CrimeNEWS

കുടുംബവഴക്കിനിടെ അമ്മായിയമ്മയുടെ കൈ കടിച്ചു മുറിച്ചു; പിന്നാലെ ടാപ്പിങ് കത്തിക്ക് സ്വയം കുത്തി യുവാവ് മരിച്ചു

തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് കത്തികൊണ്ടു സ്വയം കുത്തി മരിച്ചു. വാമനപുരം ഊന്നന്‍ പാറ സ്വദേശി അനീഷ് (32) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് റബര്‍ ടാപ്പിങ് കത്തി ഉപയോഗിച്ച് സ്വയം കുത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വെഞ്ഞാറമ്മൂട് പോലീസ് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ എത്തിയ അനീഷ് ഭാര്യയുടെ അമ്മയുടെ കൈ കടിച്ച് മുറിച്ചിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് ഉണ്ടായപ്പോള്‍ അമ്മായി അമ്മ പിടിച്ച് മാറ്റാന്‍ ചെന്നപ്പോള്‍ ആണ് അനീഷ് കൈ കടിച്ച് മുറിച്ചത്. തുടര്‍ന്ന് വാര്‍ഡ് മെമ്പറെയും വെഞ്ഞാറമൂട് പോലീസിനെയും വിവരം അറിയിച്ചു

പോലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് അമ്മായി അമ്മ മോളിയെ നാട്ടുകാര്‍ ചേര്‍ന്ന് അശുപത്രിയില്‍ കൊണ്ടു പോയി തിരികെ എത്തിയ ശേഷം വീട്ടില്‍ വന്ന് അനീഷ് വീണ്ടും വഴക്ക് ഉണ്ടാകുകയും ഭാര്യയെയും മര്‍ദ്ദിച്ച ശേഷം ടാപ്പിങ് കത്തികൊണ്ട് വയറ്റില്‍ കുത്തുകയുമായിരുന്നു. ഇവിടെ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ട് എന്ന് നാട്ടുകാര്‍ പറഞ്ഞു.

അനീഷ് ടാപ്പിംഗ്, ഡ്രൈവര്‍ ജോലിക്ക് പോകുന്നയാളാണ്. ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയാണ്. നാട്ടുകാര്‍ ചേര്‍ന്ന് അനിഷനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോയി എങ്കിലും ഒരു മണിയോടെ മരിച്ചു. ഇതിന് മുമ്പും അനീഷ് ആത്മഹത്യ ശ്രമം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ വെഞ്ഞാറമ്മൂട് പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുകാരെ പേടിപ്പിക്കാന്‍ അനീഷ് കത്തികൊണ്ട് കുത്തുന്നതായി ഭവിച്ചതാണെന്നും എന്നാല്‍ കയ്യബദ്ധത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: