Month: March 2023

  • Crime

    വനിതാഡോക്ടറെ ലോഡ്ജില്‍ പീഡിപ്പിച്ചു, നഗ്‌നദൃശ്യം പ്രചരിപ്പിച്ചു; നഴ്സ് അറസ്റ്റില്‍

    കോഴിക്കോട്: ഡോക്ടറെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തിയെന്ന കേസില്‍ നഴ്സ് അറസ്റ്റില്‍. കോഴിക്കോട് നഗരത്തിലെ സ്വകാര്യാശുപത്രിയില്‍ ജോലിചെയ്യുന്ന തൃശ്ശൂര്‍ സ്വദേശിയായ നഴ്സ് നിഷാം ബാബു (24)വിനെയാണ് വനിതാ ഡോക്ടറുടെ പരാതിയില്‍ കസബ പോലീസ് പിടികൂടിയത്. മൈസൂരുവിലെ ആശുപത്രിയിലെ മലയാളി ഡോക്ടറാണ് പരാതിക്കാരി. നേരത്തേ മൈസൂരുവിലെ ആശുപത്രിയില്‍ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്നു. കോയമ്പത്തൂരില്‍ കൂടുതല്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനംചെയ്ത് ഡോക്ടറെ കോഴിക്കോട് നഗരത്തില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. നഗരത്തിലെ സ്വകാര്യലോഡ്ജില്‍ വെച്ച് ഡിസംബറിലായിരുന്നു ആദ്യ സംഭവം. ഇതിന്റെ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തി ജനുവരിയിലും ഫെബ്രുവരിയിലുമായി വീണ്ടും അഞ്ചുതവണ മൈസൂരുവിലെ വിവിധ ലോഡ്ജുകളില്‍ പീഡനം തുടര്‍ന്നു. ഫോണിലൂടെ ശല്യം തുടരുകയും ലോഡ്ജിലെത്തണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തതോടെ സഹികെട്ട് നഴ്സിന്റെ മൊബൈല്‍ നമ്പര്‍ ഡോക്ടര്‍ ബ്ലോക്ക് ചെയ്തു. ഇതില്‍ പ്രകോപിതനായ ഇയാള്‍ ഡോക്ടറുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടെയാണ് ഡോക്ടര്‍ പോലീസിനെ സമീപിച്ചത്.  

    Read More »
  • India

    ത്രിപുരയില്‍ പോരാട്ടം ഇഞ്ചോടിഞ്ച് പോരാട്ടം; കരുത്തുകാട്ടി തിപ്ര മോത്ത

    അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി-ഐപിഎഫ്ടി സഖ്യവും സിപിഎം-കോണ്‍ഗ്രസ് സഖ്യവും ഒപ്പത്തിനൊപ്പം മുന്നേറുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അക്രമം ഒഴിവാക്കാന്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു. 60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടതുകോണ്‍ഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു.…

    Read More »
  • Movie

    മീര ജാസ്മിന്റെ സഹോദരിയും സീരിയൽ നടിയുമായ ജെനി സൂസന്റെ മകളുടെ വിവാഹം, വേദിയിൽ തിളങ്ങി ദിലീപും

      നടി മീരാ ജാസ്മിന്റെ സഹോദരി ജെനി സൂസന്റെ മകൾ മിഷല്ലെ ബിജോ വിവാഹിതയായി. ബോബിൻ ആണ് വരൻ. വിവാഹച്ചടങ്ങിലുടനീളം മീര ജാസ്മിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് നടത്തിയ റിസപ്ഷനിൽ നടൻ ദിലീപ് അടക്കമുള്ളവർ അതിഥികളായി എത്തി. ടെലിവിഷന്‍ സീരിയലുകളിൽ സജീവമായിരുന്നു ജെനി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സ്കൂൾ ബസ്’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. തിരുവല്ലയിലെ കുറ്റപ്പുഴ ഗ്രാമത്തിൽ ജോസഫിന്റെയും ഏലിയാമ്മയുടെയും മക്കളാണ് മീരയും ജെനിയും. ജോസഫിനും ഏലിയാമ്മയ്ക്കും അഞ്ച് മക്കളാണ്. മീരയ്ക്കും ജെനിക്കും ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. സഹോദരി ജിബി സാറാ ജോസഫ്. മൂത്ത സഹോദരൻ ജോയ് മോൻ. രണ്ടാമത്തെ സഹോദരൻ ജോർജ്. ഒരിടവേളയ്ക്കു ശേഷം മീര ജാസ്മിനും അഭിനയത്തിൽ സജീവമാകുകയാണ്. ആറു വർഷങ്ങൾക്കു ശേഷം മീര നായികയായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ‘മകൾ’. ജയറാം നായകനായ ചിത്രം സത്യൻ അന്തിക്കാടാണ് സംവിധാനം ചെയ്തത്. മലയാളത്തിലും തമിഴിലുമായി നിരവധി പ്രോജക്ടുകളാണ് നടിയെ തേടിയെത്തുന്നത്.…

    Read More »
  • Local

    കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 2 ഡോക്ടർമാർ വിജിലൻസ് പിടിയിൽ

    തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് ഡോക്ടർമാർ വിജിലൻസ് പിടിയിൽ. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ പ്രദീപ് വർഗീസ് കോശി 3,000 രൂപയും, അനസ്തേഷ്യ ഡോക്ടർ വീണവർഗീസ് 2,000 രൂപയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടിയിലായത്. പാവറട്ടി പൂവത്തൂർ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യ ഗർഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി തിങ്കളാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. തുടർന്ന് ഗൈനക്കോളജിസ്റ്റ് ഡോക്ടർ പ്രദീപ് വർഗീസ് കോശിയെ സമീപിച്ചപ്പോൾ സർജറി നടത്തുന്നതിനായി ഡോക്ടർക്ക് 3,000 രൂപയും, അനസ്തേഷ്യ ഡോക്ടറായ വീണ വർഗീസിന് 2,000രൂപയും കൈക്കൂലിയായി നൽകണമെന്നു വർഗീസ് കോശി പരാതിക്കാരനോട് ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം തൃശ്ശൂർ വിജിലൻസ് ഡി.വൈ.എസ്. പി ജിംപോളിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം വിജിലൻസ് സംഘം കെണി ഒരുക്കി. ഇന്നലെ വൈകിട്ട് 4 മണിയോടെ ഹോസ്പിറ്റലിന് മുന്നിലെ സ്വകാര്യ പ്രാക്ടീസ് ക്ലിനിക്ക് നടത്തുന്ന റൂമിൽ വച്ച് പരാതിക്കാരനിൽ നിന്നും ഡോക്ടർ വർഗീസ് കോശി 3000 രൂപയും, തൊട്ടടുത്ത് തന്നെ…

    Read More »
  • Movie

    മീന ബാലതാരമായി മലയാളത്തിലെത്തിയ മമ്മൂട്ടി-സരിത ചിത്രം ‘ഒരു കൊച്ചു കഥ, ആരും പറയാത്ത കഥ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 39 വർഷം

    സിനിമ ഓർമ്മ നടി മീനയുടെ ആദ്യ മലയാളചിത്രം ‘ഒരു കൊച്ചു കഥ, ആരും പറയാത്ത കഥ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 39 വർഷമായി. 1984 മാർച്ച് രണ്ടിനായിരുന്നു തോപ്പിൽ ഭാസി തിരക്കഥയെഴുതി പി.ജി വിശ്വംഭരൻ സംവിധാനം ചെയ്‌ത ഈ മമ്മൂട്ടി-സരിത ചിത്രം തിയറ്ററുകളിലെത്തിയത്. ഈ ചിത്രത്തിൽ ബാലതാരമായിരുന്ന എട്ട് വയസ്സുകാരി മീന പിന്നീട് മമ്മൂട്ടിയുടെ ഭാര്യയായും അമ്മയായും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ വരുന്നതിന് മുൻപേ ഒരു ഡസൻ തമിഴ്, തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞിരുന്നു മീന. മലയാളിയായ അമ്മയുടെയും ആന്ധ്രാക്കാരനായ പിതാവിന്റെയും മകളായി തമിഴ്‌നാട്ടിലാണ് മീന വളർന്നത്. ‘സാജൻ ബിനാ സുഹാഗൻ’ എന്ന ഹിന്ദി ചിത്രം ചില മാറ്റങ്ങളോട് കൂടി റീമേയ്ക്ക് ചെയ്തതാണ് അഗസ്റ്റിൻ പ്രകാശ് നിർമ്മിച്ച ‘ഒരു കൊച്ചു കഥ, ആരും പറയാത്ത കഥ’. ഈ ഹിന്ദി ചിത്രത്തിലാണ് യേശുദാസിന്റെ ‘മധുപൻ ഖുഷ്‌ബു’ എന്ന ഗാനമുള്ളത് (സംഗീതം ഉഷാ ഖന്ന). ഇതിന്റെ തമിഴ് റീമേയ്ക്കിലാണ് (മംഗള നായകി) ബാലതാരമായി നടി ശോഭനയുടെ അരങ്ങേറ്റം.…

    Read More »
  • Health

    മുഖക്കുരുവിനെ പേടിക്കേണ്ട; മുഖം ക്ലിയറാക്കി എടുക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

    കൗമാരക്കാരുടെ എക്കാലത്തെയും പേടി സ്വപ്‌നമാണ് മുഖക്കുരു. മുഖത്ത് കുരുക്കള്‍ പൊന്തുന്നത് പലപ്പോഴും കറുത്തപാടുകള്‍ രൂപപ്പെടുന്നതിന് കാരണമാകാറുണ്ട്. നല്ല പാടുകളില്ലാത്ത ക്ലിയര്‍ സ്‌കിന്‍ നേടിയെടുക്കുന്നതിനായി എന്തെല്ലാം കാര്യങ്ങള്‍ചെയ്യാമെന്നും ഇതിന് എന്തെല്ലാം ശ്രദ്ധിക്കണമെന്നും നോക്കാം. മുഖക്കുരുവും കാരണങ്ങളും പല കാരണത്താല്‍ നമ്മളുടെ മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആര്‍ത്തവകാലം അടുക്കുമ്പോള്‍ പലപ്പോഴും പല പെണ്‍കുടടികള്‍ക്കും മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടുന്നു. ഇതിന്റെ പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനം തന്നെ. അതുപോലെ, ചര്‍മ്മം കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍, ശരീരത്തില്‍ നിന്നും വിഷം പുറത്തേക്ക് കൃത്യമായി പോയില്ലെങ്കില്‍ എല്ലാം തന്നെ മുഖത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചിലര്‍ക്ക് പിസിഒഡി, പിസിഒഎസ് പോലെയുള്ള അവസ്ഥകള്‍ വരുമ്പോഴും മുഖത്ത് നിറയെ കുരുക്കള്‍ പൊന്തുന്നത് കാണാം. അമിതമായി എണ്ണമയം ഇരിക്കുന്നത്, വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കഴിക്കുന്നതുമെല്ലാം തന്നെ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട് എന്ന് പറയാം. ശ്രദ്ധിക്കേണ്ട കാര്യം മുഖത്ത് കുരു പ്രത്യക്ഷപ്പെടാതിരിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം കാക്കുന്നതിനും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് മുഖം…

    Read More »
  • India

    ടിക്കറ്റില്ലാതെ ട്രെയിന്‍ യാത്ര; മുംബൈ ഡിവിഷനില്‍ ഈടാക്കിയത് 100 കോടി രൂപ പിഴ!

    മുംബൈ: ടിക്കറ്റ് ഇല്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്ന് റെയില്‍വേ പിഴയായി ഈടാക്കിയത് നൂറ് കോടി രൂപ. മുംബൈ ഡിവിഷനില്‍ നിന്ന് മാത്രമായാണ് ഇത്രയും ഭീമമായ തുക പിഴയായി ഈടാക്കിയത്. ഏപ്രില്‍ 2022 മുതല്‍ 2023 ഫെബ്രുവരി വരേയുള്ള കണക്കുകള്‍ പ്രകാരമാണ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത 18 ലക്ഷം പേരില്‍ നിന്നായി 100 കോടിയിലേറെ രൂപ പിഴ ഈടാക്കിയത്. കഴിഞ്ഞ വര്‍ഷം ഇതേ ഡിവിഷനില്‍ 60 കോടി രൂപയായിരുന്നു ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കിയത്. ഇതാദ്യമായിട്ടാണ് ഒരു ഡിവിഷനില്‍ നിന്ന് ഇത്രയും ഭീമമായ തുക പിഴ ഇനത്തില്‍ മാത്രമായി ഈടാക്കുന്നത്. ടിക്കറ്റ് ഇല്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്, എന്നാല്‍ ഇതൊക്കെ അവഗണിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പു വരുത്തുന്നതിനായി ടിക്കറ്റ് പരിശോധിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.…

    Read More »
  • Crime

    വ്യാജ അക്കൗണ്ട് വഴി പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച 20കാരൻ പിടിയിൽ

    കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി നീലംപോരൂർ ഇടനാട്ടുപടി ഭാഗത്ത് തട്ടാൻ പറമ്പിൽ വീട്ടിൽ ഹരിദാസ് മകൻ അനന്തകൃഷ്ണൻ (20) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ വ്യാജ ഐ.ഡി ഉപയോഗിച്ച് പ്രചരിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ പ്രതിയെ കണ്ടെത്തുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ അലക്സ് സി, സുദീപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    വളർത്തു നായ്ക്കളെ ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

    പൊൻകുന്നം: യുവാവിനെ തന്റെ വളർത്തു നായ്ക്കളെ കൊണ്ട് കടിപ്പിച്ചും കല്ലുകൊണ്ട് ഇടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം ചിറക്കടവ് കളമ്പുകാട്ട് കവല ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ രാജേന്ദ്രൻ മകൻ യദു എന്ന് വിളിക്കുന്ന അനന്തു ആര്‍.പിള്ള (26) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടുകൂടി നെടുംകുന്നം സ്വദേശിയായ യുവാവ് തന്റെ ഭാര്യ അനന്തുവിന്റെ വീട്ടിലുണ്ടോയെന്ന് തിരക്കി വന്നതിലുള്ള വിരോധം മൂലം ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അനന്തു യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും, തുടർന്ന് തന്റെ വീട്ടിലെ പട്ടികളെ അഴിച്ചുവിട്ട് കടിപ്പിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അനന്തുവിന് പൊൻകുന്നം സ്റ്റേഷനിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ രാജേഷ് എൻ, എസ്.ഐ അജി പി.ഏലിയാസ്, എ.എസ്.ഐ വിക്രമൻ, എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

    Read More »
  • Crime

    മദ്യലഹരിയില്‍ നടുറോഡില്‍ ഇന്നോവയിട്ട് സ്‌കൂള്‍ മാനേജരുടെ അഴിഞ്ഞാട്ടം; ഗതാഗതം മുടങ്ങിയത് ഒരു മണിക്കൂറിലേറെ

    കണ്ണൂര്‍: മദ്യ ലഹരിയില്‍ നടുറോഡില്‍ ഇന്നോവ വിലങ്ങനെ നിര്‍ത്തിയിട്ട് സ്‌കൂള്‍ മാനേജരുടെ അഴിഞ്ഞാട്ടം. റോഡിലെ വാഹന ഗതാഗതം തടയുകയും മണിക്കൂറുകളോളം മറ്റു യാത്രക്കാരുമായി വാക്കേറ്റമുണ്ടാക്കുകയും ചെയ്ത സ്‌കൂള്‍ മാനേജരെ എടക്കാട് പോലീസെത്തിയാണ് ബലം പ്രയോഗിച്ചു മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയാണ് കടമ്പൂര്‍ സ്‌കൂള്‍ മാനേജര്‍ പുത്തലത്ത് മുരളിധരനെയാണ് (53) പോലീസ് പൊതുശല്യമുണ്ടാക്കുന്ന വിധത്തില്‍ അഴിഞ്ഞാടിയതിന് അറസ്റ്റു ചെയ്തത്. എടക്കാട് ടൗണില്‍ നിന്നും കടമ്പൂരിലേക്കുള്ള റോഡിലായിരുന്നു സംഭവം. വീതി വളരെ കുറവായ റോഡിലൂടെ കടന്നുപോകുമ്പോള്‍ എതിരെ വന്ന വാഹന യാത്രക്കാരുമായി ഇയാള്‍ കൊമ്പുകോര്‍ക്കുകയും നടുറോഡില്‍ വാഹനം കുറുകെ നിര്‍ത്തി ബഹളമുണ്ടാക്കുകയുമായിരുന്നു. ഇതുകാരണം ഒരു മണിക്കൂറോളം ഈ റൂട്ടില്‍ ഗതാഗതം മുടങ്ങി. എടക്കാട് പോലീസെത്തിയാണ് ഈയാളെയും ഏറ്റുമുട്ടിയ യുവാക്കളെയും പിടിച്ചു മാറ്റിയത്. പോലീസ് സ്‌കൂള്‍ മാനേജരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. അധ്യാപകരെ പിരിച്ചു വിടുന്നതിലും ദ്രോഹിക്കുന്ന കാര്യത്തിലും കുപ്രസിദ്ധി നേടിയ മാനേജരാണ് മുരളീധരന്‍ എന്നാണ് പ്രദേശവാസികള്‍…

    Read More »
Back to top button
error: