനൊരുങ്ങി ആയുർവേദ ഡോക്ടർമാർ. ബില്ലിൽ ആയുഷ് – ആയുർവേദ വിഭാഗങ്ങളെ അവഗണിച്ചെന്ന് കാട്ടിയാണ് കേന്ദ്രത്തെയടക്കം സമീപിക്കാനൊരുങ്ങുന്നത്. ഇതര ചികിത്സാ വിഭാഗങ്ങളെക്കൂടി കണക്കിലെടുത്ത് ബില്ലിന്റെ ഘടനയിൽ സമഗ്രമായ മാറ്റം വേണമെന്നാണ് ആവശ്യം. അലോപ്പതി ഒഴികെയുള്ള വൈദ്യശാസ്ത്ര വിഭാഗങ്ങളെ പൊതുജനാരോഗ്യ ബില്ലിൽ പൂർണമായി അവഗണിച്ചുവെന്നതാണ് ആയുർവേദ ഡോക്ടർമർ ഉയർത്തുന്ന പ്രശ്നം. ബില്ല് പ്രകാരം രൂപീകരിക്കുന്ന സംസ്ഥാന പൊതുജനാരോഗ്യ സമിതിയിൽ ആയുഷ് സെക്രട്ടറിയെ ഉൾപ്പെടുത്തിയിട്ടില്ല. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെയും ഒഴിവാക്കി. ജില്ലാ പൊതുജനാരോഗ്യ സമിതികളിൽ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുണ്ടെങ്കിലും സർക്കാർ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരില്ല. പ്രാദേശിക സമിതികളിൽ അധികാരം പൂർണമായും പബ്ലിക് ഹെൽത്ത് അതോറിറ്റിയെന്ന നിലയിൽ മെഡിക്കൽ ഓഫീസറുകെ കൈകളിലാണ്. ചികിത്സാ പ്രോട്ടോക്കോൾ നിർണിക്കുന്നതിൽ പോലും അലോപ്പതി വിഭാഗത്തിന് വഴങ്ങേണ്ടി വരുന്ന തരത്തിലാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ലിനെതിരായ നീക്കം. പൊതുജനാരോഗ്യരംഗത്ത് വിവിധ വെദ്യശാസ്ത്ര ശാഖകളുടെ സമന്വയം ബില്ല് ഇല്ലാതാക്കുമെന്നാണ് പ്രധാന പ്രശ്നമായി ആയുർവേദ…
Read More » -
Kerala
വിചാരണ പൂര്‍ത്തിയായെങ്കില്‍ മഅദനിയെ കേരളത്തിലേക്കു പോകാന്‍ അനുവദിച്ചുകൂടേ? സുപ്രീംകോടതി
ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ പൂര്‍ത്തിയായെങ്കില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കേരളത്തിലേക്കു പോകാന്‍ അനുവദിച്ചുകൂടേയെന്ന് സുപ്രീം കോടതി. ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണയില്‍ അന്തിമവാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍, മഅദനി ബംഗളൂരുവില്‍ത്തന്നെ തുടരേണ്ടതുണ്ടോ എന്ന് വാദമധ്യേ ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണാ നടപടികള്‍ പൂര്‍ത്തിയാകുകയും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിലേക്കു പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി സൂചന നല്‍കി. അതേസമയം, മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി, മഅദനിയുടെ ഹര്‍ജി ഇനി ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി. മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ യാതൊരു ഇളവും പാടില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആദ്യം മുതലേ സുപ്രീം കോടതിയില്‍ സ്വീകരിക്കുന്ന നിലപാട്. ജാമ്യ വ്യവസ്ഥ ഇളവു ചെയ്ത് മഅദനിയെ കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍…
Read More »