Month: March 2023

  • India

    അൺലിമിറ്റഡ് 5ജി ഡേറ്റ; 90 ദിവസത്തെ ഓഫറുമായി എയർടെൽ

    90 ദിവസത്തെ അൺലിമിറ്റഡ് 5ജി ഡേറ്റയുമായി എയർടെൽ. ഇന്ത്യയിലെ 500 ലധികം നഗരങ്ങളിൽ ഇത് ലഭ്യമാണ്.പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രത്തിലെല്ലാം എയർടെൽ 5ജി ഇന്ന് ലഭിക്കുന്നുണ്ട്.ഇതുകൂടാതെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും എയർടെൽ 5ജി എത്തി കഴിഞ്ഞു. നിലവിൽ 5ജി വിന്യസിച്ച നഗരങ്ങളിൽ നിന്നുള്ളവരാണെങ്കിൽ എയർടെൽ 5ജി പ്ലസ് നെറ്റ്‌വർക്കിൽ ഈ പ്ലാൻ വഴി നിങ്ങൾക്കും അൺലിമിറ്റഡ് 5ജി ഡേറ്റ ആസ്വദിക്കാൻ സാധിക്കും.779 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണിത്.

    Read More »
  • Kerala

    ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

    പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിലയ്ക്കലിനു സമീപം കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.നിലയ്ക്കലിന് സമീപം ഇലവുങ്കലിൽ വെച്ചായിരുന്നു അപകടം.തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടത്തിപ്പെട്ടത്. അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. ഇരുപതോളം പേരെ പുറത്തെടുത്തു.ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ബസ് റോഡിൽനിന്നും തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു.രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ് ഇവിടെ.

    Read More »
  • India

    വി.ഡി.സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയ കത്തിന്റെ കോപ്പിയുമായി രാഹുൽ ഗാന്ധി

    ന്യൂഡൽഹി: ബ്രിട്ടിഷുകാരുടെ സേവകനാകാൻ ആഗ്രഹിക്കുന്നെന്നു വി.ഡി.സവർക്കർ എഴുതിയ കത്തുമായി രാഹുൽ ഗാന്ധി.നേരത്തേ എംപി സ്ഥാനത്തുനിന്നു അയോഗ്യനാക്കപ്പെട്ടതിന്റെ പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ “എന്റെ പേര് സവർക്കർ എന്നല്ല, എന്റെ പേര് ഗാന്ധി എന്നാണ്. ഗാന്ധി ആരോടും മാപ്പ് ചോദിക്കില്ല’’ എന്നുള്ള രാഹുലിന്റെ പ്രസംഗത്തിനെതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ രംഗത്ത് വന്നിരുന്നു. സവര്‍ക്കര്‍ ബ്രിട്ടിഷുകാരോടു മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‍റെ തെളിവ് കാണിക്കണമെന്നു രഞ്ജിത് സവർക്കരുടെ വെല്ലുവിളി.ഇതിന് മറുപടിയെന്നവണ്ണമാണ് രാഹുൽ കത്ത് പുറത്തുവിട്ടത്. ബ്രിട്ടിഷുകാരെ വല്ലാതെ ഭയപ്പെട്ടിരുന്ന സവർക്കർ മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ നേതാക്കളെ വഞ്ചിച്ച് കത്തിൽ ഒപ്പിടുകയായിരുന്നുവെന്നു രാഹുൽ പറഞ്ഞു. നേരത്തെ ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെ അകോള ജില്ലയിലെത്തിയതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലും രാഹുൽഗാന്ധി സവർക്കറുടെ കത്ത് പ്രദർശിപ്പിച്ചിരുന്നു.

    Read More »
  • India

    ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി ഒമ്പതു വയസ്സുകാരൻ മരിച്ചു

    ദില്ലി: ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി ഒമ്പതു വയസ്സുകാരൻ മരിച്ചു. വെസ്റ്റ് ദില്ലിയിലെ വികാസ്പുരിയിൽ മാർച്ച് 24നാണ് സംഭവം. ലിഫ്റ്റിലേക്ക് കയറുന്നതിന് മുമ്പ് വാതിലടഞ്ഞതിനാൽ കുട്ടി വാതിലിനും ചുമരിനും ഉള്ളിൽ പെട്ട് മരിക്കുകയായിരുന്നു. വികാസ്പുരിയിൽ ഫ്ലാറ്റിലെ അലക്കുജോലിക്കാരിയാണ് മരണപ്പെട്ട ആൺകുട്ടിയുടെ മാതാവ്. മാതാവിനെ കാണാൻ ഫ്ലാറ്റിലെത്തിയ കുട്ടി ലിഫ്റ്റിൽ കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ലിഫ്റ്റ് പൊങ്ങുകയും ലിഫ്റ്റില്‍ കയറാൻ ശ്രമിച്ച കുട്ടി കുടുങ്ങുകയുമായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവ് പറ്റിയതിനാൽ വികാസ്മ പുരിയിലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഫ്ളാറ്റിലെ വസ്ത്രങ്ങൾ ശേഖരിച്ചു കടയിൽ കൊണ്ടുവന്ന് വൃത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതാണ് ജോലി. മൂന്നാം നിലയിൽ വസ്ത്രങ്ങൾ ശേഖരിക്കുകയായിരുന്നു മാതാവ്. ഈ സമയം കുട്ടി ലിഫ്റ്റിൽ അങ്ങോട്ട് പോവുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടാവുന്നത്. സംഭവത്തിൽ ഫോറൻസിക് വിദ​ഗ്ധരുൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ​ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ ഗ്യാൻഷ്യാം ബൻസാൽ പറഞ്ഞു. രാജസ്ഥാനിലെ ആൽവാർ സ്വദേശികളാണ് ഇവർ.…

    Read More »
  • Kerala

    ഓരോരുത്തരുടെയും സംസ്കാരം അവരവർ പറയുന്ന വാക്കുകളിൽ കാണാം; സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ കെ സുരേന്ദ്രനെതിരെ മന്ത്രി മുഹമ്മദ് റിയാസ്

    തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കൾക്കെതിരായ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ കെ സുരേന്ദ്രനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. ഓരോരുത്തരുടെയും സംസ്കാരം അവരവർ പറയുന്ന വാക്കുകളിൽ കാണാൻ കഴിയും. അത് അവരുടെ നിലവാരമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയപാത വികസന കാര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന് ഇരട്ടത്താപ്പാണെന്നും കേരളത്തെ ആകെ ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹത്തിനെന്നും മന്ത്രി വിമർശിച്ചു. ദേശീയപാതാ വികസനത്തിൽ കേരളത്തിന് ഒരു റോളും ഇല്ലെന്ന് ബിജെപി അധ്യക്ഷൻ പറയുന്നു. എന്നാൽ 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പദ്ധതി മുന്നോട്ട് പോയത്. ആ ഘട്ടത്തിൽ കേരളത്തിലെ ഭൂമി ഏറ്റെടുക്കൽ നിർത്തി വെക്കണം എന്ന് കേന്ദ്ര മന്ത്രിക്ക് കത്ത് എഴുതിയത് ബിജെപിയാണ്. എന്നാൽ കേന്ദ്രത്തിന് ഭൂമി ഏറ്റെടുക്കലിന്റെ 25% ചെലവ് സംസ്ഥാനം വഹിക്കുമെന്ന് ഉറപ്പ് നൽകി. സുരേന്ദ്രന്റെ ഫെയ്സ്ബുക് പോസ്റ്റ് വായിച്ച് കൊണ്ടായിരുന്നു റിയാസിന്റെ വിമർശനം. ദേശീയപാതാ വികസനത്തിന് സംസ്ഥാനം നൽകിയ തുക 5519 കോടി രൂപയാണെന്നും ഇന്ത്യയിൽ ആദ്യമായി ദേശീയപാതാ വികസനത്തിന് ഇത്രയും…

    Read More »
  • Local

    കോട്ടയത്ത് ‘ലൈഫേ’കിയത് 3228 കുടുംബങ്ങൾക്കു കൂടി; വിജയപുരത്തെ ലൈഫ് ഫ്ളാറ്റ് ഏപ്രിലിൽ കൈമാറും

    കോട്ടയം: കഴിഞ്ഞ രണ്ടുവർഷം കൊണ്ടു ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച് നൽകിയത് 3228 വീടുകൾ. 2021 മേയ് 20 മുതൽ 2023 മാർച്ച് 27 വരെയുള്ള കണക്കാണിത്. ജില്ലയിൽ ഇതുവരെ 12638 വീടുകളാണ് ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ളത്. ഇതിൽ ലൈഫ് പദ്ധതിയിൽ 7983 വീടുകളും പി.എം.എ.വൈ (യു)-2282, പി.എം.എ.വൈ (ജി)-829, എസ്.സി- 1289, എസ്. ടി- 61, ഫിഷറീസ്-107, മൈനോറിറ്റി- 87 എന്നിവയും ഉൾപ്പെടുന്നു. വിജയപുരം ഗ്രാമപഞ്ചായത്തിലെ പൊൻപള്ളി വാർഡിൽ നിർമാണം പൂർത്തിയാക്കിയ 44 യൂണിറ്റുകളുള്ള ഭവന സമുച്ചയം ഏപ്രിലിൽ ഗുണഭോക്താക്കൾക്ക് കൈമാറും. 6.40 കോടി രൂപ ചെലവിലാണ് ഭവന സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. രണ്ട് മുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഫ്ളാറ്റുകൾ. ഇവിടെ 42 കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കും. അമെനിറ്റികൾക്കായി രണ്ട് യൂണിറ്റുകൾ ഉപയോഗപ്പെടുത്തും. അതിദാരിദ്ര നിർണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഭൂരഹിത/ ഭവനരഹിതരായ 206 കുടുംബങ്ങളിൽ ലൈഫ് പട്ടികയിൽ ഉൾപ്പെട്ട ഭവനരഹിതരായ 40 പേരുമായി കരാറിൽ…

    Read More »
  • Kerala

    ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീട് ഒഴിയണമെന്ന് നോട്ടീസ്; അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി

    ദില്ലി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നാണ് രാഹുൽ മറുപടി നൽകിയിട്ടുള്ളത്. നോട്ടീസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തിൽ രാഹുൽ വ്യക്തമാക്കി. കഴിഞ്ഞ നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ അവിടെ ചെലവഴിച്ച സമയത്തിൻറെ സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ കുറിച്ചു. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ലോക്സഭ ഹൗസിംഗ് കമ്മിറ്റിയാണ് രാഹുലിന് നോട്ടീസ് അയച്ചത്. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, രാഹുലിന്റെ സുരക്ഷ വിലയിരുത്താൻ സിആർപിഎഫ് ഉടൻ യോ​ഗം ചേരും. 2004ൽ ആദ്യം എംപിയായത് മുതൽ രാഹുൽ ​ഗാന്ധി താമസിക്കുന്നത് തു​ഗ്ലക് ലൈനിലെ പന്ത്രണ്ടാം…

    Read More »
  • Kerala

    ശബരിമലയിൽ കടന്നൽ ആക്രമണം;14  തീർത്ഥാടകർക്ക്  പരിക്ക് 

    ശബരിമല: സ്വാമി അയ്യപ്പൻ റോഡിൽ കടന്നൽ കൂട് ഇളകി വീണതിനെ തുടർന്ന് 14  തീർത്ഥാടകർക്ക് കുത്തേറ്റു.ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതേത്തുടർന്ന്  സ്വാമിഅയ്യപ്പൻ റോഡ് വഴി തീർത്ഥാടകരെ കടത്തിവിടുന്നത് നിർത്തിവച്ചതായി അധികൃതർ അറിയിച്ചു

    Read More »
  • Kerala

    നാടിനെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി നാളെ നടത്താനിരുന്ന മോക്ഡ്രിൽ മാറ്റി; തീരുമാനം കേസ് പരിഗണിച്ച്

    ഇടുക്കി: നാടിനെ വിറപ്പിക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിന് മുന്നോടിയായി നാളെ നടത്താനിരുന്ന മോക്ഡ്രിൽ മാറ്റി. ഇതുമായി ബന്ധപ്പെട്ട് കോടതി പരിഗണനയിലുള്ള കേസ് പരിഗണിച്ചാണ് നടപടി. അരിക്കൊമ്പൻ ദൌത്യത്തിനായി വനം വകുപ്പ് ഏട്ട് സംഘങ്ങളെ രൂപീകരിച്ചു. കോടതി വിധി അനുകൂലമായാൽ 30 ന് രാവിലെ നാലിന് ദൗത്യം തുടങ്ങും. ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ടു കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ തിരികെ ആനയിറങ്കൽ ഭാഗത്തേക്ക് തിരിച്ചെത്തി. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 2005 മുതൽ വീടും റേഷൻകടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 23 എണ്ണം ഈ വർഷം തകർത്തതാണ്. ആക്രമണത്തിൽ വീടുകളും മറ്റും തകർന്നു വീണ് 30 ഓളം പേർക്ക് പരുക്കേറ്റു. അരിക്കൊമ്പൻറെ ആക്രമണം സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിക്കാനായി വനംവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ…

    Read More »
  • India

    ഒരു ആള്‍ക്കെതിരായ പരാമര്‍ശമല്ല മറിച്ച് ഒരു സമുദായത്തിനെതിരായ പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി

    ദില്ലി: ഒരു ആൾക്കെതിരായ പരാമർശമല്ല മറിച്ച് ഒരു സമുദായത്തിനെതിരായ പരാമർശത്തിനാണ് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒബിസി വിഭാഗമായ ഒരു സമുദായത്തിനെയാണ് രാഹുൽ ഗാന്ധി അപമാനിച്ചത്. ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സ്മൃതി ഇറാന്. ലണ്ടനിലും ഇന്ത്യയിലും പാർലമെൻറ്ന് അകത്തും പുറത്തും നുണ പറയുന്നത് രാഹുൽ തുടരുകയാണ്. രാഷ്ട്രീയപരമായ രാഹുൽ ഗാന്ധിയുടെ ചിത്തഭ്രമം പൂർണമായ രീതിയിൽ പ്രദർശനം തുടരുകയാണ്. രാഹുൽ ഗാന്ധിയുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം രാജ്യത്തിൻറെ വികസനമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ലോക് സഭാംഗത്വം റദ്ദാക്കിയതിന് ദിവസങ്ങൾക്ക് പിന്നാലെ രാഹുൽ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. 30 ദിവസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയണമെന്നാണ് നോട്ടീസ് വിശദമാക്കുന്നത്. രാജ്യ വ്യാപകമായി രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധം തുടരുന്നതിനിടയിലാണ് സ്മൃതി ഇറാനിയുടെ പരാമർശം. മോദി സമുദായത്തെ ഒന്നടങ്കം അപമാനിച്ചുവെന്ന പരാതിയിൽ സൂറത്ത് കോടതി…

    Read More »
Back to top button
error: