CrimeNEWS

വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ച് പീഡന പരമ്പര; സ്വകാര്യദൃശ്യങ്ങള്‍ കാട്ടി ലക്ഷങ്ങള്‍ തട്ടി, കാറും വാങ്ങിപ്പിച്ചു

തിരുവനന്തപുരം: നാല്‍പത്തഞ്ചുകാരിയുമായി സൗഹൃദത്തിലാവുകയും വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളെടുത്ത ശേഷം ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. വെമ്പായം കന്യാകുളങ്ങര ഷാജി മന്‍സിലില്‍ നിന്നും കൊച്ചാലുംമൂട് സാഹിന്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന എ അന്‍സര്‍ (30)നെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വര്‍ണാഭരണങ്ങളും പണവും അന്‍സര്‍ തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.

നഗരത്തില്‍ സ്വകാര്യ സ്ഥാപനം നടത്തുന്ന യുവതിയുമായി 3 വര്‍ഷം മുന്‍പാണ് അന്‍സര്‍ സാമൂഹിക മാധ്യമം വഴി പരിചയത്തിലാകുന്നത്. തുടര്‍ന്ന് സ്ഥാപനത്തിലെത്തി സൗഹൃദം സ്ഥാപിക്കുകയും വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

അതിനിടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താന്‍ തുടങ്ങി.ഇതു ഭര്‍ത്താവിനെ അറിയിക്കുമെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി 19 പവന്‍ സ്വര്‍ണാഭരണവും പലതവണയായി 12 ലക്ഷത്തോളം രൂപയും കൈവശപ്പെടുത്തി. യുവതിയെക്കൊണ്ട് വായ്പയെടുപ്പിച്ച് അന്‍സര്‍ 12 ലക്ഷത്തിന്റെ കാറും വാങ്ങിയതായി പരാതിയില്‍ പറയുന്നു. ശല്യം സഹിക്കാന്‍ വയ്യാതെ വന്നതോടെ, യുവതി പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: