Month: March 2023
-
Crime
റിമാന്‍ഡ് പ്രതിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി; ഒളിപ്പിച്ചത് മലദ്വാരത്തില്‍!
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചു. കഞ്ചാവ് കേസില്‍ അറസ്റ്റുചെയ്ത തൃക്കരിപ്പൂരിലെ മുഹമ്മദ് സുഹൈലി(24)ല്‍നിന്നാണ് ഫോണ്‍ പിടിച്ചത്. മലദ്വാരത്തിലാണ് ഇയാള്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അതിനിടെ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 300 ഗ്രാം കഞ്ചാവ് സഹിതം ഈ മാസം 17-ന് ചന്തേര പോലീസ് അറസ്റ്റ് ചെയ്ത സുഹൈലിനെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍നിന്ന് ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനിടെ കൈമുറിച്ചും കുപ്പിച്ചില്ല് വിഴുങ്ങിയും അതിക്രമം കാട്ടിയ സുഹൈലിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ 25-ന് ആശുപത്രി വിട്ട ഇയാളെ വീണ്ടും കാഞ്ഞങ്ങാട് ജയിലിലെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ലെന്നും കോഴിക്കോട്ടുനിന്ന് തിരികെയുള്ള യാത്രയിലാണ് ഇയാളുടെ കൈയിലേക്ക് ഫോണ്‍ എത്തിയതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. ഷൂവിലെ…
Read More » -
Crime
വിദേശത്തേയ്ക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വധശ്രമക്കേസ് പ്രതി പിടിയില്‍
തിരുവനന്തപുരം: വധശ്രമ കേസിലെ പ്രതി വിദേശത്ത് കടക്കാന്‍ തയ്യാറെടുക്കവെ അറസ്റ്റില്‍. പാലോട് ഇടവം ആയിരവല്ലി തമ്പുരാന്‍ ക്ഷേത്രത്തിലെ ഉത്സവവുമായ് ബന്ധപ്പെട്ട് നടന്ന കലാ പരിപാടിക്കിടെ ഇടവം സ്വദേശി അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തൊളിക്കോട് വിതുര ചേന്നന്‍പാറ കെഎംസിഎം സ്‌കൂളിനു സമീപം വാനിശ്ശേരി ഡാനിയലിന്റെ മകന്‍ സജികുമാര്‍ (44) ആണ് അറസ്റ്റിലായത്. വിദേശത്ത് നിന്ന് അവധിക്ക് വന്ന പ്രതി സംഭവശേഷം നെയ്യാര്‍ഡാമിലെ തുരുത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. മംഗലാപുരം വഴി വ്യഴായ്ച വിദേശത്ത് കടക്കാന്‍ ശ്രമിക്കവേയാണ് ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്‌റ് ചെയ്തത്. നേരത്തെ മൂന്ന് പ്രതികളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Local
കിണറോ, എത്രയെണ്ണം വേണമെങ്കിലും ഉടൻ റെഡി, പെണ്‍കരുത്തില്‍ ഒരു ഗ്രാമത്തില്‍ 42 കിണറുകള്‍
പുരുഷന്മാരുടെ ജോലികൾ സ്‍ത്രീകള്‍ ചെയ്യുന്നു എന്ന കാര്യത്തിൽ ഇപ്പോഴും സന്ദേഹമാണ് പലർക്കും. കഠിന ജോലികൾ പുരുഷനും പൊതുവെ ആയാസം കറഞ്ഞ ജോലികൾ സ്ത്രീകളും എന്ന ചിന്താഗതിയാണ് സമൂഹം പുലർത്തി വരുന്നത്. പക്ഷേ കാലം മാറി. ഇന്ന് ഏതു ജോലിയും സ്ത്രീകൾക്ക് സാദ്ധ്യമാകും എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു. സ്‍ത്രീകള്‍ എങ്ങനെ കിണര്‍കുഴിക്കും എന്നു ചിന്തിച്ചവര്‍ അല്‍പം മാറിനില്‍ക്കണം. തൊടുപുഴ കോടിക്കുളം പഞ്ചായത്ത് കൊടുവേലി വാര്‍ഡിലെ സ്‍ത്രീ തൊഴിലാളികള്‍ കിണര്‍ കുഴിയില്‍ പുതുചരിതമെഴുതി മുന്നോട്ടാണ്. ഒന്നും രണ്ടുമല്ല, 42 കിണറുകളാണ് പെണ്‍കരുത്തില്‍ പൂര്‍ത്തിയായത്. വാർഡിൽ 60 പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്‌റ്റർചെയ്‌തിട്ടുള്ളത്. ഇതിൽ 25 പേർ സ്ഥിരം തൊഴിലിനു പോകുന്നവരാണ്. കിണർ കുഴിക്കാൻ ആറുപേർ വീതമുള്ള മൂന്ന് ടീമുകളുണ്ട്. ഒരുദിവസം ആറുപേര്‍ ചേര്‍ന്ന് ഒരു കോല്‍വരെ താഴ്‌ചയില്‍ മണ്ണെടുക്കും. 2.5 മീറ്ററാണ് വ്യാസം. കുഴിച്ചതില്‍ ഏറ്റവുമധികം താഴ്‌ചയുള്ള കിണർ 13.5 കോലും കുറഞ്ഞത് ഏഴ് കോലുമാണ്. വെള്ളം കിട്ടാത്തത് നാലുകിണറുകൾ മാത്രം. കരിങ്കല്ലായതിനാൽ…
Read More » -
Kerala
പുനലൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പുനലൂർ: കരവാളൂർ പിറക്കൽ പാലത്തിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വെഞ്ചേമ്പ് സ്വദേശി സ്വാതി പ്രകാശ് (21) ആണ് മരിച്ചത്. ഇന്ന് (ബുധനാഴ്ച) രാവിലെ പത്ത് മണിയോടെ ആയിരുന്നു അപകടം.മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
Crime
വാഹനം തടഞ്ഞ് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
മലപ്പുറം: വാഹനം തടഞ്ഞ് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. തവനൂര്‍ ഒന്നാംമൈല്‍ മനയില്‍ ഗഫൂറിനെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തത്. തൃശ്ശൂര്‍ പാവറട്ടിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രിന്‍സിപ്പലാണ് ഇയാള്‍. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ കിഴിശ്ശേരി തവനൂര്‍ ഒന്നാംമൈല്‍ പള്ളിയാളിയില്‍ മുഹമ്മദ് അഷ്റഫിന്റെ പരാതിയിലാണ് നടപടി. ഫെബ്രുവരി അഞ്ചിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നടന്ന അഷ്റഫ് കൂട്ടായ്മയുടെ പരിപാടിയില്‍ പങ്കെടുത്ത് സുഹൃത്തുക്കളെ അവരുടെ വീടുകളില്‍ ഇറക്കിയതിനു ശേഷം തനിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗഫൂറിന്റെ നേതൃത്വത്തില്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അഞ്ചംഗസംഘം വീടിന്റെ 200 മീറ്റര്‍ അകലെ കാര്‍ തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. ഇരുമ്പ് കമ്പി ഉപയോഗിച്ച് തലയ്ക്കടിയ്ക്കാനുള്ള ശ്രമം തടയുന്നതിനിടെ കൈക്കും മൂക്കിനും പരിക്കേറ്റു. പ്രദേശവാസികള്‍ ഓടിക്കൂടിയതോടെ അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. കോടതി മുന്‍കൂര്‍ജാമ്യം തള്ളിയതോടെ ഇവര്‍ ഒളിവിലായിരുന്നു. ഗഫൂറിനെ കോടതിയില്‍ ഹാജരാക്കി. മറ്റു നാലു പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.…
Read More » -
Crime
ശവപ്പെട്ടിയില്‍ മദ്യക്കടത്ത്; 212 കുപ്പി മദ്യം പിടിച്ചു, 2 പേര്‍ അറസ്റ്റില്‍
പട്‌ന: ശവപ്പെട്ടിയില്‍ മദ്യം കടത്തിയ ആംബുലന്‍സ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ശവപ്പെട്ടിയില്‍ ഒളിപ്പിച്ചിരുന്ന 212 കുപ്പി മദ്യവും പിടിച്ചെടുത്തു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നു ബിഹാറിലെ മുസഫര്‍പുരിലേക്കുള്ള യാത്രക്കിടെ ഗയയിലാണ് ആംബുലന്‍സ് മദ്യക്കടത്തുകാര്‍ കുടുങ്ങിയത്. ഝാര്‍ഖണ്ഡുകാരായ ഡ്രൈവര്‍ ലളിത് കുമാര്‍ മഹാതോയെയും സഹായി പങ്കജ് യാദവിനെയും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആംബുലന്‍സ് പരിശോധിച്ചത്. ശവപ്പെട്ടിക്കുള്ളില്‍ മൃതദേഹമാണെന്നു തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തില്‍ മദ്യക്കുപ്പികള്‍ മൂടി വച്ചിരുന്നു. മദ്യ നിരോധനം നിലവിലുള്ള ബിഹാറിലേക്ക് അയല്‍ സംസ്ഥാനങ്ങളായ യുപി, ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നു മദ്യമൊഴുകുന്നുണ്ട്. നേപ്പാള്‍ അതിര്‍ത്തി വഴിയും വന്‍തോതില്‍ മദ്യം ബിഹാറിലെത്തുന്നുണ്ട്. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന ഊര്‍ജിതമാണെങ്കിലും ബിഹാറില്‍ മദ്യം സുലഭമാണ്.
Read More » -
NEWS
ഫോക്കസ് പതിനേഴാമത് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 31 ന്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തു പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റിന്റെ പതിനേഴാമത് വാര്‍ഷിക സമ്മേളനം മാര്‍ച്ച് 31 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ചേരും. കുവൈറ്റിലെ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന പതിനാറു യൂണിറ്റ് സമ്മേളനങ്ങള്‍ കൂടി പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. പതിനാറു യൂണിറ്റ് കളില്‍ നിന്നുള്ള പ്രതിനിധികള്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ജനറല്‍ സെക്രട്ടറിയും സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറും ഓഡിറ്റ് റിപ്പോര്‍ട്ട് ഓഡിറ്റേഴ്‌സും സമ്മേളനത്തില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്തു പാസ്സാക്കും. തുടര്‍ന്നു അടുത്ത പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും. സമ്മേളനന്തരം ഇഫ്താറും സജ്ജമാക്കിയിട്ടുണ്ട്.
Read More » -
Kerala
വഴിയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാര്‍ മരത്തിലും ഇടിച്ചു; രണ്ടു സ്ത്രീകള്‍ മരിച്ചു
തൃശൂര്‍: ചാലക്കുടി പരിയാരത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രിക്കാരിയെ ഇടിച്ച ശേഷം മരത്തില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് രാവിലെ 5.45 ന് ചാലക്കുടി- അതിരപ്പിള്ളി റോഡില്‍ പരിയാരം സിഎസ്ആര്‍ കടവിലാണ് അപകടം. കാല്‍ നടയാത്രക്കാരി പരിയാരം ചില്ലായി അന്നു (70), കാര്‍ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വളവുള്ള ഭാഗമാണിത്. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസ് ചാലക്കുടി സെന്റ്. ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ഇതേ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പള്ളിയിലേക്ക് പോകുന്ന സമയത്താണ് അന്നുവിനെ കാര്‍ ഇടിച്ചത്.
Read More » -
India
ലക്ഷദ്വീപ് എംപിയുടെ അയോഗ്യത പിന്‍വലിച്ചു; നടപടി സുപ്രീം കോടതി ഹര്‍ജി പരിഗണിക്കാനിരിക്കെ
ന്യൂഡല്‍ഹി: ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി പി.പി.മുഹമ്മദ് ഫൈസലിന്റെ അയോഗ്യതാ നടപടികളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിന്‍വലിച്ച് അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. കേസിലെ സെഷന്‍സ് കോടതി വിധിയും ശിക്ഷയും കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യത പിന്‍വലിച്ചിട്ടില്ലെന്നാണു ഫൈസലിന്റെ ഹര്‍ജിയിലുള്ളത്. ഇത് അടിയന്തരമായി പരിഗണിക്കണമെന്ന് ഫൈസലിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‌വി, കെ.ആര്‍.ശശിപ്രഭു എന്നിവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഹര്‍ജി ഇന്നു പരിഗണിക്കാമെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഹൈക്കോടതി സ്റ്റേക്കെതിരെ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹര്‍ജി ഇന്നു പരിഗണിക്കാനിരിക്കെയാണ് ഫൈസലും കോടതിയെ സമീപിച്ചത്. ഇവ ഒരുമിച്ചു പരിഗണിക്കാമെന്നു കോടതി വ്യക്തമാക്കി.
Read More » -
NEWS
മെക്‌സിക്കോയില്‍ കുടിയേറ്റകേന്ദ്രത്തില്‍ തീപിടിത്തം; 40 മരണം
മെക്‌സിക്കോസിറ്റി: വടക്കന്‍ മെക്‌സിക്കോയില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. Dozens were killed after a fire broke out at a migration center on the U.S.-Mexico border, officials said.@gabegutierrez has the latest updates. pic.twitter.com/2aaLLNCBIL — NBC Nightly News with Lester Holt (@NBCNightlyNews) March 28, 2023 തിങ്കളാഴ്ചയായിരുന്നു മെക്‌സിക്കോ – യു.എസ്. അതിര്‍ത്തിയിലുള്ള കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. യു.എസ്. അതിര്‍ത്തിക്കടുത്ത് സിയുഡാഡ് ഹുവാരെസിലാണ് ഈ കേന്ദ്രം. 68 കുടിയേറ്റക്കാരെ ഇവിടെ പാര്‍പ്പിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇവരില്‍ ബഹുഭുരിപക്ഷവും വെനിസ്വേലയില്‍നിന്നുള്ളവരാണ്. കുടിയേറ്റക്കാര്‍ പ്രതിഷേധിച്ച് കിടക്കകള്‍ക്ക് തീയിട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു. തങ്ങളെ നാടുകടത്തുമെന്ന ആശങ്കമൂലമാണ് ഇവര്‍ പ്രതിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കോ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
Read More »