IndiaNEWS

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ പരാമർശം; കോൺഗ്രസ് വക്താവിനെ പുലർച്ചെ വീട്ടിൽകയറി അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് വക്താവ് കൗസ്തവ് ബഗ്ചി അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ 3.30ന് നോർത്ത് 24 പർഗനാസ് ജില്ലയിലെ ബാരക്പോറിലെ വസതിയിൽ വൻ പൊലീസ് സന്നാഹത്തോടെ നടത്തിയ റെയ്ഡിനു പിന്നാലെയാണ് അറസ്റ്റ്.

സാഗർഡിഗി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിനു പിന്നാലെയാണ് മമത ബാനർജിക്കെതിരെ വ്യക്തിപരമായി ബഗ്ചി രൂക്ഷവിമർശനം നടത്തിയത്. വെള്ളിയാഴ്ചയാണ് ബഗ്ചിക്കെതിരെ തൃണമൂൽ കോൺഗ്രസ് പരാതി നൽകിയത്. ബഗ്ചിയെ ബർടോള പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: