Month: March 2023
-
Crime
ഒരു വെറൈറ്റി ഓഫർ പിടിച്ചിതാ… പക്ഷേ പോലീസ് പിടിച്ച് അകത്തിട്ടു! ഒരു സ്മാര്‍ട്ട് ഫോണിന് രണ്ട് ബിയര്‍ സൗജന്യം; മൊബൈല്‍ ഫോണ്‍ കടയുടമ അറസ്റ്റില്‍
കോട്ട്വാലി: സ്മാർട്ട് ഫോൺ വിൽപന കൂട്ടാനായി വേറിട്ട ഓഫർ പ്രഖ്യാപിച്ച കടയുടമ അറസ്റ്റിൽ. സ്മാർട്ട് ഫോൺ വാങ്ങുന്നവർക്ക് രണ്ട് ബിയർ എന്നതായിരുന്നു കടയുടമയുടെ ഓഫർ. ഉത്തർ പ്രദേശിലെ കോട്ട്വാലിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുജനത്തിന് ശല്യമുണ്ടാക്കിയതിനും അനാവശ്യമായി ആൾക്കൂട്ടമുണ്ടാകികിയതിനുമാണ് അറസ്റ്റ്. ഓഫർ തീരും മുൻപേ സ്മാർട്ട് ഫോൺ വാങ്ങാനെത്തിയവരെ പൊലീസ് ഓടിച്ചതിന് പിന്നാലെ കടയും പൂട്ടി സീൽ വച്ചു. രാജേഷ് മൌര്യ എന്ന കടയുടമയാണ് കച്ചവടം ഒന്ന് കൊഴുക്കാനായി വേറിട്ട ഓഫർ പ്രഖ്യാപിച്ചത്. കോട്ട്വാലിയിലെ ചൌരി റോഡിലുള്ള മൊബൈൽ ഷോപ്പിലേക്കാണ് ആളുകൾ ഇരച്ചെത്തിയത്. പോസ്റ്ററുകളിലൂടെയും കുറിപ്പുകളിലൂടെയുമാണ് ഓഫർ പ്രഖ്യാപനം. മാർച്ച് മൂന്ന് മുതൽ ഏഴ് വരെ ആയിരുന്നു ഓഫർ പ്രഖ്യാപിച്ചിരുന്നത്. വിവരം ശ്രദ്ധയിൽപ്പെട്ടതോടെ കടയിലേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. വീഡിയോ അടക്കമുള്ളവ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ എസ്പി അനിൽ കുമാറിൻറെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. എസ്പിയാണ് സംഭവത്തിൽ നടപടി എടുക്കാൻ നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെ പൊലീസ് എത്തി രാജേഷ്…
Read More » -
Kerala
കാഞ്ഞിരപ്പള്ളിയില്‍ ജനവാസകേന്ദ്രത്തില്‍ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് പരുക്ക്
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരുക്ക്. ഇടക്കുന്നം പാലമ്പ്ര സ്വദേശി ചന്ദ്രവിലാസം മുരളീധരനാണ് പരുക്കേറ്റത്. കാട്ടുപോത്ത് തന്നെ ഇടിച്ചിടുകയായിരുന്നു എന്ന് മുരളീധരന്‍ പറഞ്ഞു. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടുപോത്ത് ഒരാഴ്ചയായി മേഖലയില്‍ തുടരുകയാണെന്നും വിവരം അറിയിച്ചിട്ടും വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും തന്നെ ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. വനം വകുപ്പ് ഓഫീസ് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങള്‍ തുടങ്ങാനിരിക്കുകയാണ് നാട്ടുകാര്‍. അതേസമയം, ഇന്നലെ രാവിലെ കോതമംഗലത്തും കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായി. സംഭവത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കത്തിപ്പാറ ഉറിയംപട്ടി കോളനിയിലെ പൊന്നനാണ് മരിച്ചത്. വെളളാരംകുത്തില്‍നിന്ന് താമസസ്ഥലത്തേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. പൊന്നനെ കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ബന്ധുക്കളും സ്ഥലത്തെത്തിയത്. വാഹനം സൗകര്യം ഇല്ലാത്ത സ്ഥലത്താണ് ആക്രമണം ഉണ്ടായത്.
Read More » -
LIFE
രാത്രി യാത്രക്കാർക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളുമായി റെയിൽവേ
രാത്രി യാത്രക്കാർക്ക് നല്ല ഉറക്കം ഉറപ്പാക്കാൻ രാത്രി നിയമങ്ങളും പുതിയ ചട്ടങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ദിനംപ്രതി ലക്ഷക്കണക്കിന് പേർ യാത്ര ചെയ്യുന്ന ട്രെയിനിൽ മികച്ച യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും രാത്രി യാത്രയിൽ സ്വസ്ഥമായ ഉറക്കം ലഭിക്കുന്നതിനും റെയിൽവേ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യം സാധ്യമാക്കുന്നതിനുമാണിത്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം യാത്രക്കാർ രാത്രിയിൽ മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കരുത്. ഇയർഫോൺ ഇല്ലാതെ പാട്ട് കേൾക്കരുത്. രാത്രി പത്തിനു ശേഷം രാത്രി ലൈറ്റുകൾ ഒഴികെയുള്ളവ പ്രവർത്തിപ്പിക്കരുത്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ട്രെയിനിൽ പെരുമാറ്റ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് ടിക്കറ്റ് എക്‌സാമിനർ, കാറ്ററിങ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർ എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്. സഹയാത്രക്കാർക്ക് ശല്യമാകുന്ന വിധത്തിൽ പെരുമാറുന്നവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി ടി ടി ഇമാർ ഇടപെടണം. പുകവലി, മദ്യപാനം, പൊതു സ്വീകാര്യതയില്ലാത്ത കാര്യങ്ങൾ ചെയ്യുക, തീപിടിക്കുന്ന വസ്‍തുക്കൾ കൈവശം സൂക്ഷിക്കുക എന്നിവ ഒരു കാരണവശാലും ട്രെയിനിൽ അനുവദിക്കില്ല.…
Read More » -
Crime
ഇലവുംതിട്ടയിലെ ജ്വലറി മോഷണം: പ്രതികളെ സംബന്ധിച്ച് വ്യക്തതയില്ല, സിസിടിവികൾ കേന്ദ്രീകരിച്ച് പരിശോധന; അന്വേഷണം ഊർജിതമാക്കി പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിലെ ജ്വലറി മോഷണ കേസിലെ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതുവരെ കിട്ടിയ ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ സംബന്ധിച്ച് വ്യക്തത കിട്ടിയിട്ടില്ല. ശനിയാഴ്ച അർദ്ധരാത്രിയിലാണ് ഇലവുംതിട്ട ജംഗ്ഷനിലെ വനിത ജ്വലറിയിൽ മോഷണം നടന്നത്. ഹെൽമറ്റും മാസ്കും ധരിച്ച രണ്ട് പേരാണ് ജ്വലറിക്കുള്ളിൽ കയറിയത്. ജ്വലറിയിലെ സിസിടിവിയിൽ രണ്ട് പേരുടെയും ദൃശ്യങ്ങൾ വ്യക്തമായിരുന്നു. എന്നാൽ ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് പൊലീസ് നായ മണം പിടിച്ച് ഓടിയ വഴിയിലെ സിസിടിവികളും പരിശോധിച്ചു. ചില സ്ഥാപനങ്ങളിൽ നിന്നുള്ള സിസിടിവിയിലും പ്രതികൾ ഓടുന്നതിന്റെ ദൃശ്യങ്ങളുണ്ട്. സമീപത്തെ കള്ള് ഷാപ്പ് വരെയാണ് പൊലീസ് നായ ഓടിയത്. ജ്വലറിയിൽ പ്രതികൾ കുത്തിതുറന്ന് ഷട്ടറിൽ നിന്ന് വിരലടയളങ്ങളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇലവുംതിട്ട സ്റ്റേഷൻ പരിധിയിലെ സ്ഥിരം മോഷണ കേസ് പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഏഴ് ഗ്രാം സ്വർണവും അരികിലോയോളം വെള്ളിയുമാണ് വനിത ജ്വലറിയിൽ നിന്ന് മോഷണം…
Read More » -
Crime
വിസ കച്ചവടവും കൈക്കൂലിയും; സൗദിയിൽ നയതന്ത്ര ഉദ്യോഗസ്ഥരും പൊലിസുകാരുമടക്കം 13 പേർ അറസ്റ്റിൽ
റിയാദ്: സ്വദേശത്തും വിദേശ രാജ്യത്തും നടന്ന വിസ കച്ചവടത്തിൽ പങ്കാളികളാവുകയും കൈക്കൂലി വാങ്ങുകയും ചെയ്ത വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെയും രണ്ട് പൊലിസുകാരെയും ഒമ്പത് വിദേശ പൗരന്മാരെയും അഴിമതി വിരുദ്ധ മേൽനോട്ട സമിതി അറസ്റ്റ് ചെയ്തു. തൊഴിൽ വിസകൾ നൽകി വൻതോതിൽ പണം സമ്പാദിച്ചതിനാണ് നയതന്ത്ര ഉദ്യോഗസ്ഥർ പിടിയിലായതെങ്കിൽ വൻ തുകയുടെ ബാധ്യതാ പത്രത്തിൽ ഒപ്പിടാൻ വിദേശ പൗരനെ പ്രേരിപ്പിച്ചതിന്റെ പേരിലാണ് പൊലീസുകാർ അറസ്റ്റിലായത്. അഴിമതി വിരുദ്ധ മേൽനോട്ട അതോറിറ്റിയായ ‘നസഹ’യും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിലെ സൗദി എംബസി കേന്ദ്രീകരിച്ച് നടന്ന വിസ കച്ചവടവും അഴിമതിയുമാണ് പിടിക്കപ്പെട്ടത്. എംബസി കോൺസുലർ വിഭാഗം തലവൻ ഖാലിദ് നാസർ അയ്ദ് അൽ ഖഹ്താനി, മുൻ ഡെപ്യൂട്ടി അംബാസഡർ അബ്ദുല്ല ഫലാഹ് മദ്ഹി അൽശംരി എന്നിവരാണ് അറസ്റ്റിലായ നയതന്ത്ര ഉദ്യോഗസ്ഥർ. തൊഴിൽ വിസകൾ നൽകി വൻതോതിൽ പണം സമ്പാദിച്ചതിന് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.…
Read More » -
Crime
വാകത്താനത്ത് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
കോട്ടയം: വാകത്താനത്ത് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം വടക്കേത്തറ വീട്ടിൽ അനിൽ മകൻ നിഖിൽ (18), ഇയാളുടെ സഹോദരൻ അഖിൽ (21)എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടുകൂടി വാകത്താനം നാലുന്നാക്കൽ ഭാഗത്തുള്ള ലൈഫ് മിഷൻ കോളനിയിൽ രണ്ട് വീട്ടുകാർ തമ്മിൽ ബഹളമുണ്ടാക്കുന്നുണ്ട് എന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഇവർ ചീത്ത വിളിക്കുകയും മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് ഇവരെ എസ്.ഐയും സംഘവും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. വാകത്താനം എസ്.ഐ സുനിൽ കെ.എസ്, എ.എസ്.ഐ അനീഷ് കുമാർ, സി.പി.ഓ മാരായ ജോഷി ജോസഫ്, അജേഷ്, പ്രദീപ് കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വില്പന…. ജാമ്യത്തിൽ ഇറങ്ങി മുങ്ങി; യുവാവിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ്
കോട്ടയം: മുട്ടമ്പലം ഉറപ്പാൻ കുഴി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രാജേഷ് മകൻ സൂര്യൻ എന്ന് വിളിക്കുന്ന ശരത് പി.രാജ് (22) എന്നയാൾക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുള്ളത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും മറ്റു സ്റ്റേഷനുകളിലുമായി അടിപിടി, കൊട്ടേഷൻ, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഒളിവിൽ കഴിഞ്ഞു വരികയാണ്. ഇയാൾ വ്യാജപേരും മേൽവിലാസവും ഉണ്ടാക്കി പല സ്ഥലങ്ങളിലും താമസിക്കുവാൻ സാധ്യതയുള്ളതിനാൽ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ ഈ നമ്പറുകളിൽ അറിയിക്കേണ്ടതാണ്. ഡി.വൈ.എസ്പി കോട്ടയം : 9497990050, എസ്.എച്ച്.ഓ കോട്ടയം ഈസ്റ്റ്: 9497987071, എസ്.ഐ കോട്ടയം ഈസ്റ്റ് : 9497980326, കോട്ടയം ഈസ്റ്റ് പി.എസ് : 04812560333.
Read More » -
Crime
തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർസ്പ്രേയും ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങളായ രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർ സ്പ്രേയും, ചുറ്റികയും ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് കലുങ്കിൽ വീട്ടിൽ സുന്ദരൻ മകൻ സൂരജ് (23), ഇയാളുടെ സഹോദരൻ സുബിൻ (22) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെ തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡിൽ വച്ച് ഇവരെ കാണുകയും തുടര്‍ന്ന് സുബിൻ അവരുടെ നേരെ കുരുമുളക് സ്പ്രേ അടിക്കുകയും, ഈ സമയം സൂരജ് തന്റെ കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. യുവാക്കളും പ്രതികളും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാക്കളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ സാഗർ എം.പി, എസ്.ഐ ഷിബു.കെ, എ.എസ്.ഐ സാബു, സി.പി.ഓമാരായ ക്രിസ്റ്റഫർ, സെൽവരാജ്, ജോഷി സേവ്യർ എന്നിവർ ചേർന്നാണ്…
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കോട്ടയത്ത് നിന്ന് മുങ്ങി, 9 വർഷം ഒളിവിൽ; പ്രതിയെ മലപ്പുറത്തുനിന്ന് പോലീസ് പൊക്കി
പള്ളിക്കത്തോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍ കുമാര്‍ (48) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2014ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിലാണ് ഇയാളെ മലപ്പുറം വേങ്ങാട് ഭാഗത്ത് നിന്നും പിടികൂടുന്നത്. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ അജീബ് ഇ, എസ്.ഐ മാത്യു പി. ജോണ്‍, സി.പി.ഓമാരായ നിതിന്‍ ചെറിയാന്‍, സജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Crime
തിരുവഞ്ചൂരിലെ യുവാവിന്റെ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: തിരുവഞ്ചൂരിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവഞ്ചൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ മാത്യു മകൻ സിബി മാത്യു (47), തിരുവഞ്ചൂർ ലക്ഷംവീട് കോളനി പടിഞ്ഞാറെ പോളച്ചിറ വീട്ടിൽ പത്രോസ് മകൻ ലാലു എം.പി (41) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് ശനിയാഴ്ച രാത്രി തിരുവഞ്ചൂർ സ്വദേശീയയായ ഷൈജുവിനെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാവിലെ യുവാവിനെ വീട്ടമ്മയുടെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് നടത്തിയ വിശദമായ പരിശോധനയിലൂടെ ഇവരാണ് കൊല ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു. രാത്രിയിൽ ഷൈജു വീട്ടിലേക്ക് പോകുന്ന വഴി പ്രതികളിലൊരാളായ ലാലുവിന്റെ വീടിനു സമീപം വച്ച് ലാലുവിനെയും സിബിയെയും കാണുകയും ഷൈജുവും ഇവരും തമ്മിലുള്ള സംസാരത്തെ തുടര്‍ന്ന് ഇവർ തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും, സിബി കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ട് ഷൈജുവിന്റെ തലയ്ക്ക് അടിക്കുകയും, തുടർന്ന് മൂർച്ചയുള്ള നീളമുള്ള കത്തികൊണ്ട് കുത്തുകയുമായിരുന്നു.…
Read More »