Month: March 2023

  • Kerala

    വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍, നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നെയ്യാറ്റിന്‍കര എം.എല്‍.എ. കെ. ആന്‍സലന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാവുമ്പോഴുണ്ടാവുന്ന തൊഴില്‍സാധ്യതകള്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു എം.എല്‍.എയുടെ ചോദ്യം. തുറമുഖത്തിന്റെ സാധ്യതകള്‍ വളരെ വലുതാണെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. തുറമുഖ നിര്‍മ്മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും അദ്ദേഹം വിശദീകരിച്ചു. ”സമുദ്രഗതാഗതത്തിലെ 30- 40% ചരക്കുനീക്കം നടക്കുന്ന തിരക്കേറിയ സമുദ്രപാതയിലാണ് വിഴിഞ്ഞം തുറമുഖം. സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ലോകത്ത് പ്രധാനനഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളര്‍ന്നത് തുറമുഖങ്ങളോട് ചേര്‍ന്നാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടും വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി വിഴിഞ്ഞം മാറും. ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജങ്ങളെ പങ്കാളികളാക്കി വ്യവസായ പാര്‍ക്കുകള്‍,…

    Read More »
  • Kerala

    പാമ്പനാറില്‍ വൈദ്യുതി ബില്‍ 60,000 മുതല്‍ 87,000 വരെ! റീഡിങ്ങിലെ പിശകെന്ന് കെഎസ്ഇബി; അന്വേഷണം

    ഇടുക്കി: പാമ്പനാറില്‍ ഉപഭോക്താക്കള്‍ക്ക് അമിത വൈദ്യുതി ബില്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് കെഎസ്ഇബി. മീറ്റര്‍ റീഡിങ്ങ് കണക്കാക്കിയതിലുള്ള പിഴവാകാം കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക നിഗമനം. പാമ്പനാര്‍ എല്‍എംഎസ് കോളനിയിലെ 22 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം 60,000 മുതല്‍ 87,000 രൂപ വരെയുളള വൈദ്യുതി ബില്ലുകള്‍ ലഭിച്ചത്. എന്നാല്‍, അമിത ബില്‍ വന്ന പ്രദേശങ്ങളില്‍ കൃത്യമായ മീറ്റര്‍ റീഡിങ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. അടുത്തിടെയാണ് കൃത്യമായി റീഡിങ് രേഖപ്പെടുത്താന്‍ ആരംഭിച്ചത്. മീറ്റര്‍ റീഡര്‍മാരെ സെക്ഷനുകള്‍ മാറ്റി നിയമിച്ചു. കൂടാതെ മീറ്ററുകള്‍ മുഴുവന്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കെഎസ്ഇബി അറിയിച്ചു. നിലവില്‍ അമിത ബില്‍ വന്ന ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിഛേദിക്കില്ല. ഗൗരവമുള്ള പരാതിയായതിനാല്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ഇതിനൊപ്പം കെഎസ്ഇബിയുടെ വിജിലന്‍സ് ഉള്‍പ്പെടെയുള്ള വിവിധ സംഘങ്ങളും സംഭവം അന്വേഷിക്കും. വൈദ്യുതി ഉപഭോഗം തീര്‍ത്തും കുറഞ്ഞ വീടുകളിലാണ് ഇത്രയും വലിയ തുകയുടെ ബില്‍ വന്നിരിക്കുന്നത്.    

    Read More »
  • Kerala

    വേനല്‍ കനക്കുന്നു; മഴ കിട്ടിയില്ലെങ്കില്‍ ജലക്ഷാമം രൂക്ഷമാകും, മുന്നറിയിപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനത്തതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി സിഡബ്ല്യുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജല സ്രോതസ്സുകളിലെ ജലനിരപ്പ് വലിയ തോതില്‍ കുറയുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്. കാസര്‍ഗോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഏറെ താഴ്ന്ന നിലയിലാണ്. ഈ പ്രദേശങ്ങള്‍ ക്രിട്ടക്കല്‍ മേഖലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജല വിനിയോഗത്തില്‍ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. അന്തരീക്ഷ താപനിലയുടെ കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന നിലയിലാണ്. ഒരു വര്‍ഷം കിട്ടേണ്ട മഴയുടെ അളവില്‍ മാറ്റമുണ്ടായിട്ടില്ലെങ്കിലും മഴ കിട്ടുന്ന കാലയളവ് കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞതാണ് പ്രതിസന്ധിയായത്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. വേനല്‍മഴ കാര്യമായി കിട്ടിയാല്‍…

