Month: March 2023
-
Local
ഏറ്റുമാനൂരിന് സമീപം എംസി റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി
കോട്ടയം:ഏറ്റുമാനൂരിന് സമീപം നൂറ്റൊന്ന് കവലയിൽ വാഹനങ്ങളുടെ കൂട്ടയിടി.ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.സംഭവത്തിൽ പത്തോളം പേർക്ക് പരിക്കുണ്ട്. ഏറ്റുമാനൂരിന് സമീപം എം സി റോഡിൽ 101 കവലയിലായിരുന്നു സംഭവം. ഒരു ടിപ്പർ ലോറിയും രണ്ട് കാറുകളും രണ്ട് ബൈക്കുകളും, ഒരു ഓട്ടോറിക്ഷയും ആണ് അപകടത്തിൽ പെട്ടത്.ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോയ ടിപ്പർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലെത്തിയ വാഹനങ്ങൾ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read More » -
Local
കുട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
പീരുമേട്: കുട്ടിക്കാനം ഐ.എച്ച് ആർ.ഡി കോളജിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്.ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു അപകടം. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും സ്ഥിതി ഗുരുതരമല്ല. കുമളിയിൽ നിന്ന് ചങ്ങനാശേരിക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Read More » -
Local
അമ്മയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി
പത്തനാപുരം: ഈ ഫോട്ടോയിൽ കാണുന്ന അമ്മയേയും കുഞ്ഞിന്നെയും ഇന്ന് രാവിലെ മുതൽ പത്തനാപുരത്ത് നിന്ന് കാണ്മാനില്ല. കണ്ടു കിട്ടുന്നവർ അടുത്തുള്ള സ്റ്റേഷനിലോ അല്ലെങ്കിൽ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു 9745990689,6238894750,9995600767
Read More » -
Local
ഹരിയാനയിൽ നിന്നും ഫർണിച്ചറുകളുമായി വന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു
റാന്നി:ഹരിയാനയിൽ നിന്നും ഫർണിച്ചറുകളുമായി വന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു.ഇന്ന് ഉച്ചയ്ക്ക് അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. വിവരമറിഞ്ഞ ഉടൻതന്നെ റാന്നിയിൽ നിന്നുള്ള 2 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചതിനാൽ വലിയ നാശനഷ്ട ങ്ങൾ ഒഴിവായി.വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരും സുരക്ഷിതരാണ്.നിലവിൽ ഈ വഴിയിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.
Read More » -
Local
ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി
പാലക്കാട്: ഫിനാൻസുകാരുടെ ഭീക്ഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിനായിരുന്നു ഫിനാൻസുകാരുടെ ഭീഷണി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഫിനാൻസ് കമ്പനി ജീവനക്കാരിക്കെതിരെ ഹോമമ്പിക നഗർ പൊലീസ് സ്റ്റേഷനിൽ മകൻ അരുൺ ആണ് പരാതി നൽകിയത്.പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ച് അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്.
Read More » -
India
ഗൂഗിളിന് 1337.76 കോടി രൂപ പിഴ;നടപടി ശരിവെച്ച് ട്രിബ്യൂണൽ
ന്യൂഡൽഹി:ഗൂഗിളിന് മേല്‍ മത്സരകമ്മീഷന്‍ ചുമത്തിയ 1337.76 കോടി രൂപ പിഴ ശരിവെച്ച് നാഷണല്‍ കമ്പനി ലോ അപ്പല്ലറ്റ് ട്രിബ്യൂണല്‍.30 ദിവസത്തിനുള്ളില്‍ മുഴുവന്‍ പിഴത്തുകയും നല്‍കണമെന്നും നിര്‍ദേശമുണ്ട്. വിപണികളില്‍ മേധാവിത്വം ഉറപ്പാക്കാന്‍ ആന്‍ഡ്രോയിഡ് അധിഷ്ഠിത മൊബൈല്‍ഫോണുകളെ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിൽ മത്സര കമ്മീഷൻ ഗൂഗിളിന് പിഴയിട്ടത്.ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഗൂഗിളിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു.
Read More » -
India
തമിഴ്നാട്ടിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്
ചെന്നൈ:തമിഴ്നാട്ടിൽ വന്ദേഭാരത് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ഗ്ലാസ്സുകൾ തകർന്നു.ചെന്നൈ-മൈസൂരു ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.തിരുമഞ്ഞോലൈ സ്വദേശി ഗുബേന്ദ്രനാണ്(21) അറസ്റ്റിലായത്.പുതൂരിന് സമീപത്തുവച്ചായിരുന്നു ആക്രമണം. 2019 ഫെബ്രുവരിയിൽ സർവീസ് ആരംഭിച്ചതു മുതൽ വിവിധ സംസ്ഥാനങ്ങളിൽ വന്ദേഭാരത് ട്രെയിനുകൾക്ക് നേരെ ആക്രമണം നടന്നിട്ടുണ്ട്.ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്നത് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജനുവരി 19-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യാനിരിക്കെ സെക്കന്തരാബാദ് – വിശാഖപട്ടണം വന്ദേഭാരത് ട്രെയിനിന് നേരെ അജ്ഞാതര്‍ കല്ലേറ് നടത്തിയിരുന്നു.
Read More » -
Local
മുട്ടട വാർഡ് കൗൺസിലർ ടി പി റിനോയ് അന്തരിച്ചു
തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡ് കൗൺസിലറും സി പി ഐ എം കേശവദാസപുരം ലോക്കൽ കമ്മിറ്റി അംഗവുമായ മുട്ടട കീഴെ കണ്ണേറ്റിൽ വീട്ടിൽ ടി പി റിനോയ് (47) അന്തരിച്ചു. ബുധനാഴ്ച്ച രാവിലെ 10 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിവൈഎഫ്ഐ കേശവദാസപുരം മുൻ ലോക്കൽ സെക്രട്ടറി പേരൂർക്കട ഏരിയാ മുൻ ജോയിൻ്റ് സെക്രട്ടറി, പി കെ എസ് മേഖലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Read More » -
Local
ഗ്രീൻ ഫീൽഡ് പാത: നഷ്ടപരിഹാര തുക അടുത്ത മാസം സ്ഥല ഉടമകളുടെ അക്കൗണ്ടിലെത്തും
മലപ്പുറം: പാലക്കാട്– കോഴിക്കോട് ഗ്രീൻ ഫീൽഡ് പാതയ്ക്ക് 28 ഹെക്ടർ ഏറ്റെടുക്കാൻ ത്രീ ഡി വിജ്ഞാപനം ഇറങ്ങി.ഇതോടെ ജില്ലയിൽ ഭൂമി ഏറ്റെടുക്കാനുള്ള ത്രീ ഡി വിജ്ഞാപനം പൂർണമായി.ജില്ലയിൽ 52 കിലോ മീറ്റർ ദൂരം കടന്നു പോകുന്ന പാതയ്ക്ക് 238 ഹെക്ടർ ആണ് ഏറ്റെടുക്കുന്നത്.210 ഹെക്ടർ ഏറ്റെടുക്കാൻ കഴിഞ്ഞ 13നു വിജ്ഞാപനം ഇറങ്ങിയിരുന്നു.ബാക്കി 28 ഹെക്ടറിന്റെ വിജ്ഞാപനമാണ് ഇന്നലെ പുറത്തിറങ്ങിയത്. വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ,പെരകമണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, തുവ്വൂർ, എടപ്പറ്റ, കരുവാരകുണ്ട് വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്. സ്ഥല ഉടമകൾക്കു നൽകാനുള്ള നഷ്ടപരിഹാര തുകയ്ക്കുള്ള അപേക്ഷ ദേശീയ പാത അതോറിറ്റിക്ക് ഉടൻ സമർപ്പിക്കും. 2420 കോടി രൂപയോളം വരുമെന്നാണ് ഏകദേശ കണക്ക്. അടുത്ത മാസം അവസാനം സ്ഥല ഉടമകളുടെ അക്കൗണ്ടിൽ പണമെത്തുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റിൽ പാതയുടെ പണി തുടങ്ങും.
Read More » -
Local
പത്തനംതിട്ടയിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: ഡോക്ടറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ ജി. ഗണേഷ്കുമാർ ആണ് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡോക്ടറായി പ്രവർത്തിക്കുകയായിരുന്നു. പുന്നലത്തുപടിയിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ‘തോറ്റു പോയി, എല്ലാ അർഥത്തിലും’ എന്ന് ചുവരിൽ എഴുതിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പത്തു മണിവരെ സമീപത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ സഹഡോക്ടർമാരോടൊപ്പം ഇദ്ദേഹം ഫുട്ബോൾ കളിച്ചിരുന്നു.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
Read More »