Month: March 2023
-
Crime
തൊണ്ടിമുതലായ മദ്യം പങ്കിട്ടെടുത്തു, കേസ് ഒതുക്കാന്‍ കൈക്കൂലിയും; മൂന്ന് എക്‌സൈസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തൃശൂര്‍: എക്സൈസ് സംഘം പിടികൂടിയ മദ്യം ഉദ്യോഗസ്ഥര്‍ പങ്കുവച്ചെടുക്കുകയും കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്നുമുള്ള പരാതിയില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ചാവക്കാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി.വി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ഇ. അനീസ് മുഹമദ്, കെ. ശരത്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.കെ. സിജ എന്നിവരെ രണ്ടാഴ്ചക്കാലം എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിന് അയക്കും. ഈ മാസം 12നാണ് നടപടികള്‍ക്കാധാരമായ സംഭവങ്ങളുടെ തുടക്കം. അച്ചടക്ക നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ സംഘം ടാക്സി കാറില്‍ പട്രോളിംഗ് നടത്തുമ്പോള്‍ മൂന്ന് ലിറ്റര്‍ മദ്യവുമായി ഒരാളെ മുല്ലശേരിയില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു സ്ത്രീ നടത്തുന്ന കച്ചവടത്തിനായാണ് മദ്യം വാങ്ങിയതെന്ന് വ്യക്തമായി. സ്ത്രീയുടെ വീട് പരിശോധിച്ചപ്പോള്‍ 12 കുപ്പി ബിയര്‍ കണ്ടെടുത്തു. എല്ലാ മദ്യവും ചേര്‍ത്ത് ആദ്യം…
Read More » -
Health
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയം… വെറും വയറ്റിൽ ഇത് കുടിക്കുന്നത് കൂടുതൽ ഫലപ്രദം
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് അടിവയറ്റിലെ കൊഴുപ്പ്. കൃത്യമായ ശ്രദ്ധ നൽകി ഇത് നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയർ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് ചേരുവകളാണ് ജീരകവും ഉലുവയും. ഇവ രണ്ടും ചേർത്തുള്ള പാനീയം കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഡയറ്റീഷ്യൻ ശിഖ കുമാരി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പേജിൽ പറയുന്നു. ദിവസേന ജീരകവും ഉലുവയും ചേർത്ത് വെള്ളം നന്നായി തിളപ്പിക്കുക. ശേഷം വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് കൂടുതൽ ഫലം നൽകുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സുഗമമാക്കും. ഇത് കൂടുതൽ മെച്ചപ്പെട്ട ശാരീരിക പ്രവർത്തനത്തിലേക്ക് നയിക്കുന്നു. ഗ്യാസ്ട്രിക് ഗ്രന്ഥികളുടെ സ്രവണം ഉത്തേജിപ്പിക്കുന്ന ജീരകത്തിൽ കാണപ്പെടുന്ന തൈമോൾ എന്ന സംയുക്തത്തിന്റെ സാന്നിധ്യമാണ് ഇതിന് പ്രധാന കാരണം. വയറ്റിലെ കൊഴുപ്പും ആർത്തവം മൂലമുണ്ടാകുന്ന വീക്കവും ശരീരഭാരം കുറയ്ക്കാനും ഈ പാനീയത്തിന് കഴിവുണ്ട്. ഉലുവയും ജീരകവും ആന്റി ഓക്സിഡൻറുകൾ…
Read More » -
India
ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കി ഇന്ത്യ
ന്യൂഡല്‍ഹി: ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിംഗിനെക്കുറിച്ചുള്ളതും, ഖലിസ്ഥാന്‍ പ്രതിഷേധ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. നിയമപരമായ കാരണത്താല്‍ അക്കൗണ്ട് നീക്കം ചെയ്യുന്നതായി ഹാന്‍ഡില്‍ പ്രദര്‍ശിപ്പിച്ച സന്ദേശത്തില്‍ പറയുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. കഴിഞ്ഞയാഴ്ച, പഞ്ചാബ് ആസ്ഥാനമായുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും ഖലിസ്ഥാന്‍ അനുകൂലികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കനേഡിയന്‍ രാഷ്ട്രീയക്കാരനായ ജഗ്മീത് സിംഗ്, കാനഡ ആസ്ഥാനമായുള്ള കവയിത്രി രൂപി കൗര്‍, സന്നദ്ധ സംഘടനയായ യുണൈറ്റഡ് സിഖ് എന്നിവരുടെ അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
Read More » -
Crime
ഫിലിപ്പീൻസിൽ അജ്ഞാതന്റെ വെടിയേറ്റു ഇന്ത്യൻ ദമ്പതികൾ മരിച്ചു
മനില: ഫിലിപ്പീൻസിൽ ഇന്ത്യൻ ദമ്പതികൾ വെടിയേറ്റു മരിച്ചു. ശനിയാഴ്ച്ച രാത്രിയാണ് ഇന്ത്യയിലെ പഞ്ചാബ് സ്വദേശികളായ ദമ്പതികളെ അജ്ഞാതർ വെടിവെച്ചു കൊന്നത്. സുഖ് വിന്ദർസിങ്, കിരൺദീപ് കൗർ എന്നിവരാണ് കൊല്ലപ്പെട്ടവർ. കഴിഞ്ഞ 19 വർഷമായി മനിലയിൽ ഫൈനാൻസ് ഇടപാടുകൾ നടത്തിവരികയാണ് സുഖ് വിന്ദർ സിങ്. സഹോദരൻ ലഖ് വീർ സിങും മനിലയിലാണ് താമസം. മൂന്നുവർഷം മുമ്പാണ് സുഖ് വിന്ദർ സിങ് വിവാഹിതനാവുന്നത്. തുടർന്ന് ഭാര്യയായ കിരൺദീപ് കൗറിനെ മനിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സഹോദരനായ ലഖ് വീർ സിങ് ഇന്ത്യയിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് സഹോദരൻ കൊല്ലപ്പെടുന്നത്. സഹോദരനെ നിരവധി തവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്ന് അമ്മാവനോട് വീട്ടിൽ അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ലഖ് വീർ സിങ് പറയുന്നു. അമ്മാവൻ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. സുഖ് വിന്ദർ സിങിന്റെ ശരീരത്തിൽ നിരവധിതവണ വെടിയേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ലഖ് വീർ സിങ് പറയുന്നു. സംഭവത്തിൽ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു…
Read More » -
Crime
നാനൂറ് സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു, പാര്‍ട്ടിയില്‍നിന്നു പുറത്താക്കി; കേസെടുത്തതിനു പിന്നാലെ ആത്മഹത്യ
കണ്ണൂര്‍: മോര്‍ഫിങ് വിവാദത്തിനൊടുവില്‍ ജീവനൊടുക്കിയ പ്രതി പ്രചരിപ്പിച്ചത് നാനൂറിലധികം സ്ത്രീകളുടെ ചിത്രം! സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവും തൃക്കണ്ണാപുരം സ്വദേശിയുമായ എം മുരളീധരനാണ് (46) മരിച്ചത്. ഇന്നലെ വൈകിട്ട് വലിയ വെളിച്ചത്തെ ടാര്‍ മിക്‌സിംഗ് കേന്ദ്രത്തിന് സമീപമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടുപ്രതിയായ തൃക്കണ്ണാപുരം കളരിമുക്കിലെ അഭിനവ് (25) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ സ്ത്രീകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ശേഖരിച്ച്, മോര്‍ഫ് ചെയ്ത് അശ്ലീലമാക്കുകയും ടെലിഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഇത്തരത്തില്‍ നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങള്‍ ഇയാള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. തൃക്കണ്ണാപുരം സ്വദേശിനിയാണ് കൂത്ത്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഐടി ആക്ട് പ്രകാരവും, സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കുകയായിരുന്നു. കൂത്തുപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു മുരളീധരന്‍. ഇയാളെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Read More » -
India
ഇ.പി.എഫ് പലിശനിരക്ക് 8.15 ശതമാനമായി വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു. 8.15 ശതമാനമായിരിക്കും 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പലിശനിരക്ക്. സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് പി.എഫ് പലിശ വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 8.1 ശതമാനമായിരുന്നു. നാല്‍പ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കായിരുന്നു ഇത്. ഇത്തവണ പലിശനിരക്ക് 8.1 ശതമാനത്തില്‍ കുറവ് വരുമോയെന്ന് നിക്ഷേപകര്‍ക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ 8.15 ആയി വര്‍ദ്ധിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് പുതിയ നിരക്ക് പ്രാബല്യത്തില്‍വരും. 1977 -78 സാമ്പത്തിക വര്‍ഷത്തിലായിരുന്നു 8.1 ശതമാനത്തിലും കുറഞ്ഞ പലിശനിരക്ക് നല്‍കിയിരുന്നത്. എട്ട് ശതമാനമായിരുന്നു അന്നത്തെ പലിശ നിരക്ക്. 2017-18 ല്‍ 8.55 ശതമാനവും, 2018- 19ല്‍ 8.65 ശതമാനവും, 2019-20ല്‍ 8.5 ശതമാനം പലിശനിരക്കുമായിരുന്നു നല്‍കിയിരുന്നത്
Read More » -
Kerala
കലാ കേരളത്തിന് മറ്റൊരു നഷ്ടം കൂടി; നാടക പ്രവര്‍ത്തകനും നടനുമായ വിക്രമന്‍ നായര് അന്തരിച്ചു
കോഴിക്കോട്: മലയാളികളുടെ പ്രിയ താരം ഇന്നസെന്റിനെ വേര്‍പാടിന്റെ ദുഖത്തില്‍ ഇരിക്കുന്ന മലയാളികളെ തേടി മറ്റൊരു ദുഖ വാര്‍ത്തയും. നാടക പ്രവര്‍ത്തകനും നടനും സംവിധായകനുമായ വിക്രമന് നായര് (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചികിത്സയില്‍ ഇരിക്കേയായിരുന്നു മരണം. നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.സ്‌കൂള്‍ പഠന കാലത്ത് തന്നെ നാടകത്തില്‍ സജീവമായിരുന്നു. പ്രമുഖ നാടക പ്രവര്‍ത്തകരായ തിക്കോടിയന്‍, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. സ്റ്റേജ് ഇന്ത്യ എന്ന പേരില്‍ സ്വന്തമായി നാടക ട്രൂപ്പിന് രൂപം നല്‍കിയിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.ലക്ഷ്മിയാണ് ഭാര്യ. ദുര്‍ഗ, സരസ്വതി എന്നിവര്‍ മക്കളാണ്.
Read More » -
Kerala
ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് ഇന്നസെന്റ്; മാതാപിതാക്കള്‍ക്കൊപ്പം അന്ത്യവിശ്രമം
തൃശ്ശൂര്‍: അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിന് വിട ചൊല്ലി നടന്‍ ഇന്നസെന്റിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇരിങ്ങാലക്കുടയിലെ വീടിന് സമീപത്തെ സെന്റ് തോമസ് കത്രീഡല്‍ പള്ളിയില്‍ രാവിലെ 11 മണിയോടെയായിരുന്നു സംസ്‌കാരം. പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാന്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. രാവിലെ വീട്ടില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷമാണ് മൃതദേഹം പളളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. മന്ത്രി ചിഞ്ചു റാണിയുള്‍പ്പെടെയുള്ളവര്‍ ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പള്ളിയില്‍ എത്തിയിരുന്നു. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇന്നസെന്റിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച രാത്രി 10.30 യോടെയായിരുന്നു ഇന്നസെന്റ് അന്തരിച്ചത്. കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്. ഈ മാസം ആദ്യ വാരം ആയിരുന്നു അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നസെന്റ് ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.
Read More » -
Kerala
വാഫി, വഫിയ്യ തര്‍ക്കത്തില്‍ സമസ്തയും പാണക്കാട് തങ്ങള്‍മാരും നേര്‍ക്കുനേര്‍
കോഴിക്കോട്: സി.ഐ.സി തര്‍ക്കത്തില്‍ സമസ്തയും പാണക്കാട് തങ്ങള്‍മാരും നേര്‍ക്കുനേര്‍. വാഫി,വഫിയ്യ കോഴ്സുകള്‍ വിജയിപ്പിക്കണമെന്ന സാദിഖലി തങ്ങളുടെ അഭ്യര്‍ത്ഥനക്കെതിരെയാണ് സമസ്ത നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ഉള്‍പ്പെടെ നാല് തങ്ങള്‍മാരാണ് വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ അഡ്മിഷന്‍ പ്രഖ്യാപിച്ചത്. ഹക്കീം ഫൈസിയുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നിരിക്കെ പാണക്കാട് തങ്ങള്‍മാരുടെ ഈ നീക്കം സമസ്തയെ ചൊടിപ്പിച്ചു. ഹക്കീം ഫൈസിയുടെ രാജി സ്വീകരിച്ച് സി.ഐ.സിയെ ദുര്‍ബലപ്പെടുത്താന്‍ സമസ്ത സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഇതിനുള്ള നീക്കമുണ്ടായില്ലെന്നാണ് സമസ്തയുടെ വിമര്‍ശനം.ഇതോടെയാണ് പരസ്യ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയത്. സമസ്ത വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്ന് എസ്.വൈ.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി ഹമീദ് ഫൈസി ആവശ്യപ്പെട്ടു. സമസ്തയെ വെല്ലുവിളിക്കുന്നവരുടെ കോഴ്സുകളുടെ പ്രചാരകരാവരുതെന്ന് എസ്.വൈ.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരളത്തിലേത് സങ്കുചിത ഇസ്ലാമാണെന്നും നമുക്ക് വേണ്ടത് ആഗോള ഇസ്ലാമാണെന്നും പഠിപ്പിച്ച് വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നവരുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് കുട്ടികളെ…
Read More » -
Kerala
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കാണാതായ യുവാവ് ബെംഗളൂരുവില്‍ മരിച്ചനിലയില്‍
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ ബംഗളൂരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി കനാല്‍മുക്കിന് സമീപം എളമ്പിലായി രനൂപാണ് (32) മരിച്ചത്. മഞ്ഞപ്പിത്തത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു. 25-ന് പുലര്‍ച്ചെ ആശുപത്രിയില്‍നിന്ന് കാണാതായെന്നാണ് പോലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി. അന്വേഷണം നടത്തവെയാണ് തിങ്കളാഴ്ച ബംഗളൂരുവില്‍ തൂങ്ങി മരിച്ചതായുള്ള വിവരം എത്തിയത്. രനൂപിന് ബംഗളൂരുവിലെ സ്ഥാപനത്തിലാണ് ജോലി. എളമ്പിലായി ബാലകൃഷ്ണന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: നിധിന. രണ്ട് മാസം പ്രായമായ കുട്ടിയുണ്ട്.
Read More »