    Read More »
  • Kerala

    ഒരു മിനിറ്റ് വൈകിയെത്തിയതിന് ഹോസ്റ്റലില്‍ കയറ്റിയില്ല; വരാന്തയില്‍ ഇരുന്ന വിദ്യാര്‍ഥിനിയെ തെരുവുനായ കടിച്ചു

    കൊച്ചി: വൈകിയെത്തിയെന്ന കാരണം പറഞ്ഞ് ഹോസ്റ്റലില്‍ കയറ്റാതിരുന്ന ബിരുദ വിദ്യാര്‍ഥിനിയെ തെരുവുനായ ആക്രമിച്ചു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ഥിനിയാണ് ആക്രമണത്തിനിരയായത്. ഒരു മിനിറ്റ് മാത്രം വൈകിയെത്തിയെന്ന കാരണത്താലാണ് വാര്‍ഡന്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. കെമിസ്ട്രി ഡിപ്പാര്‍ട്മെന്റില്‍ നടന്ന ഫെസ്റ്റിന് ശേഷം ഇന്നലെ വൈകിട്ട് 6.30 ന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ എത്തിയത്. 6.31-ന് ഹോസ്റ്റലില്‍ എത്തിയെങ്കിലും വാര്‍ഡന്‍ തങ്ങളെ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് ഹോസ്റ്റലിന് പുറത്തെ വരാന്തയില്‍ ഇരുന്ന വിദ്യാര്‍ഥിനികളില്‍ ഒരാളെ തെരുവുനായ ആക്രമിക്കുകയായിരുന്നു. നായ ആക്രമിച്ചിട്ടും വിദ്യാര്‍ഥിനിയെ സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ വാര്‍ഡനോ ഹോസ്റ്റല്‍ ജീവനക്കാരോ തയ്യാറായില്ലെന്നും ഇവര്‍ ആരോപിച്ചു. പിന്നീട് നാട്ടുകാരും സഹപാഠികളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോളജ് കവാടത്തിലും ഹോസ്റ്റലിന് മുന്നിലും വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയ. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

    Read More »
  • India

    മോദിക്കെതിരേ പ്രതിപക്ഷ ഐക്യനീക്കത്തിന് തിരിച്ചടി; ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് മമത

    കൊല്‍ക്കത്ത: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു മല്‍സരിക്കുമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്കെതിരെ വിശാല സഖ്യത്തിനില്ലെന്നു മമത വ്യക്തമാക്കിയത് ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യനീക്കത്തിനു വന്‍ തിരിച്ചടിയായി. തൃണമുല്‍ കോണ്‍ഗ്രസ് ജനങ്ങളുമായാണു സഖ്യമുണ്ടാക്കുകയെന്ന് മമത പറഞ്ഞു. ”ജനപിന്തുണയോടെ ഒറ്റയ്ക്കു പോരാടും. ബിജെപിയെ തോല്‍പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ടിഎംസിക്ക് വോട്ടുചെയ്യും. കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ടുചെയ്യുന്നവര്‍ ബിജെപിക്ക് വോട്ടുചെയ്യും. ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും പരസ്പര സഹായക ബന്ധമാണുള്ളത്” -മമത കുറ്റപ്പെടുത്തി. പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാല പ്രതിപക്ഷമെന്ന ആശയത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നതിനിടെയാണു മമതയുടെ പ്രഖ്യാപനം. നിലവില്‍ തൃണമൂലിനു ലോക്‌സഭയില്‍ 23 എംപിമാരുണ്ട്. കോണ്‍ഗ്രസ് (52), ഡിഎംകെ (24) എന്നിവര്‍ക്കുശേഷം ഏറ്റവും വലിയ മൂന്നാമത്തെ പ്രതിപക്ഷ കക്ഷിയാണ് തൃണമൂല്‍. അതേസമയം, മൂന്നാം മുന്നണിയെന്ന ആശയം ബുധനാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിന്‍ തള്ളിക്കളഞ്ഞിരുന്നു. കോണ്‍ഗ്രസ് ഇല്ലാതെയുള്ള പ്രതിപക്ഷമെന്ന ആശയത്തെ പിന്തുണയ്ക്കാമെന്ന് ചില പാര്‍ട്ടികള്‍ ഉന്നയിക്കുന്നതിനിടെയായിരുന്നു…

    Read More »
  • India

    അമ്മ ഉറങ്ങുകയാണെന്നു കരുതി; 11 വയസുകാരന്‍ മൃതദേഹത്തിന് ഒപ്പം കഴിഞ്ഞത് രണ്ടു ദിവസം

    ബംഗളൂരു: അമ്മ മരിച്ചതറിയാതെ 11 വയസ്സുകാരന്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടു ദിവസം. അയല്‍വീടുകളില്‍ നിന്നു ഭക്ഷണം കഴിച്ചും സ്‌കൂളില്‍ പോയി തിരികെയെത്തിയും മൃതദേഹത്തിനൊപ്പം കിടന്നുറങ്ങിയും 2 ദിവസം പിന്നിട്ടിട്ടും അമ്മയുടെ വിയോഗം കുട്ടി തിരിച്ചറിഞ്ഞില്ല. ദുര്‍ഗന്ധം വമിച്ചതോടെയാണ് നഗര മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം പുറംലോകമറിഞ്ഞത്. ബംഗളുരു ആര്‍.ടി. നഗറിലാണ് സംഭവം. അന്നമ്മ (40) എന്ന സ്ത്രീയാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞുണ്ട്. സംസാരശേഷിയില്ലാത്ത ഇവര്‍ മലയാളിയാണെന്നാണ് സൂചന. ഹൈപ്പര്‍ടെന്‍ഷനും പ്രമേഹവുമുള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ യുവതിയെ അലട്ടിയിരുന്നു. ഭര്‍ത്താവു മരിച്ചതിനെ തുടര്‍ന്ന് കുറച്ചു വര്‍ഷങ്ങളായി അന്നമ്മയും മകനും മാത്രമാണ് യെല്ലമ്മ ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ താമസിച്ചിരുന്നത്. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അന്നമ്മ ജോലിക്കു പോയിരുന്നില്ല. അസുഖമായതിനാല്‍ അമ്മ ഉറങ്ങുകയാണെന്നാണ് കരുതിയതെന്ന് കുട്ടി പോലീസിനോടു പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.  

    Read More »
  • NEWS

    എം.എ യൂസഫലി മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍  ഒന്നാമത്

       മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായിലെ പ്രമുഖ വാണിജ്യ മാഗസിനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ യൂസഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍.ടി. പഗറാണിയാണ് യൂസഫലിക്ക് പിന്നില്‍ രണ്ടാമതായി പട്ടികയിലുള്ളത്.  ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അഡ്‌നന്‍ ചില്‍വാനാണ് മൂന്നാമതായി പട്ടികയില്‍. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് സി.ഇ.ഒ സുനില്‍ കൗശല്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തായി പട്ടികയില്‍ ഇടം പിടിച്ചു. ഗസാന്‍ അബൂദ് ഗ്രൂപ്പ് സി.ഇ.ഒ സുരേഷ് വൈദ്യനാഥന്‍, ബുര്‍ജില്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലില്‍, ഇമാമി ഗ്രൂപ്പ് ഡയറക്ടര്‍ പ്രശാന്ത് ഗോയങ്ക എന്നിവരും റാങ്ക് പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. ഗള്‍ഫിലെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണ്ണായക സ്വാധീനമുള്ള അബുദാബി ചേംബറിന്റെ…

    Read More »
  • NEWS

    രാജ്യാതിർത്തികൾ ഭേദിച്ച പ്രണയ സാഫല്യം: ചാവക്കാട്‌ സ്വദേശിക്ക്‌ ജോർദാൻ രാജകുടുംബത്തിൽനിന്ന്‌ വധു

    ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചാവക്കാട്‌ സ്വദേശിക്ക്‌ ജോർദാൻ രാജകുടുംബത്തിൽനിന്ന്‌ വധു. ചാവക്കാട്‌ തിരുവത്ര തെരുവത്ത് ചാലിൽ ഹംസഹാജിയുടെ മകൻ മുഹമ്മദ് റൗഫും ജോർദാൻ സ്വദേശി ഹല ഇസാം അൽ റൗസനുമാണ് രാജ്യാതിർത്തികൾ ലംഘിച്ച പ്രണയകഥയിലെ നായികനായകന്മാർ. ദുബായിലെ ‘ബോഡി ഡിസെെൻ ‘ എന്ന ശരീര സൗന്ദര്യ വർധക സ്ഥാപനം നടത്തുകയാണ് റൗഫ്. ജോർദാനിലെ ‘ദർഖ അൽയൗം’ എന്ന ടെലിവിഷൻ ചാനലിലെ അവതാരകയാണ് ഹല. നവമാധ്യമ പ്രണയം ഗൗരവമായതോടെ ഇരുവരും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. 2022 ഒക്ടോബറിൽ റൗഫ് ജോർദാനിലെത്തി ഹലയെ കണ്ടു. തുടർന്ന്‌ റൗഫ്‌ ബാപ്പ ഹംസ ഹാജിയുമായി വിവാഹക്കാര്യം സംസാരിച്ചു. ആദ്യം ഹംസഹാജി വിസമ്മതിച്ചെങ്കിലും ഒടുവിൽ മകന്റെ താൽപ്പര്യത്തിന്‌ വഴങ്ങി. ജോർദാനിൽപോയി ഹലയുടെ കുടുംബത്തിന്റെ സമ്മതം വാങ്ങലായിരുന്നു വലിയ കടമ്പ. ജോർദാനിലെ ഹുസെെൻ രാജാവിന്റെ കുടുംബത്തിലെ അടുത്ത ബന്ധുക്കളാണ്‌ ഹലയുടെ കുടുംബം. ബാപ്പ അഭിഭാഷകനും ജോർദാനിലെ പ്രമുഖ രാഷ്ട്രീയപ്രസ്ഥാനത്തിലെ നേതൃസ്ഥാനത്തുള്ളയാളുമാണ്. തദ്ദേശീയർ മാത്രം താമസിക്കുന്ന സർക്ക എന്ന നഗരത്തിലാണ് ഹലയുടെ വീട്. ജോർദാനികളും…

    Read More »
  • Food

    സൂക്ഷിക്കുക, പഞ്ചസാരയ്ക്ക് പകരമുള്ള ‘എറിത്രിറ്റോൾ’ തുടങ്ങിയ കൃത്രിമ മധുരങ്ങൾ മരണത്തിനു വരെ കാരണമാകുമെന്ന് പഠനം

      പഞ്ചസാരയ്ക്ക് പകരക്കാരനായ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് ‘എറിത്രിറ്റോൾ’. സീറോ കലോറി ഉത്പന്നമായ ‘എറിത്രിറ്റോൾ’ ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കും മരണത്തിനും വരെ കാരണമാകും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. യു.എസിലെ ക്ലെവ് ലാൻ‍ഡ് ക്ലിനിക് ലെർണർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. നാച്ച്വർ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘എറിത്രിറ്റോൾ’ അമിതമായി ഉപയോ​ഗിക്കുന്നത് രക്തം കട്ടപിടിക്കുന്നതിനും സ്ട്രോക്കിനും ഹൃദയാഘാതത്തിനും കാരണമാകുമെന്ന് ​ഗവേഷകർ കണ്ടെത്തി. നേരത്തേ തന്നെ ഹൃദ്രോ​ഗ സംബന്ധമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവരോ ഡയബറ്റിസ് ഉള്ളവരോ ആണെങ്കിൽ സ്ഥിതി വീണ്ടും ​ഗുരുതരമാകുമെന്നും പഠനം വ്യക്തമാക്കുന്നു. പരിശോധയ്ക്ക് വിധേയരായവരില്‍ മുക്കാല്‍ ഭാഗവും രക്തസമ്മര്‍ദ്ദവും  അഞ്ചിലൊന്ന് പേര്‍ക്ക് പ്രമേഹവും ഉണ്ടായിരുന്നതായി കണ്ടെത്തി അമേരിക്കയിലും യൂറോപ്പിലുമുള്ള നാലായിരത്തിൽ പരം പേരിൽ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം കണ്ടെത്തിയത്. ഡയറ്റിൽ അമിതമായി ‘എറിത്രിറ്റോൾ’ ഭാ​ഗമാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡെൻവറിൽ നിന്നുള്ള നാഷണൽ ജ്യൂവിഷ് ഹെൽത്ത് ഹോസ്പിറ്റലിലെ ഹൃദ്രോ​ഗവിഭാ​ഗം ഡയറക്ടർ ഡോ.ആൻഡ്ര്യൂ…

    Read More »
  • Movie

    ഐ.വി ശശിയുടെ വിവാദ ചിത്രമായ ‘അവളുടെ രാവുകൾ’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 45 വർഷം

    സിനിമ ഓർമ്മ      ‘അവളുടെ രാവുകൾ’ എന്ന ചിത്രം തീയേറ്ററിലെത്തിയിട്ട് ഇന്ന് 45 വർഷം. 1978 മാർച്ച് മൂന്നിനാണ് മുരളി മൂവീസിന്റെ ബാനറിൽ എം.പി രാമചന്ദ്രൻ നിർമ്മിച്ച മലയാളത്തിലെ ആദ്യ ‘എ’ സർട്ടിഫിക്കറ്റ് സിനിമയുടെ റിലീസ്. ‘ശരീരമേ ചീത്തയായിട്ടുള്ളൂ, മനസ്സ് നല്ലതാ’ണെന്ന സന്ദേശവുമായി മലയാളിമനസുകളിൽ കുടിയേറിയ രാജി എന്ന നന്മ നിറഞ്ഞ അഭിസാരികയുടെ കഥയാണ് ‘അവളുടെ രാവുക’ളുടെ പ്രമേയം. ഐവി ശശിയുടെ ഉത്സവം, ആലിംഗനം, അനുഭവം, അംഗീകാരം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചതിന് ശേഷമാണ് രാമചന്ദ്രൻ ഈ ശശിച്ചിത്രം നിർമ്മിച്ചത്. രചന: ഷെറീഫ്. ‘അവളുടെ രാവുകൾ’ക്കു മുൻപ് ‘ഉത്സവ’മുൾപ്പെടെ ശശി-ഷെറീഫ് ടീമിന്റെ 17 ചിത്രങ്ങളാണ് പുറത്ത് വന്നത്. മോഹൻലാൽ ചിത്രമായ ‘അനുരാഗി’യാണ് ശശി-ഷെറീഫ് ഒന്നിച്ച അവസാനചിത്രം. ജോലി കിട്ടണമെങ്കിലും നിലനിർത്തണമെങ്കിലും ശരീരം കാഴ്ചവയ്ക്കണമെന്ന് വിചാരിച്ച് വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സീമയുടെ ‘രാജി’യാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ‘അവളുടെ രാവുക’ളിൽ സീമയ്ക്ക് ശബ്ദം കൊടുത്തത് മല്ലിക സുകുമാരനാണ്. ചെറുപ്പത്തിലേ അനാഥയാണവൾ. കൂടെയുള്ളത് പയ്യനായ…

    Read More »
Back to top button
error: