CrimeNEWS

ബിഹാര്‍ സ്വദേശികളെ ആക്രമിക്കുന്ന വ്യാജ വീഡിയോ; യുവാവ് അറസ്റ്റില്‍, നാല് പേര്‍ക്കെതിരേ കേസ്

പട്ന: തമിഴ്നാട്ടില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ബിഹാര്‍ ജാമുയി സ്വദേശി അമന്‍ കുമാര്‍ രവിദാസിനെയാണ് അറസ്റ്റ് ചെയ്തത്. നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ബിഹാര്‍ സ്വദേശികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച 30 ലധികം വ്യാജ വീഡിയോകളും പോസ്റ്റുകളും ഇയാളുടേതാണെന്ന് തിരിച്ചറിഞ്ഞുവെന്ന് ബിഹാര്‍ പോലീസ് അറിയിച്ചു.

കൊലപാതകത്തിന് ശേഷം മൃതദേഹം കെട്ടിത്തൂക്കിയിടുന്ന വീഡിയോ പണ്ടത്തെ സംഭവമായിരുന്നുവെന്നും മരിച്ചയാള്‍ ബിഹാറില്‍ നിന്നുള്ള ആളല്ലെന്നും അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. വ്യാജമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

ഇതരസംസ്ഥാന തൊഴിലാളികളും നാട്ടുകാരും തമ്മിലുള്ള അകല്‍ച്ച ഒഴിവാക്കാനും വിഷയത്തില്‍ തെറ്റിദ്ധാരണ ഇല്ലാതാക്കാനും ബിഹാര്‍ ഗ്രാമ വികസന വകുപ്പ് സെക്രട്ടറി ഡി ബാലമുരുഗന്‍, തിരുപ്പൂര്‍ ജില്ലാ കലക്ടര്‍ എസ് വിനീത്, തിരുപ്പൂര്‍ പോലീസ് കമ്മിഷണര്‍ പ്രവീണ്‍ കുമാര്‍ അഭിനപു എന്നിവര്‍ വ്യവസായ സംഘടനകളുടെയും കുടിയേറ്റ തൊഴിലാളികളുടെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഇവര്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യാജ പ്രചരണം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: