Month: March 2023
-
Kerala
കോൺഗ്രസ് സംഘടിപ്പിക്കുന്ന വെെക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് 30ന് തുടക്കം; ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മല്ലികാര്‍ജ്ജുന ഖാര്‍ഗെ നിർവഹിക്കും
കോട്ടയം: കോൺഗ്രസ് സംഘടിപ്പിക്കുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങൾക്ക് 30ന് തുടക്കമാകും. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ വൈക്കത്ത് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി പ്രമുഖ നേതാക്കൾ നയിക്കുന്ന വിവിധ പ്രചരണ ജാഥകൾ കേരളത്തിന്റെ വിവിധ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ നിന്നാരംഭിച്ച് സമ്മേളന നാഗരിയായ വൈക്കത്ത് ടി.കെ. മാധവൻ നഗറിൽ എത്തി ചേരും. പ്രചരണ ജാഥകളോടാനുബന്ധിച്ചു വിവിധ നവോത്ഥാന സമ്മേളനങ്ങൾ പ്രമുഖ വ്യക്തിത്വങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. കെപിസിസി വർക്കിംഗ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എംപി നയിക്കുന്ന കേരള നവോത്ഥാന സ്മൃതിജാഥ, കെപിസിസി വർക്കിംഗ് പ്രസിഡൻറ് ടി.സിദ്ധിഖ് നയിക്കുന്ന മലബാർ നവോത്ഥാനനായക ഛായാചിത്ര ജാഥ, എംഎം ഹസ്സൻ നയിക്കുന്ന മഹാത്മജി ഛായാചിത്ര ജാഥ, ഇ.വി.കെ.എസ്. ഇളങ്കോവൻ എം.എൽ.എ. നയിക്കുന്ന വൈക്കം വീരർ ഛായാചിത്ര ജാഥ, ആൻറോ ആൻറണി നയിക്കുന്ന വൈക്കം സത്യാഗ്രഹ രക്തസാക്ഷി സ്മൃതിചിത്ര ജാഥ എന്നിവ 29ന് വെെക്കുന്നേരം…
Read More » -
India
ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി ഒമ്പതു വയസ്സുകാരൻ മരിച്ചു
ദില്ലി: ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി ഒമ്പതു വയസ്സുകാരൻ മരിച്ചു. വെസ്റ്റ് ദില്ലിയിലെ വികാസ്പുരിയിൽ മാർച്ച് 24നാണ് സംഭവം. ലിഫ്റ്റിലേക്ക് കയറുന്നതിന് മുമ്പ് വാതിലടഞ്ഞതിനാൽ കുട്ടി വാതിലിനും ചുമരിനും ഉള്ളിൽ പെട്ട് മരിക്കുകയായിരുന്നു. വികാസ്പുരിയിൽ ഫ്ലാറ്റിലെ അലക്കുജോലിക്കാരിയാണ് മരണപ്പെട്ട ആൺകുട്ടിയുടെ മാതാവ്. മാതാവിനെ കാണാൻ ഫ്ലാറ്റിലെത്തിയ കുട്ടി ലിഫ്റ്റിൽ കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ലിഫ്റ്റ് പൊങ്ങുകയും ലിഫ്റ്റില്‍ കയറാൻ ശ്രമിച്ച കുട്ടി കുടുങ്ങുകയുമായിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവ് പറ്റിയതിനാൽ വികാസ്മ പുരിയിലെ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഫ്ളാറ്റിലെ വസ്ത്രങ്ങൾ ശേഖരിച്ചു കടയിൽ കൊണ്ടുവന്ന് വൃത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതാണ് ജോലി. മൂന്നാം നിലയിൽ വസ്ത്രങ്ങൾ ശേഖരിക്കുകയായിരുന്നു മാതാവ്. ഈ സമയം കുട്ടി ലിഫ്റ്റിൽ അങ്ങോട്ട് പോവുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടാവുന്നത്. സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ ഗ്യാൻഷ്യാം ബൻസാൽ പറഞ്ഞു. രാജസ്ഥാനിലെ ആൽവാർ സ്വദേശികളാണ് ഇവർ.…
Read More » -
Kerala
ഓരോരുത്തരുടെയും സംസ്കാരം അവരവർ പറയുന്ന വാക്കുകളിൽ കാണാം; സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ കെ സുരേന്ദ്രനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കൾക്കെതിരായ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ കെ സുരേന്ദ്രനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. ഓരോരുത്തരുടെയും സംസ്കാരം അവരവർ പറയുന്ന വാക്കുകളിൽ കാണാൻ കഴിയും. അത് അവരുടെ നിലവാരമായി ബന്ധപ്പെട്ടിരിക്കുന്നു. ദേശീയപാത വികസന കാര്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന് ഇരട്ടത്താപ്പാണെന്നും കേരളത്തെ ആകെ ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹത്തിനെന്നും മന്ത്രി വിമർശിച്ചു. ദേശീയപാതാ വികസനത്തിൽ കേരളത്തിന് ഒരു റോളും ഇല്ലെന്ന് ബിജെപി അധ്യക്ഷൻ പറയുന്നു. എന്നാൽ 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് പദ്ധതി മുന്നോട്ട് പോയത്. ആ ഘട്ടത്തിൽ കേരളത്തിലെ ഭൂമി ഏറ്റെടുക്കൽ നിർത്തി വെക്കണം എന്ന് കേന്ദ്ര മന്ത്രിക്ക് കത്ത് എഴുതിയത് ബിജെപിയാണ്. എന്നാൽ കേന്ദ്രത്തിന് ഭൂമി ഏറ്റെടുക്കലിന്റെ 25% ചെലവ് സംസ്ഥാനം വഹിക്കുമെന്ന് ഉറപ്പ് നൽകി. സുരേന്ദ്രന്റെ ഫെയ്സ്ബുക് പോസ്റ്റ് വായിച്ച് കൊണ്ടായിരുന്നു റിയാസിന്റെ വിമർശനം. ദേശീയപാതാ വികസനത്തിന് സംസ്ഥാനം നൽകിയ തുക 5519 കോടി രൂപയാണെന്നും ഇന്ത്യയിൽ ആദ്യമായി ദേശീയപാതാ വികസനത്തിന് ഇത്രയും…
Read More » -
Local
കോട്ടയത്ത് ‘ലൈഫേ’കിയത് 3228 കുടുംബങ്ങൾക്കു കൂടി; വിജയപുരത്തെ ലൈഫ് ഫ്ളാറ്റ് ഏപ്രിലിൽ കൈമാറും
കോട്ടയം: കഴിഞ്ഞ രണ്ടുവർഷം കൊണ്ടു ലൈഫ് മിഷൻ പദ്ധതിയിൽ ജില്ലയിൽ നിർമിച്ച് നൽകിയത് 3228 വീടുകൾ. 2021 മേയ് 20 മുതൽ 2023 മാർച്ച് 27 വരെയുള്ള കണക്കാണിത്. ജില്ലയിൽ ഇതുവരെ 12638 വീടുകളാണ് ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ചിട്ടുള്ളത്. ഇതിൽ ലൈഫ് പദ്ധതിയിൽ 7983 വീടുകളും പി.എം.എ.വൈ (യു)-2282, പി.എം.എ.വൈ (ജി)-829, എസ്.സി- 1289, എസ്. ടി- 61, ഫിഷറീസ്-107, മൈനോറിറ്റി- 87 എന്നിവയും ഉൾപ്പെടുന്നു. വിജയപുരം ഗ്രാമപഞ്ചായത്തിലെ പൊൻപള്ളി വാർഡിൽ നിർമാണം പൂർത്തിയാക്കിയ 44 യൂണിറ്റുകളുള്ള ഭവന സമുച്ചയം ഏപ്രിലിൽ ഗുണഭോക്താക്കൾക്ക് കൈമാറും. 6.40 കോടി രൂപ ചെലവിലാണ് ഭവന സമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. രണ്ട് മുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവ ഉൾപ്പെട്ടതാണ് ഫ്ളാറ്റുകൾ. ഇവിടെ 42 കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കും. അമെനിറ്റികൾക്കായി രണ്ട് യൂണിറ്റുകൾ ഉപയോഗപ്പെടുത്തും. അതിദാരിദ്ര നിർണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഭൂരഹിത/ ഭവനരഹിതരായ 206 കുടുംബങ്ങളിൽ ലൈഫ് പട്ടികയിൽ ഉൾപ്പെട്ട ഭവനരഹിതരായ 40 പേരുമായി കരാറിൽ…
Read More » -
Kerala
ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീട് ഒഴിയണമെന്ന് നോട്ടീസ്; അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്ന് രാഹുല്‍ ഗാന്ധി
ദില്ലി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നാണ് രാഹുൽ മറുപടി നൽകിയിട്ടുള്ളത്. നോട്ടീസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തിൽ രാഹുൽ വ്യക്തമാക്കി. കഴിഞ്ഞ നാല് തവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ അവിടെ ചെലവഴിച്ച സമയത്തിൻറെ സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും രാഹുൽ കുറിച്ചു. അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു. ലോക്സഭ ഹൗസിംഗ് കമ്മിറ്റിയാണ് രാഹുലിന് നോട്ടീസ് അയച്ചത്. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അതേസമയം, രാഹുലിന്റെ സുരക്ഷ വിലയിരുത്താൻ സിആർപിഎഫ് ഉടൻ യോഗം ചേരും. 2004ൽ ആദ്യം എംപിയായത് മുതൽ രാഹുൽ ഗാന്ധി താമസിക്കുന്നത് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം…
Read More » -
Kerala
നാടിനെ വിറപ്പിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായി നാളെ നടത്താനിരുന്ന മോക്ഡ്രിൽ മാറ്റി; തീരുമാനം കേസ് പരിഗണിച്ച്
ഇടുക്കി: നാടിനെ വിറപ്പിക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിന് മുന്നോടിയായി നാളെ നടത്താനിരുന്ന മോക്ഡ്രിൽ മാറ്റി. ഇതുമായി ബന്ധപ്പെട്ട് കോടതി പരിഗണനയിലുള്ള കേസ് പരിഗണിച്ചാണ് നടപടി. അരിക്കൊമ്പൻ ദൌത്യത്തിനായി വനം വകുപ്പ് ഏട്ട് സംഘങ്ങളെ രൂപീകരിച്ചു. കോടതി വിധി അനുകൂലമായാൽ 30 ന് രാവിലെ നാലിന് ദൗത്യം തുടങ്ങും. ഇന്നലെ വൈകുന്നേരം ഒരു പിടിയാനയ്ക്കും രണ്ടു കുട്ടിയാനകൾക്കുമൊപ്പമാണ് അരിക്കൊമ്പൻ പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്തെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ തിരികെ ആനയിറങ്കൽ ഭാഗത്തേക്ക് തിരിച്ചെത്തി. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്. നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. 2005 മുതൽ വീടും റേഷൻകടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങൾ അരിക്കൊമ്പൻ തകർത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 23 എണ്ണം ഈ വർഷം തകർത്തതാണ്. ആക്രമണത്തിൽ വീടുകളും മറ്റും തകർന്നു വീണ് 30 ഓളം പേർക്ക് പരുക്കേറ്റു. അരിക്കൊമ്പൻറെ ആക്രമണം സംബന്ധിച്ച് ഹൈക്കോടതിയിൽ സമർപ്പിക്കാനായി വനംവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ…
Read More » -
India
ഒരു ആള്‍ക്കെതിരായ പരാമര്‍ശമല്ല മറിച്ച് ഒരു സമുദായത്തിനെതിരായ പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി
ദില്ലി: ഒരു ആൾക്കെതിരായ പരാമർശമല്ല മറിച്ച് ഒരു സമുദായത്തിനെതിരായ പരാമർശത്തിനാണ് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒബിസി വിഭാഗമായ ഒരു സമുദായത്തിനെയാണ് രാഹുൽ ഗാന്ധി അപമാനിച്ചത്. ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സ്മൃതി ഇറാന്. ലണ്ടനിലും ഇന്ത്യയിലും പാർലമെൻറ്ന് അകത്തും പുറത്തും നുണ പറയുന്നത് രാഹുൽ തുടരുകയാണ്. രാഷ്ട്രീയപരമായ രാഹുൽ ഗാന്ധിയുടെ ചിത്തഭ്രമം പൂർണമായ രീതിയിൽ പ്രദർശനം തുടരുകയാണ്. രാഹുൽ ഗാന്ധിയുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം രാജ്യത്തിൻറെ വികസനമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ലോക് സഭാംഗത്വം റദ്ദാക്കിയതിന് ദിവസങ്ങൾക്ക് പിന്നാലെ രാഹുൽ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. 30 ദിവസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയണമെന്നാണ് നോട്ടീസ് വിശദമാക്കുന്നത്. രാജ്യ വ്യാപകമായി രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധം തുടരുന്നതിനിടയിലാണ് സ്മൃതി ഇറാനിയുടെ പരാമർശം. മോദി സമുദായത്തെ ഒന്നടങ്കം അപമാനിച്ചുവെന്ന പരാതിയിൽ സൂറത്ത് കോടതി…
Read More » -
Sports
ഞാനിനി മദ്യപിക്കില്ല. പക്ഷേ, മുമ്പ് ഇങ്ങനെ ആയിരുന്നില്ല… തന്റെ പഴയകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വിരാട് കോലി
ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കായികക്ഷമതയുടെ കാര്യത്തിൽ ഒന്നാമനാണ് വിരാട് കോലി. ഫിറ്റ്‌നെസിന്റെ കാര്യത്തിൽ അദ്ദേഹം ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാറില്ല. അതുകൊണ്ടുതന്നെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ശരീരം ഫിറ്റായി നിൽക്കുന്നതും. 34കാരനായ കോലി ഇന്ന് യുവ ക്രിക്കറ്റർമാരുടെ റോൾ മോഡലാണ്. എന്നാൽ കോലി കരിയർ തുടങ്ങുന്ന സമയം അത്ര മികച്ചതൊന്നും ആയിരുന്നില്ല. യുവാവായിരിക്കുമ്പോൾ നല്ല ക്രമമില്ലാത്ത രീതിയിൽ ഭക്ഷണം കഴിക്കുമായിരുന്നുവെന്നാണ് കോലി പറയുന്നത്. ഫിറ്റ്‌നെസിൽ ശ്രദ്ധിക്കുന്നതിന് മുമ്പ് സ്ഥിരമായി പാർട്ടികളിൽ പങ്കെടുക്കുമായിരുന്നുവെന്നും കോലി സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ പഴയ ശീലങ്ങളും തുറന്നുപറയുകയാണ് കോലി. ഐപിഎല്ലിനായി ബെംഗളൂരുവിലേക്ക് തിരിക്കുന്നതിന് മുമ്പ് 2023ലെ ഇന്ത്യൻ സ്‌പോർട്‌സ് ഹോണേഴ്‌സ് ചടങ്ങിൽ ഭാര്യ അനുഷ്‌ക ശർമയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു കോലി. ചടങ്ങിനിടെ ഒരു റാപ്പിഡ് ഫയർ റൗണ്ട് ഇരുവർക്കും നേരിടേണ്ടി വന്നു. ഒരു ഡാൻസ് വേദിയിൽ ആരാണ് കൂടുതൽ തിളങ്ങുകയെന്നായിരുന്നു ചോദ്യം. കോലിയെന്നായിരുന്നു അനുഷ്‌കയുടെ മറുപടി. കോലി അത്ഭുതത്തോടെ ‘ഞാനോ’ എന്ന് അനുഷ്‌കയോട് ചോദിക്കുന്നുണ്ട്. പിന്നാലെയാണ് കോലി തന്റെ പഴയ…
Read More » -
NEWS
ബുദ്ധമതാനുയായികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കന്‍ മംഗോളിയന്‍ വംശജനായ എട്ട് വയസുകാരൻ; തെരഞ്ഞെടുപ്പ് ചൈനയുടെ അംഗീകാരത്തിന് വില കല്‍പ്പിക്കാതെ
ബുദ്ധിമതാനുയായികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കൻ മംഗോളിയൻ വംശജനായ എട്ട് വയസുകാരനായ കുട്ടിയെ ദലൈ ലാമ തെരഞ്ഞെടുത്തു. പത്താമത്തെ ഖൽഖ ജെറ്റ്സൺ ദമ്പ റിൻപോച്ചെയുടെ പുനർജന്മാമാണ് ഈ ബാലനെന്ന് കരുതപ്പെടുന്നു. പഞ്ചൻ ലാമയ്ക്ക് ശേഷം ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ മൂന്നാമത്തെ ഉയർന്ന മതനേതാവാകും ഈ പുതിയ ലാമ. പുതിയ ലാമയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടി യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മുൻ മംഗോളിയൻ പാർലമെൻറ് അംഗത്തിൻറെ ചെറുമകനുമാണ്. മംഗോളിയയിലെ ഉലാൻ ബാറ്റോറിലെ ഏറ്റവും സമ്പന്നമായ ബിസിനസ്, രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് പുതിയ ലാമയെ തെരഞ്ഞെടുത്തിരിക്കുന്നത്. അഗ്വിഡൗ, അചിൽതായ് അത്തൻമാർ എന്നീ ഇരട്ട സഹോദരന്മാരിൽ ഒരാളാണ് പത്താമത്തെ ഖൽഖയായി തെരഞ്ഞെടുക്കപ്പെട്ട എട്ട് വയസുകാരൻ. പുതിയ മംഗോളിയൻ ടിബറ്റൻ നേതാവിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ടിബറ്റൻ ബുദ്ധിസ്റ്റുകൾ തയ്യാറല്ല. ചൈന കുട്ടിയെ ലക്ഷ്യമിടുമെന്ന ഭയം തന്നെ കാരണം. ഈ തെരഞ്ഞെടുപ്പ് ചൈനയ്ക്ക് സ്വീകാര്യമല്ലെന്നതാണ് യാഥാർത്ഥ്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തെരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ ചൈന അംഗീകരിക്കുകയുള്ളൂ.…
Read More » -
Crime
കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച കേസ്: പ്രതി ശശീന്ദ്രനെ 2 ദിവസത്തെ പൊലീസ് കസ്റ്റഡിൽ വിട്ടു
കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ കോടതി രണ്ട് ദിവസത്ത പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. പീഡനത്തിനിരയായ യുവതിയുടെ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ജീവനക്കാര്‍ ഒളിവിലാണ്. ഈ ജീവനക്കാര്‍ക്കെതിരെ മൊഴി നല്‍കിയ നഴ്സിംഗ് ഓഫീസര്‍ എന്‍ജിഒ യൂണിയന്‍ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അഞ്ചംഗ സമിതി ഇന്ന് പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് നല്‍കും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വച്ച് തൈറോയ്ഡ് ശസ്ത്രക്രിയ യുവതിയായിരുന്നു പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിയായ ഗ്രേഡ് വണ്‍ അറ്റന്‍ഡന്‍റ് ശശീന്ദ്രനെ കുന്ദമംഗലം മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് തെളിവെടുപ്പിന്‍റെ ഭാഗമായാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. സംഭവ ദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. യുവതിയെ പീഡിപ്പിച്ച കേസില്‍ ശശീന്ദ്രന്‍ മാത്രമാണ് പ്രതിയെങ്കിലും പീഡനത്തിനിരയായ യുവതിയെ പരാതി പിന്‍വലിപ്പിക്കാനായി സമ്മര്‍ദ്ദപ്പെടുത്തിയ…
Read More »