CrimeNEWS

കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്ടിച്ചു; കാസര്‍കോട് രണ്ടുപേര്‍ പിടിയില്‍

കാസര്‍കോട്: കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശികളായ മണികണ്ഠന്‍, പുഷ്പരാജ് എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് പെരിങ്ങോത്ത് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച രാത്രിയാണ് ട്രാന്‍ഫോര്‍മര്‍ മോഷണം പോയത്. ചിറ്റാരിക്കാല്‍ കെഎസ്ഇബി നല്ലോമ്പുഴ സെക്ഷന്‍ പരിധിയിലെ അരിയിരിത്തിയില്‍ മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കാന്‍ സൂക്ഷിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മറാണ് കാണാതായത്.

Signature-ad

മോഷ്ടിച്ച ട്രാന്‍സ്‌ഫോര്‍മര്‍ കടത്തിക്കൊണ്ടുപോവുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ഇരുവരും വര്‍ഷങ്ങളായി നീലേശ്വരം പള്ളിക്കര കേന്ദ്രീകരിച്ച് ആക്രി കച്ചവടം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: