KeralaNEWS

വീണ്ടും 44,000 തൊട്ട് സ്വര്‍ണവില; രണ്ടുദിവസത്തിനിടെ കൂടിയത് 640 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 തൊട്ടു. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,000ല്‍ എത്തിയത്. കഴിഞ്ഞദിവസം 640 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ 480 രൂപയാണ് തിരിച്ചുകയറിയത്. തുടര്‍ന്ന് ഇന്നും വില ഉയര്‍ന്നതോടെയാണ് വീണ്ടും 44,000 തൊട്ടത്. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് 44,000 കടന്ന് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിട്ടു.

Signature-ad

എട്ടുദിവസത്തിനിടെ 3500 രൂപ വര്‍ധിച്ചതിന് ശേഷം കഴിഞ്ഞ ദിവസമാണ് വില 44,000ല്‍ താഴെയെത്തിയത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തിയതാണ് അടുത്തിടെ വില ഉയരാന്‍ കാരണം.

 

Back to top button
error: