IndiaNEWS

മെയ്‌ക്കോവര്‍ ബോറായി; വധുവിന്റെ മുഖം പൊള്ളി വീര്‍ത്തു, വിവാഹം ഉപേക്ഷിച്ച് വരന്‍

ബംഗളൂരു: വിശേഷ ദിവസങ്ങിലെല്ലാം ബ്യൂട്ടി പാര്‍ലറില്‍ പോകുന്നവരായിരിക്കും ഭൂരിപക്ഷം പെണ്‍കുട്ടികളും. വിവാഹ ദിവസം വധുവിനെ ഒരുക്കുന്നത് തന്നെ ബ്യൂട്ടിപാര്‍ലറില്‍ നിന്നാണ്. എന്നാല്‍, വിവാഹ ദിവസത്തെ മേക്ക് ഓവര്‍ അബദ്ധമായി പോയാലോ? ഇതേ അവസ്ഥയാണ് ഹാസന്‍ ജില്ലയിലെ അരസികെരെ സ്വദേശിനിയായ പെണ്‍കുട്ടിക്കും സഭവിച്ചത്.

വിവാഹ ദിവസം വധു ബ്യൂട്ടി പാര്‍ലറില്‍ പോയതിനാല്‍ വരന്‍ വിവാഹം വേണ്ടെന്ന് വെച്ചാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബ്യൂട്ടീഷന്റെ അശ്രദ്ധമൂലം വധുവിന്റെ മുഖം വിരൂപമായതാണ് വിവാഹം വേണ്ടെന്ന് വെക്കാന്‍ കാരണം. വിവാഹത്തിന് ഒരു മേക്കോവര്‍ നടത്താനാണ് ബ്യൂട്ടീപാര്‍ലറില്‍ പോയത്. യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും വീര്‍ത്ത് വരികയുമായിരുന്നു. സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ഗംഗയെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്യൂട്ടി പാര്‍ലറിലായിരുന്നു മേയ്ക്ക് ഓവറിനായി പെണ്‍കുട്ടി പോയത്. പെണ്‍കുട്ടി ഇപ്പോള്‍ ചിക്ത്‌സയിലാണ്.

Back to top button
error: