Month: March 2023
-
Kerala
സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്കായി മണൽ കടത്തുകാരോട് സംഭാവന ആവശ്യപ്പെട്ട സംഭവം; ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെൻഷൻ
പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് മണൽ കടത്തുകാരോട് പണം ആവശ്യപ്പെട്ട സംഭവത്തിൽ നടപടി. പണം ആവശ്യപ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു. കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യുവിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇന്ന് ചേർന്ന തോട്ടപ്പുഴശ്ശേരി ലോക്കൽ കമ്മിറ്റി യോഗത്തിലാണ് നടപടി എടുത്തത്. പണം നൽകിയില്ലെങ്കിൽ മണൽ വാരുന്നതിനെതിരെ പൊലീസിൽ പരാതി കൊടുക്കും എന്നായിരുന്നു സിപിഎം നേതാവിൻറെ ഭീഷണി. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര മാർച്ച് 14 നാണ് പത്തനംതിട്ടയിൽ എത്തുന്നത്. ജാഥയുടെ സ്വീകരണ പരിപാടിയുടെ സംഘാടനത്തിനെന്ന പേരിലാണ് പ്രാദേശിക അടിസ്ഥാനത്തിലുള്ള പണപ്പിരിവ്. ഇതിന്റെ ഭാഗമായാണ് തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുൺ മാത്യു പണപ്പിരിവിനായി മണൽ കടത്തുകാരെ സമീപിച്ചത്. 15000 രൂപ പിരിവ് നൽകണമെന്നായിരുന്നു ആവശ്യം. ഇത് ഭീമമായ തുകയാണെന്നും 4000 രൂപ വരെ നൽകാമെന്നും തോട്ടപ്പുഴശ്ശേരിയിലെ മണൽക്കടത്തുകാരൻ പറയുന്നുണ്ട്.…
Read More » -
Kerala
പത്തനംതിട്ടയിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബാബുക്കുട്ടനെ പട്ടാപ്പകല്‍ വീട്ടിലെത്തിയ സംഘം ഇന്നോവയില്‍ തട്ടിക്കൊണ്ടു പോയി, നാടുമുഴുവന്‍ തെരഞ്ഞ് പൊലീസ്
വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റും, സിമെന്റ് കട്ട നിര്‍മിക്കുന്ന കമ്പനിയുടെ ഉടമയുമായ കുമ്പഴ വെട്ടുര്‍ സ്വദേശി ചാങ്ങയില്‍ ബാബുക്കുട്ടനെയാണ് പട്ടാപ്പകൽ ഇന്നോവയിൽ തട്ടിക്കൊണ്ടു പോയത്. ഉച്ച കഴിഞ്ഞ് 2.40 ന് പീച്ച് നിറത്തിലുള്ള ഇന്നോവയില്‍ വന്ന സംഘമാണ് വെട്ടൂരുള്ള വീട്ടില്‍ നിന്ന് ബാബുക്കുട്ടനെ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടു പോയത്. ബഹളം കേട്ട് ഓടി എത്തിയനാട്ടുകാര്‍ കല്ലു പെറുക്കി എറിഞ്ഞതു. കാറിന്റെ പിന്നിലെ ചില്ലുകള്‍ തകര്‍ന്നു. കാര്‍ പാഞ്ഞു പോകുന്ന ദൃശ്യം സമീപത്തെ സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന് ആരുമായും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. സാമ്പത്തിക പ്രശ്‌നമുള്ളതായും അറിവില്ല. പത്തനംതിട്ട ജില്ലയിലെ പോലീസ് സേന ഒന്നടങ്കം ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മലയാലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നിരിക്കുന്നത്. കോന്നി, പത്തനംതിട്ട ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന. സിസിടിവികളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് പരിശോധന.
Read More » -
Crime
കുവൈത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനം
കുവൈത്ത് സിറ്റി: കുവൈത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രവാസികളുടെ യോഗ്യത പരിശോധിക്കാൻ രാജ്യത്തെ പബ്ലിക് മാൻപവർ അതോറിറ്റി തീരുമാനിച്ചതായി റിപ്പോർട്ട്. ധനകാര്യ മേഖലയിലെ മറ്റ് ചില തസ്‍തികകളിൽ ജോലി ചെയ്യുന്നവർക്കും സമാനമായ പരിശോധന ബാധകമാവുമെന്ന് അൽ ഖബസ് ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. യോഗ്യതാ പരിശോധനയ്‍ക്കായി തയ്യാറാക്കിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ ഇതിനുള്ള നടപടികൾ തുടങ്ങുമെന്നാണ് സൂചന. ഈ വർഷം മാർച്ച് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ സാധുതയുള്ളതും രജിസ്റ്റർ ചെയ്യപ്പെടുന്നതുമായ എല്ലാ തൊഴിൽ പെർമിറ്റുകൾക്കും ഇത് ബാധകവുമായിരിക്കും. കുവൈത്തിൽ അക്കൗണ്ടിങ് രംഗത്ത് ജോലി ചെയ്യുന്ന 16,000ൽ അധികം പ്രവാസികൾ പുതിയ നടപടിയിലൂടെ കടന്നുപോകേണ്ടി വരുമെന്ന് കുവൈത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അക്കൗണ്ടിങ് മേഖലയിലെ വിവിധ തസ്‍തികകളിൽ ജോലി ചെയ്യുന്നവരുടെ പ്രത്യേക വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ചും മാൻപവർ അതോറിറ്റി വിശദമായ പഠനം നടത്തും. നിലവിൽ കുവൈത്തിൽ എഞ്ചിനീയറിങ് രംഗത്ത് ജോലി ചെയ്യുന്നവരുടെ യോഗ്യത പരിശോധിച്ച് അംഗീകാരം നൽകുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ്…
Read More » -
NEWS
ത്രിപുരയിലെ ത്രികോണപ്പോരിൽ ബിജെപി തുടർഭരണം ഉറപ്പിച്ചെങ്കിലും ക്ഷീണം; തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിന്, രണ്ടാമത്തെ ഒറ്റകക്ഷിയായി തിപ്രമോത
അഗർത്തല: ത്രിപുരയിലെ ത്രികോണപ്പോരാണ് ബിജെപിയുടെ തുടർഭരണം ഉറപ്പാക്കിയത്. തിപ്രമോത്ത ഇരുപക്ഷത്തെയും വോട്ടുകൾ ചോർത്തിയെങ്കിലും കൂടുതൽ തിരിച്ചടിയേറ്റത് സിപിഎം കോൺഗ്രസ് സഖ്യത്തിനാണ്. ഗോത്രവർഗ്ഗ മേഖലകളിലെ സീറ്റുകൾ തൂത്തുവാരിയ തിപ്ര മോത ബിജെപി കഴിഞ്ഞാൽ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. കഴിഞ്ഞ തവണ 36 സീറ്റ് നേടി 25 വർഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച ബിജെപി ഇത്തണയും ഒറ്റക്ക് കേവല ഭൂരിപക്ഷം നേടിയാണ് അധികാരം നിലനിർത്തുന്നത്. ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ ഉൾപ്പോരും സംസ്ഥാനത്ത് മറികടക്കാൻ ബിജെപിക്കായി. ഗോത്ര മേഖലകളിലെ തിപ്ര മോത പാർട്ടിയുടെ ഉദയം വൻ വിജയം നേടുന്നതിൽ നിന്ന് ബിജെപിയെ തടഞ്ഞു. കഴിഞ്ഞ തവണ എട്ട് സീറ്റുകൾ നേടിയ ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്റ്റി ഇത്തവണ ഒറ്റ സീറ്റിൽ ഒതുങ്ങി. എന്നാൽ പ്രതിപക്ഷ വോട്ടുകൾ തിപ്ര മോതയും സ്വതന്ത്രരും പിടിച്ചത് പത്തിലധികം സീറ്റുകളിൽ സിപിഎം സഖ്യത്തിന്റെ പരാജയത്തിന് ഇടയാക്കി. കഴിഞ്ഞ തവണ 16 സീറ്റിൽ ഒതുങ്ങിയെങ്കിലും സിപിഎമ്മിന് 42 ശതമാനം വോട്ട് നേടാൻ…
Read More » -
India
യാത്രയ്ക്കിടെ ട്രെയിനിൽ വാട്സാപിലൂടെ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ പദ്ധതിയുമായി ഐആർസിടിസി
ട്രെയിൻ യാത്രയ്ക്കിടെ വാട്സാപ്പിലൂടെ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ പദ്ധതിയുമായി ഐ.ആർ.സി.ടി.സി. യാത്രക്കാരുടെ സീറ്റിൽ ഇഷ്ടപ്പെട്ട റസ്റ്ററന്റിൽ നിന്നു തന്നെ ഭക്ഷണമെത്തും. ട്രെയിൻ യാത്ര ചെയ്യുന്ന റൂട്ടിലുള്ള പ്രധാന ഹോട്ടലുകൾ യാത്രക്കാർക്കു തിരഞ്ഞെടുക്കാം. ആദ്യം തിരഞ്ഞെടുത്ത ട്രെയിനുകളിൽ നിലവിൽ വരുന്ന സംവിധാനം പിന്നീടു വ്യാപകമാക്കും. വാട്സാപ്പിലെ ചാറ്റ് പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ പിഎൻആർ നമ്പർ രേഖപ്പെടുത്തിയാൽ ലഭ്യമായ ഹോട്ടലുകളുടെ പേരുകൾ തെളിയും. നക്ഷത്ര ഹോട്ടലുകൾ വരെ ഇങ്ങനെ തിരഞ്ഞെടുക്കാം. വിഭവം തീരുമാനിച്ച് ഓൺലൈനായി ബിൽതുക അടച്ചു കഴിഞ്ഞാൽ ട്രെയിൻ നിശ്ചിത സ്ഥലത്ത് എത്തുമ്പോൾ ഭക്ഷണമെത്തും. ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ തന്നെ ബന്ധപ്പെട്ട മൊബൈൽ നമ്പറിലേക്ക് വിവരങ്ങൾ അറിയിച്ചു കൊണ്ടുള്ള മെസേജ് വരും. ഹോട്ടലുകളുടെ നിലവാരമനുസരിച്ചുള്ള നിരക്കിനു പുറമേ സർവീസ് ചാർജും നൽകണം.
Read More » -
Kerala
നാളെ തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറും
ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ മഹോത്സവം മാര്‍ച്ച് 3 മുതല്‍ 10 വരെ വിവിധ പരിപാടികളോട നടക്കുമെന്ന് പ്രസിഡന്റ് അഡ്വ. കെ സത്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3ന് രാത്രി 9.55 ന് തൃക്കൊടിയേറ്റിന് പരവൂര്‍ ബ്രഹ്‌മശ്രീ രാകേഷ് തന്ത്രികള്‍ കാര്‍മികത്വം വഹിക്കും. അത്താഴപൂജക്ക് ശേഷം കരിമരുന്ന് പ്രയോഗവുമുണ്ടാകും. 11.15ന് എഴുന്നള്ളത്ത്. 4ന് വൈകുന്നേരം ഏഴു മണിക്ക് ശിവഗിരി മഠത്തിലെ ഗുരുപ്രസാദ് സ്വാമികളുടെ അധ്യക്ഷതയില്‍ ‘ശ്രീനാരായണ ഗുരു ഉയര്‍ത്തിയ മാനവികത’ എന്ന വിഷയത്തില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സ്പീക്കർ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എംപി അബ്ദുസമദ് സമദാനി എം.പി മുഖ്യഭാഷണം നടത്തും. 9.30 ന് മെഗാഷോ ബംബര്‍ ആഘോഷരാവ്. 5ന് വൈകുന്നേരം ഏഴുമണിക്ക് അഡ്വ.കെ അജിത്കുമാറിന്റെ അധ്യക്ഷതയില്‍ ‘ശ്രീനാരായണ ഗുരു സൃഷ്ടിച്ച പ്രബുദ്ധത’ എന്ന വിഷയത്തില്‍ കെ മുരളിധരന്‍ എം.പി സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. കെവി…
Read More » -
Kerala
മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ 3 കുട്ടികൾ മുങ്ങിമരിച്ചു, അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ് മരിച്ചത്
ഇടുക്കി ജില്ലയിലെ മാങ്കുളം വലിയ പാറകുട്ടിയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് മൂന്നര മണിയോടെയാണ് അപകടമുണ്ടായത്. മുപ്പത് വിദ്യാർഥികളും മൂന്ന് അധ്യാപകരുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ അഞ്ചുപേരാണ് അപകടത്തിൽപെട്ടത്. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മൂന്ന് പേരുടെ മൃതദേഹങ്ങള്‍ അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
Read More » -
Kerala
കല്ലട പ്രതാപ്സിംഹൻ്റെ ‘തമസാ കേഴുന്നു’ കഥാകൃത്ത് പി.കെ പാറക്കടവ് ഡോ. ആര്യ ഗോപിക്കു നൽകി പ്രകാശനം ചെയ്തു
കല്ലട പ്രതാപ്സിംഹൻ തൂലികയേന്തിയിട്ട് 49 കൊല്ലമായി. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ബാലരമയിൽ ആദ്യ കഥ പ്രസിദ്ധീകരിക്കുന്നത്. ബാലസാഹിത്യമായിരുന്നു അന്ന് തട്ടകം. പിന്നീട് ഹൈസ്കൂൾ പഠനം പൂർത്തിയാകും മുമ്പേ ജനയുഗം, കേരള ശബ്ദം, വീക്ഷണം പ്രസിദ്ധീകരണങ്ങളിലെ സ്ഥിരം എഴുത്തുകാരനായി. അക്കാലത്ത് ഈ പ്രസിദ്ധീകരണങ്ങളുടെ വാർഷികപ്പതിപ്പുകൾ പ്രതാപസിംഹൻ്റെ രചനകളില്ലാതെ പുറത്തിറങ്ങാറില്ലായിരുന്നു. തെങ്ങമം ബാലകൃഷ്ണനായിരുന്നു അന്ന് ജനയുഗത്തിന്റെ പത്രാധിപർ. ഉറൂബും എൻ.വി കൃഷ്ണവാര്യരുമൊക്കെ അന്ന് കുങ്കുമത്തിലും കേരളശബ്ദം ഗ്രൂപ്പിലുമുണ്ട്. കൂടാതെ തിരുനെല്ലൂർ കരുണാകരനും പുനലൂർ ബാലനും തുടങ്ങി ഒട്ടേറെ എഴുത്തുകാരുടെ തട്ടകം അന്ന് കൊല്ലമായിരുന്നു. കൊല്ലം സ്വദേശിയായ പ്രതാപ് സിംഹന്റെ രചനകൾക്ക് ആ ഗുരുകാരുണ്യം ഏറെ പ്രചോദനമായിട്ടുണ്ട്. മാത്രമല്ല അവരുടെ പ്രോത്സാഹനവും ആവോളം ലഭിച്ചിരുന്നു. കേരളശബ്ദത്തിന്റെ ‘മുത്തശ്ശി’യിൽ ആദ്യലക്കം മുതൽ കല്ലട പ്രതാപസിംഹൻ എന്ന പേര് വായനക്കാർക്ക് സുപരിചിതമായിരുന്നു. അതേകാലത്ത് തന്നെ ബാലരമ, ബാലയുഗം, പൂമ്പാറ്റ, തളിര്, പൂഞ്ചോല, ബാലമംഗലം തുടങ്ങി മലയാളത്തിലെ എല്ലാ ബാലപ്രസിദ്ധീകരണങ്ങളിലും പ്രതാപസിംഹൻ്റെ രചനകൾ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ സാഹിത്യരചന പ്രതാപസിംഹന്…
Read More » -
Crime
14 വയസുകാരിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡനം; രണ്ടാനച്ഛന് ഇരട്ടജീവപര്യന്തവും 62 വര്‍ഷം കഠിനതടവും
തിരുവനന്തപുരം: പതിനാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന് ഇരട്ടജീവപര്യന്തവും 62 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.ബി.ഷിബുവാണ് വിവിധ വകുപ്പുകളിലായി പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്നുവര്‍ഷം അധികതടവ് അനുഭവിക്കണം. അച്ഛന്‍ എന്ന നിലയില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസമില്ലാതാക്കി പെണ്‍കുട്ടിയുടെ ജീവിതം തകര്‍ത്ത പ്രതിക്കു മരണംവരെ തടവുശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാരിന്റെ നഷ്ടപരിഹാരനിധിയില്‍നിന്ന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളായ 14-കാരിയെയാണ് യുവാവ് പീഡനത്തിനിരയാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിന് നേരേ ഇയാള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് പോലീസ് പ്രതിയെ കീഴ്പ്പെടുത്തിയത്.
Read More » -
Crime
ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത് ഹൈക്കോടതി ഉത്തരവുമായി; യുവതിക്ക് ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ ക്രൂരമര്‍ദനം
കോട്ടയം: ജോലിയില്‍ പ്രവേശിക്കുന്നതിന് ഹൈക്കോടതി ഉത്തരവുമായി എത്തിയ യുവതിയെ ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. കോട്ടയം മേവെള്ളൂര്‍ സ്വദേശിനി ലിജി തങ്കപ്പനാണ് വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ വെച്ച് മര്‍ദനമേറ്റത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 2018ല്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ലിജി തങ്കപ്പന്‍ നാലു വര്‍ഷത്തെ നിയമയുദ്ധത്തിനു ശേഷം ജോലിയില്‍ പ്രവേശിക്കാനായി കോടതി ഉത്തരവുമായി വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ എത്തിയത്. പ്രസിഡന്റും അടക്കമുള്ള ബോര്‍ഡ് അംഗങ്ങള്‍ ചേര്‍ന്ന് മര്‍ദിച്ചു എന്നാണ് പരാതി. മര്‍ദിച്ചവശയാക്കിയ ശേഷം ബാങ്കിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന് ആരോപിച്ച് ബാങ്ക് ഭരണ സമിതി പോലീസിനെ വിളിച്ചു വരുത്തി. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാതിരുന്ന തന്നെ പോലീസാണ് ആശുപത്രിയിലെത്തിച്ചതെന്നും ലിജി പറയുന്നു. ജൂനിയര്‍ ക്ലര്‍ക്കായിരുന്ന ലിജി തങ്കപ്പനെ ജോലിയില്‍ പിഴവുണ്ടെന്ന് ആരോപിച്ച് 2018 ല്‍ സഹകരണ വകുപ്പിലെ 65-ാംവകുപ്പ് പ്രകാരം സസ്പെന്‍ഡ് ചെയ്യത്തത്. ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണത്തില്‍ ലിജി കാര്യങ്ങള്‍ ബോധിപ്പിച്ച് തന്റെ…
Read More »