CrimeNEWS

കട കത്തിക്കുമെന്ന് ഫെയ്സ്ബുക്ക് ലൈവ്; പിന്നാലെ ലോട്ടറിക്കടയ്ക്ക് തീയിട്ട് യുവാവ്

കൊച്ചി: കട കത്തിക്കുമെന്ന് ഫെയ്സ്ബുക്ക് ലൈവ് ഇട്ടശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു. അക്രമിയെ പോലീസ് പിടികൂടി. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസില്‍ വെള്ളിയാഴ്ച വൈകിട്ട് 5.40 നാണ് സംഭവം. ഒട്ടേറെ ലോട്ടറി ടിക്കറ്റുകള്‍ കത്തിനശിച്ചു.

ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണു. അക്രമത്തിന് കാരണം അറിയില്ല. സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തിവരുന്ന രാജേഷ് എന്ന ആളാണ് കടയില്‍ തീയിട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു.

Signature-ad

മീനാക്ഷി ലോട്ടറി ഏജന്‍സീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് കട കത്തിക്കുമെന്നും ഇങ്ങനെ കുത്തക മുതലാളിമാര്‍ ആവശ്യമുണ്ടോ എന്നുമായിരുന്നു ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. ”റിയല്‍ കമ്മ്യൂണിസം, ഇ.എം.എസ്. ഭരിച്ച കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക മുതലാളിത്തം രാജേഷ് എന്ന താന്‍ ജീവിച്ചിരിക്കുവോളം സമ്മതിക്കില്ലെ”ന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: