IndiaNEWS

സിഖ് പരമ്പരാഗത വേഷം ഉപേക്ഷിച്ച് സൺ ഗ്ലാസും ജാക്കറ്റും ധരിച്ച് അമൃത്പാല്‍ സിം​ഗ്; പാട്യാലയിലെന്ന് വിവരം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ദില്ലി: പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാൽ സിം​ഗ് പാട്യാലയിലെന്ന് വിവരം. പഞ്ചാബ് പട്യാലയിലുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ദില്ലിയിലും ഉത്തരാഖണ്ഡിലുമുൾപ്പെടെ തെരച്ചിൽ നടക്കുമ്പോഴാണ് പുതിയ ദൃശ്യങ്ങൾ പുറത്തുവരുന്നത്. സിഖ് പരമ്പരാഗത വേഷം ഉപേക്ഷിച്ച് സൺ ഗ്ലാസും ജാക്കറ്റും ധരിച്ച് അമൃത്പാൽ നിൽക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. അടുത്ത അനുയായി പൽപ്രീത് സിങ്ങും അമൃത് പാൽ സിങ്ങിനൊപ്പമുണ്ട്.

അമൃത് പാൽ സിങ്ങിനായി ദില്ലിയിലും തെരച്ചിൽ ആരംഭിച്ചിരുന്നു. പഞ്ചാബ് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലിയിലും തെരച്ചിൽ നടത്തുന്നത്. അമൃത് പാൽ സിങ്ങിന്റെ അനുയായികളിൽ ഒരാളെ ഇന്നലെ ദില്ലിയിൽ വച്ച് പിടികൂടിയിരുന്നു. അമിത് സിംഗ് എന്നയാളെയാണ് തിലക് വിഹാറിൽ വച്ച് പിടികൂടിയത്. കഴിഞ്ഞ ഒരാഴ്ചയായി അമൃത്പാൽസിങ്ങിനായി പഞ്ചാബ് പൊലീസ് തെരച്ചിൽ തുടരുകയാണ്. അവസാനമായി ഹരിയാനയിലെ കുരുക്ഷേത്രയിൽ അമൃത്പാൽ താമസിച്ചിരുന്നു എന്ന വിവരമാണ് പോലീസിന് ഉള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്തരാഖണ്ഡിലും മറ്റ് അതിർത്തി മേഖലകളിലും നിരീക്ഷണം തുടരുന്നുണ്ട്.

Back to top button
error: