Month: March 2023

  • Health

    ചീരയുടെ ആരോഗ്യ ഗുണങ്ങൾ അറിയാതെ പോകരുത്

    വിവിധ തരം ഇലക്കറികള്‍ നാം കഴിക്കാറുണ്ടെങ്കിലും ചീരയാണ് ഗുണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.ധാരാളം പോഷകഗുണങ്ങളുള്ള  ഇലക്കറിയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയിഡ്‌സ്, ആന്റിഒാക്‌സിഡന്റ്‌സ് എന്നിവ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കും.എല്ലുകൾക്ക് ബലം കൂട്ടാൻ ചീര കഴിക്കുന്നത് വളരെയധികം നല്ലതാണ്. ചീരയിൽ അടങ്ങിയിരിക്കുന്ന ആല്‍ഫാ-ലിപോയ്ക് ആസിഡ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കും. പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയ ചീര ശ്വാസകോശസംബന്ധമായ എല്ലാരോഗങ്ങളും അകറ്റാൻ സഹായിക്കും.     ചീരയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസം പകരും. ചീര കഴിക്കുന്നതിലൂടെ ക്രമാനുസൃതമായി ദഹനം നടക്കുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കാന്‍ ശേഷിയുള്ള ചീര ഹൃദയത്തിന്റെ ആരോഗ്യവും സംരക്ഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടീന്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളെ സംരക്ഷിക്കുന്നു.

    Read More »
  • Kerala

    കയർ മേഖലയ്ക്ക് ആശ്വാസവുമായി കയർ ഭൂവസ്ത്ര പദ്ധതി

    ആലപ്പുഴ:100 കോടിയിലധികം രൂപയുടെ കയർ ഭൂവസ്ത്രമാണ് കേരളത്തിലുടനീളം മണ്ണ്-ജലസംരക്ഷണ പദ്ധതികളിലും റോഡ് നിർമ്മാണത്തിനുമായി ഉപയോഗിച്ചിരിക്കുന്നത്. പരിസ്ഥിതിയോടിണങ്ങി സൗന്ദര്യവൽക്കരണത്തിനൊപ്പം സംരക്ഷണകവചമായും പ്രവർത്തിക്കുന്ന കയർ ഭൂവസ്ത്രങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ കാലത്ത് ആവിഷ്കരിച്ച ഫ്ലാഗ്ഷിപ്പ് പോഗ്രാമാണ്.പ്രതിസന്ധി നേരിടുന്ന കയർ മേഖലയ്ക്കാകെ ആശ്വാസമേകിയ കയർ ഭൂവസ്ത്രങ്ങൾ നിലവിൽ റോഡുകളുടെ നിർമ്മാണപ്രവർത്തനങ്ങളിലും ഉപയോഗിച്ചുവരുന്നു. സംസ്ഥാനത്തെ 584 കയർ സഹകരണ സംഘങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കയറിന് ആഭ്യന്തര വിപണി കണ്ടെത്തുന്നതിൽ കയർഭൂവസ്ത്രം പദ്ധതിക്ക് വലിയ പങ്കുണ്ട്. ഈ കയറുപയോഗിച്ച് ഭൂവസ്ത്രം നിർമ്മിക്കുന്നതും സംസ്ഥാനത്തെ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കയർ സംഘങ്ങളാണ്. ഈ മേഖലയിൽ 95 ശതമാനവും സ്ത്രീകളാണ് തൊഴിലെടുത്ത് ഉപജീവനം നടത്തുന്നത് എന്നതിനാൽ സ്ത്രീ ശാക്തീകരണത്തിന് ആക്കം കൂട്ടുന്ന ഒരു പദ്ധതി കൂടിയാണ് ഇത്. പൊതുമേഖലാ സ്ഥാപനങ്ങളായ കയർഫെഡ്, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ് ഇതിന് ആവശ്യമായ കയർ ഭൂവസ്ത്രം സംഭരിച്ച് നൽകുന്നത്.

    Read More »
  • Crime

    സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം വ്യാജമെന്ന് പോലീസ്

    കോഴിക്കോട്: ട്രെയിന്‍യാത്രയ്ക്കിടെ സൈനികന്‍ പെണ്‍കുട്ടിയെ മദ്യംനല്‍കി പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് റെയില്‍വേ പോലീസ്. പീഡനം നടന്നിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പോലീസ് നല്‍കിയിട്ടില്ലെന്നും കേസില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണെന്നും റെയില്‍വേ പോലീസ് അറിയിച്ചു. രാജധാനി എക്സ്പ്രസില്‍വെച്ച് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈനികനായ പത്തനംതിട്ട സ്വദേശി പ്രതീഷ്‌കുമാറിനെ മാര്‍ച്ച് 18-നാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ഉഡുപ്പിയില്‍നിന്ന് കയറിയ വിദ്യാര്‍ഥിനിയുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയും പിന്നാലെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്നുമായിരുന്നു പരാതി. എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയ്ക്കായിരുന്നു സംഭവം. അതേസമയം, അറസ്റ്റിലായ സൈനികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നെന്നും പോലീസ് ഇക്കാര്യം കോടതിയെ അറിയിക്കുമെന്നുമാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. മദ്യപിച്ച് വീട്ടുകാര്‍ക്ക് മുന്നിലെത്തിയ പെണ്‍കുട്ടി കെട്ടിച്ചമച്ച കഥയാണ് പീഡനപരാതിയെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഈ പ്രചാരണമെല്ലാം തീര്‍ത്തും വ്യാജമാണെന്നാണ് റെയില്‍വേ പോലീസിന്റെ പ്രതികരണം. കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോഴും…

    Read More »
  • Feature

    മോദി മസ്ജിദിന്റെ വിശേഷണങ്ങൾ

    ബെംഗളൂരുവിൽ മനോഹരമായ ഒരു മസ്ജിദ് ഉണ്ട്, അതിനെ മോദി മസ്ജിദ് എന്ന് വിളിക്കുന്നു.സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെ ഒരു സമ്പന്ന വ്യാപാരിയായിരുന്ന മോദി അബ്ദുൾ ഗഫൂർ 1849-ൽ ആണ് ഇത് നിർമ്മിക്കുന്നത്.ബംഗളൂരുവിലെ ശിവാജി നഗറിന് സമീപമുള്ള ടാസ്കർ ടൗണിലാണ് അദ്ദേഹം ഇത് നിർമ്മിച്ചിരിക്കുന്നത്.     പിന്നീട് മോദി അബ്ദുൾ ഗഫൂറിന്റെ കുടുംബം ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ കൂടുതൽ പള്ളികൾ നിർമ്മിച്ചു.അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ടാനറി പ്രദേശത്തിന് സമീപം മോദി റോഡ് എന്നൊരു റോഡുമുണ്ട്.   കാലക്രമേണ, പഴയ മസ്ജിദിന് കേടുപാടുകൾ സംഭവിച്ചു.2015-ൽ പഴയ ഘടന മാറ്റി പുതിയത് സ്ഥാപിച്ചു.അതോടെ 170 വർഷം പഴക്കമുള്ള മസ്ജിദ് എല്ലാ മതസ്ഥരായ സ്ത്രീകൾക്കും പുരുഷന്മാർക്കും വാതിലുകൾ തുറന്നുകൊടുക്കുകയും ചെയ്തു. ഇപ്പോൾ നൂറുകണക്കിന് ഇതര മതവിശ്വാസികളാണ് മോദി മസ്ജിദ് സന്ദർശിക്കാൻ ദിനംപ്രതി ഇവിടെയെത്തുന്നത്.   അടുത്തിടെയിൽ മോദി മസ്ജിദ് കൂടുതൽ ജനശ്രദ്ധ ആകർഷിച്ചിരുന്നു.ഏതോ ഒരു വിരുതൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ബെംഗളൂരുവിൽ മസ്ജിദ് എന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതോടെയാണത്.

    Read More »
  • India

    വയനാട്ടില്‍ ധൃതിപിടിച്ച് ഉപതെരഞ്ഞെടുപ്പില്ല; ആറ് മാസം സമയമുണ്ടെന്ന് കമ്മീഷന്‍

    ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതോടെ ഒഴിവുവന്ന വയനാട് ലോക്സഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. അതേസമയം, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ജലന്ധര്‍ ലോക്സഭാ സീറ്റിലേക്കും നാല് നിയമസഭാ സീറ്റുകളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. മേയ് 10-നു തന്നാണ് ഉപതെരഞ്ഞെടുപ്പുകള്‍. 13-ന് വോട്ടെണ്ണും. ഫെബ്രുവരി വരെ ഒഴിവുവന്ന സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതെന്നാണ് വയനാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിശദീകരണം. ധൃതിയില്ല, കാത്തിരിക്കാം, ഒരു സീറ്റില്‍ ഒഴിവ് വന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ ആറ് മാസത്തെ സമയമുണ്ട്. വയനാട് എംപിക്ക് ജുഡീഷ്യല്‍ പരിഹാരത്തിനായി 30 ദിവസത്തെ സമയം വിചാരണക്കോടതി അനുവദിച്ചിട്ടുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു. നേരത്തെ ധൃതിപിടിച്ച് ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് കോടതി വിധികളുടെ പശ്ചാത്തലത്തില്‍ കമ്മീഷന് തീരുമാനം റദ്ദാക്കേണ്ടി വന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് വയനാട്ടില്‍ ധൃതിപിടിച്ച് ഒരു തീരുമാനത്തിന് കമ്മീഷന്‍ തുനിയാതിരുന്നതെന്നാണ് സൂചന. അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷത്തേക്ക് ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ്…

    Read More »
  • India

    കര്‍ണാടക മേയ് 10-ന് ബൂത്തിലേക്ക്; വോട്ടെണ്ണല്‍ 13-ന്

    ബംഗളൂരു:  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മേയ് 10-നാണ് വോട്ടെടുപ്പ്. 13-ന് വോട്ടെണ്ണല്‍. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലായി 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 58,282 പോളിങ് സ്റ്റേഷനുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കുക. 2018-19-ന് ശേഷം 9.17 ലക്ഷം ആദ്യ വോട്ടര്‍മാരുടെ വര്‍ധനയുണ്ടായി. ഏപ്രില്‍ ഒന്നിന് 18 വയസ്സ് തികയുന്ന എല്ലാ യുവ വോട്ടര്‍മാര്‍ക്കും കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. ഏപ്രില്‍ 13-നാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. ഏപ്രില്‍ 20-ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. 21ന് സൂക്ഷമപരിശോധന. നാമനിര്‍ദശേ പത്രിക പിന്‍വലിക്കാനുള്ള അവസാ തീയതി ഏപ്രില്‍ 24 ആണ്. രാഷ്ട്രീയ നാടകങ്ങളുടേയും പരീക്ഷണങ്ങളുടേയും വേദിയായ കര്‍ണാടക ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുക. അഴിമതിയും ജാതി സംവരണവുമാണ് സംസ്ഥാനത്തെ പ്രധാന പ്രചാരണ വിഷയങ്ങള്‍. കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ആദ്യഘട്ട സ്ഥാനാര്‍ഥി…

    Read More »
  • Kerala

    കാർ വാടകക്കെടുത്ത് ഉടമയറിയാതെ മറിച്ചു വിറ്റു, ക്രിമിനൽ പൂമ്പാറ്റ സിനി വീണ്ടും അകത്തായി

    കവര്‍ച്ച ഉള്‍പ്പടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട, കുപ്രസിദ്ധയുവതി ശ്രീജ എന്ന ‘പൂമ്പാറ്റ സിനി’യെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഡിസംബറില്‍ ആണ് കേസിനാസ്പദമായ സംഭവം. ഒല്ലൂര്‍ കേശവപ്പടി സ്വദേശി ജിതില്‍ എന്നയാളുടെ മഹീന്ദ്ര എക്സ്.യു.വി കാര്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജിതില്‍ നല്‍കിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഒല്ലൂർ സ്റ്റേഷനില്‍ മാത്രം എട്ടോളം സ്വർണ്ണ പണയ തട്ടിപ്പ് കേസുകളിലും, റൗഡി ലിസ്റ്റിലും ഉള്‍പ്പെട്ടയാളാണ് സിനി. ഒല്ലൂർ കൂടാതെ പുതുക്കാട്, ടൗണ്‍ ഈസ്റ്റ്, മാള എന്നീ പോലീസ് സ്റ്റേഷനുകളിലും സിനിക്കെതിരെ കേസുകളുണ്ട്. എറണാകുളം സ്വദേശിയായ സിനി വിവിധ സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ച് പരിസരവാസികളെ പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണർ അംഗിത്ത് അശോകിന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്. ഒല്ലൂര്‍ എസ്.എച്ച്.ഒ ബെന്നി ജേക്കബ്,…

    Read More »
  • Kerala

    നാളത്തെ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു

    തിരുവനന്തപുരം: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രഖ്യാപിച്ച പണിമുടക്ക് അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്നാണ് ട്രാവന്‍കൂര്‍ സ്‌റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പിന്‍വലിച്ചത്. കേന്ദ്ര റീജണല്‍ ലേബര്‍ കമ്മിഷണര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്ന് ജനറല്‍ സെക്രട്ടറി കെ.എസ് കൃഷ്ണ അറിയിച്ചു.

    Read More »
  • Kerala

    മനോരമയുടെ ലക്ഷണമൊത്ത മറ്റൊരു കള്ളം !!

    കോട്ടയം:ഇന്നലെ മനോരമ കൊടുത്ത വാർത്തയിലെ പ്രോഗ്രസ്സ് കാർഡാണ് ഇതോടൊപ്പം കൊടുത്തിരുന്ന ചിത്രം. കുട്ടി ജയിച്ചതിനെ ടീച്ചർ “She passed away “ എന്ന് അതിൽ എഴുതി എന്നതാണ് മനോരമയുടെ ആക്ഷേപം.അതാകട്ടെ 2019-ൽ ഉള്ളതും.   ഇത് ഏത് രാജ്യത്തെയാണ് ? എന്തായാലും കേരളത്തിലെ അല്ല… കാരണം CHICHEWA എന്ന ഭാഷ മലാവി എന്ന ആഫ്രിക്കൻ രാജ്യത്തിൽ ഉപയോഗിക്കുന്ന ഭാഷയാണ്. അവരുടെ ഒഫീഷ്യൽ ലാംഗ്വേജ് ആണ് ഈ പറയുന്ന chichewa. കേരളത്തിലോ ഇന്ത്യയിൽ എവിടെയെങ്കിലുമോ ഈ ഭാഷ സ്കൂളുകളിൽ പഠിപ്പിക്കുന്നതായി അറിവില്ല.  ഏതായാലും ഉദ്ദേശം ഒന്നേയുള്ളൂ ഏതെങ്കിലും രാജ്യത്തെ ഊരും പേരും ഇല്ലാത്ത പ്രോഗ്രസ്സ് കാർഡും കൊണ്ട് വാർത്ത ഉണ്ടാക്കി അത് കേരളത്തിലെ ആണെന്ന് ആളുകളെ കൊണ്ട് തെറ്റിദ്ധരിപ്പിച്ച് നമ്മുടെ അധ്യാപകരുടെ അധ്യാപന നിലവാരം മോശമാണെന്ന് വരുത്തി തീർക്കുക.!! മനോരമയുടെ ലക്ഷണമൊത്ത മറ്റൊരു കള്ളം എന്നേ പറയാനുള്ളു..

    Read More »
  • Local

    വനംവകുപ്പ് അരിക്കൊമ്പനു പിന്നാലെ, മൂന്നാർ എസ്റ്റേറ്റുകളിൽ വേട്ടക്കാർ കാട്ടുപോത്തുകൾക്കു പിന്നാലെ

        വനംവകുപ്പ് അധികൃതർ അരിക്കൊമ്പനു പിന്നാലെ പോയതോടെ വേട്ടക്കാർ കാട്ടുപോത്തുകൾക്ക് പിന്നാലെ. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മൂന്നാറിലെ ചെണ്ടുവരൈ എസ്റ്റേറ്റിൽ ഈസ്റ്റ് ഡിവിഷനിൽ രണ്ട്‌ കാട്ടുപോത്തുകളെ വേട്ടയാടി മാംസം കടത്തി. ചെണ്ടുവരൈ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് മുകളിലായി വനാതിർത്തിയിൽ ഒറ്റപ്പെട്ടുകിടക്കുന്ന തേയിലത്തോട്ടത്തിലാണ് കാട്ടുപോത്തുകളുടെ തലയും മാംസം എടുത്തതിന് ശേഷമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയത്. അരകിലോമീറ്റർ വ്യത്യാസത്തിലാണ് കാട്ടുപോത്തുകളുടെ ജഡാവശിഷ്ടം കണ്ടെത്തിയത്. തേയിലത്തോട്ടം തൊഴിലാളികളാണ് ഇക്കാര്യം വനം വകുപ്പ് അധികൃതരെ അറിയിച്ചത്. ദേവികുളം റേഞ്ച് ഓഫീസർ പി.വി റജിയുടെ നേതൃത്വത്തിൽ മൂന്നാർ ഫോറസ്റ്റ് വെറ്ററിനറി അസി.സർജൻ ഡോ. നിഷാ റെയ്ച്ചൽ പോസ്റ്റ്‌മോർട്ടം നടത്തി അവശിഷ്ടങ്ങൾ സംസ്‌കരിച്ചു. ചെണ്ടുവരൈ എസ്റ്റേറ്റിൽ ആരുടെയും ശ്രദ്ധ പതിയാത്ത ഒറ്റപ്പെട്ട മേഖലയിലാണ് കാട്ടുപോത്തുകളെ വേട്ടയാടിയിരിക്കുന്നത്. സമീപത്ത് തൊഴിലാളി ലയങ്ങളുമില്ല. പുറമേനിന്നുമുള്ള വേട്ടയാടൽ സംഘമാണ് ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് വനം വകുപ്പ്. തോട്ടം തൊഴിലാളികളിൽ ചിലരുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടാകാം എന്ന സംശയവുമുണ്ട്. തേയിലത്തോട്ടം മേഖലകളിൽ പുറമേനിന്ന്‌ അധികമാരും എത്താത്തതിനാൽ…

    Read More »
Back to top button
error: