Month: March 2023

  • India

    ത്രിപുര ഉറപ്പിച്ച് ബിജെപി സഖ്യം; ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു

    അഗര്‍ത്തല: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍, ത്രിപുരയില്‍ ബിജെപി ഭരണം ഉറപ്പിച്ചു. ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം കടന്നു. ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം എന്‍.ഡിഎ. സഖയത്തില്‍ ബി.ജെ.പി 31 ഉം ഐ.പി.എഫ്.ടി ഒന്നും സീറ്റുകളില്‍ മുന്നിലാണ്. ഏറെ കൊട്ടിഘോഷിച്ച സി.പി.എം-കോണ്‍ഗ്രസ് സംഖ്യഗ കാര്യമായ ചലനമുണ്ടാക്കിയില്ല. സി.പി.എം 12 ഉം കോണ്‍ഗ്രസ് ധ ഉം ഇടങ്ങളിലാണ് മുന്നില്‍. കന്നിക്കാരായ തിപ്ര മോത പാര്‍ട്ടി 11 ഇടത്ത് കരുത്തുകാട്ടി. അക്രമം ഒഴിവാക്കാന്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു. ത്രിപുരയില്‍ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാന്‍ഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വര്‍ഷം നടക്കുന്ന 9 നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നത്. 60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ്…

    Read More »
  • Crime

    കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്ടിച്ചു; കാസര്‍കോട് രണ്ടുപേര്‍ പിടിയില്‍

    കാസര്‍കോട്: കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ മണികണ്ഠന്‍, പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് പെരിങ്ങോത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് ട്രാന്‍ഫോര്‍മര്‍ മോഷണം പോയത്. ചിറ്റാരിക്കാല്‍ കെഎസ്ഇബി നല്ലോമ്പുഴ സെക്ഷന്‍ പരിധിയിലെ അരിയിരിത്തിയില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാന്‍ സൂക്ഷിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മറാണ് കാണാതായത്. മോഷ്ടിച്ച ട്രാന്‍സ്‌ഫോര്‍മര്‍ കടത്തിക്കൊണ്ടുപോവുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇരുവരും വര്‍ഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു.  

    Read More »
  • Crime

    മകൻ മദ്യലഹരിയിൽ അച്ഛനെ കൊലപ്പെടുത്തി, കിളിമാനൂരിലാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം

    തിരുവനന്തപുരം കിളിമാനൂരിൽ മകൻ അച്ഛനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. പനപ്പാംകുന്ന് ഈന്തന്നൂർ കോളനിയിൽ രാജൻ (60) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെ കൊലപാതകം നടത്തിയ ശേഷം സുരാജ് എന്ന് വിളിക്കുന്ന രാജേഷ് (28) ഒളിവിൽ പോയി. കഴുത്തിൽ തോർത്തുകൊണ്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടത്. സംഭവം നടക്കുമ്പോൾ അച്ഛനും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കൊല്ലപ്പെട്ട രാജന്റെ ഭാര്യ ചിറയിൻകീഴിലുള്ള ഒരു ബന്ധുവീട്ടിൽ പോയിരുന്നു. മദ്യപിച്ചെത്തി വഴക്കിട്ട രാജേഷ് അച്ഛനെ കൊലപ്പെടുത്തിയ ശേഷം വിവരം അയൽവാസികളോട് വിളിച്ചറിയിച്ച് കടന്നു കളയുകയായിരുന്നു. രാജേഷ് മദ്യലഹരിയിലായതിനാൽ അയൽവാസികൾ ഇത് കാര്യമായി എടുത്തില്ല. ബഹളം കേട്ടിരുന്നെങ്കിലും വഴക്ക് പതിവായതിനാല്‍ മദ്യലഹരിയില്‍ പറഞ്ഞതാകാമെന്നാണ് അയല്‍വാസികള്‍ കരുതിയിരുന്നത്. രാജൻ്റെ ഭാര്യ വീട്ടിലെത്തിയ ശേഷമാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

    Read More »
  • Kerala

    10 പവനും ഒരു ലക്ഷം രൂപയും, വധുവിന് വിവാഹസമ്മാനം നല്‍കുന്നതില്‍ പരിധി വേണം: വനിതാ കമ്മിഷന്‍

    തിരുവനന്തപുരം: വധുവിന് നല്‍കുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയില്‍ വേണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങള്‍ കാല്‍ലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. കൂടാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും വനിതാ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. കണ്‍സലിങ് നല്‍കുന്നുണ്ടെങ്കിലും കമ്മിഷന്‍ ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ കമ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ഈ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ കാണിച്ച് വിവാഹം രജിസ്റ്റര്‍ നടത്തണമെന്നുമാണ് കമ്മിഷന്റെ ആവശ്യം. വിവാഹത്തിന് ആളുകളുടെ എണ്ണവും ആര്‍ഭാടവും കുറയ്ക്കണമെന്നും മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള നിയമം കര്‍ശനമായി നടപ്പാക്കണമെന്നു വനിതശിശുക്ഷേമ വകുപ്പിനോട് ശിപാര്‍ശ ചെയ്തതായും അധ്യക്ഷ പി സതീദേവിയും അംഗം ഇന്ദിരാ രവീന്ദ്രനും പറഞ്ഞു.

    Read More »
  • India

    തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമനത്തിന് സ്വതന്ത്ര സമിതി; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

    ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ നിയമിക്കാന്‍ സ്വതന്ത്രസമിതിയെ നിയോഗിച്ച് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ഇതിനായി പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട കൊളീജിയം രൂപീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസും കൊളീജിയത്തില്‍ ഉള്‍പ്പെടും. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷനെയും അംഗങ്ങളെയും ഈ കൊളീജിയമാകും തീരുമാനിക്കുക. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നവരുടെ പേരുകള്‍ അംഗീകരിച്ച് തെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി മാറ്റിയാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട കൊളീജിയം രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാല്‍, ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവാകും കൊളീജിയത്തിലെ പ്രതിനിധി. ഈ സമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നവരെയാകും ഇനി രാഷ്ട്രപതി നിയമിക്കുക. തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ നിയമനത്തിനായി സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.…

    Read More »
  • Crime

    വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച് പീഡന പരമ്പര; സ്വകാര്യദൃശ്യങ്ങള്‍ കാട്ടി ലക്ഷങ്ങള്‍ തട്ടി, കാറും വാങ്ങിപ്പിച്ചു

    തിരുവനന്തപുരം: നാല്‍പത്തഞ്ചുകാരിയുമായി സൗഹൃദത്തിലാവുകയും വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളെടുത്ത ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. വെമ്പായം കന്യാകുളങ്ങര ഷാജി മന്‍സിലില്‍ നിന്നും കൊച്ചാലുംമൂട് സാഹിന്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന എ അന്‍സര്‍ (30)നെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വര്‍ണാഭരണങ്ങളും പണവും അന്‍സര്‍ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു. നഗരത്തില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയുമായി 3 വര്‍ഷം മുന്‍പാണ് അന്‍സര്‍ സാമൂഹിക മാധ്യമം വഴി പരിചയത്തിലാകുന്നത്. തുടര്‍ന്ന് സ്ഥാപനത്തിലെത്തി സൗഹൃദം സ്ഥാപിക്കുകയും വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. അതിനിടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി.ഇതു ഭര്‍ത്താവിനെ അറിയിക്കുമെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 19 പവന്‍ സ്വര്‍ണാഭരണവും പലതവണയായി 12 ലക്ഷത്തോളം രൂപയും കൈവശപ്പെടുത്തി. യുവതിയെക്കൊണ്ട് വായ്പയെടുപ്പിച്ച് അന്‍സര്‍ 12 ലക്ഷത്തിന്റെ കാറും വാങ്ങിയതായി പരാതിയില്‍ പറയുന്നു. ശല്യം സഹിക്കാന്‍ വയ്യാതെ വന്നതോടെ, യുവതി പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു.

    Read More »
  • Kerala

    ”പല തവണ മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കിരുന്ന് സംസാരിച്ചിട്ടുണ്ട്, തീയതി പറയാം, അന്നത്തെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറാകുമോ?”

    തിരുവനന്തപുരം: വ്യക്തിപരമായി അറിയില്ലെന്നും തന്നോട് സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലടക്കം പറഞ്ഞത് പച്ചക്കള്ളമാണെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനായി ഒരുപാട് ബിസിനസ് ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു. ”വ്യക്തിപരമായി പല പ്രാവശ്യം ഔദ്യോഗിക വസതിയില്‍ പോവുകയും മുഖ്യമന്ത്രിയുമായി ഒറ്റയ്ക്കിരുന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കോണ്‍സല്‍ ജനറലുമായി ചെന്നും മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. എന്റെ ജോലിക്കാര്യം സംസാരിക്കാനും പോയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മകളുടെയും ബിസിനസ് ഇടപാടുകള്‍ക്കായി ശിവശങ്കറിനൊപ്പവും അല്ലാതെയും ഗള്‍ഫിലേക്കടക്കം ഒത്തിരി യാത്രകള്‍ ചെയ്തിട്ടുണ്ട് . ആ കുടുംബത്തിനായി ഒരുപാട് ബിസിനസ് ഇടപാടുകളും ഇടപെടലുകളും നടത്തിയിട്ടുണ്ട്.” സ്വപ്‌ന പറഞ്ഞു. ”മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമെല്ലാം ആവശ്യപ്പെട്ടതനുസരിച്ചാണ് അവയെല്ലാം. എന്നിട്ടും എന്നെ അറിഞ്ഞു കൂടെന്നും സംസാരിച്ചിട്ടില്ലെന്നും പറയുന്ന മുഖ്യമന്ത്രിയെ അതു തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. ഞാന്‍ ക്ലിഫ് ഹൗസില്‍ പോയ തീയതികളും വാഹന നമ്പറും പറഞ്ഞാല്‍ ആ ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം തയാറാകുമോ ?” ”സ്‌പേസ് പാര്‍ക്കില്‍ ജോലി…

    Read More »
  • Health

    ചൂടുമൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്; മുന്‍കരുതല്‍ അനിവാര്യം

    ന്യൂഡല്‍ഹി: മാര്‍ച്ചില്‍ ചൂട് കടുത്തതോടെ ജാഗ്രതപുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അന്തരീക്ഷത്തില്‍ ചൂട് കൂടുതലായതിനാല്‍ സൂര്യതപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മുന്‍കരുതല്‍ അനിവാര്യമാണെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോള്‍ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. താപനില പതിവിലും ഉയരുമ്പോള്‍ വറ്റിവരണ്ട് ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, പേശീവേദന, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നീ അവസ്ഥകള്‍ ഉണ്ടാകുന്നു. ചൂടുമൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്. ഇത്തരം അവസ്ഥകള്‍ ഉണ്ടായാല്‍ ഉടനടി ഡോക്ടറുടെ സേവനംതേടണം. സൂര്യാഘാതത്തെക്കാള്‍ കാഠിന്യംകുറഞ്ഞ അവസ്ഥയാണ് സൂര്യതപമേറ്റുള്ള ശരീരശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനവും ഛര്‍ദിയും അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും മൂത്രത്തിന്റെ നിറം കടും മഞ്ഞനിറമാകുകയും ചെയ്യല്‍, ബോധക്ഷയം എന്നിവയാണ് സൂര്യതപമേറ്റുള്ള ശരീരശോഷണത്തിന്റെ ലക്ഷണങ്ങള്‍. കൂടുതല്‍സമയം വെയിലത്ത് ജോലി ചെയ്യുന്നവരിലാണ് സൂര്യതപമേല്‍ക്കുന്നത്. ശരീരം ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. സൂര്യതപമേറ്റുവെന്ന് തിരിച്ചറിഞ്ഞാല്‍…

    Read More »
  • India

    അദാനിക്ക് തിരിച്ചടി; ഓഹരിക്രമക്കേടില്‍ അന്വേഷണം വേണമെന്ന് സുപ്രീംകോടതി

    ന്യൂഡല്‍ഹി: ഓഹരിക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അദാനി ഗ്രൂപ്പിനെതിരേ അന്വേഷണം വേണമെന്ന് സുപ്രീംകോടതി. അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് രണ്ട് മാസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യോട് കോടതി നിര്‍ദേശിച്ചു. നേരത്തേ, അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്ന് ഓഹരി നിക്ഷേപകര്‍ക്കുണ്ടായ കോടികളുടെ നഷ്ടത്തില്‍ കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. നിക്ഷേപകര്‍ക്കു പരിരക്ഷ നല്‍കാനുള്ള കാര്യക്ഷമമായ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് വിദഗ്ധസമിതിയുടെ സാധ്യത ആരാഞ്ഞത്. സമിതി രൂപീകരണത്തോടു കേന്ദ്രം യോജിച്ചെങ്കിലും സെബി പോലെയുള്ള നിയന്ത്രണ (റെഗുലേറ്ററി) ഏജന്‍സികള്‍ക്ക് ഒരു സമിതിയുടെ മേല്‍നോട്ടം ആവശ്യമാണെന്ന സന്ദേശം നിക്ഷേപകര്‍ക്കു ലഭിക്കുന്നതു വിപണിയെ ബാധിച്ചേക്കാമെന്ന ആശങ്കയും പങ്കുവച്ചിരുന്നു.

    Read More »
  • Crime

    മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകന്റെ പരസ്യ അവഹേളനം; വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ ജീവനൊടുക്കി

    ഹൈദരാബാദ്: മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപകന്‍ പരസ്യമായി അവഹേളിച്ചതില്‍ മനം നൊന്ത് വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ചു. ഹൈദരാബാദ് നാര്‍സിംഗിയിലെ ശ്രീചൈതന്യ ജൂനിയര്‍ കോളജിലെ ഒന്നാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിയായ സാത്വിക് ആണ് മരിച്ചത്. കോളജില്‍ മാര്‍ക്ക് കുറഞ്ഞ വിദ്യാര്‍ഥികളെ മറ്റുള്ളവര്‍ക്കു മുന്നില്‍ വച്ചു പരസ്യമായി അടിക്കുകയും കണ്ണുപൊട്ടുന്ന രീതിയില്‍ ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ പരീക്ഷയില്‍ സാത്വികിനും മാര്‍ക്ക് കുറവായിരുന്നു. തുടര്‍ന്നു മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് അധ്യാപകന്‍ മോശമായി പെരുമാറി. അപമാനിച്ച അധ്യാപകനെതിരേ പ്രിന്‍സിപ്പലിനു പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ അധ്യാപകന്‍ പ്രതികാര നടപടി തുടങ്ങി. ഇതു സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലില്‍ നിന്നിറങ്ങി ക്ലാസ് മുറിയിലെത്തി സാത്വിക് തൂങ്ങി മരിച്ചത്. സാത്വികിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണു തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കാന്‍ കോളജ് അധികൃതരോടു സഹായം ചോദിച്ചെങ്കിലും തയ്യാറായില്ലെന്നും ആരോപണമുണ്ട്. മരണവിവരം പുറത്തായതോടെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധമാണുണ്ടായത്. സംഭവത്തില്‍ അധ്യാപകന്‍ കോളജ്…

    Read More »
Back to top button
error: