KeralaNEWS

10 പവനും ഒരു ലക്ഷം രൂപയും, വധുവിന് വിവാഹസമ്മാനം നല്‍കുന്നതില്‍ പരിധി വേണം: വനിതാ കമ്മിഷന്‍

തിരുവനന്തപുരം: വധുവിന് നല്‍കുന്ന വിവാഹ സമ്മാനം 10 പവനും ഒരുലക്ഷം രൂപയും എന്ന പരിധിയില്‍ വേണമെന്ന് സംസ്ഥാന വനിത കമ്മിഷന്‍. വധുവിന് അവകാശമുള്ള മറ്റുതരത്തിലുള്ള ഉപഹാരങ്ങള്‍ കാല്‍ലക്ഷം രൂപയുടേതായും ചുരുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.

കൂടാതെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വിവാഹപൂര്‍വ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും വനിതാ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. കണ്‍സലിങ് നല്‍കുന്നുണ്ടെങ്കിലും കമ്മിഷന്‍ ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഭാവിയില്‍ കമ്മിഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ഈ സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ കാണിച്ച് വിവാഹം രജിസ്റ്റര്‍ നടത്തണമെന്നുമാണ് കമ്മിഷന്റെ ആവശ്യം.

വിവാഹത്തിന് ആളുകളുടെ എണ്ണവും ആര്‍ഭാടവും കുറയ്ക്കണമെന്നും മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന വ്യവസ്ഥയും നിയമത്തില്‍ ഉള്‍പ്പെടുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയാനുള്ള നിയമം കര്‍ശനമായി നടപ്പാക്കണമെന്നു വനിതശിശുക്ഷേമ വകുപ്പിനോട് ശിപാര്‍ശ ചെയ്തതായും അധ്യക്ഷ പി സതീദേവിയും അംഗം ഇന്ദിരാ രവീന്ദ്രനും പറഞ്ഞു.

Back to top button
error: