
കറുകച്ചാൽ: കറുകച്ചാലിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയപ്പാറ ഭാഗത്ത് വിലങ്ങുപാറ വീട്ടിൽ ലത്തീഫ് മകൻ അജ്മൽ ലത്തീഫ് (28) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പത്തനാട് ഭാഗത്തെ കങ്ങഴ അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഉത്സവത്തോടനുബന്ധിച്ച് പത്തനാട് ജംഗ്ഷനിൽ നടന്ന ഗാനമേളക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പോലീസുകാർ ആളുകളെ പിന്തിരിപ്പിച്ചതിലുള്ള വിരോധം മൂലം ഇയാൾ പ്രകോപനമില്ലാതെ പോലീസുകാരെ ചീത്തവിളിക്കുകയും, യൂണിഫോം വലിച്ച് കീറുകയും, ആക്രമിക്കുകയുമായിരുന്നു. തുടർന്ന് സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇയാള്‍ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിങ്കിലും കോടതി ഇയാളുടെ ജാമ്യം നിഷേധിക്കുകയായിരുന്നു. തുടർന്ന് കറുകച്ചാൽ സ്റ്റേഷൻ എസ്എച്ച്. ഓ മഹേഷ്കുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.