IndiaNEWS

പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിന്? മോദിക്കും ​കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി

ദില്ലി: മോദിക്കും ​കേന്ദ്രത്തിനുമെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. അയോ​ഗ്യനാക്കിയതിന് പിന്നാലെ താൻ ചോദ്യങ്ങൾ തുടരുമെന്ന് രാഹുൽ പറഞ്ഞിരുന്നു. മോദാനി ബന്ധം വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെൻ്റ് പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

അദാനിയെ കുറിച്ച് അന്വേഷണമില്ലെന്നും ചോദ്യങ്ങൾക്കുത്തരമില്ലെന്നും എന്തിനാണ് ഇത്ര ഭയമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ട്വിറ്ററിലൂടെ ചോദ്യമുന്നയിച്ചു. എൽഐസിയിലെയും എസ്ബിഐയിലെയും ഇപിഎഫ്ഒയിലെയും പണം അദാനിയുടെ കമ്പനിയിൽ നിക്ഷേപിക്കുന്നതെന്തിനെന്ന ചോദ്യമാണ് രാഹുൽ ഉന്നയിക്കുന്നത്. എന്തിനാണ് ഇത്ര ഭയമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് രാഹുൽ ചോ​ദിച്ചു.

Signature-ad

എൽഐസിയുടെ മൂലധനം, അദാനിക്ക്! എസ്ബിഐയുടെ മൂലധനം, അദാനിയിലേക്ക്! ഇപിഎഫ്ഒയുടെ മൂലധനവും അദാനിക്ക്! ‘മോദാനി’ വെളിപ്പെട്ടതിന് ശേഷവും പൊതുജനങ്ങളുടെ റിട്ടയർമെന്റ് പണം എന്തിനാണ് അദാനിയുടെ കമ്പനികളിൽ നിക്ഷേപിക്കുന്നത്? പ്രധാനമന്ത്രി, അന്വേഷണമില്ല, ഉത്തരമില്ല! എന്തിനാണ് ഇത്ര ഭയം? – രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു.

Back to top button
error: