IndiaNEWS

യാത്രക്കാരില്‍നിന്ന് ഒരുകോടി രൂപ പിഴ ഈടാക്കി; ജീവനക്കാരിക്ക് അഭിനന്ദനുമായി റെയില്‍വെ മന്ത്രാലയം

മുംബൈ: യാത്രക്കാരില്‍നിന്ന് ഒരു കോടി രൂപ പിഴ ഈടാക്കിയ ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫിന് അഭിനന്ദനുമായി റെയില്‍വേ മന്ത്രാലയം. ദക്ഷിണ റെയില്‍വേയിലെ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടര്‍ റോസലിന്‍ ആരോകിയ മേരിയാണ് ടിക്കറ്റ് എടുക്കാത്ത യാത്രക്കാരില്‍ നിന്ന് 1.03 കോടി രൂപ പിഴ ഈടാക്കിയത്.

ടിക്കറ്റ് ചെക്കറെ പ്രശംസിച്ച് റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു. മേരി യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കുന്നതും യാത്രക്കാരില്‍ നിന്ന് ടിക്കറ്റ് പരിശോധിക്കുന്നതുമായ ചിത്രങ്ങളോടെയായിരുന്നു ട്വീറ്റ്. ചിത്രത്തില്‍ കാണാം. ജോലിയോടുള്ള ആത്മാര്‍ഥതയാണ് റോസലിന്‍ ആരോകിയ മേരിയുടേതെന്നും 1.03 രൂപ പിഴ ഈടാക്കുന്ന ആദ്യ വനിതാ ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫായി ഇവര്‍ മാറിയെന്നും അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്.

Signature-ad

ട്വീറ്റ് ഉടന്‍ വൈറലായി. ജീവനക്കാരിക്ക് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചു. വെല്ലുവിളികളെ നേരിടാനും അര്‍പ്പണബോധവുമുള്ള സ്ത്രീകളെ ഇനിയും രാജ്യത്തിന് ആവശ്യമുണ്ട്. അഭിനന്ദനങ്ങള്‍ റോസലിന്‍. ഇനിയും ജോലി തുടരുക എന്നായിരുന്നു ഒരാളുടെ കമന്റ്.

‘റോസലിന്‍, നിങ്ങളുടെ സുഹൃത്തായതില്‍ ഞാന്‍ അഭിമാനിക്കുന്നു. നിങ്ങളെ അറിയുന്നതുകൊണ്ട് ഈ നേട്ടത്തില്‍ അത്ഭുതപ്പെടുന്നില്ല. ഇത് നിങ്ങളുടെ കടമകളോടുള്ള അര്‍പ്പണബോധവും പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും കാണിക്കുന്നെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.

 

Back to top button
error: