Month: March 2023
-
Local
സെയ്ൻ്റ് ഗിറ്റ്സ് കോളജ് സംഘടിപ്പിക്കുന്ന ദേശീയ ടെക്നോകൾച്ചറൽ ഫെസ്റ്റ് നക്ഷത്ര മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ
കോട്ടയം: സെയ്ൻ്റ് ഗിറ്റ്സ് കോളജ് സംഘടിപ്പിക്കുന്ന ദേശീയ ടെക്നോകൾച്ചറൽ ഫെസ്റ്റ് നക്ഷത്ര മാർച്ച് 31, ഏപ്രിൽ 1 തീയതികളിൽ നടക്കും. മാർച്ച് 31ന് രാവിലെ സെയ്ന്റ്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്റ്റർ തോമസ് ടി ജോൺ നക്ഷത്ര ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ്, യുവചലച്ചിത്രതാരങ്ങളായ ഗണപതി, നൂറിൻ ഷരീഫ്, പ്രശസ്ത റേഡിയോ ജോക്കി മാത്തുക്കുട്ടി ,ആങ്കർ കലേഷ് തുടങ്ങിയവർ വിവിധമത്സരങ്ങളിൽ വിധികർത്താക്കളായി എത്തി വിദ്യാർത്ഥികളോട് സംവദിക്കും. വെളളിയാഴ്ച നക്ഷതസമാപന വേദിയിൽ വെച്ച് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും നടനും തിരക്കഥാകൃത്തും സംവിധായകനുമായ വിനീത ശ്രീനിവാസന് അവാർഡ് സമ്മാനിക്കും. ഇതോടൊപ്പം സെൻറ്ഗിറ്റ്സ് കലാലയങ്ങൾ പൊതുസമൂഹത്തിന് സമർപ്പിക്കുന്ന “ഹൃദയം കരുണം” അവയവദാന പദ്ധതിയുടെ ഉദ്ഘാടനം മൃതസഞ്ജീവനിയുടെ സെൻട്രൽ സോൺ മേധാവിയായ ഡോ. സെബാസ്റ്റ്യൻ അബ്രഹാമിന് ഡോണർ കാർഡുകൾ നൽകി വിനീത് ശ്രീനിവാസൻ നിർവഹിക്കും. മിസ്റ്റർ & മിസ് നക്ഷത്ര, വോയിസ് ഓഫ് നക്ഷത്ര, മാൻ ഓഫ് സ്റ്റീൽ, ഫോട്ടോഗ്രഫി,…
Read More » -
Kerala
കോൺഗ്രസ് സംഘടിപ്പിക്കുന്ന വെെക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് 30ന് തുടക്കം; ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മല്ലികാര്‍ജ്ജുന ഖാര്‍ഗെ നിർവഹിക്കും
കോട്ടയം: കോൺഗ്രസ് സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് 30ന് തുടക്കമാകും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ വൈക്കത്ത് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ നേതാക്കൾ നയിക്കുന്ന വിവിധ പ്രചരണ ജാഥകൾ കേരളത്തിന്റെ വിവിധ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ നിന്നാരംഭിച്ച് സമ്മേളന നാഗരിയായ വൈക്കത്ത് ടി.കെ. മാധവൻ നഗറിൽ എത്തി ചേരും. പ്രചരണ ജാഥകളോടാനുബന്ധിച്ചു വിവിധ നവോത്ഥാന സമ്മേളനങ്ങൾ പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. കെപിസിസി വർക്കിംഗ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന കേരള നവോത്ഥാന സ്മൃതിജാഥ, കെപിസിസി വർക്കിംഗ് പ്രസിഡൻറ് ടി.സിദ്ധിഖ് നയിക്കുന്ന മലബാർ നവോത്ഥാനനായക ഛായാചിത്ര ജാഥ, എംഎം ഹസ്സൻ നയിക്കുന്ന മഹാത്മജി ഛായാചിത്ര ജാഥ, ഇ.വി.കെ.എസ്. ഇളങ്കോവൻ എം.എൽ.എ. നയിക്കുന്ന വൈക്കം വീരർ ഛായാചിത്ര ജാഥ, ആൻറോ ആൻറണി നയിക്കുന്ന വൈക്കം സത്യാഗ്രഹ രക്തസാക്ഷി സ്മൃതിചിത്ര ജാഥ എന്നിവ 29ന് വെെക്കുന്നേരം…
Read More » -
India
സ്മൃതി ഇറാനിയെ വിമർശിച്ച യൂത്ത് കോണ്‍ഗ്രസിനെതിരെ അനിൽ ആന്റണി
ന്യൂഡൽഹി:കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസ് നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. സംസ്കാരമില്ലാത്തവരുടെ വായില്‍ നിന്നാണ് രാഷ്ട്രീയ വാഗ്വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ വരികയെന്നും വിശദമാക്കിക്കൊണ്ടാണ് ബി വി ശ്രീനിവാസിന്‍റെ വിവാദ പരാമര്‍ശ വീഡിയോ അനില്‍ പങ്കുവച്ചത്. ഇതിനു പുറമെ നാണം കെട്ടവര്‍ എന്നും കുറിപ്പില്‍ അനില്‍ വ്യക്തമാക്കുന്നുണ്ട്. അതിനുശേഷം ചാനല്‍ ചര്‍ച്ചയില്‍ സ്മൃതി ഇറാനിയെ പിന്തുണച്ചും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും അനില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിനു മുൻപ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശംസിച്ച് അനിൽ ആന്‍റണി രംഗത്തെത്തിയിരുന്നു. ഉള്ളത് ഉള്ളതുപോലെ പറയുന്ന വ്യക്തിയാണ് ജയ്‍ശങ്കര്‍.അന്താരാഷ്ട്ര വേദികളില്‍, ഇന്ത്യയുടെ താത്പര്യം എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ജയ്ശങ്കറിന് കഴിയുന്നുണ്ടെന്നുമാണ് അനില്‍ ആന്‍റണി പറഞ്ഞത്. അതേസമയം രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസം അഭിപ്രായപ്രകടനം നടത്തിയ അനിൽ ആന്റണിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ രൂക്ഷമായി ഭാഷയിലാണ് പ്രതികരിച്ചത്.ഇതിന് മറുപടിയായി …
Read More » -
India
കാറിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ചിട്ടും അമിതവേഗതയിൽ കാർ ഓടിച്ച യുവാവ് അറസ്റ്റിൽ
ബംഗളൂരു: കാറിന്റെ മുൻവശത്തെ ഒരു ടയർ ഊരിത്തെറിച്ചിട്ടും റിമ്മിൽ അമിതവേഗതയിൽ കാർ ഓടിച്ച 27കാരനെ അറസ്റ്റ് ചെയ്തു.ബംഗളൂരു ബാനസവാഡി എച്ച്ആർബിആർ ലേഔട്ടിൽ താമസിക്കുന്ന നിതിൻ യാദവ് എന്ന യുവാവാണ് അറസ്റ്റിലായത്. ഏകദേശം രണ്ടു കിലോമീറ്ററോളം കാറിനെ പിന്തുടർന്ന ശേഷമാണ് പൊലീസ് പട്രോളിംഗ് സംഘം ഇയാളെ പിടികൂടിയത് ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കമ്മനഹള്ളി മെയിൻ റോഡിലാണ് സംഭവം. ഇന്ദിരാനഗറിൽ നിന്നാണ് കാർ എത്തിയത്.റിമ്മിൽ വരുന്ന കാർ കണ്ട പൊലീസ് മുനിയപ്പ സർക്കിളിൽ തടഞ്ഞു നിർത്താൻ ശ്രമിച്ചുവെങ്കിലും ഇയാൾ കാർ അതിവേഗം ഓടിച്ചുപോവുകയായിരുന്നു.നിതിൻ യാദവിനെ ബാനസവാഡി പോലീസിന് കൈമാറി.
Read More » -
Local
കോഴിക്കോട് കണ്ണൂർ ദേശീയപാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
കണ്ണൂർ :പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട ഉത്സവത്തോടനുബന്ധിച്ച് നാളെ മുതൽ 31 വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ ഉച്ചയ്ക്ക് 1 മുതൽ രാത്രി 9 വരെ കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പയ്യോളി, മേപ്പയൂർ, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി, പാവങ്ങാട് വഴി പോകണം. കോഴിക്കോട്ടു നിന്നു കണ്ണൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ പാവങ്ങാടു നിന്ന് തിരിഞ്ഞ് ഇതേ വഴി പോകണം. വടകരയിൽ നിന്നു കൊയിലാണ്ടിയിലേക്കുള്ള ബസുകൾ 17-ാം മൈലിൽ ആളെ ഇറക്കി തിരിച്ചു പോകണം.വലിയ ടാങ്കർ വാഹനങ്ങൾ നന്തി മേഖലയിൽ ഒഴിഞ്ഞ സ്ഥലത്തു നിർത്തിയിടണം.30 നും 31 നും ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയായിരിക്കും നിയന്ത്രണമെന്നും കൊയിലാണ്ടി ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബു അറിയിച്ചു.
Read More » -
India
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥനങ്ങൾ പണം നൽകേണ്ടതില്ല;കേരളത്തോട് വാങ്ങിയത് 4085 കോടി രൂപ !
ന്യൂഡൽഹി:ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാന വിഹിതം നിർബന്ധിത ചട്ടമല്ലെന്ന് കേന്ദ്രം. ഡോ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് രേഖാമൂലമാണ് കേന്ദ്രം മറുപടി നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുമ്പോൾ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഒരു നിശ്ചിത തുക ഈടാക്കണം എന്ന നയം കേന്ദ്രം ആവിഷ്കരിച്ചിട്ടുണ്ടോ എന്ന ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയിരിക്കുന്നത്. അതേസമയം ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ആറു വർഷത്തിനിടെ കേരളം ദേശീയപാതാ അതോറിറ്റിക്ക് നൽകിയത് 4085 കോടി രൂപ.സ്ഥലം ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും അതോറിറ്റിയാണ് വഹിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിൽ ഒന്നായ ഉത്തർപ്രദേശ് ഇതുവരെ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും നൽകിയിട്ടില്ല.കൂടാതെ നിർമാണ സാമഗ്രികളുടെ ജിഎസ്ടിയും മറ്റും ഒഴിവാക്കുന്നതു സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണെങ്കിലും യുപി സർക്കാർ ഇതുവരെ അക്കാര്യം സമ്മതിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു.
Read More » -
India
എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമാകില്ല;2000 രൂപയ്ക്ക് മുകളിൽ ട്രാൻസാക്ഷൻ നടത്തുന്ന കച്ചവടക്കാർക്ക് 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്ക്
ന്യൂഡൽഹി:എല്ലാ യുപിഐ പേയ്‌മെന്റുകളും ഇനി സൗജന്യമാകില്ല.പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ വഴി നടത്തുന്ന പണമിടപാടുകൾക്ക് ഇനി ഇന്റർചേഞ്ച് ഫീസ് നൽകേണ്ടിവരും. നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ആണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. എൻപിസിഐയുടെ സർക്കുലർ പ്രകാരം 2000 രൂപയ്ക്ക് മുകളിൽ ട്രാൻസാക്ഷൻ നടത്തുന്ന കച്ചവടക്കാരായ ഉപയോക്താക്കൾക്ക് 1.1 ശതമാനം ട്രാൻസാക്ഷൻ നിരക്ക് നൽകേണ്ടിവരും. ഈ അധിക തുക കൂടി വരുന്നതോടെ, പിപിഐ ഉപയോക്താക്കൾ ഇനി മുതൽ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി ബാങ്കിന് നൽകേണ്ടി വരും. എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടിനോ, വ്യക്തികളും കടക്കാരും തമ്മിലുള്ള ഇടപാടിനോ പണം ഈടാക്കില്ലെന്നാണ് റിപ്പോർട്ട്.
Read More » -
India
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 30 വരെ കോൺഗ്രസിന്റെ രാജ്യവ്യാപക സമരം
ദില്ലി: രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് മാർച്ച് 29 ഏപ്രില്‍ 30 വരെ രാജ്യവ്യാപക സമരം നടത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.ജനാധിപത്യത്തെ സംരക്ഷിക്കാൻ 19 പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തിലുണ്ടാകും. അദാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് യൂത്ത് കോൺഗ്രസ്, എൻ എസ് യു പ്രവർത്തകർ കൂട്ടത്തോടെ കത്തയക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. അതേസമയം ഉപതെരഞ്ഞെടുപ്പിനെ ഭയമില്ലെന്നും വയനാട്ടിലെ ജനങ്ങൾക്ക് എല്ലാം അറിയാമെന്നും വേണുഗോപാൽ പറഞ്ഞു. രാഹുലിനെതിരായ കേസ് നടത്തുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണം ബിജെപിയെ സഹായിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » -
India
പാൻ-ആധാർ ബന്ധിപ്പിക്കൽ സമയം വീണ്ടും നീട്ടി; നീട്ടിയത് ജൂൺ 30 വരെ
ന്യൂഡൽഹി:പാൻ കാർഡ്-ആധാർ കാർഡ് ബന്ധിപ്പിക്കലിനുള്ള സമയം വീണ്ടും നീട്ടി.2023 ജൂൺ 30 വരെയാണ് നീട്ടിയത്. നേരത്തെ മാർച്ച് 31 ന് അകം പുതുക്കണമെന്നായിരുന്നു അറിയിപ്പ്.
Read More » -
NEWS
ഗൂഗിൾ സുരക്ഷാ നിർദ്ദേശങ്ങളെപ്പറ്റി കൂടുതൽ അറിയാം
നിങ്ങൾ ഒരു ഗൂഗിൾ അക്കൗണ്ടുകാരനാണോ,നിങ്ങൾ കൂടുതൽ സമയം ഓൺലൈനിൽ ചിലവഴിക്കാറുണ്ടോ.. എങ്കിൽ ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം. ഗൂഗിൾ അക്കൗണ്ടിൽ നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ സേവനവും വ്യക്തിപരമാണെങ്കിൽപ്പോലും അത് ചോർത്തപ്പെടാൻ സാധ്യത ഏറെയാണ്.അതിനാൽ നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കുവാൻ ഗൂഗിൾ (Google) സുരക്ഷാ കേന്ദ്രം സന്ദർശിക്കുക: https://safety.google/intl/ml_ALL/ #SaferInternetEveryday
Read More »