Month: March 2023
-
Crime
വാക്ക് തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഏറ്റുമാനൂരിൽ രണ്ടുപേർ അറസ്റ്റിൽ
ഏറ്റുമാനൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർ മന്നാമല ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ സലിം മകൻ സിയാദ് (26), കാണക്കാരി തടത്തില്‍പറമ്പില്‍ വീട്ടിൽ ഹനിഫാ മകൻ സലിം (39) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഏറ്റുമാനൂർ ബിവറേജ് ഷോപ്പിന് സമീപം വച്ച് പേരൂർ സ്വദേശിയായ യുവാവുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഇരുവരും ചേർന്ന് ഇയാളെ ആക്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ സിയാദിന് ഏറ്റുമാനൂർ സ്റ്റേഷനിൽ ഒരു അടിപിടി കേസും, സലീമിന് കുറവിലങ്ങാട് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളും നിലവിലുണ്ട്.ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ് കെ.കെ, സി.പി.ഓ മാരായ ഡെന്നി പി ജോയ്, സുഭാഷ് വാസു, സെയ്ഫുദ്ദീൻ, പ്രവീൺപി.നായർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
മണിമലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
മണിമല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കാവുംപടി ഭാഗത്ത് തൊട്ടിയിൽ വീട്ടിൽ ഗോവിന്ദ മാരാർ മകൻ അനീഷ് റ്റി.ഗോപി (37) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ വർഷം അതിജീവിതയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. അതിജീവിത ഈ കാര്യം കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ സമയം അധ്യാപകരോട് പറയുകയും അധ്യാപകർ ഈ കാര്യം ചൈൽഡ് ലൈനിൽ അറിയിക്കുകയും ചൈൽഡ് ലൈന്‍ മുഖാന്തിരം മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനിൽകുമാർ.എം ന്റെ നേതൃത്വത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
ഉത്സവത്തിന്റെ ഗാനമേളക്കിടയിൽ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കമ്പിവടി കൊണ്ട് ആക്രമിച്ചു; എലിക്കുളത്തെസംഘർഷത്തിൽ എട്ടു പേർ പിടിയിൽ
പൊൻകുന്നം: എലിക്കുളം കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂവരണി ഇടമറ്റം ഭാഗത്ത് വാകവയലിൽ വീട്ടിൽ സാബു മകൻ ചന്തു സാബു (21), പൂവരണി വിളക്കുമാടം പനക്കൽ വീട്ടിൽ ലോറൻസ് മകൻ നെബു ലോറൻസ് (24), പൂവരണി ഇടമറ്റം ഭാഗത്ത് കുളമാക്കൽ വീട്ടിൽ സുധാകരൻ മകൻ അഖിൽ കെ.സുധാകരൻ (30), പൂവരണി പൂവത്തോട് ഭാഗത്ത് ഈട്ടിക്കൽ വീട്ടിൽ രാജു മകൻ ആകാശ് രാജു (22), ഇയാളുടെ സഹോദരൻ അവിനാശ് രാജു (24),പൂവരണി ഇടമറ്റം ഭാഗത്ത് കോഴികുത്തിക്കര വീട്ടിൽപുരുഷോത്തമൻ മകൻ സീജൻ കെ.പി (46), പൂവരണി ഇടമറ്റം ഭാഗത്ത് ഐക്കര വീട്ടിൽ ഗോപി മകൻ ബിനു.ജി (41), പൂവരണി ഇടമറ്റം ഭാഗത്ത് നെടുവേലി വീട്ടിൽ റെജി എൻ.ആർ (59)എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം കുരുവിക്കൂട് ഭാഗത്ത് വച്ച് കുരുവിക്കൂട് സ്വദേശികളായ യുവാക്കളെ ആക്രമിക്കുകയായിരുന്നു. ഇടമറ്റം പൊന്മല…
Read More » -
Crime
കങ്ങഴ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
കറുകച്ചാൽ: കറുകച്ചാലിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയപ്പാറ ഭാഗത്ത് വിലങ്ങുപാറ വീട്ടിൽ ലത്തീഫ് മകൻ അജ്മൽ ലത്തീഫ് (28) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പത്തനാട് ഭാഗത്തെ കങ്ങഴ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് പത്തനാട് ജംഗ്ഷനിൽ നടന്ന ഗാനമേളക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പോലീസുകാർ ആളുകളെ പിന്തിരിപ്പിച്ചതിലുള്ള വിരോധം മൂലം ഇയാൾ പ്രകോപനമില്ലാതെ പോലീസുകാരെ ചീത്തവിളിക്കുകയും, യൂണിഫോം വലിച്ച് കീറുകയും, ആക്രമിക്കുകയുമായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇയാള്‍ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിങ്കിലും കോടതി ഇയാളുടെ ജാമ്യം നിഷേധിക്കുകയായിരുന്നു. തുടർന്ന് കറുകച്ചാൽ സ്റ്റേഷൻ എസ്എച്ച്. ഓ മഹേഷ്കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
Read More » -
Crime
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കോട്ടയത്ത് 19കാരായ രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂര്‍ കാനം നെട്ടംപ്ലാക്കൽ വീട്ടിൽ തങ്കപ്പൻ മകൻ അനന്തു എന്‍.എസ് (19), പീരുമേട് പള്ളിക്കുന്ന് ഭാഗത്ത് സതീഷ് ഭവനം വീട്ടിൽ ജയകുമാര്‍ മകൻ പ്രവീൺ കുമാര്‍ (19)എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ഇന്നലെ രാവിലെ കോട്ടയം സി.എം.എസ് കോളേജിന് പുറകുവശത്തുള്ള റോഡിലൂടെ നടന്നുവരികയായിരുന്ന പെൺകുട്ടിയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും ശക്തമായ വാഹന പരിശോധന നടത്താൻ നിർദ്ദേശം നൽകുകയും, തുടർന്ന് പോലീസ് സംഘം നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി ശക്തമായ വാഹന പരിശോധന നടത്തുകയും ഇരുവരെയും വാഹനവുമായി നിമിഷങ്ങൾക്കകം അയ്മനം പൂന്ത്രക്കാവിൽ വച്ച് പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ. ശ്രീജിത്ത്, ബിനു ആർ നായർ, സി.പി.ഓ ഷൈൻ തമ്പി എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ…
Read More » -
Kerala
കേരള സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്; 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ
തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്.പുതിയ ടെണ്ടർ വിളിക്കില്ല.കഴിഞ്ഞ വർഷം ടെണ്ടർ ലഭിച്ച ചിപ്സൺ എയർവേഴ്സിന് കരാർ നൽകാന്‍ ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപക്കാണ് കരാർ.20 മണിക്കൂറിന് 80 ലക്ഷമായിരുന്നു ടെണ്ടറിൽ കമ്പനി മുന്നോട്ടുവച്ചത്.സർക്കാരുമായുള്ള തുടർ ചർച്ചയിൽ 25 മണിക്കൂർ 80 ലക്ഷത്തിന് നൽകാമെന്ന് സമ്മതിച്ചു. ബാക്കി ഓരോ മണിക്കൂറിന് 90,000 രൂപ നല്‍കണം. 6 സീറ്റുകളുള്ള ഹെലികോപ്റ്റര്‍ മൂന്നു വർഷത്തേക്കാണ് വാടകക്കെടുക്കുന്നത്.രോഗികളെയും , അവയവദാനത്തിന് കൊണ്ടുപോകുന്നതിനുമായിരിക്കും ആദ്യ പരിഗണന. വി ഐ പി യാത്ര, ദുരന്ത നിവാരണം, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും.ചിപ്സന്‍റെ ടെണ്ടർ കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു.മുൻ കരാറിന് മന്ത്രിസഭ യോഗം സാധുകരണം നൽകുകയായിരുന്നു.
Read More » -
Kerala
ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന് തിരിച്ചടി; ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന് തിരിച്ചടി. ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുത് എന്ന ഇഡി വാദം കോടതി അംഗീകരിച്ചു. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ആളാണ് ശിവശങ്കർ എന്നതിനാൽ ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സിബിഐ കോടതിയിൽ ഇഡി ഉന്നയിച്ച വാദം. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കർ വാദിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളി. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്.
Read More » -
LIFE
അനശ്വര, മമിത, അര്‍ജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തു; ‘നറുചിരിയുടെ മിന്നായം…’
അനശ്വര രാജൻ, അര്‍ജുൻ അശോകൻ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പ്രണയ വിലാസം’. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ തിരക്കഥ എഴുതിയിരിക്കുന്നു. ‘പ്രണയ വിലാസ’ത്തിലെ മനോഹരമായ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘നറുചിരിയുടെ മിന്നായം’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഷാൻ റഹ്‍മാന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിനായി മിഥുൻ ജയരാജ് ആണ് പാടിയിരിക്കുന്നത്. ഷിനോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സിബി ചവറ, രഞ്‍ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് റൊമാന്റിക് ചിത്രമായ ‘പ്രണയ വിലാസ’ത്തിന്റെ നിര്‍മാണം. അര്‍ജുൻ അശോകൻ നായകനായ പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ ആണ് നിര്‍വഹിച്ചത്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്‍ജിത്ത്, വിനായക് ശശികുമാര്‍. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഷബീര്‍, കളറിസ്റ്റ് ലിജു പ്രഭാകര്‍. മേക്ക് അപ്പ് റോണക്സ്…
Read More » -
LIFE
വിപിന്‍ ദാസിന്‍റെ ‘ഗുരുവായൂരമ്പല നടയില്‍’, ബേസില്‍ നായകന്‍, പൃഥ്വിരാജ് വില്ലന്‍; ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരം പുറത്ത്
രണ്ട് ചിത്രങ്ങള്‍ മുന്‍പ് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും വിപിന്‍ ദാസിന് കരിയര്‍ ബ്രേക്ക് നല്‍കിയത് ജയ ജയ ജയ ജയ ഹേ എന്ന ചിത്രമായിരുന്നു. പുതുവര്‍ഷ ദിനത്തില്‍ വിപിന്‍ ദാസിന്‍റെ അടുത്ത പ്രൊജക്റ്റും പ്രഖ്യാപിക്കപ്പെട്ടിരുന്നു. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രമാണ് അത്. ചിത്രത്തെക്കുറിച്ചുള്ള കൗതുകകരമായ ഒരു വിവരം ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നതാണ് ഇത്. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് കാന്‍ ചാനല്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിയറ്ററുകളില്‍ ചിരിപ്പൂരം തീര്‍ത്ത കുഞ്ഞിരാമായണം എന്ന ചിത്രത്തിന്‍റെ രചയിതാവ് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമയുടെ കഥ ഒരു വര്‍ഷം മുന്‍പാണ് താന്‍ കേട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ മുന്‍നിരയിലാണ് ജയ ജയ…
Read More » -
LIFE
‘പഠാൻ’ ടിക്കറ്റിന് വൻ ഓഫർ; ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊരു ടിക്കറ്റ് ഫ്രീ!
തുടർ പരാജയങ്ങളിൽ വലഞ്ഞിരുന്ന ബോളിവുഡിന് ജീവശ്വാസം പകർന്ന വിജയമായിരുന്നു പഠാൻ. നാല് വർഷത്തിനു ശേഷം ഷാരൂഖ് നായകനായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമീപകാലത്ത് ഒരു ബോളിവുജ് ചിത്രത്തിനും ലഭിക്കാത്ത വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യൻ കളക്ഷനിൽ 500 കോടിയും ആഗോള ബോക്സ് ഓഫീസിൽ 1000 കോടിയും പിന്നിട്ടിരുന്നു. തങ്ങളുടെ ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും മാസ് അപ്പീലും മനസിലാക്കിയുള്ള വിപണന തന്ത്രങ്ങളാണ് പഠാൻ നിർമ്മാതാക്കൾ ആദ്യം മുതലേ നടപ്പാക്കിയത്. നിശ്ചിത ദിനങ്ങളിൽ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി പ്രേക്ഷകരെ ആകർഷിക്കാൻ നിർമ്മാതാക്കൾ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമാക്കി മറ്റൊരു ഓഫർ കൂടി കൊണ്ടുവന്നിരിക്കുകയാണ് അവർ. ഒരു ടിക്കറ്റ് വാങ്ങിയാൽ മറ്റൊരു ടിക്കറ്റ് കൂടി നേടാനുള്ള അവസരമാണ് അത്. മാർച്ച് 3 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ…
Read More »